ഫൌജി മൊബൈൽ ഗെയിം ഇനി ഐഫോൺ, ഐപാഡ് ഉപയോക്താക്കൾക്കും ലഭ്യമാകും

|

ഈ വർഷം ജനുവരിയിൽ പുറത്തിറങ്ങിയ ഫൌജി മൊബൈൽ ഗെയിം ഇനി മുതൽ ഐഒഎസ് ഡിവൈസുകളിലും ലഭ്യമാകും. പബ്ജി മൊബൈൽ ഗെയിം കേന്ദ്രസർക്കാർ ഇന്ത്യൻ വിപണിയിൽ നിരോധിച്ചതിന് പിന്നാലെയാണ് ഫൌജി ഗെയിം പുറത്തിറക്കിയിരിക്കുന്നത്. ഫൌജി ഗെയിം ജനുവരിയിൽ ലോഞ്ച് ചെയ്തിരുന്നു എങ്കിലും ഇത് ആൻഡ്രോയിഡ് ഒഎസിൽ പ്രവർത്തിക്കുന്ന ഡിവൈസുകളിൽ മാത്രമേ ലഭ്യമായിരുന്നുള്ളു. ലോഞ്ച് ചെയ്ത് രണ്ട് മാസങ്ങൾക്ക് ശേഷമാണ് ഈ ഡിവൈസ് ഐഒഎസ് ഡിവൈസുകളിൽ ലഭ്യമാകുന്നത്.

ഫൌജി ഗെയിം

ഫൌജി ഗെയിം

ഫൌജി ഗെയിം ഐഒഎസിൽ ലഭ്യമാകുമെന്ന കാര്യം അറിയിക്കാനായി സ്റ്റുഡിയോ എൻ‌കോർ പ്രൈവറ്റ് ലിമിറ്റഡ് ട്വിറ്റ് ചെയ്തു. ഫൌജി ഇപ്പോൾ iOS-ൽ ലഭ്യമാണ്! നിങ്ങളുടെ ഐഫോണിൽ മുമ്പെങ്ങുമില്ലാത്തവിധം ഗാൽവാൻ വാലിയുടെ കഥകൾ അനുഭവിക്കാം. ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്ന് ഇപ്പോൾ തന്നെ ആപ്പ് ഡൌൺലോഡ് ചെയ്യാം എന്നാണ് ട്വീറ്റിൽ പറഞ്ഞിരിക്കുന്നത്.

കൂടുതൽ വായിക്കുക: വാട്സ്ആപ്പ് വോയിസ് മെസേജുകളുടെ പ്ലേബാക്ക് വേഗത നിയന്ത്രിക്കാനുള്ള സംവിധാനം വരുന്നുകൂടുതൽ വായിക്കുക: വാട്സ്ആപ്പ് വോയിസ് മെസേജുകളുടെ പ്ലേബാക്ക് വേഗത നിയന്ത്രിക്കാനുള്ള സംവിധാനം വരുന്നു

ആപ്പിൾ ആപ്പ് സ്റ്റോർ

ഫൌജി ഗെയിം ആപ്പിൾ ആപ്പ് സ്റ്റോറിൽ സൌജന്യമായി ഡൌൺലോഡ് ചെയ്യാൻ സാധിക്കും. ഐഒഎസ് 10.0 അല്ലെങ്കിൽ അതിനുശേഷമുള്ള ഐഫോണുകളിലും ഐപാഡുകളിലും ഈ ഗെയിം ആപ്പ് ലഭ്യമാകും. ഗെയിമിൽ 30 കോയിനുകൾക്ക് 89 രൂപ മുതൽ 4800 നാണയങ്ങൾക്ക് 3,599 രൂപ വരെ ഇൻ-ആപ്പ് വാങ്ങലുകളും ഉണ്ട്. ഗെയിമിൽ സാധാരണ ലഭിക്കുന്ന വെപ്പണുകൾക്കും മറ്റും ഒപ്പം കൂടുത നേടാൻ ഈ കോയിനുകൾ ഉപയോഗിക്കാം. 643.4 എംബി സൈസ് ആണ് ഈ ഗെയിം ആപ്പിന് ഉള്ളത്.

