നോട്ടിഫിക്കേഷനുകളുടെ ശല്യം ഒഴിവാക്കാൻ ഫേസ്ബുക്ക് ക്വയറ്റ് മോഡ് അവതരിപ്പിച്ചു

|

സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്ക് അടുത്തിടെ ഒരു പുതിയ സവിശേഷത അവതരിപ്പിച്ചു. ഉപയോക്താക്കൾ സോഷ്യൽ മീഡിയ ഉപയോഗിക്കാതെ സമാധാനമായി ഇരിക്കാൻ ആഗ്രഹിക്കുന്ന സമയത്ത് അനാവശ്യമായ നോട്ടിഫിക്കേഷനുകൾ ഒഴിവാക്കാൻ സഹായിക്കുന്ന ഫീച്ചറാണ് ഫേസ്ബുക്ക് പുറത്തിറക്കിയത്. ഈ പുതിയ ഫീച്ചഫിനെ ക്വയറ്റ് മോഡ് എന്നാണ് വിളിക്കുന്നത്.

ഐഒഎസ്

അടുത്ത മാസത്തോടെ ലോകമെമ്പാടുമുള്ള ഐഒഎസ് ഉപയോക്താക്കൾക്ക് അവരുടെ ഡിവൈസിലെ ഫേസ്ബുക്ക് ആപ്ലിക്കേഷനിൽ പുതിയ അപ്‌ഡേറ്റ് കാണാൻ കഴിയും. ആൻഡ്രോയിഡ് ഫോണുകൾക്കായുള്ള പുതിയ അപ്‌ഡേറ്റ് മെയ് മാസത്തിൽ പുറത്തിറങ്ങും. ഫേസ്ബുക്കിന്റെ ഇതുവരെയുള്ള ഉപയോഗത്തിന്റെ രീതിയെയും സമയത്തെയും മാറ്റിമറിക്കാൻ പോന്ന ഫീച്ചറാണ് കമ്പനി ഇപ്പോൾ അവതരിപ്പിക്കുന്നത്.

കൊറോണ വൈറസ്

കൊറോണ വൈറസ് പാൻഡെമിക്കിനെ ചെറുക്കാനുള്ള ശ്രമങ്ങളിൽ തങ്ങൾക്കാവുന്ന വിധം സർക്കാരുകളെ സഹായിക്കുന്ന ഫേസ്ബുക്ക് അതിനിടയിൽ തന്നെയാണ് പുതിയ സവിശേഷത അവതരിപ്പിച്ചിരിക്കുന്നത്. ബ്രാൻഡുകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഈയിടെയായി പുറത്തിറക്കുന്ന സവിശേഷതകളുടെ വിഭാഗത്തിലൊന്നും ഉൾപ്പെടാത്ത വേറിട്ടൊരു സവിശേഷതയാണ് ക്വയറ്റ് മോഡ്.

കൂടുതൽ വായിക്കുക: കോളേജ് വിദ്യാർത്ഥികൾക്കായി ഫേസ്ബുക്കിന്റെ ക്യാമ്പസ് ഫീച്ചർ വരുന്നുകൂടുതൽ വായിക്കുക: കോളേജ് വിദ്യാർത്ഥികൾക്കായി ഫേസ്ബുക്കിന്റെ ക്യാമ്പസ് ഫീച്ചർ വരുന്നു

ഫേസ്ബുക്ക്

ക്വയറ്റ് മോഡിലൂടെ ഫേസ്ബുക്ക് ഉദ്ദേശിക്കുന്നത് ആളുകൾ സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്ന സമയം നിയന്ത്രിക്കുക, അഡിക്ഷൻ തടയുക എന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ കമ്പനിയായ ഫേസ്ബുക്ക് തന്നെ സോഷ്യൽ മീഡിയയിൽ ആളുകൾ കൂടുതൽ സമയം ചെലവഴിക്കുന്നത് നിയന്ത്രിക്കാൻ ഒരുങ്ങുന്നുവെന്നത് ശ്രദ്ധേയമാണ്. അനാവശ്യ നോട്ടിഫിക്കേഷനുകളിൽ സമയം കളയുന്നത് ഒഴിവാക്കുക എന്നതാണ് ക്വയറ്റ്മോഡിന്റെ പ്രാഥമിക ലക്ഷ്യം.

