ലോക്ക്ഡൌൺ കാലത്ത് ഗൂഗിൾ മാപ്സ് നിങ്ങളെ സഹായിക്കും

|

കൊറോണ വൈറസ് കാരണം ഇന്ത്യയിൽ രാജ്യവ്യാപക ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ആളുകൾ വീടുകളിൽ തന്നെ കഴിയുമ്പോൾ അവശ്യസാധനങ്ങൾ ലഭിക്കുന്നതിൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പലയാളുകളും ജോലി ചെയ്യുന്ന നഗരത്തിലും മറ്റും കുടുങ്ങിക്കിടക്കുകയാണ്. ഈ അവസരത്തിൽ ആളുകൾക്ക് സഹായമൊരുക്കുകയാണ് ഗൂഗിളിന്റെ നാവിഗേഷൻ ആപ്പായ ഗൂഗിൾ മാപ്സ്.

ഗൂഗിൾ മാപ്സ്

ഇന്ത്യയിലെ 30 നഗരങ്ങളിലുടനീളമുള്ള ഭക്ഷണം ലഭിക്കുന്ന ഇടങ്ങളും രാത്രികളിൽ തങ്ങാൻ സാധിക്കുന്ന ഷെൽട്ടറുകളുടെയും പട്ടിക ഗൂഗിൾ മാപ്സ് കാണിച്ചുതരുന്നു. ഈ സവിശേഷത നിലവിൽ ഇംഗ്ലീഷ് ഭാഷയിൽ മാത്രമേ ലഭ്യമാവുകയുള്ളു. അധികം വൈകാതെ ഹിന്ദി ഭാഷയിലും ഈ സവിശേഷത ലഭ്യമാകും. ലോക്ക്ഡൌണിൽ പല നഗരങ്ങളിലായി കുടുങ്ങി കിടക്കുന്ന ആളുകളെ സഹായിക്കാനാണ് ഈ സവിശേഷത കൊണ്ടുവന്നിരിക്കുന്നത്.

ഗൂഗിൾ മാപ്‌സിന്റെ പുതിയ സവിശേഷത എങ്ങനെ ലഭിക്കും

ഗൂഗിൾ മാപ്‌സിന്റെ പുതിയ സവിശേഷത എങ്ങനെ ലഭിക്കും

ഉപയോക്താക്കൾ‌ക്ക് അവരുടെ സ്മാർട്ട്‌ഫോണിൽ‌ ഗൂഗിൾ മാപ്‌സ് അപ്ലിക്കേഷൻ‌ തുറന്ന് പബ്ലിക്ക് ഫുഡ് ഷെൽട്ടർ അതല്ലെങ്കിൽ‌ പബ്ലിക് നൈറ്റ് ഷെൽ‌ട്ടറുകൾ എന്ന് സെർച്ച് ചെയ്യുക. അതല്ലെങ്കിൽ ഗൂഗിൾ അസിസ്റ്റന്റ് പോലുള്ള മറ്റ് ഗൂഗിൾ പ്ലാറ്റ്ഫോമുകളിലും ഉപയോക്താക്കൾക്ക് സവിശേഷത ആക്സസ് ചെയ്യാൻ കഴിയും. കൈയോസ് ബേസ്ഡ് ഫീച്ചർ ഫോണുകളായ ജിയോ ഫോണുകളിലും ഈ സവിശേഷത ലഭ്യാണ്.

കൂടുതൽ വായിക്കുക: ടിക് ടോക്കിനെ നേരിടാൻ യൂട്യൂബിന്റെ പുതിയ അപ്ലിക്കേഷൻ വരുന്നുകൂടുതൽ വായിക്കുക: ടിക് ടോക്കിനെ നേരിടാൻ യൂട്യൂബിന്റെ പുതിയ അപ്ലിക്കേഷൻ വരുന്നു

