ടിക്ടോക്കിന് സമാനമായ ഷോർട്ട് വീഡിയോ ഫീച്ചറുമായി ഫേസ്ബുക്കും

|

ഇന്ത്യയിൽ ടിക്ടോക്ക് നിരോധിച്ചതിന് പിന്നാലെ അമേരിക്കയിലും ആപ്പിന് നിരോധനത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. ഈ അവസരം മുതലെടുത്ത് ഷോർട്ട് വീഡിയോ കണ്ടന്റുകളിലേക്ക് കൂടി ശ്രദ്ധ കൊടുക്കുകയാണ് സോഷ്യൽമീഡിയ ഭീമനായ ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിൽ റീൽസ് എന്ന ഫീച്ചർ കൊണ്ടുവന്നതിന് പിന്നാലെയാണ് ഫേസ്ബുക്ക് ആപ്പിലും ഷോർട്ട് വീഡിയോ കണ്ടന്റുകൾക്കായി ഒരു ഫീച്ചർ ഒരുക്കുന്നത്.

 

സ്വൈപ്പ് അപ്പ്

ടിക്ടോക്കിന് സമാനമായ സ്വൈപ്പ് അപ്പ് രീതിയിൽ പ്രവർത്തിക്കുന്ന പുതിയ ഷോർട്ട് വീഡിയോ ടാബ് ഫേസ്ബുക്ക് ആപ്പിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങി. ഇന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഫേസ്ബുക്ക് ഈ സവിശേഷത കൊണ്ടുവന്നിരിക്കുന്നത്. ഫേസ്ബുക്ക് ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിലാണ് പുതിയ ഷോർട്ട് വീഡിയോ ഫീച്ചർ കണ്ടെത്തിയത്.

കൂടുതൽ വായിക്കുക: ടിക്ടോക്കിന് പകരക്കാരനാവാൻ MX പ്ലെയറിന്റെ ടകാടക്ക് ആപ്പ് പ്ലേ സ്റ്റോറിലെത്തികൂടുതൽ വായിക്കുക: ടിക്ടോക്കിന് പകരക്കാരനാവാൻ MX പ്ലെയറിന്റെ ടകാടക്ക് ആപ്പ് പ്ലേ സ്റ്റോറിലെത്തി

ഷോർട്ട് വീഡിയോസ്

ഫേസ്ബുക്ക് ആപ്പിനുള്ളിൽ ഈ പുതിയ ‘ഷോർട്ട് വീഡിയോസ്' ഫീച്ചർ പരീക്ഷിക്കുകയാണെന്ന് സോഷ്യൽ മീഡിയ ഗുരു മാറ്റ് നവറയാണ് ആദ്യം ട്വീറ്റ് ചെയ്തത്. ഒരു വീഡിയോയിൽ നിന്നും മറ്റെരു വീഡിയോയിലേക്ക് പോകാനുള്ള സ്വൈപ്പ്-അപ്പ് സ്ക്രോൾ ഉൾപ്പെടെ ടിക്ടോക്ക് ആപ്പിന് സമാനമായ സവിശേഷതകളാണ് ഫേസ്ബുക്കിലും ഉള്ളത്.

ടിക്ടോക്ക്
 

ഇന്ത്യയിൽ ടിക്ടോക്കിന് ഉണ്ടായിരുന്ന സ്വാധീനം കണക്കിലെടുത്താണ് കമ്പനിയുടെ ഫേസ്ബുക്കും ഈ ഷോർട്ട് വീഡിയോ സവിശേഷത ഇന്ത്യയിൽ തന്നെ പരീക്ഷിക്കാൻ ഒരുങ്ങിയത്. ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കും പുതിയ ഫീച്ചർ ലഭ്യമാകില്ല. പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയിരിക്കുന്നതിനാൽ എല്ലാവർക്കും ലഭ്യമാകാൻ ഇനിയും കാലതാമസം എടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