സോഷ്യൽ മീഡിയ അഡിക്ഷൻ

സോഷ്യൽ മീഡിയ അഡിക്ഷൻ കാരണം ആളുകൾ കൂടുതൽ ഏകാന്തതയും വിഷാദവും അനുഭവിക്കുന്നതായി പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ചെറുപ്പക്കാരിൽ, ഇത് കൂടുതലായി കണ്ടുവരുന്നുണ്ട്. ലോക്ക്ഡൌൺ കാരണം ലോകമെമ്പാടും ആളുകൾ വീടുകളിൽ കഴിയുകയാണ്. അതുകൊണ്ട് തന്നെ കൂടുതൽ സമയം ഓൺലൈനിൽ ചെലവഴിക്കുകയും അതുവഴി അവർ സോഷ്യൽ മീഡിയ അഡിക്ഷൻ വർദ്ധിക്കുകയും ചെയ്യുന്നുണ്ട്.

ക്വയറ്റ് മോഡ് എങ്ങനെ പ്രവർത്തിക്കുന്നു

ക്വയറ്റ് മോഡ് എങ്ങനെ പ്രവർത്തിക്കുന്നു

എല്ലാ നോട്ടിഫിക്കേഷനുകളും ബ്ലോക്ക് ചെയ്യുന്ന ഒരു മാനുവൽ സ്വിച്ച് ക്വയറ്റ് മോഡിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നു. ഈ മോഡിൽ നോട്ടിഫിക്കേഷൻ ബ്ലോക്ക് ചെയ്താൽ തന്നെയും ചില പ്രൈവസി അപ്‌ഡേറ്റ് നോട്ടിഫിക്കേഷനുകളും നിയമപരമായി ആവശ്യമായ മറ്റ് അലേർട്ടുകളും ലഭിക്കുന്നത് തുടരും. ഫേസ്ബുക്ക് ടാഗുകൾ‌, കമന്റുകൾ എന്നിവയുടെ നോട്ടിഫിക്കേഷനുകൾ ലഭിക്കുന്നത് തടയാൻ സാധിക്കും.

കൂടുതൽ വായിക്കുക: കൊവിഡ് നിയന്ത്രിക്കാൻ ഉപയോക്താക്കളുടെ ഡാറ്റ കൈമാറാനൊരുങ്ങി ഫേസ്ബുക്ക്കൂടുതൽ വായിക്കുക: കൊവിഡ് നിയന്ത്രിക്കാൻ ഉപയോക്താക്കളുടെ ഡാറ്റ കൈമാറാനൊരുങ്ങി ഫേസ്ബുക്ക്

ക്വയറ്റ് മോഡ് ഓൺ ചെയ്യുന്നതെങ്ങനെ

ക്വയറ്റ് മോഡ് ഓൺ ചെയ്യുന്നതെങ്ങനെ

ക്വയറ്റ് മോഡ് ഉള്ള ആപ്പ് അപ്ഡേറ്റ് ലഭിച്ചു കഴിഞ്ഞാൽ അപ്ലിക്കേഷന്റെ മെയിൻ മെനുവിലേക്ക് പോയി സെറ്റിങ്സിലെ പ്രൈവസി ടാബ് ഓപ്പൺ ചെയ്യുക. യുവർ ടൈം ഓൺ ഫേസ്ബുക്ക് എന്നൊരു ഓപ്ഷൻ പുതുതായി ഉണ്ടാകും. അത് ഓപ്പൺ ചെയ്താൽ രണ്ട് ഓപ്ഷനുകൾ നിങ്ങൾക്ക് കാണാം. ആദ്യത്തേത് ക്വയറ്റ് മോഡ് ആണ് ഇത് സെറ്റിങ്സ് ഓട്ടോമാറ്റിക്കായി ഓൺ ചെയ്യും. മറ്റൊന്ന് ഷെഡ്യൂൾ ചെയ്യുന്ന ക്വയറ്റ് മോഡ് ആണ്. നോട്ടിഫിക്കേഷനുൾ പ്രത്യേക സമയങ്ങളിൽ മാത്രം ഓഫ് ചെയ്തിടാവുന്ന മോഡാണ് ഇത്. ഒന്നിലധികം സ്ലോട്ടുകളിൽ ഷെഡ്യൂൾ ചെയ്യാനുള്ള സംവിധാനവും ഈ സവിശേഷത നൽകുന്നുണ്ട്.

Best Mobiles in India

English summary
Social Media giant Facebook recently launched a new feature that will help users keep unwanted notifications at bay when they need some quiet. The new feature is called Quiet Mode. Through the coming month, iOS users across the world will start to see the update on their devices. For Android phones, the new update is set to come out in May.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X