ഇനി ചെയ്യേണ്ട കാര്യങ്ങൾ മറക്കില്ല; നോട്ട് എഴുതാനുള്ള മികച്ച ആപ്പുകൾ

|

ചെയ്യേണ്ട കാര്യങ്ങളോ വാങ്ങേണ്ട സാധനങ്ങളോ മറന്നുപോകുന്നത് നമ്മളെല്ലാം അനുഭവിക്കുന്നെരു പ്രശ്നമായിരിക്കും. പല ജോലികളിലൂടെ കടന്നുപോകുന്ന ആളുകൾക്ക് പ്രധാനപ്പെട്ട കാര്യങ്ങൾ മറന്നുപോകാൻ സാധ്യതയുണ്ട്. ഇത്തരം അവസരങ്ങളിൽ പണ്ട് ആളുകൾ ഡയറി ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ന് ഇതിന് പകരം ഉപയോഗിക്കാൻ ധാരാളം ആപ്പുകൾ ഉണ്ട്. നമുക്ക് ഓർത്ത് വെക്കേണ്ട കാര്യങ്ങൾ കുറിച്ച് വെക്കാൻ ഈ ആപ്പുകൾ സഹായിക്കും.

 

നോട്ട് എഴുതാനുള്ള ആപ്പുകൾ

നോട്ട് എഴുതാനുള്ള ആപ്പുകൾ എന്നത് മാത്രമല്ല,  വളരെയേറെ കാര്യങ്ങൾ ചുവടെ കൊടുത്തിരിക്കുന്ന ആപ്പുകളിലൂടെ ചെയ്യാൻ സാധിക്കും. ഓഡിയോ, വീഡിയോ, ഫോട്ടോ എന്നിവയെല്ലാം നോട്ടിനൊപ്പം ചേർക്കാം, ഫോണ്ടുകളിൽ മാറ്റം വരുത്താം എന്നിങ്ങനെയുള്ള നിരവധി ഫീച്ചറുകൾ ഈ ആപ്പുകൾ നൽകുന്നുണ്ട്. ബാക്ക് അപ്പും മറ്റ് ആപ്പുകളുമായി സംയോജിപ്പിക്കാനുള്ള ഫീച്ചറും ഈ ആപ്പുകൾ നൽകുന്നുണ്ട്.

ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ 512 പേർ; നിങ്ങൾക്കും ലഭിക്കുമോ ഈ സൌകര്യം?ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ 512 പേർ; നിങ്ങൾക്കും ലഭിക്കുമോ ഈ സൌകര്യം?

ഗൂഗിൾ കീപ്പ്

ഗൂഗിൾ കീപ്പ്

ആൻഡ്രോയിഡിലും ഐഒഎസിലും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന നോട്ട് ടേക്കിംഗ് ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ കീപ്പ്. ഒരു ഓർഗനൈസ്ഡ് ലേഔട്ട്, റിമൈൻഡർ ഫീച്ചർ, ക്രോസ്-പ്ലാറ്റ്ഫോം സപ്പോർട്ട് എന്നിവയെല്ലാമുള്ള ഈ ആപ്പിൽ ആപ്പ് ക്ലീനറും ലളിതമായി ഉപയോഗിക്കാവുന്ന ഫീച്ചറുകളാണ് ഉള്ളത്. ഈ ആപ്പിൽ നോട്ടുകൾ രേഖപ്പെടുത്താനും ലിസ്റ്റുകൾ എഴുതിയിടാനും ചിത്രങ്ങളും ഓഡിയോയും സ്റ്റോർ ചെയ്യാനും സാധിക്കും. ഗൂഗിളിന്റെ സ്വന്തം ആപ്പ് ആതിനാൽ ആപ്പ് എക്സ്പീരിയൻസും ഒട്ടും മോശമല്ല.

എവർനോട്ട്
 

എവർനോട്ട്

ടെക് കമ്പനികളിൽ ജോലി ചെയ്യുന്ന ആളുകൾക്ക് ഏറെ പ്രയോജനപ്പെടുന്ന ആപ്പാണ് ഇത്. സ്ലാക്ക്, ഔട്ട്ലുക്ക്, ടീംസ്, ഡ്രൈവ് എന്നിവ പോലെയുള്ള മറ്റ് തേർഡ് പാർട്ടി ആപ്പുകളുടെ ലിസ്റ്റുമായി സംയോജിപ്പിക്കാൻ കഴിയുന്ന ലളിതമായ ആപ്പാണ് ഇത്. ഗൂഗിൾ കീപ്പ് പോലെ ഗൂഗിൾ ആപ്പുകളുമായി മാത്രം സംയോജിപ്പിക്കാൻ സാധിക്കുന്നതല്ല എവർനോട്ട്. ആപ്പ് മികച്ചതാണെങ്കിലും ഇതിന് നിരവധി പരിമിതികളുണ്ട്. ബേസിക്ക് ഫ്രീ പ്ലാൻ തിരഞ്ഞെടുക്കുന്ന ആളുകൾക്ക് രണ്ട് ഡിവൈസുകളുമായി മാത്രമേ സിങ്ക് ചെയ്യാൻ സാധിക്കുകയുള്ളു. പ്രതിമാസം 25 എംബി എന്ന പരിമിത സ്റ്റോറേജ് മാത്രേ ഈ പ്ലാനിലൂടെ ലഭിക്കുകയുള്ളു. അതുകൊണ്ട് തന്നെ നോട്ട് എടുക്കുന്നത് കൂടുതൽ പ്രാധാന്യമുള്ള കാര്യമായി കരുതുന്നുണ്ട് എങ്കിൽ നിങ്ങൾക്ക് കൂടുതൽ പണം നൽകി അൺലിമിറ്റഡ് സ്റ്റോറേജ്, ഒന്നിലധികം ഡിവൈസുകൾക്കുള്ള സപ്പോർട്ട് എന്നിവയെല്ലാം തിരഞ്ഞെടുക്കാം.

