ഫ്രീഫയർ ഗെയിമും ഇന്ത്യയിൽ നിരോധിക്കുമോ, അറിയേണ്ടതെല്ലാം

|

ഓൺലൈൻ ഗെയിമിങ് ഇന്ന് മിക്ക ചെറുപ്പക്കാർക്കും വലിയൊരു വിനോദമാണ്, പക്ഷേ മാതാപിതാക്കൾക്ക് ഗെയിമിങ് എന്നത് പേടിസ്വപ്നമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇത്തരത്തിൽ അപകടകാരികളായ പല ഗെയിമുകളും നിലവിലുണ്ട്. ഇതിനൊപ്പം തന്നെ ഏറെ ജനപ്രീതി നിരവധി ഗെയിമുകളും നിരവധിയുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഗെയിമാണ് ഗരീന ഫ്രീ ഫയർ. വളരെ കുറച്ച് കാലം കൊണ്ട് ഗെയിമർമാരുടെ ഇഷ്ട ഗെയിമായി മാറി എന്നതാണ് ഇതിന്റെ സവിശേഷത. ആവേശകരമായ ആക്ഷൻ, സംവേദനാത്മക സ്വഭാവം, മികച്ച ഗ്രാഫിക്സ് എന്നിവയാണ് ഈ ഗെയിമിനെ ജനപ്രീയമാക്കിയത്.

ഫ്രീ ഫയർ

ഫ്രീ ഫയർ ഉൾപ്പെടെയുള്ള ഗെയിമുകൾ നിരോധിക്കാൻ ഇന്ത്യയിൽ ചർച്ചകൾ നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഈ ഗെയിമുകൾ ചെറുപ്പക്കാരുടെ ജീവിതരീതിയിലും പ്രതികൂല സ്വാധീനം ചെലുത്തുന്നുവെന്നും മാനസികമായ പ്രശ്നങ്ങളിലേക്ക് നയിക്കുന്നുവെന്നും കാട്ടി ഗെയിമുകൾ നിരോധിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത്തരം ചർച്ചകൾ സമൂഹത്തിൽ സജീവമാകുന്നതിനിടെ ഒരു ജഡ്ജി ഗരേന ഫ്രീ ഫയർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിട്ടുണ്ട്.

നിങ്ങളുടെ വാട്സ്ആപ്പ് അക്കൌണ്ടും ഹാക്ക് ചെയ്യപ്പെട്ടേക്കും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുകനിങ്ങളുടെ വാട്സ്ആപ്പ് അക്കൌണ്ടും ഹാക്ക് ചെയ്യപ്പെട്ടേക്കും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

എഡിജി നരേഷ് കുമാർ ലാക്ക

അടുത്തിടെയാണ് എഡിജി നരേഷ് കുമാർ ലാക്ക ഇന്ത്യൻ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. മൊബൈൽ ബാറ്റിൽ റോയൽ ഗെയിമുകളായ ഫ്രീ ഫയർ, പബ്ജി ഇന്ത്യ എന്നിവയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാണ് ഈ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ചൈനീസ് ബന്ധത്തെ തുടർന്ന് പബ്ജി ഇന്ത്യയിൽ നിരോധിക്കപ്പെട്ടു എങ്കിലും ഇപ്പോൾ ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ എന്ന പേരിൽ ഈ ഗെയിമിന്റെ ഇന്ത്യൻ പതിപ്പ് ലഭ്യമായിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഐഫോൺ ഉപയോക്താക്കൾക്കും ഈ ഗെയിം ലഭ്യമാക്കിയിരുന്നു.

ഗെയിമർമാർ

ഗെയിമർമാർക്ക് അവരുടെ ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിൽ ഈ ഗെയിമുകൾ ആസ്വദിക്കാനാകും. ഗെയിമിന്റെ ഒബി29 എന്ന ഏറ്റവും പുതിയ പതിപ്പ് നിരവധി പുതിയ സവിശേഷതകളുമായിട്ടാണ് പുറത്തിറങ്ങിയത്. പ്രധാനമന്ത്രിക്ക് എഡിജി നരേഷ് കുമാർ ലാക്ക എഴുതിയ കത്തിൽ രണ്ട് കുട്ടികളുടെ പിതാവെന്ന നിലയിൽ ഫ്രീഫയർ, ബിജിഎംഐ ഈ രണ്ട് ഗെയിമുകളും രാജ്യത്ത് നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പബ്ജി മൊബൈൽ കുട്ടികളുടെ വികാസത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ അത് നിർത്തലാക്കിയ സർക്കാർ തീരുമാനത്തെ അദ്ദേഹം പ്രശംസിച്ചു.

