Home
Apps

ആളുകളെ പറ്റിക്കുന്ന പരിപാടി ഇനി നടക്കില്ല; വ്യാജ വാർത്തകൾ കണ്ടുപിടിയ്ക്കാൻ വാട്സ്ആപ്പിൽ പുതിയ സൗകര്യം

ഡിജിറ്റൽ ലോകം എന്നാൽ വ്യാജ വാർത്തകളുടെ കൂടി ലോകമാണ്. യാതൊരു വസ്തുതയുമില്ലാതെ നിരവധി വ്യാജ വാർത്തകളാണ് സോഷ്യൽ മീ‍ഡിയയിലൂടെ ദിനംപ്രതി പ്രചരിക്കുന്നത്. സോഷ്യൽ മീഡിയ ഉപയോ​ഗിക്കുന്ന പലരും ഇത്തരം വാർത്തകൾ വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. ഉപയോക്താക്കളുടെ ഇടയിൽ വലിയ രീതിയിൽ തെറ്റിദ്ധാരണ പരത്താൻ ഇത്തരം വാത്തകൾക്ക് സാധിക്കുന്നുണ്ട്.

ഫെയ്സ്ബുക്ക്, ഇൻസ്റ്റ​ഗ്രാം, വാട്സ്ആപ്പ്, യൂട്യൂബ്, എക്സ് (ട്വിറ്റർ), റെഡ്ഡിക്ട് എന്നീ സോഷ്യൽ മീഡിയകൾ വഴിയാണ് പ്രധാനമായും ഇത്തരം വ്യാജ വാർത്തകൾ പെരുകുന്നത്. സാധാരണ വാർത്താ ടിവി ചാനലുകളിലേത് പോലെ ഫാക്ട് ചെക്ക് ചെയ്തിട്ട് ആയിരിക്കില്ല ഇത്തരം സോഷ്യൽ മീഡിയകളിലൂടെ വാർത്തകൾ പ്രചരിക്കുന്നത്. ആർക്ക് വേണമെങ്കിലും ഇത്തരം വ്യാജ വാർത്തകൾ സോഷ്യൽ മീഡിയകൾ വഴി പ്രചരിപ്പിക്കാം എന്നാതാണ് സോഷ്യൽ മീഡിയകളുടെ ഒരു ദോഷവശം.

വ്യാജ വാർത്തകൾ കണ്ടുപിടിയ്ക്കാൻ വാട്സ്ആപ്പിൽ പുതിയ സൗകര്യം

എന്നാൽ ഇത്തരത്തിൽ പ്രചരിക്കുന്ന വ്യാജ വീഡിയോകൾക്ക് തടയിടാൻ‌ തുടങ്ങിയിരിക്കുകയാണ് മെറ്റയുടെ നിയന്ത്രണത്തിലുള്ള ജനപ്രിയ മെസേജിങ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. വാട്സ്ആപ്പിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകൾ കണ്ടെത്താനാണ് പുതിയ ഫീച്ചർ ഇവർ അവതരിപ്പിച്ചിരിക്കുന്നത്. വാട്സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ച വാട്സ്ആപ്പ് ചാനലുകൾ വഴിയാണ് ഈ ഫീച്ചർ ജനങ്ങളിലേക്ക് എത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഏകദേശം പത്തോളം ഫാക്ട് ചെക്ക് അതോറിറ്റികളുമായി സഹകരിച്ചാണ് വാട്സ്ആപ്പിന്റെ ഈ നീക്കം.

രാജ്യത്തെ പതിമൂന്നോളം ഭാഷകളിലായി വാട്സ്ആപ്പിന്റെ ഈ സേവനം ലഭിക്കുന്നതായിരിക്കും. വാട്സ്ആപ്പിൽ വലിയ തോതിൽ പെരുകുന്ന വ്യാജ വാർത്തകളെക്കുറിച്ചുള്ള അപ്ഡേറ്റുകൾ ഈ വാട്സ്ആപ്പ് ചാനലുകൾ ഉപയോക്താക്കൾക്ക് നൽകുന്നതായിരിക്കും. ഏതെല്ലാമാണ് ഈ ചാനലുകൾ എന്ന് പരിജയപ്പെടാം. ബൂം ഫാക്ട് ചെക്ക് (Boom Fact-Check), ഫാക്ട് ക്രെസെന്റോ (Fact Crescendo), ഫാക്ട്ലി (Factly), ഇന്ത്യ ടുഡെ ഫാക്ട് ചെക്ക് (India Today Fact Check) എന്നിവയാണ് ആദ്യ നാല് ഫാക്ട് ചെക്ക് ചാനലുകൾ.

