സിഗ്നൽ ആപ്പിൽ ഇല്ലാത്തതും വാട്സ്ആപ്പിലുള്ളതുമായ മികച്ച ചില ഫീച്ചറുകൾ

|

വാട്സ്ആപ്പിന്റെ പുതിയ പ്രൈവസി നിയമങ്ങൾ വലിയ വിമർശനം നേരിടുന്ന സന്ദർഭമാണ് ഇത്. ഫേസ്ബുക്കുമായി ഡാറ്റ ഷെയർ ചെയ്യുന്നു എന്നതാണ് ഈ പ്രൈവസി പോളിസി നേരിടുന്ന ഏറ്റവും വലിയ വിമർശനം. ഈ സന്ദർഭം ഏറ്റവും കൂടുതൽ ഗുണം ചെയ്ത മെസേജിങ് ആപ്പാണ് സിഗ്നൽ. സിഗ്നൽ കൂടുതൽ സുരക്ഷിതമായ പ്രൈവസി പോളിസികളുമായിട്ടാണ് ജനപ്രീതി നേടുന്നത്. സുരക്ഷ പ്രധാനമായി വരുമ്പോഴും വാട്സ്ആപ്പിൽ ഉള്ളതും സിഗ്നലിൽ ഇല്ലാത്തതുമായ സവിശേഷതകൾ പരിചയപ്പെടാം.

GIF സപ്പോർട്ട്

GIF സപ്പോർട്ട്

ചാറ്റിങ് കൂടുതൽ രസകരമാക്കുന്നതിനായി ഏകദേശം 4 വർഷം മുമ്പ് വാട്സ്ആപ്പ് ജിഫ് ഫോർമാറ്റിലുള്ള മീഡയകൾ സപ്പോർട്ട് ചെയ്ത് തുടങ്ങി. ഇത്തരം ജിഫുകൾ സിഗ്നലിൽ‌ ലഭിക്കില്ല. വാട്സ്ആപ്പിലെ വലിയ സ്റ്റിക്കർ കളക്ഷനും സിഗ്നലിൽ ഇല്ല എത്തത് ഒരു പരിമിതിയാണ്. ചാറ്റ് വാൾപേപ്പർ, ആനിമേറ്റഡ് സ്റ്റിക്കറുകൾ, മീഡിയ ഓട്ടോ -ഡൗൺലോഡ് സെറ്റിങ്സ്, ഫുൾ സ്‌ക്രീൻ പ്രൊഫൈൽ ഫോട്ടോ എന്നിവ പോലുള്ള ഫീച്ചറുകൾ വൈകാതെ പുറത്തിറക്കുമെന്ന് സിഗ്നൽ അറിയിച്ചു.

കൂടുതൽ വായിക്കുക: സിഗ്നൽ ആപ്പ് സുരക്ഷിതമോ? സിഗ്നലിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾകൂടുതൽ വായിക്കുക: സിഗ്നൽ ആപ്പ് സുരക്ഷിതമോ? സിഗ്നലിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സ്റ്റാറ്റസ് അപ്‌ഡേറ്റ്സ്

സ്റ്റാറ്റസ് അപ്‌ഡേറ്റ്സ്

വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ സിഗ്നലിലേക്ക് മാറിയാൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്ന കാര്യമായിരിക്കും സിഗ്നൽ ആപ്പിന്റെ അഭാവം. സിഗ്നൽ സ്റ്റാറ്റസുകൾ അപ്ഡേറ്റ് ചെയ്യാൻ സാധിക്കില്ല. എന്നാൽ വാട്സ്ആപ്പിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നിവയെല്ലാം വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെ ഷെയർ ചെയ്യാം. 30 സെക്കന്റ് ദൈർഘ്യമുള്ളവയാണ് ഓരോ സ്റ്റാറ്റസുകളും.

ഓൺ‌ലൈൻ, ലാസ്റ്റ് സീൻ
 

ഓൺ‌ലൈൻ, ലാസ്റ്റ് സീൻ

സിഗ്നൽ ആപ്പിൽ ആക്ടീവ് ആയിരിക്കുന്ന ഉപയോക്താക്കളെ ഓൺ‌ലൈൻ എന്ന് കാണിക്കുകയോ അവസാനമായി ഓൺലൈനിൽ ഉണ്ടായിരുന്ന സമയം കാണിക്കുന്ന ലാസ്റ്റ് സീൻ എന്ന ഓപ്ഷനോ നൽകുന്നില്ല. എന്നാൽ ഈ രണ്ട് ഓപ്ഷനും വാട്സ്ആപ്പിൽ ലഭ്യമാണ്. വാട്സ്ആപ്പിൽ ഇത് ഓഫ് ചെയ്ത് വയ്ക്കാൻ സാധിക്കും. ടൈപ്പിങ് ഇൻഡിക്കേറ്ററുകൾ ഓഫ് ചെയ്ത് വയ്ക്കാനുള്ള സംവിധാനം സിഗ്നൽ ആപ്പ് നൽകുന്നുണ്ട്. എന്നാൽ വാട്സ്ആപ്പിൽ ഇത് ഇല്ല.

