Home
How to

ആമസോണിൽ നിന്നും ഫ്ലിപ്പ്കാർട്ടിൽ നിന്നും സാധനങ്ങൾ വാങ്ങാം; പണം പിന്നെ കൊടുത്താൽ മതിയാകും

ഓൺലൈനിൽ നിന്ന് സ്ഥിരമായി സാധനങ്ങൾ വാങ്ങുന്ന ഉപയോക്താക്കൾ ആണോ നിങ്ങൾ. അക്കൗണ്ടിൽ പണം ഉണ്ടെങ്കിൽ നമ്മുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള എന്ത് ഉത്പന്നങ്ങളും വാങ്ങാം. എന്നാൽ നമ്മുടെ അക്കൗണ്ടിൽ പണം ഇല്ലെങ്കിൽ ഇത്തരത്തിൽ എന്തെങ്കിലും വാങ്ങാൻ സാധിക്കുമോ? സാധിക്കും എന്നാണ് ഉത്തരം. ഇതിനായുള്ള ഓപ്ഷൻ നിലവിൽ ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവിടങ്ങളിൽ ഉണ്ട്.

പേ ലേറ്റർ എന്നാണ് ഈ ഓപ്ഷന്റെ പേര്. ഉത്പന്നം വാങ്ങുന്ന സമയത്ത് നിങ്ങളുടെ അക്കൗണ്ടിൽ പണം ഇല്ലെങ്കിൽ പോലും പിന്നീട് പണം നൽകിയാൽ മതിയാകും. കൃത്യമായി പറഞ്ഞാൽ സാധനം വാങ്ങുന്ന ദിവസം മുതൽ അടുത്ത മാസം അഞ്ചാം തിയതിയ്ക്ക് മുമ്പ് നിങ്ങൾ ഇതിന്റെ പണം നൽകിയാൽ മതിയാകും. പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റുകളായ ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഈ ഫീച്ചർ ലഭിക്കുന്നതായിരിക്കും.

സാധനങ്ങൾ വാങ്ങാം; പണം പിന്നെ കൊടുത്താൽ മതിയാകും

MOST READ: സ്വിച്ചിട്ടാൽ ഇനി പാട്ടും ഉണ്ടാക്കാം! കമാൻഡ് നൽകിയാൽ മ്യൂസിക് ഒരുക്കുന്ന എഐ ഡി​വൈസുമായി വൺപ്ലസ്

രണ്ട് പ്ലാറ്റ് ഫോമുകളിലും ഉത്പന്നങ്ങൾ കാർട്ട് ചെയ്ത് വാങ്ങുന്ന പേജിൽ എത്തുമ്പോൾ പണമിടപാട് നടത്താനുള്ള ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. സാധാരണയായി ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യുപിഐ പേയ്മെന്റ്, ആമസോൺ പേ, ക്യാഷ് ഓൺ ഡെലിവറി എന്നീ ഓപ്ഷനുകളായിരിക്കും കാണുക. എന്നാൽ ഇതിന് താഴെ തന്നെ പേ ലേറ്റർ എന്ന ഒരു ഓപ്ഷൻ അധികം ആരും ശ്രദ്ധിച്ചു കാണില്ല.

ഉപയോക്താക്കളുടെ അക്കൗണ്ടിൽ പൂജ്യം ബാലൻസ് ആണെങ്കിൽ പോലും ഇതിലൂടെ സാധാനങ്ങൾ വാങ്ങാൻ സാധിക്കുന്നതായിരിക്കും. പണം ഇല്ലാത്ത അവസ്ഥയിൽ അത്യാവശ്യമായി എന്തെങ്കിലും വാങ്ങേണ്ടി വന്നാൽ ഉപയോക്താക്കൾക്ക് ഈ ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ നേരത്തെ സൂചിപ്പിച്ചത് പോലെ വാങ്ങിയ സാധനത്തിന്റെ വില നിങ്ങൾ അടുത്ത മാസം അഞ്ചാം തിയതിയ്ക്ക് മുമ്പ് നൽകണം എന്ന കാര്യം മറക്കുരുത്. ഇല്ലെങ്കിൽ പല തരത്തിലുള്ള പ്രശ്നങ്ങൾ ഒരു പക്ഷെ നിങ്ങൾ നേരിട്ടേക്കാം.

