ഫേസ്ബുക്ക് മെസഞ്ചറിലെ മെസേജുകൾ തനിയെ ഇല്ലാതാക്കാനുള്ള വാനിഷ് മോഡ് പുറത്തിറങ്ങി

|

ഫേസ്ബുക്ക് മെസഞ്ചറിനും ഇൻസ്റ്റാഗ്രാമിനുമായി 'വാനിഷ് മോഡ്' എന്ന പുതിയ ഫീച്ചർ ഫേസ്ബുക്ക് അവതരിപ്പിച്ചു. ഈ ഫീച്ചർ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മെസേജ് സ്വീകരിക്കുന്ന ആൾ അത് ഓപ്പൺ ചെയ്ത് കണ്ട ഉടൻ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യുന്ന സംവിധാനമാണ്. ഉപയോക്താക്കൾ‌ക്ക് വാനിഷ് മോഡിൽ‌ മെമ്മുകൾ‌, ജിഫുകൾ‌, സ്റ്റിക്കറുകൾ‌ എന്നിങ്ങനെയുള്ളവ അയക്കാൻ സാധിക്കും. ചാറ്റ് ഹിസ്റ്ററിയിൽ കാണാത്ത വിധം അയക്കുന്ന മെസേജുകൾ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യാനും ഈ ഫീച്ചറിന് സാധിക്കും.

 

വാനിഷ് ഫീച്ചർ

വാനിഷ് ഫീച്ചർ നിലവിൽ മെസഞ്ചറിൽ ലഭ്യമാണ്. അധികം വൈകാതെ തന്നെ ഇത് ഇൻസ്റ്റാഗ്രാമിലും എത്തുമെന്നാണ് റിപ്പോർട്ടുകൾ. വാനിഷ് മോഡിനുപുറമെ ഇൻസ്റ്റാഗ്രാമിൽ പുതിയ റീൽസ് ടാബും ഷോപ്പ് ടാബും നൽകിയിട്ടുണ്ട്. റീൽസ് ടാബ് ഓരോ ഉപയോക്താവിനും ഷോർട്ട് വീഡിയോകൾ കാണാനുള്ള ടാബാണ്. അതേസമയം ഷോപ്പ് ടാബ് മികച്ച ബ്രാൻഡുകളുടെ കളക്ഷനുകൾ കാണിച്ചു തരുന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിന് സമാനമായ ഒരു ഫീച്ചറാണ്. ഇതിൽ നിന്നും നേരിട്ട് സാധനങ്ങൾ വാങ്ങാൻ കഴിയില്ലെങ്കിലും വിൽപ്പനക്കാരുമായി കോൺടാക്ട് ചെയ്യാൻ സാധിക്കും.

കൂടുതൽ വായിക്കുക: പബ്ജി തിരിച്ചു വരുന്നു, ഇനി പേര് പബ്ജി മൊബൈൽ ഇന്ത്യകൂടുതൽ വായിക്കുക: പബ്ജി തിരിച്ചു വരുന്നു, ഇനി പേര് പബ്ജി മൊബൈൽ ഇന്ത്യ

മെസഞ്ചറിലും ഇൻസ്റ്റാഗ്രാമിലും വാനിഷ് മോഡ് എങ്ങനെ ഉപയോഗിക്കാം

മെസഞ്ചറിലും ഇൻസ്റ്റാഗ്രാമിലും വാനിഷ് മോഡ് എങ്ങനെ ഉപയോഗിക്കാം

വാനിഷ് മോഡ് പ്രവർത്തിപ്പിക്കാൻ വളരെ എളുപ്പമാണ്. നമ്മളൊരു മെസേജ് അയച്ചാൽ അത് സ്വീകരിക്കുന്ന ആൾ മെസേജ് കണ്ടതിന് ശേഷം ആ മെസേജ് അപ്രത്യക്ഷമാവുന്നു എന്നതാണ് ഈ ഫീച്ചറിന്റെ പ്രവർത്തനം. ഇതിനൊപ്പം ചാറ്റിൽ നിന്ന് എക്സിറ്റ് ആവുകയും ചെയ്യുന്നു. വാനിഷ് മോഡ് ഓണാക്കാൻ നിലവിലുള്ള ചാറ്റ് ത്രെഡിൽ നിന്നും മുകളിലേക്ക് സ്വൈപ്പുചെയ്യുക. വളരെ എളുപ്പത്തിൽ തന്നെ വാനിഷ് മോഡ് ഓൺ ചെയ്യാൻ സാധിക്കും. ഉപയോക്താക്കൾക്ക് വളരെ എളുപ്പത്തിൽ എനേബിൾ ചെയ്യാനും ഡിസൈബിൾ ചെയ്യാനും സാധിക്കുന്ന ഫീച്ചറാണ് ഇത്.