കൂടുതൽ വായിക്കുക: എയർടെൽ താങ്ക്സ് അപ്ലിക്കേഷൻ ഇനിമുതൽ മലയാളത്തിലുംകൂടുതൽ വായിക്കുക: എയർടെൽ താങ്ക്സ് അപ്ലിക്കേഷൻ ഇനിമുതൽ മലയാളത്തിലും

ലൈക്കുകളും കമന്റുകളും

‘ഷോർട്ട് വീഡിയോസ്' ഷെയർ ചെയ്യാനുള്ള ടിക്ടോക്കിന് സമാനമായ ഇന്റർഫേസാണ് ഫേസ്ബുക്ക് ആപ്പിലും ഉള്ളത്. ലൈക്കുകളും കമന്റുകളും വീഡിയോകളുടെ താഴെ വലത് കോണിലായി നൽകിയിട്ടുണ്ട്. ഇതിന് മുകളിൽ ക്രിയേറ്റ് ഓപ്ഷൻ ഉണ്ട് അതിൽ ക്ലിക്ക് ചെയ്ത് ഫേസ്ബുക്ക് ക്യാമറ ഓപ്പൺ ചെയ്യാൻ സാധിക്കും. അതിനൊപ്പം ഷോർട്ട് വീഡിയോ ഷെയർ ചെയ്യാനും സാധിക്കും.

മ്യൂസിക്ക്

ഫേസ്ബുക്ക് ഷോർട്ട് വീഡിയോ ഫീച്ചറിൽ ഉപയോക്താക്കൾക്ക് റെക്കോർഡുചെയ്‌ത ക്ലിപ്പിലേക്ക് മ്യൂസിക്ക് ചേർക്കാനും ടിക്ടോക്കിലുള്ളത് പോലെ പോസ് ചെയ്യാനും റെക്കോർഡിങ് തുടരാനും അപ്ലിക്കേഷനിൽ ഷെയർ ചെയ്യാനും സാധിക്കും. പോസ്റ്റ് ചെയ്ത് കഴിഞ്ഞാൽ ഈ വീഡിയ ഫേസ്ബുക്ക് ആപ്പിലെ ഷോർട്ട് വീഡിയോ സെക്ഷനിൽ കാണാം.

കൂടുതൽ വായിക്കുക: ടിക്ടോക് ആസ്ഥാനം ലണ്ടനിലേക്ക് മാറ്റാന്‍ ശ്രമം; ബ്രിട്ടീഷ് സർക്കാരുമായി ചർച്ചയിൽകൂടുതൽ വായിക്കുക: ടിക്ടോക് ആസ്ഥാനം ലണ്ടനിലേക്ക് മാറ്റാന്‍ ശ്രമം; ബ്രിട്ടീഷ് സർക്കാരുമായി ചർച്ചയിൽ

ഇൻസ്റ്റാഗ്രാം റീൽസ്

ഇന്ത്യയിൽ ടിക്ടോക്ക് നിരോധിച്ചതിന് പിന്നാലെ ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം റീൽസ് അവതരിപ്പിച്ചിരുന്നു. അമേരിക്കയിലും ഫേസ്ബുക്കിന്റെ ഷോർട്ട് വീഡിയോ ഫീച്ചർ വൈകാതെ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. ഉപയോക്താക്കൾക്ക് ഇപ്പോൾ തന്നെ ഇൻസ്റ്റഗ്രാമിൽ ഷോർട്ട് വീഡിയോ ക്രിയേറ്റ് ചെയ്യാൻ സാധിക്കുന്നുണ്ട്. ടിക്ടോക്കിന് സമാനമായ നിരവധി ആപ്പുകൾ പ്ലേ സ്റ്റോറിൽ വ്യാപകമാകുന്നതിനിടെയാണ് ഫേസ്ബുക്കിന്റെ പുതിയ നീക്കം.

Most Read Articles
Best Mobiles in India

Read more about:
English summary
Facebook is testing a new ‘Short Videos' feature inside its app in a bid to cash in on the TikTok ban in India and proposed ban in the US.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X