ഇനി കേരളത്തിലെ ഇന്റർനെറ്റ് വേഗത പറക്കും; 1000 എംബിപിഎസ് സ്പീഡുമായി ജിയോ എയർ ഫൈബർ കേരളത്തിലും എത്തി
ജിയോയുടെ എയർ ഫൈബർ സേവനം കേരളത്തിലും എത്തി. തലസ്ഥാന നഗരമായ തിരുവനന്തപുരത്താണ് റിലയൻസ് ജിയോ തങ്ങളുടെ എയർ ഫൈബറിന്റെ സേവനം ആരംഭിച്ചത്. നിലവിൽ രാജ്യത്ത് ലഭിക്കുന്നതിൽ വെച്ച് ഏറ്റവും മികച്ച ഇന്റനെറ്റ് വേഗതയാണ് തങ്ങൾ എയർ ഫൈബർ സേവനത്തിലൂടെ ഉപയോക്താക്കൾക്ക് നൽകുന്നത് എന്നാണ് ജിയോ അവകാശപ്പെടുന്നത്.
ഈ വർഷം വിനായക ചതുർത്ഥി ദിവസം ആയിരുന്നു ജിയോ തങ്ങളുടെ എയർ ഫൈബർ സേവനങ്ങൾ രാജ്യത്ത് അവതരിപ്പിച്ചത്. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, പൂനെ എന്നീ എട്ട് നഗരങ്ങളിൽ ആയിരുന്നു ജിയോ ആ പദ്ധതി ആദ്യം ആരംഭിച്ചത്. പിന്നാലെ പടിപടിയായി തങ്ങളുടെ സർവ്വീസ് വിവിധ നഗരങ്ങളിലേക്ക് ഉയർത്തുകയായിരുന്നു. അതേ സമയം കേരളത്തിൽ ആദ്യമായി ജിയോയുടെ എയർ ഫൈബർ സേവനം എത്തിയ സ്ഥലമാണ് തിരുവനന്തപുരം.

ആദ്യം എന്താണ് ഈ ജിയോ എയർ ഫൈബർ സേവനം എന്ന് പരിശോധിക്കാം. ജിയോയുടെ 5G ഫിക്സഡ് വയർലെസ് ആക്സസ് ( 5G FWA) സേവനം ആണിത്. വയറുകളുടേയും കേബിളുകളുടെ സഹായം ഇല്ലാതെ തന്നെ മികച്ച ഇന്റർനെറ്റ് വേഗത നൽകാൻ ഇവ സഹായിക്കുന്നു. പ്ലഗ് ആൻഡ് പ്ലേ ഉപകരണം ഉപയോഗിച്ചാണ് ഇതിന്റെ സേവനം ലഭിക്കുക. വളരെ ലളിതമായി തന്നെ ഇവ വീടുകളിലും ഓഫീസുകളിലും സ്ഥാപിക്കാൻ സാധിക്കുന്നതാണ്.
ഒപ്റ്റിക്കൽ ഫൈബർ കണക്റ്റിവിറ്റി ഇല്ലാത്ത സ്ഥലങ്ങളിലും എയർ ഫൈബർ സേവനം എത്തും എന്നതും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. ജിയോയുടെ Wi-Fi 6 റൂട്ടർ വഴിയാണ് എയർ ഫൈബർ സേവനങ്ങൾ ലഭിക്കുന്നത്. ഈ റൂട്ടർ കുറഞ്ഞ ലേറ്റൻസി, വിശാലമായ കവറേജ്, ഉയർന്ന വേഗത എന്നിവ ഉൾപ്പെടെ വാഗ്ദാനം ചെയ്യുന്നു. സിം കാർഡിന്റെ പിൻപലത്തിൽ പ്രവർത്തിക്കുന്നതിനാൽ തന്നെ ഈ പ്രദേശത്തെ നെറ്റ്വർക്കിനെ ആശ്രയിച്ചായിരിക്കും ഇന്റർനെറ്റ് സ്പീഡ്.

