കുട്ടികളെ വഴി തെറ്റിക്കുന്ന ഡിജിറ്റൽ ലോകം; പേടിക്കണ്ട, ഈ ആപ്പ് വഴി കുട്ടികൾ ഫോണിൽ ചെയ്യുന്നതെല്ലാം കണ്ടെത്താം
ഇന്നത്തെ കാലത്ത് പല മാതാപിതാക്കളും അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കുട്ടികളുടെ സ്മാർട്ട് ഫോൺ അഡിക്ഷൻ. കുട്ടികൾ ഫോണിൽ എന്നാണ് ചെയ്യുന്നതെന്നുപോലും പല മാതാപിതാക്കൾക്ക് ഇന്ന് അറിയില്ല. മാത്രമല്ല കുട്ടികൾക്ക് അറിയാവുന്ന ടെക്നോളജി പരമായ അറിവുകൾ പോലും ഇന്ന് പല രക്ഷിതാക്കൾക്കും ഇല്ല എന്നതാണ് സത്യം.
പല മാതാപിതാക്കൾക്കും ഉള്ള പ്രധാന ടെൻഷനുകളിൽ ഒന്നാണ് തങ്ങളുടെ കുട്ടികൾ സ്മാർട്ട് ഫോണുകളിൽ എന്തെല്ലാമാണ് കാണുന്നതെന്നും ഇന്തെല്ലാം കാര്യങ്ങൾക്കാണ് ഇവർ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതെന്നും അറിയാത്തത്. എന്നാൽ ഇനി നിങ്ങൾ ഇക്കാര്യം ആലോചിച്ച് ടെൻഷൻ അടിക്കണ്ട. നിങ്ങളുടെ കുട്ടികൾ സ്മാർട്ട് ഫോണിൽ ചെയ്യുന്നത് എന്തെല്ലാമാണെന്ന് അറിയാനുള്ള ഒരു ആപ്പ് ഇതിനായി ഉണ്ട്. സൂപ്പർ എന്നാണ് ഈ ഡിജിറ്റൽ പേരന്റിങ് അസിസ്റ്റന്റ് ആപ്പിന്റെ പേര്.

കുട്ടികൾ ഉപയോഗിക്കുന്ന ആപ്പുകൾ ഏന്തെല്ലാമാണെന്നുള്ള വിവരങ്ങൾ ഈ ആപ്പ് മാതാപിതാക്കൾക്ക് നൽകുന്നതായിരിക്കും. മാത്രമല്ല കുട്ടികളുടെ പ്രായത്തിന് അനുയോജ്യമല്ലാത്ത ആപ്പുകൾ ഇവരുടെ ഫോണിൽ ഉണ്ടെങ്കിൽ ഈ ആപ്പുകൾ എല്ലാം സൂപ്പർ ആപ്പ് ബ്ലോക്ക് ചെയ്യുന്നതായിരിക്കും. ഇനി പുതിയതായി ആപ്പുകൾ ഇവർ ഇൻസ്റ്റാൾ ചെയ്താലും ഇതിന്റെ വിവരങ്ങൾ മാതാപിതാക്കൾക്ക് ലഭിക്കുന്നതായിരിക്കും. മാത്രമല്ല കുട്ടികളുടെ സർച്ച് ഹിസ്റ്ററി സോഷ്യൽ മീഡിയ ചാറ്റുകൾ എന്നിവയെല്ലാം ആക്സസ് ചെയ്യാനും ഇതിലൂടെ സാധിക്കും.
ഇത്തരത്തിൽ നിരവധി സൗകര്യങ്ങളാണ് ഈ ആപ്പ് വാഗ്ദാനം ചെയ്യുന്നത്. ഒരു ഡിജിറ്റൽ പാരന്റ് ആയി തന്നെ ഈ ആപ്പ് പ്രവർത്തിക്കും എന്നാണ് ഇതിന്റെ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. നിലവിൽ ഈ ആപ്പ് ലോഞ്ച് ചെയ്തിട്ടില്ല. ഇതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ട് ഇരിക്കുകയാണ്. ഹഡില്‍ ഗ്ലോബല്‍ അഞ്ചാം പതിപ്പിനോടനുബന്ധിച്ച് നടക്കുന്ന സ്റ്റാര്‍ട്ടപ്പ് എക്സ്പോയിൽ ആണ് ഈ ആപ്പിനെ കുറിച്ചുള്ള വിവരങ്ങൾ ഇതിന്റെ നിർമ്മാതാക്കൾ പങ്കുവെയ്ച്ചത്.

