പബ്ജിക്ക് പകരക്കാരനാവാൻ ഇന്ത്യൻ നിർമ്മിത ഗെയിമായ ഫൌ-ജി അടുത്ത മാസം പുറത്തിറങ്ങും

|

പബ്ഡി മൊബൈൽ, പബ്ജി മൊബൈൽ ലൈറ്റ് എന്നീ ജനപ്രീയ ഗെയിമിങ് ആപ്പുകളടക്കം നിരവധി ചൈനീസ് അപ്ലിക്കേഷനുകൾ ഇന്ത്യയിൽ നിരോധിച്ചത് കഴിഞ്ഞ ദിവസമാണ്. പബ്ജിക്ക് പകരക്കാരനാവാൻ ഇന്ത്യൻ നിർമ്മിത ഗെയിം തയ്യാറെടുക്കുകയാണ്. ഫൌ-ജി എന്ന പേരിലാമ് പുതിയ ഗെയിം പുറത്തിറങ്ങുക. സിനിമാതാരം അക്ഷയ് കുമാറാണ് ഈ ഗെയിം അവതരിപ്പിച്ചത്. ബെംഗളൂരു ആസ്ഥാനമായുള്ള എൻ‌കോർ ഗെയിംസാണ് ഈ ഗെയിം വികസിപ്പിച്ചെടുത്തത്.

ഫൌ-ജി ലോഞ്ച്

ഫൌ-ജി ലോഞ്ച്

ഫൌ-ജി ഗെയിം ഇപ്പോഴും പണിപ്പുരയിലാണ്. ഒക്ടോബറിൽ ഈ ഗെയിം പുത്തിറങ്ങും. ഇന്ത്യയിലെ പ്രമുഖ ഗെയിമിംഗ് വ്യവസായികളിലൊരാളായ വിശാൽ ഗോണ്ടാൽ എൻ‌കോർ ഗെയിമുകളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. 2019 ലെ പുൽവാമ ഭീകരാക്രമണത്തിനുശേഷം കൊണ്ടുവന്ന അർദ്ധസൈനിക വിഭാഗങ്ങൾക്കുള്ള സർക്കാർ ഫണ്ടായ ഭാരത് കെ വീറിന് ഫൌ-ജിയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം സംഭാവന ചെയ്യുമെന്ന് ഗോണ്ടാൽ അറിയിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക: ടിക്ടോക്കിന് സമാനമായ ഷോർട്ട് വീഡിയോ ഫീച്ചറുമായി ഫേസ്ബുക്കുംകൂടുതൽ വായിക്കുക: ടിക്ടോക്കിന് സമാനമായ ഷോർട്ട് വീഡിയോ ഫീച്ചറുമായി ഫേസ്ബുക്കും

