ഗൂഗിൾ മാപ്സ് ഇനി റസ്റ്റോറന്റുകളിലെ വിഭവങ്ങളെ തിരഞ്ഞെടുക്കാനും സഹായിക്കും

|

ഒരു പുതിയ സ്ഥലത്തേക്ക് യാത്ര ചെയ്യുന്ന ആളുകളെ സംബന്ധിച്ച് ഒഴിച്ചുകൂടാനാകാത്ത ആപ്ലിക്കേഷനുകളിൽ ഒന്നാണ് ഗൂഗിൾ മാപ്സ്. ഈ നാവിഗേഷൻ അപ്ലിക്കേഷൻ യാത്ര ചെയ്യുന്നവർക്കായി ഒരു പുതിയ സവിശേഷത കൂടി കൊണ്ടുവന്നിരിക്കുകയാണ്. റെസ്റ്റോറന്റുകളിലെ മെനു വിശകലനം ചെയ്യുകയും അതിലെ ജനപ്രിയ ഭക്ഷണ ഇനങ്ങൾ ഉപയോക്താക്കളെ അറിയിക്കുകയും ചെയ്യുന്ന സംവിധാനമാണ് പുതുതായി ഗൂഗിൾ മാപ്സിൽ കൊണ്ടുവന്നിരിക്കുന്നത്.

ഭക്ഷണ വിഭവങ്ങൾ തിരഞ്ഞെുക്കാനും ഗൂഗിൾ മാപ്‌സ്
 

ഭക്ഷണ വിഭവങ്ങൾ തിരഞ്ഞെുക്കാനും ഗൂഗിൾ മാപ്‌സ്

ഒരു റെസ്റ്റോറന്റിലെ മെനു വായിക്കാനും ഉപയോക്താക്കളെ വിഭവങ്ങളെ കുറിച്ച് അറിയിക്കാനും സഹായിക്കുന്ന സംവിധാനം 2019 ൽ ഗൂഗിൾ ലെൻസിലൂടെ ഗൂഗിൾ ഒരു പുതിയ സവിശേഷതയായി അവതരിപ്പിച്ചിരുന്നു. ഇതേ ഇന്റർഫേസ് ഇപ്പോൾ ഗൂഗിൾ മാപ്സിലും ലഭ്യമാണ്. മെനുവിലെ ഏറ്റവും ജനപ്രിയമായ ഇനം തിരിച്ചറിയാൻ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ 'എക്സ്പ്ലോർ ഡിഷസ്' എന്ന സവിശേഷത ഇപ്പോൾ അപ്ലിക്കേഷനിൽ ലഭ്യമാണ്.

പുതിയ സവിശേഷത

ഗൂഗിൾ മാപ്സിലെ പുതിയ സവിശേഷത വിദേശ ഭാഷായിൽ ഉള്ള ഭക്ഷണ മെനു പോലും വിവർത്തനം ചെയ്ത് ഉപയോക്താക്കളിൽ എത്തിക്കും. ഒരു പ്രത്യേക റെസ്റ്റോറന്റിൽ മാത്രം ലഭ്യമാകുന്ന ഭക്ഷണത്തെ കുറിച്ചോ ഒരു പ്രദേശത്തെ ഏറ്റവും ജനപ്രീയമായ ഭക്ഷണത്തെ കുറിച്ചുമൊക്കെ അവിടേക്ക് യാത്ര ചെയ്യുന്നവരെ അറിയിക്കാനുള്ള സംവിധാനം എന്ന നിലയിലാണ് ഗൂഗിൾ പുതിയ സവിശേഷത കൊണ്ടുവന്നിരിക്കുന്നത്. ഇതിനായി ചിത്രങ്ങളും ഗൂഗിൾ ഉപയോഗിക്കുന്നു.