സാധനങ്ങൾ വാങ്ങാം; പണം പിന്നെ കൊടുത്താൽ മതിയാകും

MOST READ: കുട്ടികളെ വഴി തെറ്റിക്കുന്ന ഡിജിറ്റൽ ലോകം; പേടിക്കണ്ട, ഈ ആപ്പ് വഴി കുട്ടികൾ ഫോണിൽ ചെയ്യുന്നതെല്ലാം കണ്ടെത്താം

ഇത്തരത്തിൽ പണം അടയ്ക്കുന്നതിൽ വീഴ്ച പറ്റിയാൽ നിങ്ങൾ നേരിടാൻ പോകുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് നിങ്ങളുടെ സിബിൽ സ്കോർ കുറയും എന്നത്. ഇത് നിങ്ങളുടെ ആകെ ബാങ്കിങ് പ്രവർത്തനങ്ങളെ ബാധിക്കും. ഭാവിയിൽ ഒരു ലോൺ എടുക്കാൻ പോലും സാധിക്കാതെ വരും. നിങ്ങളുടെ ക്രെഡിറ്റ് യോ​ഗ്യത നിശ്ചയിക്കുന്ന മൂന്നക്ക നമ്പർ ആണ് സിബിൽ സ്കോർ എന്നത്. 300 നും 900 നും ഇടയിലാണ് സിബിൽ സ്കോർ വരുക.

750ന് മുകളിൽ ഉള്ള സ്കോറുകളെ മാത്രമാണ് മികച്ച സിബിൽ സ്കോർ എന്ന് വിശേഷിപ്പിക്കാൻ സാധിക്കു. ഇത് താഴ്ന്നു പോയാൽ ക്രെഡിറ്റ് കാർ‌ഡിന് അപേക്ഷിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാകുക, ബാങ്ക് ലോൺ കിട്ടാതിരിക്കുക തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് കാരണമായേക്കും. ആയതിനാൽ അടുത്ത മാസം അഞ്ചാം തിയതിയ്ക്കുള്ളിൽ പണം അടയ്ക്കാൻ സാധിക്കും എന്ന് ഉറപ്പുള്ളവർ മാത്രം ഇത്തരത്തിൽ പേ ലേറ്റർ എന്ന ഓപ്ഷൻ ഉപയോ​ഗിക്കുന്നത് ആയിരിക്കും ഉചിതം.

അതേ സമയം നിങ്ങൾക്ക് ഉയർന്ന സിബിൽ സ്കോർ ഉണ്ടെങ്കിൽ വില കൂടിയ പല സാധനങ്ങളും വാങ്ങാൻ പാകത്തിന് വലിയ തുക ഇത്തരത്തിൽ പേ ലേറ്റർ ഓപ്ഷനിൽ ഉണ്ടായിരിക്കുന്നതായിരിക്കും. തുടക്കക്കാർക്ക് കുറഞ്ഞ തുക ആയിരിക്കും ഈ ഓപ്ഷനിൽ നൽകിയിട്ടുണ്ടാകുക. പിന്നീട് നിങ്ങളുടെ സിബിൽ‌ സ്കോറും പണം തിരിച്ചടയ്ക്കാനുള്ള കാര്യക്ഷമതയും എല്ലാം പരിശോധിച്ചതിന് ശേഷം ആയിരിക്കും പേ ലെറ്ററിന്റെ ലിമിറ്റ് നിശ്ചയിക്കുക.

പേ ലേറ്ററിന് പുറമെ പേ ലേറ്റർ ഇഎംഐ എന്ന ഓപ്ഷനും നിങ്ങൾക്ക് കാണാൻ സാധിക്കുന്നതായിരിക്കും. സമാനമായ വാ​ഗ്ദാനം തന്നെയാണ് പേ ലേറ്റർ ഇഎംഐ ഫീച്ചറിലും ഉള്ളത്. അത്യാവശ്യ സാഹചര്യങ്ങളിൽ പണം ഇല്ലെങ്കിൽ പോലും ആവിശ്യ സാധനങ്ങൾ സ്വന്തമാക്കാൻ ഈ ഓപ്ഷൻ ഉപയോക്താക്കളെ അനുവദിക്കുന്നു. എന്നിരുന്നാലും വളരെ അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമേ ഇത് ഉപയോ​ഗിക്കാവു എന്ന കാര്യം ശ്രദ്ധിക്കുക.

More from GizBot

Best Mobiles in India

English summary
Even if you don't have money in your account at the time of the purchase, you can pay later. To be precise, you just need to pay for it before the 5th of the next month from the day of purchase. This feature will be available on leading e-commerce websites, such as Amazon and Flipkart.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X