കൂടുതൽ വായിക്കുക: വാട്സ്ആപ്പ് പ്രൈവസി പോളിസി കാരണം നേട്ടം കൊയ്ത് ടെലഗ്രാം, 72 മണിക്കൂറിനിടെ നേടിയത് 25 ദശലക്ഷം ഉപയോക്താക്കളെകൂടുതൽ വായിക്കുക: വാട്സ്ആപ്പ് പ്രൈവസി പോളിസി കാരണം നേട്ടം കൊയ്ത് ടെലഗ്രാം, 72 മണിക്കൂറിനിടെ നേടിയത് 25 ദശലക്ഷം ഉപയോക്താക്കളെ

കസ്റ്റം ചാറ്റ് വാൾപേപ്പറുകൾ

കസ്റ്റം ചാറ്റ് വാൾപേപ്പറുകൾ

ഓരോ ചാറ്റുകൾക്കും വ്യത്യസ്‌ത വാൾപേപ്പറുകൾ സെറ്റ് ചെയ്യാനുള്ള സംവിധാനം നൽകുന്ന കസ്റ്റം വാൾപേപ്പർ ഫീച്ചർ വാട്‌സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഓരോ ചാറ്റിലും വ്യത്യസ്ത വാൾപേപ്പറുകൾ നൽകുന്നതിലൂടെ ചാറ്റുകൾ വേഗത്തിൽ വേർതിരിച്ച് അറിയുന്നു. ആളുമാറി മെസേജുകൾ അയക്കുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഈ ഫീച്ചർ പരിഹരിക്കും. ഈ ഫീച്ചർ സിഗ്നൽ ആപ്പിൽ ലഭിക്കില്ല.

തേർഡ് പാർട്ടി ബാക്കപ്പ്

തേർഡ് പാർട്ടി ബാക്കപ്പ്

ഗൂഗിൾ ഡ്രൈവ് പോലുള്ള തേർഡ് പാർട്ടി ക്ലൌഡ് ഓപ്ഷനുകളിൽ ഉപയോക്താക്കൾക്ക് ചാറ്റുകൾ ബാക്കപ്പ് ചെയ്യാനുള്ള ഓപ്ഷൻ വാട്സ്ആപ്പ് നൽകുന്നുണ്ട്. സിഗ്നൽ അതിന്റെ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ നൽകുന്നില്ല. എന്നാൽ ഒരു ലോക്കൽ ബാക്കപ്പ് ഓട്ടോമാറ്റിക്കായി സെറ്റ് ചെയ്യാനുള്ള ഓപ്ഷൻ സിഗ്നൽ ആപ്പ് ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: ഹൈക്ക് മെസഞ്ചർ ഓർമ്മയാകുന്നു, ഈ മാസം സേവനം അവസാനിപ്പിക്കുംകൂടുതൽ വായിക്കുക: ഹൈക്ക് മെസഞ്ചർ ഓർമ്മയാകുന്നു, ഈ മാസം സേവനം അവസാനിപ്പിക്കും

വാട്ട്‌സ്ആപ്പ് പേയ്‌മെന്റ്, കാർട്ട്

വാട്ട്‌സ്ആപ്പ് പേയ്‌മെന്റ്, കാർട്ട്

വാട്ട്‌സ്ആപ്പ് യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് ഫീച്ചർ 2020 അവസാനത്തോടെ അവതരിപ്പിച്ചിരുന്നു. എൻ‌പി‌സി‌ഐയുമായി ചേർന്നാണ് വാട്സ്ആപ്പ് ഇത് ആരംഭിച്ചത്. ഇതിനൊപ്പം വാട്സ്ആപ്പ് ബിസിനസുകൾക്കായി കാർട്ട് പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. ഈ ഫീച്ചറുകൾ സിഗ്നൽ ആപ്പിൽ ഇല്ല. പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെ വാട്സ്ആപ്പ് പ്രവർത്തിച്ച് തുടങ്ങിയതോടെ സിഗ്നലിന്റെ ബ്രയാൻ ആക്ടൺ 2017 ൽ വാട്സ്ആപ്പ് ഉപേക്ഷിച്ച് സിഗ്നൽ ആപ്പ് ആരംഭിച്ചു.

Best Mobiles in India

English summary
Signal is a popular app that promises more security when WhatsApp privacy policies are criticized.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X