കൂടുതൽ വായിക്കുക: പ്ലേസ്റ്റോറിൽ നിന്നും 600 ആപ്പുകളെ ഗൂഗിൾ പുറത്താക്കി; കാരണം ഇതാണ്കൂടുതൽ വായിക്കുക: പ്ലേസ്റ്റോറിൽ നിന്നും 600 ആപ്പുകളെ ഗൂഗിൾ പുറത്താക്കി; കാരണം ഇതാണ്

എക്‌സ്‌പ്ലോർ ഡിഷസ്

ഗൂഗിൾ മാപ്‌സിലെ പുതിയ എക്‌സ്‌പ്ലോർ ഡിഷസ് സവിശേഷത റെസ്റ്റോറന്റുകളിൽ നിന്നുള്ള ഇൻപുട്ടും സഹായവുമില്ലാതെയാണ് പ്രവർത്തിക്കുന്നത്. ചിത്രങ്ങളിലൂടെ ഒരു പ്രത്യേക വിഭവം റസ്റ്റോറന്റിൽ ലഭ്യമാണോ എന്ന് ഉപയോക്താക്കൾക്ക് സെർച്ച് ചെയ്യാൻ സാധിക്കും. ഗൂഗിൾ ഡാറ്റാബേസ് വഴി റെസ്റ്റോറന്റിൽ സെർച്ച് ചെയ്ത് വിഭവം ലഭ്യമാണെന്ന് പരിശോധിച്ച് സ്ഥിരീകരിക്കുന്നതിന് ഗൂഗിൾ മാപ്സിന് സെർച്ചിനായി നൽകുന്ന ചിത്രങ്ങൾ വ്യക്തമാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.

കൊറോണ വൈറസ് വ്യാപനവും ഗൂഗിൾ മാപ്സിന്റെ ഉപയോഗം
 

കൊറോണ വൈറസ് വ്യാപനവും ഗൂഗിൾ മാപ്സിന്റെ ഉപയോഗം

കൊറോണ വൈറസ് ബിസിനസ്സ് പ്രവർത്തനങ്ങൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ജീവിതത്തെ ആകമാനം സ്വാധീനിച്ചു. COVID-19 കാരണം പല ബിസിനസ്സുകളും അവരുടെ പ്രവർത്തന സമയം മാറ്റാൻ നിർബന്ധിതരാകുകയാണ്. കൊറോണ വൈറസ് മൂലം താറുമാറായ ബിസിനസ്സുകൾ ഏതൊക്കെയാണ് എന്ന്, പ്രത്യേകിച്ച് ഇറ്റലി, മറ്റ് യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങൾ പോലുള്ള മിക്ക സ്ഥലങ്ങളിലും ഗൂഗിൾ മാപ്‌സ് ഉപയോക്താക്കളോട് പറയും.

കൊറോണ വൈറസ്

കൊറോണ വൈറസ് കാരണം മാറ്റം വരുത്തിയ പുതിയ പ്രവർത്തന സമയങ്ങളും മറ്റ് മാറ്റങ്ങളും ആളുകളെ അറിയിക്കുന്നതിനായി ഓപ്പറേറ്റർമാർക്കും ഉടമകൾക്കും ഗൂഗിൾ മാപ്‌സിലും ഗൂഗിൾ സെർച്ചിലും അവരുടെ ബിസിനസ്സ് പ്രൊഫൈൽ സെറ്റ്ചെയ്യാൻ കഴിയും. കമ്പനിയുടെ പ്രൊഫൈലിൽ‌ മാറ്റങ്ങൾ‌ വരുത്തുന്നതിനാൽ‌ ഉപയോക്താക്കൾ‌ക്ക് ഇത് കൃത്യമായി അറിയാൻ സാധിക്കും.

കൂടുതൽ വായിക്കുക: ഗൂഗിൾ മാപ്സ് പണി കൊടുത്ത പണി; മാപ്പ് നോക്കി യാത്ര ചെയ്തയാൾ ചെന്ന് വീണത് പുഴയിൽകൂടുതൽ വായിക്കുക: ഗൂഗിൾ മാപ്സ് പണി കൊടുത്ത പണി; മാപ്പ് നോക്കി യാത്ര ചെയ്തയാൾ ചെന്ന് വീണത് പുഴയിൽ

Most Read Articles
Best Mobiles in India

Read more about:
English summary
Google Maps is one of the essential apps for travelers commuting to a new place. The navigational app has brought in a new feature that is especially handy for travelers. Google Maps can now analyze a restaurant menu and tell you the popular food items in a new feature called 'Explore Dishes' on the app.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X