വാട്സ്ആപ്പ് മെസേജുകളിൽ തന്നെ ഇമോജികൾ കൊണ്ട് റിയാക്ട് ചെയ്യാം, പുതിയ ഫീച്ചർ വരുന്നുവാട്സ്ആപ്പ് മെസേജുകളിൽ തന്നെ ഇമോജികൾ കൊണ്ട് റിയാക്ട് ചെയ്യാം, പുതിയ ഫീച്ചർ വരുന്നു

ബിജിഎംഐ, ഗരീന ഫ്രീ ഫയർ

നിലവിൽ സൌജന്യമായി ഡൗൺലോഡ് ചെയ്യാവുന്ന ബിജിഎംഐ, ഗരീന ഫ്രീ ഫയർ എന്നിവയും യുവാക്കളെ ദോഷകരമായി ബാധിക്കുമെന്ന് എഡിജി നരേഷ് കുമാർ ലാക്ക പറയുന്നു. കുട്ടികൾ ഈ ഗെയിമുകൾ കളിക്കാൻ ധാരാളം സമയം ചിലവഴിക്കുന്നുണ്ട് എന്നും ഇത് അവരുടെ സാമൂഹിക സ്വഭാവത്തെ ബാധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്റർനെറ്റ് ഗെയിമിങിലേക്ക് കുട്ടികൾക്ക് ആക്സസ് ലഭിക്കുന്നത് നിയന്ത്രിക്കുന്ന നിയമനിർമ്മാണം സർക്കാർ പാസാക്കണമെന്നും ജഡ്ജി കൂട്ടിച്ചേർത്തു. ഇന്ത്യയെ കൂടാതെ ബംഗ്ലാദേശിലും നേപ്പാളിലും ഇത്തരം ഗെയിമുകൾ നിരോധിക്കണമെന്ന ആവശ്യം ഉയർന്നുവന്നിട്ടുണ്ട്.

ചൈനയിൽ ഗെയിം കളിക്കുന്നതിന് നിയന്ത്രണം

ചൈനയിൽ ഗെയിം കളിക്കുന്നതിന് നിയന്ത്രണം

വീഡിയോ ഗെയിമുകൾ ആക്‌സസ് ചെയ്യുന്നതിന് 18 വയസ് വരെയുള്ള കുട്ടികൾക്ക് ചില നിയന്ത്രണങ്ങളുമായി പുതിയ നിയമങ്ങൾ ചൈനയിൽ പാസാക്കിയതായി എഡിജി നരേഷ് കുമാർ ലാക്ക ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് ഒരു ആഴ്ച്ചയിൽ 90 മിനിറ്റ് വരെ മാത്രമേ വീഡിയോ ഗെയിമുകൾ കളിക്കാൻ സാധിക്കൂ. രാത്രി 10 മണിക്ക് ശേഷം കുട്ടികൾക്ക് ഗെയിം കളിക്കാൻ സാധിക്കില്ല. അവധി ദിവസങ്ങളിൽ, ഇത് 180 മിനിറ്റ് വരെ നീട്ടാം. കുട്ടികൾ വഴിതെറ്റിപ്പോകുന്നില്ലെന്ന് ഉറപ്പുവരുത്താൻ സമാനമായ നടപടികൾ സ്വീകരിക്കണമെന്ന് എഡിജി നരേഷ് കുമാർ ലാക്ക ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചു.

യാത്രയ്ക്കിടയിൽ എത്ര ടോൾ നൽകേണ്ടി വരുമെന്ന് ഇനി ഗൂഗിൾ മാപ്സിൽ കാണിക്കുംയാത്രയ്ക്കിടയിൽ എത്ര ടോൾ നൽകേണ്ടി വരുമെന്ന് ഇനി ഗൂഗിൾ മാപ്സിൽ കാണിക്കും

Best Mobiles in India

English summary
Garina Free Fire is a game that has been gaining popularity in India within very short time. Now there is a strong demand for banning this game in the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X