ഗ്രീൻ വാലി

ഫൌ-ജി വൈകാതെ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച ഗോണ്ടാൽ ഇത് നിരവധി മാസത്തെ പ്രയത്നത്തിന്റെ ഫലമാണെന്നും ഗ്രീൻ വാലി എന്ന സ്ഥലത്തെ അടിസ്ഥാനമാക്കിയായിരിക്കും ഗെയിമിന്റെ തീം എന്നും വ്യക്തമാക്കിയിട്ടുള്ളതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ലഡാക്കിലെ ഗാൽവാൻ വാലിയിൽ 20 ഇന്ത്യൻ, ചൈനീസ് സൈനികർ തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. ഇതിൽ 20 ഇന്ത്യൻ സൈനികരാണ് വിരചരമം പ്രാപിച്ചത്. ഫൌ-ജി ഈ പ്രദേശത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഫൌ-ജി ഗെയിമിന്റെ പേരിന്റെ ക്രഡിറ്റ് കമ്പനി സിനിമാ താരം അക്ഷയ് കുമാറിനാണ് നൽകിയത്. ഗെയിമിന്റെ പേരായ ഫൌ-ജി എന്നത് സൈനികൻ എന്ന വാക്കിന്റെ ഇംഗ്ലീഷ് വാക്കാണ്. ഗെയിമിന്റെ പേര് വെളിപ്പെടുത്തുന്നതിനിടെ ഇന്ത്യൻ സർക്കാരിന്റെ ആത്മനിർഭർ ഭാരതുമായി ഇതിനെ ബന്ധപ്പെടുത്തിയാണ് അക്ഷയ് കുമാർ സംസാരിച്ചത്. ഗെയിം അടുത്ത ഒരു വർഷത്തിൽ 200 ദശലക്ഷത്തിലധികം ഉപയോക്താക്കളെ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ വായിക്കുക: ജോലി അന്വേഷിക്കുന്നവരെ സഹായിക്കാൻ ഗൂഗിൾ കോർമോ ജോബ്സ് ആപ്പ് ഇന്ത്യയിലെത്തികൂടുതൽ വായിക്കുക: ജോലി അന്വേഷിക്കുന്നവരെ സഹായിക്കാൻ ഗൂഗിൾ കോർമോ ജോബ്സ് ആപ്പ് ഇന്ത്യയിലെത്തി

പബ്ജി

ലോകമെമ്പാടുമായി ദശലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള ജനപ്രിയ ഗെയിമായ പബ്ജി മൊബൈൽ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു. നിരോധനത്തിനത്തിന് പിന്നാലെ തന്നെ പുതിയ ഇന്ത്യൻ നിർമ്മിത ഗെയിം പ്രഖ്യാപിച്ചത് ഇന്ത്യയിലെ ഗെയിമർമാർക്ക് ആശ്വാസത്തിന് വക നൽകുന്നുണ്ട്. മികച്ചൊരു ഗെയിമായിട്ടാണ് ഇത് പുറത്തിറങ്ങുന്നതെങ്കിൽ ഇന്ത്യയ്ക്ക് പുറത്തും ധാരാളം ഡൌൺലോഡുകൾ നേടാൻ ഗെയിമിന് സാധിക്കും.

 ഫൌ-ജി ഇന്ത്യയിൽ മാത്രമാകും ആദ്യഘട്ടത്തിൽ ലഭ്യമാവുക

റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ ഏകദേശം 50 ദശലക്ഷം ആക്ടീവ് പബ്ജി ഉപയോക്താക്കളാണ് ഉള്ളത്. പ്രതിദിനം 13 ദശലക്ഷം ഉപയോക്താക്കളാണ് ഗെയിമിനുള്ളത്. പുതുതായി ആരംഭിക്കുന്ന ഗെയിമായ ഫൌ-ജി ഇന്ത്യയിൽ മാത്രമാകും ആദ്യഘട്ടത്തിൽ ലഭ്യമാവുക. ഇന്ത്യയിലെ ഗെയിമർമാരെ ആകർഷിക്കുന്ന പേര് ഉണ്ടെങ്കിലും ഗെയിമിന്റെ മറ്റ് സവിശേഷതകൾ അനുസരിച്ചായിരിക്കും ഇതിന്റെ ഭാവി.

കൂടുതൽ വായിക്കുക: വാട്സ്ആപ്പ് മെസേജുകളിലെ വിവരങ്ങൾ വ്യാജമാണോ എന്നറിയാനുള്ള ഫാക്ട് ചെക്കിങ് ഫീച്ചർ പുറത്തിറങ്ങികൂടുതൽ വായിക്കുക: വാട്സ്ആപ്പ് മെസേജുകളിലെ വിവരങ്ങൾ വ്യാജമാണോ എന്നറിയാനുള്ള ഫാക്ട് ചെക്കിങ് ഫീച്ചർ പുറത്തിറങ്ങി

Best Mobiles in India

Read more about:
English summary
FAU-G An Indian Made Game To Replace PUBG, Will Be Released Next Month

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X