ഗ്ലാൻസ് ലോക്ക് സ്ക്രീൻ ആപ്പിലൂടെ നിങ്ങളുടെ സ്മാർട്ട്ഫോണിനെ മാറ്റൊരു അനുഭവമാക്കാം
സാസംങ് A80 ഫോണിൽ ഗ്ലാൻസ് ലോക്ക് സ്ക്രീൻ ആപ്പ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ മികച്ച അനുഭവമാണ് ആപ്പ് നൽകിയത്. ഫോൺ ഉപയോഗത്തിൻറെയും സ്ക്രീൻ ലുക്കിൻറെയും കാര്യത്തിൽ മികച്ച് നിൽക്കുന്ന ഗ്ലാൻസ് ആപ്പ് ഓരോ തവണയും പുതിയ ചിത്രങ്ങളും കണ്ടൻറുകളും സ്ക്രീനിൽ എത്തിക്കുന്നു. ലോക്ക് സ്ക്രീനൽ സ്വൌപ്പ് ചെയ്ത് കൊണ്ട് തന്നെ ലേൺമോർ ഓപ്ഷൻ തിരഞ്ഞെടുക്കാൻ സാധിക്കുന്നു. മിക്കപ്പോഴും കണ്ടൻറുകൾ ഷോർട്ട് വീഡിയോ ഫോർമാറ്റിൽ ലഭ്യമാകുന്നുണ്ട്.

ഉപയോഗിക്കുന്ന ആളുകളുടെ താല്പര്യങ്ങൾക്കനുസരിച്ച് കണ്ടൻറുകൾ ഫിൽട്ടർ ചെയ്ത് എത്തിക്കുന്ന സംവിധാനത്തിലൂടെ ആവശ്യമുള്ള കണ്ടൻറുകൾ മാത്രം ആപ്പ് നമ്മളിലെത്തിക്കുന്നു. ഗ്ലേസ് ആപ്പ് ഷവോമി ഫോണുകളിലും ലഭ്യമാണ്. നിങ്ങൾ ഉപയോഗിക്കുന്നത് ഷവോമിയോ സാംസങോ ആണെങ്കിൽ ചിലപ്പോൾ ആപ്പ് നിങ്ങളുടെ ഫോണിൽ ആപ്പ് ഉണ്ടായിരിക്കും. ലോക്ക് സ്ക്രീൻ സെറ്റിങ്സിൽ പോയി സാംസങിലണെങ്കിൽ ലോക്ക് സ്ക്രീൻ സ്റ്റോറീസ് എന്ന ഓപ്ഷനും ഷവോമിയിൽ വാൾപേപ്പർ കരോസൽ എന്ന ഓപ്ഷനും ഓൺ ചെയ്യുക. ആപ്പിൻറെ സവിശേഷതകൾ.

കാഴ്ച്ചയിൽ തന്നെ ആകർഷണീയം
ഓരോ തവണ ഉപയോഗിക്കുമ്പോഴും ഫോൺ പുതുതാണെന്ന അനുഭവം ഉണ്ടാക്കാൻ ആപ്പ് നൽകുന്ന ലോക്ക് സ്ക്രീനിലെ ചിത്രങ്ങളുടെ വൈവിദ്ധ്യത്തിന് സാധിക്കുന്നു. നമുക്ക് ലഭിക്കുന്ന കണ്ടൻറ് ട്രാവൽ സ്റ്റോറിയോ വാർത്തയോ ആയിക്കോട്ടെ അവ ചുരുക്കി ലളിതവും ആകർഷണീയവുമായാണ് നമ്മിലേക്ക് എത്തിക്കുന്നത്.