വ്യാജ വാർത്തകൾ കണ്ടുപിടിയ്ക്കാൻ വാട്സ്ആപ്പിൽ പുതിയ സൗകര്യം

MOST READ: ആമസോണിൽ നിന്നും ഫ്ലിപ്പ്കാർട്ടിൽ നിന്നും സാധനങ്ങൾ വാങ്ങാം; പണം പിന്നെ കൊടുത്താൽ മതിയാകും

കൂടാതെ ന്യൂസ് ചെക്കർ (Newschecker), ന്യൂസ് മൊബൈൽ (NewsMobile), വെബ്ക്യൂഫ് (Webqoof), ദി ഹെൽത്തി ഇന്ത്യൻ പ്രൊജക്ട് (The Healthy Indian Project), വിശ്വാസ് ന്യൂസ് (Vishvas News), ന്യൂസ് മീറ്റർ ഫാക്ട് ചെക്ക് (NewsMeter FactCheck) എന്നിവയാണ് വാട്സ്ആപ്പിന്റെ മറ്റ് ഫാക്ട് ചെക്ക് ചാനലുകൾ. വ്യാജ വാർത്തകൾ പെരുകുന്ന സാഹചര്യത്തിൽ‌ ഇത്തരത്തിലുള്ള വാട്സ്ആപ്പ് ചാനലുകൾ ഉപയോക്താക്കൾക്ക് വലിയ ​ഗുണം ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.

അടുത്തിടെ രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സൗജന്യ ഇന്റർനെറ്റ് വാ​ഗ്ദാനം ചെയ്യുന്നു എന്ന തരത്തിൽ വളരെ വലിയ തോതിൽ വ്യാജ സന്ദേശം രാജ്യത്താകെമാനം പടർന്നിരുന്നു. ഇത് യാഥാർത്ഥ്യം ആണെന്ന് കരുതി നിരവധി ഉപയോക്താക്കളും ഈ വാർത്ത ഷെയർ ചെയ്തിരുന്നു. എന്നാൽ ഇത്തരത്തിലുള്ള വാർത്തകൾ ഇനിമുതൽ ഈ ചാനലുകളുടെ സഹായത്താൽ കണ്ടെത്താൻ സാധിക്കുന്നതായിരിക്കും.

അതേ സമയം ഇത്തരം ഫാക്ട് ചെക്ക് ചാനലുകളുടെ സഹായം ഇല്ലാതെ തന്നെ ചില സാഹചര്യങ്ങളിൽ ഉപയോക്താക്കൾക്ക് വാട്സ്ആപ്പിൽ പെരുകുന്ന വ്യാജ വാർത്തകൾ കണ്ടെത്താൻ സാധിക്കുന്നതായിരിക്കും. ഇത്തരം വാർത്തകൾ എപ്പോഴും ഉറവിടം അറിയിക്കാതെ വരുന്ന ഫോർവേർഡ് മെസേജുകളുടെ രൂപത്തിൽ ആയിരിക്കും എത്തുക. നിരവധി തവണ തന്നെ ഇത്തരം ഉറവിടം വ്യക്തമാക്കാത്ത വാർത്തകൾ ഫോർഡ് ആകുന്നത് കാണുമ്പോൾ ഇത് വ്യാജ വാർത്ത ആയിരിക്കാം എന്ന് ഉപയോക്താക്കൾക്ക് അനുമാനിക്കാം.

ഇതുപോലുള്ള വാർത്തകൾ പുറത്തുവിടുന്ന വാട്സ്ആപ്പ് അക്കൗണ്ടുകൾ കണ്ടെത്തിയാൽ ഇത് റിപ്പോർട്ട് ചെയ്ത് ബ്ലോക്ക് ചെയ്യാൻ ശ്രമിക്കുന്നതാണ് നല്ലത്. അല്ലാത്ത പക്ഷം ഇത്തരത്തിൽ നിരവധി വ്യാജ വാർത്തകൾ ഇവർ‌ പുറത്ത് വിടുന്നതായിരിക്കും. നിരവധി റിപ്പോർട്ടുകൾ ഈ അക്കൗണ്ടിന് നേരെ വരുന്നതോടെ വാട്സ്ആപ്പ് തന്നെ ഈ അക്കൗണ്ടിന് എതിരെ നടപടി സ്വീകരിക്കുന്നതായിരിക്കും. അക്കൗണ്ട് സസ്പെന്റ് ചെയ്യാനോ ഇല്ലാതാക്കാനോ വാട്സ്ആപ്പിന് സാധിക്കുന്നതായിരിക്കും.

More from GizBot

Best Mobiles in India

English summary
WhatsApp has started blocking fake videos like this. A new feature has been introduced to detect fake news circulating through WhatsApp. This feature has reached the masses through the recently introduced WhatsApp channels. This move is in collaboration with around 10 fact-checking authorities in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X