Just In
- 30 min ago
ചൊവ്വയിൽ പോകാൻ നോക്കുന്നതിന് പകരം വാക്സിൻ ഉണ്ടാക്കൂ; ഇലോൺ മസ്കിന് ഉപദേശവുമായി ബിൽ ഗേറ്റ്സ്
- 13 hrs ago
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- 14 hrs ago
കാത്തിരിക്കുകയാണ് ഇന്ത്യക്കാർ...എന്നെത്തും വിവോയുടെ പുതിയ സന്തതി?
- 22 hrs ago
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
Don't Miss
- Sports
IND vs AUS: ഇന്ത്യയെ അത് സമ്മര്ദ്ദത്തിലാക്കും! ചെയ്യേണ്ടത് ഒന്ന് മാത്രം-ഉപദേശിച്ച് ജോണ്സണ്
- News
നിയമസഭയിൽ ഇന്ന് ബജറ്റ് ചർച്ച തുടങ്ങും; സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധമെന്ന് പ്രതിപക്ഷം..
- Lifestyle
Horoscope Today, 6 February 2023: വിദേശമോഹങ്ങള് പൂവണിയും, എല്ലാ കാര്യത്തിലും വിജയം; രാശിഫലം
- Movies
'ഡേറ്റിങിന് പോയപ്പോൾ അക്ഷയ് എനിക്ക് പറ്റിയ ആളല്ലെന്ന് പറഞ്ഞു, ഇപ്പോൾ ഞങ്ങൾക്ക് രണ്ട് കുട്ടികളുണ്ട്'; ട്വിങ്കിൾ
- Finance
വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് റിസ്കാണോ? ജാമ്യക്കാരൻ ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യതകൾ അറിയാം
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Travel
ഈ രാജ്യങ്ങളില് കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
ആൻഡ്രോയിഡ് ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട അഞ്ച് മെയിൽ ആപ്പുകൾ
കഴിഞ്ഞ ദശകത്തോടെ ആശയവിനിമയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രീതിയായി ഇമെയിൽ മാറി. ഹോട്ട്‌മെയിൽ, ഔട്ട്‌ലുക്ക് ജിമെയിൽ എന്നിങ്ങനെയുള്ള നിരവധി സൌജന്യ സേവനങ്ങളാണ് ഈ രംഗത്ത് ഉള്ളത്. സ്മാർട്ട്ഫോൺ വ്യാപകമായതോടെ ഈ ഇമെയിൽ പ്ലാറ്റ്ഫോമുകളൊക്കെയും ആൻഡ്രോയിഡ് ആപ്ലിക്കേഷനും പുറത്തിറക്കി. ബ്രൌസറിൽ മെയിൽ ഉപയോഗിക്കുന്നതിനേക്കാൾ ലളിതവും കാര്യക്ഷമവുമായി മെയിൽ സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കുന്നവയാണ് ആപ്പുകൾ. ഒന്നിലധികം അക്കൌണ്ടുകൾ ഉപയോഗിക്കാനും ഇവ സഹായിക്കുന്നു. മികച്ച 5 മെയിൽ ആപ്പുകളെ പരിചയപ്പെടാം.

ജിമെയിൽ
ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നൊരു സേവനമാണ് ഇത്. ജിമെയിൽ അക്കൌണ്ട് ഇല്ലാതെ പല സ്മാർട്ട്ഫോണുകളും ഉപയോഗിക്കാൻ പോലും സാധിക്കില്ല. ഏറ്റവും വിശ്വസനീയമായ ജിമെയിൽ നൽകുന്ന ആപ്പ് ലളിതമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. ഒന്നിലധികം അക്കൗണ്ട് സപ്പോർട്ട് ചെയ്യുന്ന ആപ്പ് പല ആൻഡ്രോയിഡ് ഫോണുകളിലും ഇൻബിൾഡ് ആയി വരുന്നുണ്ട്.

കെ - 9 മെയിൽ
ജനപ്രിയമായ മറ്റൊരു മെയിൽ ആപ്ലിക്കേഷനാണ് കെ - 9 മെയിൽ. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് വളരെ എളുപ്പത്തിൽ ഈ ആപ്പ് ലഭിക്കും. ഇതിന്റെ ക്ലയന്റ് ഓപ്പൺ സോഴ്‌സ് ഉണ്ട്. ഒന്നിലധികം അക്കൗണ്ടുകൾ സപ്പോർട്ട് ചെയ്യുന്ന ആപ്പ് കൂടിയാണ് ഇത്. എക്സ്ചേഞ്ച് 2003/2007, IMAP, POP എന്നിവയെ അടക്കം ഇത് സപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ അപ്ലിക്കേഷൻ വളരെയേറെ സഹായകരമാണ്. ഒന്നിലധികം ഇമെയിൽ അക്കൌണ്ടുകൾ മാനേജ് ചെയ്യുന്ന ആളുകൾക്ക് ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്.

