ഗൂഗിൾ മാപ്സ് ഇല്ലെങ്കിലും കുഴപ്പമില്ല, പകരം ഇന്ത്യയിൽ ഉപയോഗിക്കാവുന്ന ആപ്പുകൾ

|

ലോകത്തിലെ ഏറ്റവും ജനപ്രിതിയുള്ള നാവിഗേഷൻ ആപ്പാണ് ഗൂഗിൾ മാപ്സ്. ഗൂഗിൾ മാപ്സ് ഉപയോഗിക്കാത്ത ആളുകളും കുറവായിരിക്കും. എന്നാൽ ചിലപ്പോഴെങ്കിലും മാപ്പ് ലോഡ് ആകാത്തതും മറ്റുമായ പ്രശ്നങ്ങൾ നമ്മൾ നേരിട്ടിട്ടുണ്ടാകും. ആൻഡ്രോയിഡിലും ഐഒെസിലുമെല്ലാം ഇപ്പോൾ ഗൂഗിൾ മാപ്സ് പ്രീ ലോഡഡ് ആയി വരുന്നുണ്ട്. ഇന്നലെയും ഇന്നുമായി നിരവധി ആളുകൾക്ക് ഗൂഗിൾ മാപ്സ് ആക്സസ് ചെയ്യാൻ സാധിക്കുന്നില്ലെന്ന് പരാതികൾ ഉണ്ടായിരുന്നു. ലോകത്താമാനമുള്ള ഗൂഗിൾ മാപ്സ് ഉപയോക്താക്കളിൽ ഒരു വിഭാഗത്തിന് ഈ പ്രശ്നം ഉണ്ടായിട്ടുണ്ട്.

 ഗൂഗിൾ മാപ്സ്

യാത്ര ചെയ്യുമ്പോഴും മറ്റും ഇതോപോലെ ഗൂഗിൾ മാപ്സ് ചതിച്ചാൽ എന്ത് ചെയ്യും?, വഴിയുണ്ട്. ഗൂഗിൾ മാപ്സിന് സമാനമായ മികച്ച നാവിഗേഷൻ സേവനങ്ങൾ വേറെയും ഉണ്ട്. നിങ്ങൾക്ക് ഗൂഗിൾ മാപ്‌സ് ആക്‌സസ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അപ്പോൾ തന്നെ പകരം ഉപയോഗിക്കാവുന്ന മൂന്ന് ബദൽ ആപ്പുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഗൂഗിൾ മാപ്സ് ഉപയോഗിച്ച് ശീലിച്ചവർക്ക് അല്പം വ്യത്യസ്തമാണ് എന്ന് അനുഭവപ്പെട്ടാലും ഈ ആപ്പുകൾ മികച്ച രീതിയിൽ നാവിഗേഷൻ സേവനങ്ങൾ നൽകുന്നവ തന്നെയാണ്. ഗൂഗിൾ മാപ്‌സിന് സമാനമായ മൂന്ന് മികച്ച ആപ്പുകൾ നോക്കാം. ഇവ മൂന്നൂം ആൻഡ്രോയിഡ്, ഐഒഎസ് പോലുള്ള പ്രധാന പ്ലാറ്റ്‌ഫോമുകളിൽ സൗജന്യമായി ലഭ്യമാണ്.

ഈ മാസം ഡൌൺലോഡ് ചെയ്യാവുന്ന മികച്ച ആൻഡ്രോയിഡ് ഗെയിമുകൾഈ മാസം ഡൌൺലോഡ് ചെയ്യാവുന്ന മികച്ച ആൻഡ്രോയിഡ് ഗെയിമുകൾ

ആപ്പിൾ മാപ്സ്

ആപ്പിൾ മാപ്സ്

നിങ്ങളൊരു ഐഫോൺ ഉപയോഗിക്കുന്ന ആളാണെങ്കിൽ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച നാവിഗേഷൻ സംവിധനങ്ങളിലൊന്നാണ് ആപ്പിൾ മാപ്സ്. നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ ഇതിനകം തന്നെ ആപ്പിൾ മാപ്‌സ് പ്രീ-ഇൻസ്റ്റാൾ ചെയ്‌തിട്ടുണ്ടാകും എന്നതിനാൽ ഇനി ആപ്പ് സ്റ്റോറിൽ തിരക്കി നടക്കേണ്ട ആവശ്യം വരുന്നില്ല. നിങ്ങളൊരു ആൻഡ്രോയിഡ് ഉപയോക്താവാണെങ്കിൽ, ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിൽ നേറ്റീവ് ആപ്പിൾ മാപ്സ് ലഭ്യമല്ലാത്തതിനാൽ, ബ്രൗസർ വഴി ആപ്പിൾ മാപ്സ് ഉപയോഗിക്കേണ്ടി വന്നേക്കാം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആപ്പിൾ മാപ്സ് കൂടുതൽ ഉപയോക്തൃ-സൗഹൃദമായി മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗൂഗിൾ മാപ്‌സിന് പകരം ഉപയോഗിക്കാവുന്ന മികച്ച ചോയിസാണ് ആപ്പിൾ മാപ്സ്.

