സൂമിനെ നേരിടാൻ ഗൂഗിളിന്റെ പുതിയ നീക്കം, ഗൂഗിൾ മീറ്റ് വെബ് ആപ്പ് പുറത്തിറക്കി

|

ജനപ്രീയ വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്ഫോമായ ഗൂഗിൾ മീറ്റിന്റെ വെബ് ആപ്പ് പുറത്തിറക്കി. ഫോണിലുള്ള ആപ്പിലൂടെ ലഭിക്കുന്ന എല്ലാ സവിശേഷതകളും ഉണ്ടെങ്കിലും ഇവ വെബ്ബിന് വേണ്ടിയുള്ളതാണ്. ഗൂഗിൾ മീറ്റിൽ ഒരു മീറ്റിംഗ് ആരംഭിക്കുന്നതിനായി നിങ്ങൾ ഇനിമുതൽ യുആർഎൽ ടൈപ്പ് ചെയ്യുകയോ ജിമെയിലിൽ പോയി ഗൂഗിൾ മീറ്റ് എടുക്കുകയോ ചെയ്യേണ്ട ആവശ്യം ഇല്ല. ലാപ്ടോപ്പിലോ കമ്പ്യൂട്ടറിലോ മാക്ബുക്കിലോ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. എതിരാളിയായ സൂം ഇത്തരമൊരു വെബ് ആപ്പ് പ്രഖ്യാപിച്ച് ആഴ്ചകൾക്ക് ശേഷമാണ് ഗൂഗിളിന്റെ നീക്കം.

ഗൂഗിൾ മീറ്റ്

ഗൂഗിൾ മീറ്റിൽ നിന്ന് ഗൂഗിൾ മീറ്റ് വെബ് ആപ്പിലെത്തുമ്പോൾ പ്രവർത്തനത്തിന്റെ കാര്യമായ മാറ്റങ്ങൾ ഇല്ലെന്ന് ഗൂഗിൾ വ്യക്തമാക്കി. പിഡബ്ല്യുഎ എന്നത് ആപ്പിന്റെ പ്രവർത്തനങ്ങളുള്ള വെബ്‌സൈറ്റുകളാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ ലാപ്ടോപ്പിലോ കമ്പ്യൂട്ടറിലോ ഗൂഗിൾ മീറ്റ് ആപ്പ് ഡൗൺലോഡ് ചെയ്താൽ മീറ്റിംഗ് ആരംഭിക്കാനായി ബ്രൌസറിൽ പ്രത്യേം ഗൂഗിൾ മീറ്റ് ഓപ്പൺ ചെയ്യേണ്ടതില്ല. നിങ്ങളുടെ ഡൗൺലോഡഡ് ആപ്പ്സ് വിഭാഗത്തിൽ ഈ ആപ്പ് ഉണ്ടായിരിക്കും. ഡിവൈസിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ സ്മാർട്ട്‌ഫോണുകളിൽ ചെയ്യുന്നതുപോലെ നിങ്ങൾക്ക് ആപ്പ് തുറന്ന് മീറ്റിങ് ആരംഭിക്കാം.

വാട്സ്ആപ്പിന് പണി കൊടുത്ത് കേന്ദ്ര സർക്കാർ, സന്ദേശ് ആപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്തുവാട്സ്ആപ്പിന് പണി കൊടുത്ത് കേന്ദ്ര സർക്കാർ, സന്ദേശ് ആപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്തു

ഗൂഗിൾ മീറ്റ്

ഗൂഗിൾ മീറ്റിന്റെ പുതിയ പ്രോഗ്രസീവ് വെബ് ആപ്പിനെക്കുറിച്ച്, ഗൂഗിൾ പറഞ്ഞത് തങ്ങൾ ഒരു പുതിയ ഗൂഗിൾ മീറ്റ് മീറ്റ് സ്റ്റാൻഡലോൺ വെബ് ആപ്പ് പുറത്തിറക്കിയെന്നും ഈ പ്രോഗ്രസീവ് വെബ് ആപ്പിൽ (PWA) വെബിലെ ഗൂഗിൾ മീറ്റിന് സമാനമായ എല്ലാ സവിശേഷതകളും ലഭ്യമാകും എന്നുമാണ്. അതേ സമയം ഒരു ഒറ്റപ്പെട്ട ആപ്പ് എന്ന നിലയിൽ ഇത് കണാനും സാധിക്കും. ഇത് ഗൂഗിൾ മീറ്റ് ഉപയോഗിക്കുന്നത് കൂടുതൽ എളുപ്പമാക്കും എന്നും ടാബുകൾ മാറ്റി ഉപയോഗിക്കുന്ന ബുദ്ധിമുട്ട് ഇത് ഒഴിവാക്കുന്നുവെന്നും ഗൂഗിൾ കൂട്ടിച്ചേർത്തു.