MOST READ: 15,000 രൂപയ്ക്ക് പുതിയ ലാപ്ടോപ്; ജിയോ വീണ്ടും അതിശയിപ്പിക്കുന്നു
എന്നിരുന്നാലും ജിയോയ്ക്ക് മികച്ച കവറേജുള്ള സ്ഥലങ്ങളിൽ ഇവ വാഗ്ദാനം ചെയ്യുന്ന സ്പീഡ് വളരെ മികച്ചതാണ്. 1000 എംബിപിഎസ് സ്പീഡ് വരെ നൽകാൻ ജിയോയുടെ എയർ ഫൈബറിന് സാധിക്കും എന്നാണ് കമ്പനി പറയുന്നത്. ഇതിന്റെ വിവിധ പ്ലാനുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം. രണ്ട് വിഭാഗങ്ങളായാണ് പ്രധാനമായും ജിയോ എയർ ഫൈബറിന്റെ പ്ലാനുകൾ കമ്പനി അറിയിച്ചിരിക്കുന്നത്. ജിയോ എയർ ഫൈബറും ജിയോ എയർ ഫൈബർ മാക്സും.
ഇതിലെ വിവധ പ്ലാനുകൾ അനുസരിച്ച് 30Mbps, 100Mbps, 150Mbps, 300Mbps, 500Mbps, 1Gbps എന്നിങ്ങനെയാണ് ഇതിൽ ഇന്റർനെറ്റിന് ലഭിക്കുന്ന സ്പീഡ്. 599 രൂപ മുതലാണ് ഇതിന്റെ പ്ലാനുകൾ ആരംഭിക്കുന്നത്. 599, 899, 1199 എന്നിവയാണ് ജിയോ എയർ ഫൈബറിന്റെ മറ്റ് പ്ലാനുകൾ. 100 Mbps വരെ ഇന്റർനെറ്റ് വേഗതയായിരിക്കും ഇവ നിങ്ങൾക്ക് നൽകുന്നത്. 14 ഓടിടി പ്ലാറ്റ്ഫോമുകളുടെ ആക്സസും ഇതിലൂടെ നിങ്ങൾക്ക് ലഭിക്കും.
ജിയോ എയർ ഫൈബർ മാക്സിന്റെ പ്ലാനുകൾ പരിശോധിക്കുമ്പോൾ 1499 രൂപ മുതലാണ് പ്ലാനുകൾ ആരംഭിക്കുന്നത്. 2499, 3999 എന്നിവയാണ് ഇതിലെ മറ്റ് പ്ലാനുകൾ. ഈ പ്ലാനുകളുടെ പരമാവധി വേഗത 1Gbps വരെ ആയിരിക്കും എന്നാണ് ജിയോ പറയുന്നത്. 550-ലധികം ഡിജിറ്റൽ ചാനലുകളിലേക്കും നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ജിയോ സിനിമ പ്രീമിയം തുടങ്ങി 14 ഓടിടി പ്ലാറ്റ്ഫോമുകളിലേക്കും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ആക്സസ് നേടാവുന്നതാണ്.
ജിയോ ആപ്പോ വെബ്സൈറ്റോ സന്ദർശിച്ച് നിങ്ങളുടെ പ്രദേശത്ത് ജിയോ എയർ ഫൈബർ സേവനം ലഭ്യമാണോ എന്ന് നിങ്ങൾക്ക് പരിശോധിക്കാം. ശേഷം 60008-60008 എന്ന നമ്പറിൽ മിസ്കോൾ അടിക്കിച്ചോ അടുത്തുള്ള ജിയോ സ്റ്റോർ സന്ദർശിച്ചോ എല്ലെങ്കിൽ ജിയോയുടെ ആപ്പ്, വെബ്സൈറ്റ് എന്നിവ വഴിയോ ഈ സേവനം ബുക്ക് ചെയ്യാവുന്നതാണ്. പിന്നാലെ ഇവരുടെ ഭാഗത്ത് നിങ്ങളെ തിരിച്ച് വിളിച്ച് ഈ സേവനം നിങ്ങളുടെ വീട്ടിലോ ഓഫീസിലോ എത്തിക്കുന്നതായിരിക്കും.


Click it and Unblock the Notifications