അയച്ച മെസേജ് എഡിറ്റ് ചെയ്യുന്നത് അടക്കം വാട്സ്ആപ്പിൽ വരാൻ പോകുന്ന കിടിലൻ ഫീച്ചറുകൾഅയച്ച മെസേജ് എഡിറ്റ് ചെയ്യുന്നത് അടക്കം വാട്സ്ആപ്പിൽ വരാൻ പോകുന്ന കിടിലൻ ഫീച്ചറുകൾ

ആപ്പിൾ നോട്ട്സ്

ആപ്പിൾ നോട്ട്സ്

നിങ്ങളൊരു ഐഒഎസ് ഉപയോക്താവാണെങ്കിൽ, ആപ്പിളിന്റെ നോട്ട്സ് ആപ്പിനെക്കാൾ സൗകര്യപ്രദമായ ആപ്പ് വേറെയില്ല. ഈ ആപ്പ് സൌജന്യമാണ്. ലളിതമായി നോട്ട് എടുക്കുക എന്നത് മാത്രമല്ല ഈ ഫ്രീ ആപ്പ് നൽകുന്നത്. ഡോക്യുമെന്റുകൾ സ്കാൻ ചെയ്യൻ സാധിക്കുന്ന ഈ ആപ്പിലൂടെ ചിത്രങ്ങൾ, വീഡിയോകൾ, ലിസ്റ്റുകൾ, സ്കെച്ചുകൾ എന്നിവയെല്ലാം സ്റ്റോർ ചെയ്യാനും സാധിക്കും. നോട്ട്‌സ് ആപ്പിന്റെ സ്റ്റോറേജ് ഐക്ലൌഡിലേക്ക് ലിങ്ക് ചെയ്‌തിരിക്കുന്നു എന്നതാണ് ഒരേയൊരു പോരായ്മ. അതുകൊണ്ട് സ്റ്റോറേജ് സ്പേസ് നിങ്ങളുടെ ആപ്പിൾ അക്കൗണ്ടിന്റെ ഐക്ലോഡ് സ്റ്റോറേജിനെ ആശ്രയിച്ചിരിക്കുന്നു.

മൈക്രോസോഫ്റ്റ് വൺനോട്ട്

മൈക്രോസോഫ്റ്റ് വൺനോട്ട്

മൈക്രോസോഫ്റ്റ് വൺനോട്ട് മികച്ച ലേഔട്ടും രസകരമായ ചില ഫീച്ചറുകളും നൽകുന്നു. മുകളിൽ സൂചിപ്പിച്ച ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി വൺ നോട്ട് വ്യത്യസ്ത ഫോണ്ടുകളും ചിഹ്നങ്ങളും ഓഡിയോയും ടാഗുകളും സപ്പോർട്ട് ചെയ്യുന്നു. നിങ്ങൾ ജോലി ആവശ്യത്തിനായി നിരവധി മൈക്രോസോഫ്റ്റ് ആപ്പുകളെ ആശ്രയിക്കുന്നുണ്ട് എങ്കിൽ ഓഫീസ് 365 സ്യൂട്ടിൽ വരുന്ന വൺനോട്ട് നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ്. ഇത് ക്രോസ്-പ്ലാറ്റ്ഫോം കൂടിയാണ്. അതുകൊണ്ട് നിങ്ങളുടെ ഏത് ഡിവൈസിലും നോട്ടുകൾ എഡിറ്റ് ചെയ്യാൻ സാധിക്കും.

തട്ടിപ്പുകാർ കുറച്ച് വിയർക്കും; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്തട്ടിപ്പുകാർ കുറച്ച് വിയർക്കും; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

നോഷൻ

നോഷൻ

കുറച്ച് വർഷങ്ങൾക്ക് മുമ്പ് മാത്രം പ്രൊഡക്ടിവിറ്റി സെഗ്മെന്റിലെത്തിയ പുതിയ ആപ്പാണ് നോഷൻ. നോട്ട് എടുക്കുന്ന ആപ്പ് എന്നതിനെക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഈ ആപ്പ് സഹായിക്കുന്നു. ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ്, പബ്ലിക്ക്/പ്രൈവറ്റ് പേജുകൾ, ലിസ്റ്റുകൾ, മിനിമൽ ലുക്ക് എന്നിവ പോലുള്ള സവിശേഷതകൾ നിങ്ങൾക്ക് ലഭിക്കും. ഇത് അടിസ്ഥാനപരമായി ഒരു വർക്ക്‌സ്‌പെയ്‌സ് ആണ്. ആൻഡ്രോയിഡിലും ഐഒഎസിലും ഈ ആപ്പ് ലഭ്യമാണ്. നിങ്ങൾക്ക് ഡെസ്‌ക്‌ടോപ്പിലെ നോഷനിൽ ലോഗിൻ ചെയ്യാനും സാധിക്കും.

Best Mobiles in India

English summary
There are plenty of note writing apps available. Some of these apps allow you to add audio, video and photos to your notes and make cloud backups. Let's take a look at the best note taking apps.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X