കുട്ടികളുടെ പ്രായത്തിന് അനുയോജ്യമല്ലാത്ത കാര്യങ്ങൾ രക്ഷിതാക്കളുടെ ശ്രദ്ധയിൽ പെടുത്തുന്നതിന് പുറമെ കുട്ടികളെ പഠനത്തിന് സഹായിക്കാൻ പറ്റുന്ന ഫീച്ചറുകളും ഈ ആപ്പിൽ ഉണ്ടായിരിക്കും എന്നാണ് ഇവർ പറഞ്ഞിരിക്കുന്നത്. കുട്ടികൾ ഉപയോഗിക്കുന്ന ഫോണിൽ സമയത്തിന് അനുസരിച്ച് ആയിരിക്കും വിവധ ആപ്പുകൾ പ്രത്യക്ഷപ്പെടുക. ഉദാഹരണത്തിന് പഠിക്കേണ്ട സമയമാണെങ്കിൽ പഠന സംബന്ധമായ ആപ്പുകൾ മാത്രമാണ് ഇവരുടെ ഫോണിൽ ലഭിക്കു. ഇതുപോലെ പ്രാർത്ഥന, വ്യായാമം എന്നിവയുടെ സമയത്തിന് അനുസരിച്ച് ഈ ആപ്പുകൾ മാത്രമേ ലഭിക്കു.
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം, ഗെയിമിങ് എന്നിവ മെച്ചപ്പെടുത്താനും ഈ ആപ്പ് സഹായിക്കുന്നതായിരിക്കും. നിങ്ങളുടെ കുട്ടികളുടെ താൽപര്യങ്ങളും അവര്‍ എന്താണ് ഇന്‍റര്‍നെറ്റില്‍ തിരഞ്ഞതെന്നും എത്ര സമയം അവര്‍ ഇന്റർനെറ്റിൽ സമയം ചിലവഴിച്ചുവെന്നും എല്ലാം ഇതിലൂടെ രക്ഷിതാക്കൾക്ക് അറിയാൻ സാധിക്കുന്നതായിരിക്കും. നിങ്ങളുടെ കുട്ടി സൈബർ ഇടത്തിൽ എങ്ങനെ പെരുമാറണം എന്നതിനുള്ള പരിശീലനവും ഇവർക്ക് ഇതിലൂടെ ലഭിക്കുന്നതായിരിക്കും.
പ്രധാനമായും 12 വയസ് മുതൽ 17 വയസ് വരെയുള്ള കുട്ടികൾക്കായാണ് ഈ ആപ്പ് നിർമ്മിക്കുന്നത്. അതേ സമയം കൊറോണ ലോക്ഡൗൺ സമയത്ത് ഓൺലൈൻ ക്ലാസുകൾ ഉണ്ടായിരുന്നതിനാൽ ഇന്ന് ഭൂരുഭാഗം കുട്ടികളുടെ കൈയ്യിലും സ്മാർട്ട് ഫോണുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. എല്ലാ ഡിജിറ്റൽ ഉപകരണം പോലെ തന്നെയാണ സ്മാർട്ട് ഫോണുകളും. ഇതിനും നിരവധി ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. എന്നാൽ കുട്ടികൾ ദോഷം ഉള്ളത് തിരഞ്ഞെടുക്കാൻ ആണ് സാധ്യത കൂടുതൽ.
കുട്ടികൾ നിരവധി രീതിയിൽ വഴി തെറ്റിപ്പോകാനും അമിതമായ സ്മാർട്ട് ഫോൺ ഉപയോഗം കാരണമായേക്കാം. ഈ പശ്ചാത്തലത്തിൽ സൂപ്പർ പോലെയുള്ള ഡിജിറ്റർ പാരന്റിങ് അസിസ്റ്റന്റ് ആപ്പുകൾ വലിയ രീതിയിൽ ഗുണം ചെയ്യുന്നുണ്ട്. ഭാവിയിൽ ഇതിന് സമാനമായ നിരവധി ആപ്പുകൾ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും ഒരു പരുധിവരെയുള്ള സുരക്ഷയെ ഇത്തരം ആപ്പുകൾ നൽകാൻ സാധിക്കു. നിങ്ങൾ തന്നെയാണ് നിങ്ങളുടെ കുട്ടികളെ പൂർണ്ണമായും സംരക്ഷിക്കേണ്ടത്.


Click it and Unblock the Notifications