ഉപയോഗിക്കുമ്പോഴുള്ള അനുഭവം
കണ്ടൻറുകളിലെ വൈവിധ്യമാണ് ഗ്ലാൻസ് ലോക്ക് സ്ക്രീൻ ആപ്പ് ഉപയോഗിക്കുമ്പോൾ നമ്മെ അതിശയിപ്പിക്കുന്ന കാര്യം. സ്പോർട്സ്, ഫാഷൻ, വൈൽഡ് ലൈഫ്, ട്രാവൽ എന്നിങ്ങനെ നിരവധി കാറ്റഗറികൾ നമുക്ക് തിരഞ്ഞെടുക്കാം. കുറച്ച് ദിവസങ്ങൾക്കകം നമുക്ക് താല്പര്യമുള്ള കണ്ടൻറുകൾ ഏതെന്ന് തിരിച്ചറിഞ്ഞ് അത് നൽകാൻ ആപ്പിന് സാധിക്കുന്നു. ഈ ഫിൽട്ടറിങ് സംവിധാനം മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്.

കണ്ടൻറ് പ്രാദേശിക ഭാഷകളിലും
ഇന്ത്യയിൽ ഇംഗ്ലീഷിൽ കണ്ടൻറുകൾ ആവശ്യമുള്ളവരെക്കാൾ കൂടുതൽ ആളുകൾ പ്രാദേശിക ഭാഷകളിൽ കണ്ടൻറുകൾ കാണുന്നവരാണ്. അതിനാൽ തന്നെ പ്രാദേശിക ഭാഷ സപ്പോർട്ട് ചെയ്യുന്ന രീതിയിലാണ് ഗ്ലാൻസ് ലോക്ക് സ്ക്രീൻ ആപ്പ് സംവിധാനം ചെയ്തിരിക്കുന്നത്. ഇംഗ്ലീഷ് കൂടാതെ ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളിൽ കൂടി കണ്ടൻറുകൾ വരുന്നുണ്ട്.

ഷോർട്ട് വീഡിയോ കണ്ടൻറുകൾ
ഒരു കണ്ടൻറിൽ താല്പര്യം തോന്നി കൂടുതൽ അറിയാനായി ഹെഡ് ലൈനിൽ നിന്നും ഇടതുവശത്ത് താഴേക്ക് സ്വൈപ്പ് ചെയ്താൽ മിക്കവാറും നിങ്ങൾക്ക് ഷോർട്ട് വീഡിയോകൾ ലഭിക്കും. കണ്ടൻറിനെ കുറിച്ച് കൂടുതൽ ലളിതമായി അറിയാൻ ഇത് സഹായിക്കുന്നു. മറ്റൊരു പ്രധാന കാര്യം 2 മിനുറ്റ് ടിവി ഷോകളാണ്. മറ്റൊരിടത്തും കാണാൻ സാധിക്കാത്ത ചെറുതും രസകരവുമായ കണ്ടൻറുകളാണ് ഇവയിലുള്ളത്. ഗ്ലാൻസ് ടിവി ഒറിജിനൽസ് എന്നറിയപ്പെടുന്ന ഈ വീഡിയോ കണ്ടൻറുകളിൽ ഫാഷൻ ടിപ്സ്, ഫിറ്റ്നസ്, കോമഡി, ടെലി സീരിസ് എന്നിവയെല്ലാം ഉൾപ്പെടുന്നു.

ഗ്ലാൻസ് ആപ്പിലെ വൈവിധ്യങ്ങൾ
ഭാഷയ്ക്കും കാറ്റഗറിക്കും അപ്പുറത്ത് വൈവിധ്യങ്ങളുടെ അനുഭവമാണ് ഗ്ലാൻസ് ലോക്ക് സ്ക്രീൻ ആപ്പ് നൽകുന്നത്. വ്യത്യസ്തമായ കണ്ടൻറുകൾ നിങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച് സ്ക്രീനിലെത്തും. നിരവധി ഗെയ്മുകളും മ്യൂസിക്കും ലഭ്യമാകും. ഓരോ തവണ ഫോൺ ഉപയോഗിക്കുമ്പോഴും ടിവി ഷോകൾ അടക്കം മനോഹരമായ കണ്ടൻറുകളിലൂടെ മികച്ച അനുഭവം ഉണ്ടാകുന്നു. നിങ്ങളുടെ ഫോൺ ഉപയോഗം ഓരോ തവണയും പുതുമയുള്ളതാക്കാൻ ഗ്ലാൻസ് ആപ്പ് നിങ്ങളെ സഹായിക്കും.


Click it and Unblock the Notifications