ഹിയർ വി ഗോ മാപ്സ് ആന്റ് നാവിഗേഷൻ (ഹിയർ മാപ്‌സ്)

ഹിയർ വി ഗോ മാപ്സ് ആന്റ് നാവിഗേഷൻ (ഹിയർ മാപ്‌സ്)

ഹിയർ വി ഗോ മാപ്സ് ആന്റ് നാവിഗേഷൻ അഥവാ ഹിയർ മാപ്സ് ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകൾക്കായി സൗജന്യമായി ലഭ്യമാണ്. ഈ ആപ്പ് ഓഫ്‌ലൈൻ മാപ്പ് ഡൗൺലോഡ്, ടേൺ-ബൈ-ടേൺ നാവിഗേഷൻ എന്നിവ പോലുള്ള മികച്ച സവിശേഷതകൾ നൽകുന്നവയാണ്. ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയ്ക്കായി നൽകുന്ന ആപ്പുകളിലെ യുഐ ഏതാണ്ട് സമാനമാണ്, രണ്ട് പ്ലാറ്റ്‌ഫോമുകളിലും നിങ്ങൾക്ക് ഒരു ആധുനികമായ യൂസർ ഇന്റർഫേസ് ലഭിക്കുന്നു. ഗൂഗിൾ മാപ്സിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന എല്ലാ ഡാറ്റയും നിങ്ങൾക്ക് ഇതിലൂടെയും ലഭിക്കുന്നു.

ഗൂഗിൾ പേയ്ക്കും ഫോൺപേയ്ക്കും വെല്ലുവിളിയായി ടാറ്റയുടെ യുപിഐ ആപ്പ് വരുന്നുഗൂഗിൾ പേയ്ക്കും ഫോൺപേയ്ക്കും വെല്ലുവിളിയായി ടാറ്റയുടെ യുപിഐ ആപ്പ് വരുന്നു

മാപ്പിൾസ് (മാപ്മൈഇന്ത്യ മൂവ്)

മാപ്പിൾസ് (മാപ്മൈഇന്ത്യ മൂവ്)

ഗൂഗിൾ മാപ്സിന് പകരം ഇന്ത്യയിൽ ഉപയോഗിക്കാവുന്ന നാവിഗേഷൻ സേവനങ്ങളുടെ പട്ടികയിൽ ഞങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന അവസാനത്തെയും മികച്ചതുമായ സേവനമാണ് മാപ്പിൾസ്. മാപ്മൈഇന്ത്യയുടെ ഉടമസ്ഥതിയിൽ ഉള്ള നാവിഗേഷൻ സേവനം നൽകുന്ന പ്ലാറ്റ്ഫോമാണ് ഇത്. ഇത് ഒരു ഇന്ത്യൻ അധിഷ്ഠിത മാപ്‌സ് ആപ്പാണ്. ഇന്ത്യയിലെ ഏറ്റവും പഴയ നാവിഗേഷൻ മാപ്പുകളിൽ ഒന്നാ് കൂടിയാണ് ഇത്. ഹിയർ മാപ്സ് പോലെ ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിൽ സൗജന്യമായി ലഭിക്കുന്ന ആപ്പ് കൂടിയാണ് ഇത്. ലൈവ് ട്രാഫിക് ട്രാക്കിങ്, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഡോർസ്റ്റെപ്പ് നാവിഗേഷൻ പോലുള്ള മികച്ച സവിശേഷതകൾ ഈ ആപ്പ് നൽകുന്നു. ഇത് നിങ്ങളുടെ ഡിജിറ്റൽ അഡ്രസ് ക്രിയേറ്റ് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുകയും ചെയ്യും.

മറ്റ് നാവിഗേഷൻ ആപ്പുകൾ

മറ്റ് നാവിഗേഷൻ ആപ്പുകൾ

ഇന്ത്യയിൽ ധാരാളം മാപ്‌സ് ആപ്ലിക്കേഷനുകൾ ഉണ്ടെങ്കിലും അവയിൽ മിക്കതും മുകളിൽ പറഞ്ഞിരിക്കുന്ന സേവനങ്ങൾ പോലെ പ്രായോഗികമായി ഗുണം ചെയ്യുന്നവയല്ലെ. നിങ്ങളൊരു ഐഫോൺ ഉപയോക്താവാണെങ്കിൽ, ആപ്പിൾ മാപ്‌സ് ഉപയോഗിക്കുന്നതാവും ഏറ്റവും നല്ലത്. നിങ്ങൾക്ക് ഒരു ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോൺ ഉണ്ടെങ്കിൽ മറ്റ് രണ്ട് ആപ്പുകളിൽ ഒന്ന് ഉപയോഗിക്കാവുന്നതാണ്.

പേടിഎമ്മിന് പണി വരുന്നു; യുപിഐ ലൈറ്റ് ഓഫ്‌ലൈൻ വാലറ്റുമായി എൻപിസിഐപേടിഎമ്മിന് പണി വരുന്നു; യുപിഐ ലൈറ്റ് ഓഫ്‌ലൈൻ വാലറ്റുമായി എൻപിസിഐ

Best Mobiles in India

English summary
Let's take a look at three apps similar to Google Maps. All three are available for free on major platforms like Android and iOS.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X