പബ്ജിയുടെ ഇന്ത്യൻ പകരക്കാരനായ ഫൌ-ജി ഗെയിം ലോഞ്ച് ചെയ്തു

|

കാത്തിരിപ്പിനൊടുവിൽ ഫൌ-ജി മൊബൈൽ ഗെയിം ഔദ്യോഗികമായി ലോഞ്ച് ആയി. ഈ ഗെയിം ആപ്പ് ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോർ വഴി ഡൌൺലോഡ് ചെയ്യാവുന്നതാണ്. ഗിസ്ബോട്ട് ടീം കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി റെഡ്മി നോട്ട് 9 പ്രോ മാക്സിൽ ഫൌ-ജി ഗെയിം പരീക്ഷിക്കുന്നുണ്ട്. പബ്ജിക്ക് പകരക്കാരൻ എന്ന പേരിലാണ് ഈ ഗെയിം പുറത്തിറക്കിയത് എങ്കിലും പബ്ജി, കോൾ ഓഫ് ഡ്യൂട്ടി ഗെയിം എന്നിവയുടെ വിഭാത്തിൽ ഉൾപ്പെടുത്താൻ പറ്റാത്ത ഗെയിമാണ് ഇത്.

 

ഫൌ-ജി ഗെയിം

ഫൌ-ജി ഗെയിമിന് 480എംബി വലുപ്പമാണ് ഉള്ളത്. അതുകൊണ്ട് തന്നെ പബ്ജിയെ അപേക്ഷിച്ച് നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണിൽ ഈ ഗെയിം എളുപ്പം ഡൌൺലോഡ് ചെയ്യാം. അധികം സ്റ്റോറേജ് സ്പൈസും ആവശ്യമില്ല എന്നതും ഗുണമാണ്. ഇത് ഡൌൺലോഡ് ചെയ്യാൻ സജീവമായ വേഗതയേറിയ ഇന്റർനെറ്റ് കണക്ഷൻ ഉണ്ടെന്ന് ഉറപ്പാക്കുക. ഈ ഗെയിം വികസിപ്പിച്ചെടുത്തത് ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റുഡിയോ nCore Pvt. ലിമിറ്റഡ് ആണ്.

പെർമിഷൻ

പെർമിഷനുകളുടെ കാര്യം പരിശോധിച്ചാൽ ഫൌ-ജി ഗെയിമിന് സ്റ്റോറേജ് പെർമിഷൻ, നെറ്റ്‌വർക്ക് ആക്‌സസ്, ഗൂഗിൾ പേ ബില്ലിംഗ് സേവനം എന്നിവ ആവശ്യമാണ്. ഫൌ-ജി ഒരു ഫ്രീ-ടു-പ്ലേ ഗെയിമാണെങ്കിലും, 19 മുതൽ 2,999 രൂപ വരെയുള്ള ഈ ഇൻ-ഗെയിം പർച്ചേസുകൾ ഗെയിമിൽ ഉണ്ട്. പുതിയ ആയുധങ്ങൾ വാങ്ങാനും ചില കസ്റ്റമൈസ്ഡ് ഓപ്ഷനുകൾ അൺലോക്ക് ചെയ്യാനും പണം നൽകേണ്ടി വരും. ഫൌ-ജി ഗെയിം പണം നൽകാതെ സൌജന്യമായും കളിക്കാവുന്നതാണ്.

കൂടുതൽ വായിക്കുക: വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം മാറ്റണമെന്ന് കേന്ദ്ര സർക്കാർകൂടുതൽ വായിക്കുക: വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം മാറ്റണമെന്ന് കേന്ദ്ര സർക്കാർ

ഫൌ-ജി ഗെയിം പബ്ജിക്കോ കോൾ ഓഫ് ഡ്യൂട്ടിക്കോ പകരമാകില്ല
 

ഫൌ-ജി ഗെയിം പബ്ജിക്കോ കോൾ ഓഫ് ഡ്യൂട്ടിക്കോ പകരമാകില്ല

പബ്ജി മൊബൈൽ, കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ എന്നീ ഗെയിമുകളിൽ നിന്നും വ്യത്യസ്തമായ ഒരു ഗെയിമാണ് ഫൌ-ജി. ഫൌ-ജി ഫസ്റ്റ്-പേഴ്‌സൺ ബാറ്റിൽ ഗെയിമാണ്. മറ്റ് രണ് ഗെയിമുകളും ബാറ്റിൽ റോയൽ ഗെയിമുകളാണ്. ഇവിടെ ഉപയോക്താവിന് വെറും കൈയ്യോടെയോ ആയുധങ്ങൾ ഉപയോഗിച്ചോ ശത്രുക്കളെ കൊല്ലേണ്ടിവരും. ചില ലെവലിൽ മാത്രമേ ആയുധങ്ങൾ ലഭിക്കുകയുള്ളു എന്നതും ശ്രദ്ധേയമാണ് കാര്യമാണ്.

