അടിമുടി മാറ്റങ്ങളോടെ ഫേസ്ബുക്ക് മെസഞ്ജറിന്റെ പുതിയ അപ്ഡേറ്റ്

|

ഫേസ്ബുക്ക് മെസഞ്ചറിന്റെ പുതിയ അപ്ഡേറ്റ് പുറത്തിറങ്ങി. ഡിസൈനിൽ വലിയ മാറ്റത്തോടെയാണ് പുതിയ അപ്ഡേറ്റ് വന്നിരിക്കുന്നത്. പുതിയ പതിപ്പിൽ ചാറ്റ്ബോട്ടുകളും പ്ലാറ്റ്ഫോമിലെ ഡിസ്കവർ ടാബും നീക്കംചെയ്തിട്ടുണ്ട്. മെസേജിങ് പ്ലാറ്റ്ഫോം ആകർഷകവും ലളിതവുമാക്കി നിലനിർത്താനുള്ള ഫെയ്‌സ്ബുക്കിന്റെ പദ്ധതിയുടെ ഭാഗമാണ് ഈ മാറ്റങ്ങൾ. പുതുക്കിയ ഫേസ്ബുക്ക് മെസഞ്ചർ അടുത്ത ആഴ്ചയോടെ ലഭ്യമായി തുടങ്ങും.

ഫേസ്ബുക്ക് മെസഞ്ചർ ഡിസൈനിൽ മാറ്റം

ഫേസ്ബുക്ക് മെസഞ്ചർ ഡിസൈനിൽ മാറ്റം

പുതിയ ഡിസൈനിനൊപ്പം വേഗതയിലും ലാളിത്യത്തിലും ഫേസ്ബുക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ടെക്ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നു. "സ്നാപ്ചാറ്റിൽ നിന്ന് എടുത്ത എഫെമെറൽ സോഷ്യൽ മീഡിയ ഫോർമാറ്റിൽ ആധിപത്യം സ്ഥാപിക്കാൻ ഫേസ്ബുക്ക് ശ്രമം തുടരുകയാണ്. അതുകൊണ്ട് തന്നെ സ്റ്റോറികൾക്ക് ചുറ്റുമുള്ള പീപ്പിൾ ടാബിനെ പുനഃക്രമീകരിക്കുന്ന രീതിയിലാണ് പുതിയ അപ്ഡേറ്റ് എന്ന് റിപ്പോർട്ടിൽ പറയുന്നു.

സ്റ്റാൻ ചുഡ്‌നോവ്സ്കി

സ്റ്റാൻ ചുഡ്‌നോവ്സ്കിയുടെ നയിക്കുന്ന ടീമാണ് ഫെയ്‌സ്ബുക്ക് മെസഞ്ചർ ഇപ്പോൾ കൈകാര്യം ചെയ്യുന്നത്. ജനപ്രിയ മെസേജിങ് ആപ്പുകളിലൊന്നായ മെസെഞ്ജറിന്റെ പുതിയ പതിപ്പ് 'പീപ്പിൾ' സെക്ഷൻ എന്നൊരു വിഭാഗവും പുതുതായി കൊണ്ടുവരുന്നുണ്ട്. ഈ സവിശേഷത ഫേസ്ബുക്ക് സ്റ്റോറികൾ അടുത്തിടെ അപ്‌ഡേറ്റുചെയ്‌ത സുഹൃത്തുക്കളെ നമുക്ക് വലിയ ചതുരത്തിലുള്ള ഡിസൈനിൽ കാണിച്ച് തരും.

കൂടുതൽ വായിക്കുക: ഡൌൺലോഡ്സ് കണക്കുകളിൽ ടിക്ടോക്ക് തന്നെ ഒന്നാമൻ, ഫേസ്ബുക്കിന് രണ്ടാം സ്ഥാനംകൂടുതൽ വായിക്കുക: ഡൌൺലോഡ്സ് കണക്കുകളിൽ ടിക്ടോക്ക് തന്നെ ഒന്നാമൻ, ഫേസ്ബുക്കിന് രണ്ടാം സ്ഥാനം

പുതിയ അപ്ഡേറ്റ്

പുതിയ അപ്ഡേറ്റിൽ ഉപയോക്താക്കൾ‌ക്ക് കോൺ‌ടാക്റ്റ് ലിസ്റ്റ് ഒരു ഓർ‌ഗനൈസ്ഡ് രീതിയിൽ‌ കാണാൻ‌ കഴിയും. ഇതിൽ ആക്ടീവ് ഓൺ‌ലൈനിൽ‌ പതിവായി ടെക്സ്റ്റുചെയ്യുന്ന കൂടുതൽ‌ ഉപയോഗിച്ച കോൺ‌ടാക്റ്റുകളെ ആദ്യം കാണിക്കുന്ന രീതിയിൽ ക്രമീകരിക്കും. ഉപയോക്താക്കൾക്ക് ഇൻസ്റ്റന്റ് ഗെയിമുകളും ട്രാൻസ്പോർട്ടേഷനും ടെക്സ്റ്റ് കമ്പോസിംഗ് ട്രേയിൽ നിന്ന് നീക്കംചെയ്യും. ഇവ അപ്ലിക്കേഷനിന്റെ അകത്ത് മറ്റൊരു വിഭാഗമായി നൽകും.