സുരക്ഷ
 

വാനിഷ് മോഡിനെക്കുറിച്ച് ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ ചാറ്റിൽ നിയന്ത്രണം നൽകാൻ കഴിയുന്ന വിധത്തിൽ സുരക്ഷയും ചോയിസും മുൻ നിർത്തിയാണ് ഈ വാനിഷ് മോഡ് പുറത്തിറക്കിയിരിക്കുന്നത്. നിങ്ങളുമായി ഫേസ്ബുക്കിൽ കണക്റ്റുചെയ്‌തിരിക്കുന്ന ആളുകൾക്ക് മാത്രമേ ചാറ്റിലൂടെ വാനിഷ് മോഡ് ഉപയോഗിക്കാൻ കഴിയൂ. വാനിഷ് മോഡും ഓപ്റ്റ്-ഇൻ ആണ്, അതുകൊണ്ട് ഉപയോക്താക്കൾക്ക് വാനിഷ് മോഡ് എനേബിൾ ചെയ്യണോ എന്ന് സ്വയം തിരഞ്ഞെടുക്കാം.

കൂടുതൽ വായിക്കുക: വാട്സ്ആപ്പ് വഴി പണം കൈമാറാനുള്ള പേയ്‌മെന്റ്സ് ഫീച്ചർ ഇന്ത്യയിലെത്തി; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: വാട്സ്ആപ്പ് വഴി പണം കൈമാറാനുള്ള പേയ്‌മെന്റ്സ് ഫീച്ചർ ഇന്ത്യയിലെത്തി; അറിയേണ്ടതെല്ലാം

സ്ക്രീൻഷോട്ട്

ഉപയോക്താക്കൾ വാനിഷ് മോഡ് ഉപയോഗിക്കുന്ന അവസരത്തിൽ മെസേജ് സ്വീകരിക്കുന്ന ആൾ ആ ചാറ്റിന്റെ സ്ക്രീൻഷോട്ട് എടുക്കുകയാണെങ്കിൽ ഇക്കാര്യം നിങ്ങളെ അറിയിക്കും. സുരക്ഷയുടെ ഏറ്റവും മികച്ച ഫീച്ചറാണ് ഇതിലൂടെ ലഭിക്കുന്നത്. വാനിഷ് ഫീച്ചർ ദുരുപയോഗപ്പെടുത്തി മെസേജുകൾ അയക്കുന്ന ആളുകളെ ബ്ലോക്ക് ചെയ്യാനും റിപ്പോർട്ട് ചെയ്യാനുമുള്ള സംവിധാനവും ഫേസ്ബുക്ക് നൽകുന്നുണ്ട്. ചാറ്റിൽ സ്വൈപ്പുചെയ്യുമ്പോൾ തന്നെ ബ്ലോക്ക് ചെയ്യാനും റിപ്പോർട്ട് ചെയ്യാനുമുള്ള ഓപ്ഷൻ ലഭിക്കുന്നു.

പുതിയ ഫീച്ചർ

മുകളിൽ സൂചിപ്പിച്ചതുപോലെ, മെസഞ്ചറിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്ക് വാനിഷ് മോഡ് പുറത്തിറക്കുന്നുണ്ട്. ഈ പുതിയ ഫീച്ചർ ഇപ്പോൾ അമേരിക്ക അടക്കമുള്ള ചില രാജ്യങ്ങളിലെ മെസഞ്ചറിൽ ലഭ്യമാണ്. ഇന്ത്യയിൽ ഈ ഫീച്ചർ എപ്പോൾ പുറത്തിറങ്ങുമെന്ന കാര്യം ഇതുവരെ വ്യക്തമല്ല. ഇൻസ്റ്റാഗ്രാമിലെ വാനിഷ് മോഡും അമേരിക്കയിൽ ആദ്യം പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഈ ഫീച്ചറും മറ്റ് രാജ്യങ്ങളിലേക്ക് എത്തിക്കും.

കൂടുതൽ വായിക്കുക: വാട്‌സ്ആപ്പ് ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ എന്താണ്; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: വാട്‌സ്ആപ്പ് ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ എന്താണ്; അറിയേണ്ടതെല്ലാം

Most Read Articles
Best Mobiles in India

English summary
Facebook has introduced a new feature called 'Vanish Mode' for Facebook Messenger and Instagram.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X