ബോക്സർ: വർക്ക്‌സ്‌പെയ്‌സ് വൺ
ഈ ഇമെയിൽ ക്ലയന്റ് അതിന്റെ സവിശേഷതകൾ കൊണ്ട് ശ്രദ്ധേയമാണ്. ഹോട്ട്മെയിൽ, യാഹൂ, ഔട്ട്‌ലുക്ക്, ഐക്ലൌഡ്, ജിമെയിൽ എന്നിവയെ എല്ലാം സപ്പോർട്ട് ചെയ്യുന്ന ഇന്റർഫേസാണ് ഇത്. ഈ സവിശേഷതയാണ് ബോക്സർ വർക്സ്പെയ്സിനെ സവിശേഷമാക്കുന്നത്. ഇതിന് ഗൂഗിൾ പ്ലേ സ്റ്റോറിൽ മികച്ച റേറ്റിങ്ങാണ് ഉള്ളത്. ഉപയോക്താക്കളുടെ ഇമെയിൽ സംബന്ധമായ എല്ലാ ആവശ്യങ്ങൾക്കും സഹായകരമാവുന്ന ആപ്പാണ് ഇത്.

ഇൻബോക്സ്
ഇത് ജിമെയിലിന്റെ തന്നെ ആപ്പാണ്. ജിമെയിൽ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച അനുഭവം പ്രദാനം ചെയ്യുന്നൊരു ആപ്പാണ് ഇത്. ആൻഡ്രോയിഡ് ജിമെയിൽ അപ്ലിക്കേഷനുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ വിപുലമായ പതിപ്പാണ് ഇൻബോക്സ്. ഇൻബോക്സിന്റെ സവിശേഷത പ്രധാനപ്പെട്ട കാര്യങ്ങൾ ഓർഗനൈസുചെയ്യാൻ ഇത് ഉപയോക്താക്കളെ സഹായിക്കുന്നു എന്നതാണ്. സമാനമായ എല്ലാ മെയിലുകളും ഒന്നിച്ച് ബണ്ടിൽ ചെയ്യുന്നതിന് പുറമെ, ഇമെയിലുകൾ സ്‌നൂസ് ചെയ്യാനും റിമൈൻഡേഴ്സും മറ്റ് പ്രധാന പ്രവർത്തനങ്ങളും സജ്ജമാക്കാനും ഇത് ഉപയോക്താക്കളെ സഹായിക്കും.

ബ്ലൂ മെയിൽ
ബ്ലൂ മെയിൽ യൂണിവേഴ്സൽ ഇമെയിൽ ക്ലയന്റാണ്. മനോഹരമായ രീതിയിലാണ് ബ്ലൂ മെയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. യാഹു, അൾട്ടോ, ഔട്ട്ലുക്ക്, ഹോട്ട്മെയിൽ, എഒഎൽ എന്നിങ്ങനെ നിരവധി മെയിലുകളെ ഇത് സപ്പോർട്ട് ചെയ്യുന്നു. ആൻഡ്രോയിഡിനെ സംബന്ധിച്ചിടത്തോളം ഉപയോക്താക്കൾക്ക് ലഭിക്കുന്ന ഏറ്റവും മികച്ച മെയിൽ ആപ്പാണ് ഇത്. ഈ അപ്ലിക്കേഷന്റെ സഹായത്തോടെ മെയിൽ റൂളുകൾ കസ്റ്റമൈസ് ചെയ്യാൻ സാധിക്കും. ഇത് നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണിൽ വിവിധ പ്ലാറ്റ്ഫോമുകളിലെ മെയിലുകൾ നിയന്ത്രിക്കാൻ സഹായിക്കും.

മറ്റ് ആപ്പുകൾ
ഇവ കൂടാതെ, എഡിസൺ, മൈ മെയിൽ, മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്ക്, ഇമെയിൽ ടൈപ്പ്ആപ്പ്, ന്യൂട്ടൺ മെയിൽ, പ്രോട്ടോൺ മെയിൽ, അക്വാ മെയിൽ, മെയിൽഡ്രോയിഡ്, ബോക്സർ, നയൺ ഇമെയിൽ, കലണ്ടർ തുടങ്ങി നിരവധി ആപ്ലിക്കേഷനുകളും ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ മെയിൽ ഉപയോഗിക്കാൻ വേണ്ടി ലഭ്യമാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470