മെസഞ്ചർ കിഡ്സ് ആപ്പിലും മാറ്റം വരുത്താനൊരുങ്ങി ഫേസ്ബുക്ക്

മെസഞ്ചർ കിഡ്സ് ആപ്പിലും മാറ്റം വരുത്താനൊരുങ്ങി ഫേസ്ബുക്ക്

സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്ക് തങ്ങളുടെ മെസഞ്ചർ കിഡ്സ് ആപ്ലിക്കേഷനും പുനർരൂപകൽപ്പന ചെയ്യുന്നു. മെസഞ്ചർ കിഡ്‌സ് പ്ലാറ്റ്‌ഫോമിൽ കുട്ടികൾ ചെയ്യുന്ന കാര്യങ്ങളിൽ മാതാപിതാക്കൾക്ക് കൂടുതൽ നിയന്ത്രണം ഉണ്ടാക്കുന്ന രീതിയിലാണ് മാറ്റം വരുത്തുന്നത്. മുമ്പ് അപ്ലിക്കേഷനിലെ പാരന്റ്സ് ഡാഷ്‌ബോർഡിൽ കുറച്ച് പുതിയ പ്രൈവസി സെക്യൂരിറ്റി നടപടികൾ ഫേസ്ബുക്ക് അവതരിപ്പിച്ചിരുന്നു.

മെസഞ്ചർ കിഡ്സ്

2017 ൽ മെസഞ്ചർ കിഡ്സ് ആരംഭിച്ചതുമുതൽ പ്രൈവസി സംബന്ധിച്ച് കമ്പനി കടുത്ത വിമർശനങ്ങൾ നേരിടുന്നുണ്ട്. പുതുക്കിയ ഫേസ്ബുക്ക് മെസഞ്ചർ കിഡ്സ് ആപ്ലിക്കേഷൻ തങ്ങളുടെ കുട്ടികൾ ആർക്കെക്കെ മേസേജ് അയക്കുന്നു എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ കാണാൻ മാതാപിതാക്കളെ അനുവദിക്കും. കുട്ടികളുടെ വീഡിയോ കോൾ റെക്കോർഡുകളും അപ്ലിക്കേഷനിൽ ബ്ലോക്ക് ചെയ്ത ആളുകളുടെ ലിസ്റ്റും മാതാപിതാക്കൾക്ക് കാണാൻ കഴിയും.

കൂടുതൽ വായിക്കുക: സ്വിഗ്ഗിക്കും, സൊമാറ്റോയ്ക്കും വെല്ലുവിളിയായി ആമസോൺ ഫുഡ് ഡെലിവറി വരുന്നുകൂടുതൽ വായിക്കുക: സ്വിഗ്ഗിക്കും, സൊമാറ്റോയ്ക്കും വെല്ലുവിളിയായി ആമസോൺ ഫുഡ് ഡെലിവറി വരുന്നു

മെസേജിങ് ആപ്പുകൾ

മെസേജിങ് ആപ്പുകൾക്കിടയിൽ മത്സരം കടുത്തതോടെ കൃത്യമായ അപ്ഡേറ്റുകൾ നൽകാൻ കമ്പനികൾ നിർബന്ധിതരാവുകയാണ്. നിരവധി ആപ്പുകളാണ് ഇൻസ്റ്റന്റ് മെസേജിങിനായി നിലവിലുള്ളത്. സുരക്ഷവും പുതിയ സവിശേഷതകളും അവതരിപ്പിക്കുന്നതിനൊപ്പം ലളിതമായ ഡിവൈനും ഉപയോക്താക്കളെ ആകർഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഘടകമാണ്. അതുകൊണ്ട് തന്നെയാണ് പുതിയ മെസഞ്ജർ ആപ്പ് പുതിയ ഡിസൈനുമായി പുറത്തിറക്കുന്നത്.

Best Mobiles in India

Read more about:
English summary
Facebook Messenger is getting a major redesign that will remove the chatbots and also the Discover tab on the platform. A report notes that these changes are part of Facebook's plan to keep the messaging platform attractive, yet simple. The revamped Facebook Messenger will appear next week.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X