ഓപ്പറേറ്റിംഗ് സിസ്റ്റം

ഓപ്പറേറ്റിംഗ് സിസ്റ്റം ഏത് വേർഷൻ ആണെങ്കിലും ഗൂഗിൾ ക്രോം ബ്രൗസർ വേർഷൻ 73ഉം അതിനുമുകളിലുള്ളവ പ്രവർത്തിക്കുന്ന ഏത് സിസ്റ്റത്തിലും ഗൂഗിൾ മീറ്റ് വെബ് ആപ്പ് പ്രവർത്തിക്കും. വിൻഡോസ്, മാക് ഒഎസ്, ക്രോം ഒഎസ്, ലിനക്സ് ഒഎസുകളിൽ പ്രവർത്തിക്കുന്ന ഡിവൈസുകളിൽ ഗൂഗിൾ മീറ്റ് പ്രവർത്തിപ്പിക്കാനാകും. ക്രോംബുക്ക് ഉപയോക്താക്കൾക്ക് ഇത് വളരെ ഉപയോഗപ്രദമാകും.

ബാറ്റിൽഗ്രൌണ്ടിനെ വെല്ലുവിളിയായി കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ സീസൺ 6 പുറത്തിറങ്ങിബാറ്റിൽഗ്രൌണ്ടിനെ വെല്ലുവിളിയായി കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ സീസൺ 6 പുറത്തിറങ്ങി

ക്രോം ബ്രൗസർ

ക്രോം ബ്രൗസറിൽ നിന്ന് വെബ് ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം. ഉപയോക്താവിന്റെ ഡിവൈസിൽ ഇൻസ്റ്റാൾ ചെയ്ത് കഴിയുന്നവരെ ആപ്പ് ലഭ്യമാകില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഗൂഗിൾ മീറ്റ് വെബ്സൈറ്റിലെ ഓപ്പണിംഗ് പേജിന്റെ മുകളിൽ വലത് കോണിലായി ഗൂഗിൾ മീറ്റ് വെബ് ആപ്പ് ഉപയോഗിച്ച് നോക്കാൻ ആവശ്യപ്പെടുന്ന പോപ്പ്-അപ്പുകൾ ഗൂഗിൾ കാണിക്കും. പോപ്പ്-അപ്പിൽ നൽകിയിരിക്കുന്ന ഇൻസ്റ്റാളേഷൻ ബട്ടൺ അമർത്തിയാൽ ആപ്പ് ഡൌൺലോഡ് ആയി ഇൻസ്റ്റാൾ ആകും.

ആപ്പ്

ആപ്പ് വൈകാതെ എല്ലാവർക്കുമായി പുറത്തിറക്കുമെന്ന് ഗൂഗിൾ അറിയിച്ചു. ഉപയോക്താക്കൾക്ക് 15 ദിവസത്തിനുള്ളിൽ ഇത് ഡൗൺലോഡ് ചെയ്യാനാകും. എല്ലാ ഗൂഗിൾ വർക്ക് സ്പൈസ് ഉപഭോക്താക്കൾക്കും ജി സ്യൂട്ട് ബേസിക്ക്, ബിസിനസ് ഉപഭോക്താക്കൾക്കും വ്യക്തിഗത ഗൂഗിൾ അക്കൗണ്ടുകളുള്ള ഉപയോക്താക്കൾക്കും വെബ് ആപ്പ് ലഭ്യമാകുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്.

വാട്സ്ആപ്പ് ആർകൈവ്ഡ് ചാറ്റ് ഓപ്ഷനിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവന്നുവാട്സ്ആപ്പ് ആർകൈവ്ഡ് ചാറ്റ് ഓപ്ഷനിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവന്നു

Best Mobiles in India

English summary
Google Meet, the popular video conferencing platform, has launched its web app. It has all the features that are available through the app on the phone but these are for the web.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X