ഫൌജി

ലോഞ്ച് ചെയ്യുന്ന സമയത്ത്, ഫൌജി ആത്‌മീർഭർ ഭാരത് കാമ്പെയ്‌നിന്റെ ഭാഗമാണെന്നാണ് അവകാശപ്പെട്ടത്. ഇന്ത്യൻ ഗെയിം നിർമ്മാതാക്കളായ എൻ‌കോർ ഗെയിംസ് പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ഗെയിമാണ് ഇത്. ഇത് പ്രധാനമായും ഗാൽവാൻ താഴ്‌വരയിലെ ഇന്ത്യൻ സൈന്യത്തെ അടിസ്ഥാനമാക്കിയ ഒരു കഥയുള്ള ഗെയിമാണ്. ഇത് പബ്ജി മൊബൈൽ പോലുള്ള ഒരു ബാറ്റിൽ റോയൽ ഗെയിമല്ല. ഇത് എഫ്‌പി‌എസ് ഗെയിം പോലുമല്ല. നിലവിൽ ഈ ഗെയിമിൽ തോക്കുകളോ ആയുധങ്ങളോ ഇല്ല.

കൂടുതൽ വായിക്കുക: ഇൻസ്റ്റഗ്രാം ഫോർ കിഡ്സ്: 13 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി മാത്രം ഇൻസ്റ്റാഗ്രാം ആപ്പ്കൂടുതൽ വായിക്കുക: ഇൻസ്റ്റഗ്രാം ഫോർ കിഡ്സ്: 13 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി മാത്രം ഇൻസ്റ്റാഗ്രാം ആപ്പ്

ടീം ഡെത്ത്മാച്ച്

വൈകാതെ തന്നെ ഫൌജി ഗെയിമിൽ ഒരു ടീം ഡെത്ത്മാച്ച് അവതരിപ്പിക്കുമെന്നാണ് സൂചനകൾ. ഇതോടെ ഡവലപ്പർമാർ ഒടുവിൽ പബ്ജി പോലുള്ള ഗെയിമുകളുടെ മുഴുവൻ പ്രവർത്തനവും ഫൌജി മൊബൈൽ ഗെയിമിലേക്ക് കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. ബാറ്റിൽ റോയൽ മോഡും എല്ലാ ഗെയിം മോഡുകളും പുതിയ ആയുധങ്ങളും ഫൌജി ആപ്പ് അപ്ഡേറ്റിലൂടെ ലഭ്യമാക്കുമെന്നാണ് സൂചനകൾ. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഉൾപ്പെടെ മൂന്ന് ഭാഷകളിൽ നിലവിൽ ഫൌജി ലഭ്യമാണ്. വരും മാസങ്ങളിൽ കൂടുതൽ ഭാഷകൾ സപ്പോർട്ട് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

ഹൈ-എൻഡ് സ്മാർട്ട്‌ഫോണുകൾ

നിലവിൽ ഫൌജി ഗെയിം മിഡ് റേഞ്ച്, ഹൈ-എൻഡ് സ്മാർട്ട്‌ഫോണുകൾക്ക് മാത്രമായി ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ട്. എന്നാൽ ഡവലപ്പർമാർ പറയുന്നത് അനുസരിച്ച് അവർ ഗെയിമിന്റെ ലൈറ്റ് പതിപ്പ് കൂടി പുറത്തിറക്കാനുള്ള ശ്രമങ്ങളിലാണ്. ഇത് ബജറ്റ് സ്മാർട്ട്‌ഫോണുകളിൽ പോലും ഗെയിം കളിക്കാൻ സാധിക്കുന്ന ആപ്പായിരിക്കും. ഫൌജിയുടെ ജനപ്രീതിയും ഈ ലൈറ്റ് പതിപ്പ് വർധിപ്പിക്കും.

കൂടുതൽ വായിക്കുക: പുതിയ സാങ്കേതിക വിദ്യയുമായി സ്കൈപ്പ്, പശ്ചാത്തലത്തിലെ അനാവശ്യ ശബ്ദങ്ങൾ ഇനി പ്രശ്നമാകില്ലകൂടുതൽ വായിക്കുക: പുതിയ സാങ്കേതിക വിദ്യയുമായി സ്കൈപ്പ്, പശ്ചാത്തലത്തിലെ അനാവശ്യ ശബ്ദങ്ങൾ ഇനി പ്രശ്നമാകില്ല

Best Mobiles in India

English summary
FAU-G Game, Launched in January this year, is now available on iOS devices as well.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X