ഓൺലൈൻ മോഡ്

ഫൌ-ജി ഗെയിമിൽ ഓൺലൈൻ മോഡ് ഇല്ല. അതുകൊണ്ട് തന്നെ ശത്രുക്കളായി ഉള്ളത് കമ്പ്യൂട്ടർ തന്നെയായിരിക്കും. ഫൌ-ജി മൊബൈലിൽ വ്യത്യസ്ത ഗ്രാഫിക്സ് ഓപ്ഷനുകൾ ഉണ്ട്. ഇത് ഇടത്തരം ഗ്രാഫിക്സ് മുതൽ അൾട്ര മോഡ് വരെ നൽകുന്നു. അൾട്രാ ഗെയിം സെറ്റിങ്സ് എനേബിൾ ചെയ്താൽ മിഡ് റേഞ്ച് ഡിവൈസുകളിൽ ഗെയിം കളിക്കുന്നത് അത്രയ്ക്ക് സുഗമമായിരിക്കില്ല. ഫോണിന്റെ നിലവാരം അനുസരിച്ച് ഗ്രാഫിക്സ് തിരഞ്ഞെടുത്ത് കളിക്കാം.

ഫൌ-ജി: ഗെയിംപ്ലേ മോഡുകൾ

ഫൌ-ജി: ഗെയിംപ്ലേ മോഡുകൾ

മൊത്തത്തിൽ, മൂന്ന് വ്യത്യസ്ത മോഡുകളാണ് ഫൌ-ജി ഗെയിമിനുള്ളത്. നിലവിൽ ലഭ്യമായ കാമ്പെയ്ൻ മോഡിൽ രസകരമായ ഒരു കഥയുണ്ട്. മറ്റ് രണ്ട് മോഡുകളും ടീം ഡെത്ത്മാച്ച് ആണ്. ഇതിൽ ഒരാൾക്ക് അഞ്ച് അംഗങ്ങളുള്ള ടീമിനൊപ്പം മറ്റ് അഞ്ച് അംഗങ്ങളുള്ള ടീമിനെതിനെ കളിക്കാൻ സാധിക്കും. മൂന്നാമത്തെ മോഡ് പബ്ജി മൊബൈലിന് സമാനമായ ബാറ്റിൽ റോയൽ സ്റ്റൈൽ ഗെയിംപ്ലേ നൽകുന്ന മോഡാണ്. ഈ മോഡുകളെല്ലാം സൌജന്യമായി തന്നെ ലഭിക്കും.

കൂടുതൽ വായിക്കുക: സിഗ്നൽ ആപ്പിൽ ഇല്ലാത്തതും വാട്സ്ആപ്പിലുള്ളതുമായ മികച്ച ചില ഫീച്ചറുകൾകൂടുതൽ വായിക്കുക: സിഗ്നൽ ആപ്പിൽ ഇല്ലാത്തതും വാട്സ്ആപ്പിലുള്ളതുമായ മികച്ച ചില ഫീച്ചറുകൾ

ഫ്രീ ഫോർ ഓൾ

ടീം ഡെത്ത്മാച്ചും ഫ്രീ ഫോർ ഓൾ മോഡും എപ്പോൾ കളിക്കായി ലഭ്യമാകും എന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ഇതുവരെ ലഭ്യമല്ല. മറ്റൊരു രാജ്യത്തിന്റെ സൈന്യം പിടിച്ചെടുത്ത നമ്മുടെ സൈനികരെ രക്ഷിക്കുക എന്നതാണ് ക്യാമ്പയിൻ മോഡിന്റെ പ്രധാന തീം. പബ്ജി നിരോധിച്ചതിന് പിന്നാലെ ഇന്ത്യൻ നിർമ്മിത ബദൽ എന്ന നിലയിലാണ് ഫൌ-ജി ഗെയിം പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചത്. വരും ദിവസങ്ങളിൽ ഈ ഗെയിമിനോട് രാജ്യത്തെ ഗെയിമർമാർ എങ്ങനെ പ്രതികരിക്കുന്നു എന്ന് വ്യക്തമാകും.

Best Mobiles in India

English summary
FAU-G Mobile Game was officially launched. This game can now be downloaded through the Google Play Store.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X