ഫുഡ് ഷെൽട്ടർ
 

പ്രദേശത്തെ പബ്ലിക്ക് ഷെൽട്ടറുകളുടെ പട്ടിക കാണുന്നതിനായി ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള സ്ഥലത്ത് ഫുഡ് ഷെൽട്ടർ എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ചെയ്യാം. ഷെൽട്ടറുകളും ഭക്ഷണവും ആവശ്യമായി വരുന്ന ഭൂരിഭാഗം ആളുകളുടെ കൈയ്യിലും സ്മാർട്ട്ഫോൺ ഉണ്ടാകില്ല എന്നത് മനസിലാക്കികൊണ്ടാണ് ഗൂഗിൾ തങ്ങളുടെ പുതിയ പദ്ധതി ജിയോ ഫോണിലും ലഭ്യമാക്കുന്നത്. ഇന്ത്യയിലെ വലിയൊരു വിഭാഗം സാധാരണക്കാരുടെ പക്കൽ നിലവിൽ ജിയോഫോൺ ഉണ്ട്.

വിവരങ്ങൾ

ഗൂഗിൾ മാപ്‌സിൽ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളും രാത്രി താമസിക്കാനുള്ള ഷെൽട്ടറുകളും പ്രത്യേകം കാണിച്ച് തരുന്നത് ഈ വിവരങ്ങൾ ആവശ്യമുള്ള ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ഇവ ലഭ്യമാക്കാനായിട്ടാണ്. ഈ സവിശേഷതയിലൂടെ സർക്കാർ അധികാരികൾ നൽകുന്ന ഭക്ഷണ, പാർപ്പിട സേവനങ്ങൾ ആളുകൾക്ക് പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന് ലഭ്യമാക്കുമെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുവെന്ന് ഗൂഗിൾ ഇന്ത്യയുടെ സീനിയർ പ്രോഗ്രാം മാനേജർ അനൽ ഘോഷ് പറഞ്ഞു.

ഗൂഗിൾ മാപ്‌സിൽ അടുത്തത് എന്ത്

ഗൂഗിൾ മാപ്‌സിൽ അടുത്തത് എന്ത്

നിലവിൽ, ജിയോ ഫോണുകളിലൂടെ മാത്രമേ ഗൂഗിൾ മാപ്സിന്റെ പുതിയ സവിശേഷതയിലേക്ക് ആക്സസ് ലഭിക്കുകയുള്ളു. അധികം വൈകാതെ വൊഡാഫോൺ ഐഡിയ ഉപയോക്താക്കൾക്കും ഭക്ഷണ ഷെൽട്ടറുകളെയും രാത്രി ഷെൽട്ടറുകളെയും കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ കമ്പനി ആരംഭിച്ചിട്ടുണ്ട്. ഇത് സാധ്യമായാൽ കൂടുതൽ ആളുകളിലേക്ക് ഈ സവിശേഷത എത്തിക്കാനാകും.

കൂടുതൽ വായിക്കുക: സർക്കാരിന്റെ കൊറോണ വൈറസ് ട്രാക്കർ അപ്ലിക്കേഷനായ ആരോഗ്യ സേതു പുറത്തിറക്കികൂടുതൽ വായിക്കുക: സർക്കാരിന്റെ കൊറോണ വൈറസ് ട്രാക്കർ അപ്ലിക്കേഷനായ ആരോഗ്യ സേതു പുറത്തിറക്കി

പുതിയ സവിശേഷത

ഗൂഗിൾ മാപ്സിന്റെ പുതിയ സവിശേഷത കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഗൂഗിൾ മാപ്‌സ് അപ്ലിക്കേഷന്റെ സെർച്ച് ബാറിന് ചുവടെ കാണിക്കുന്ന ക്വിക്ക്-ആക്‌സസ് ഷോർട്ട്കട്ടിലേക്ക് കൊണ്ടുവരാൻ സാധ്യതയുണ്ട്. ഷഡൌൺ കാലത്തിന് ശേഷം ഈ സവിശേഷത ഗൂഗിൾ മാപ്സ് നിലനിർത്തുമോ എന്നകാര്യത്തിൽ കമ്പനി ഔദ്യോഗികമായ വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ല.

Best Mobiles in India

Read more about:
English summary
Coronavirus pandemic has resulted in a country-wide lockdown, where a large part of the Indian population is left without the means for essentials. In this scenario, Google Maps is now listing of the public food shelters and public night shelters across 30 cities in India. The feature is currently accessible in English only, with Hindi support in development.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X