രാത്രിയിലെ സുരക്ഷിത യാത്രയ്ക്ക് ഇനി ഗൂഗിൾ മാപ്പ്സ് വെളിച്ചമുള്ള വഴി കാണിച്ച് തരും

|

ഓരോ അപ്ഡേറ്റിലും ഉപയോക്താവിന് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന ഗൂഗിൾ മാപ്പ് പുതിയ സവിശേഷത കൊണ്ടുവരാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. രാത്രിയാത്രകൾ സുരക്ഷിതമാക്കുന്നതിന്‍റെ ഭാഗമായി നമ്മൾ പോകുന്ന സ്ഥലത്തേക്കുള്ള വഴിയിൽ വെളിച്ചമുണ്ട എന്ന് കാണിക്കുന്ന സംവിധാനമാണ് ഒരുങ്ങുന്നത്. തെരുവ് വിളക്കുകൾ ഉള്ള വഴികൾ പ്രത്യേകമായി കാണിക്കാൻ സാധിക്കുന്ന സംവിധാനം ഒരുക്കുകയാണ് ഗൂഗിൾ മാപ്പ്.

ലൈറ്റിംഗ്
 

"ലൈറ്റിംഗ്" എന്ന് വിളിക്കപ്പെടുന്ന പുതിയ ഫീച്ചർ മോശം വെളിച്ചമുള്ളതോ തീരെ വെളിച്ചമില്ലാത്തതോ ആയ തെരുവുകളും വഴിയും ഒഴിവാക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന സംവിധാനമാണ്. രാത്രികാല യാത്രകൾ സുരക്ഷിതമാക്കുക എന്നതാണ് ഈ ഫീച്ചർ കൊണ്ടുവരുന്നതിലൂടെ കമ്പനി ഉദ്ദേശിക്കുന്നത്. നല്ല വെളിച്ചമുള്ള തെരുവുകളും വഴികളും മഞ്ഞ നിറത്തിൽ അടയാളപ്പെടുത്തുന്ന സംവിധാനമാണ് ഗൂഗിൾ മാപ്പ് കൊണ്ടുവരുന്നതെന്ന് ബീറ്റ റിലീസ് വേർഷൻ 10.31.0 വിന്‍റെ കോഡിങ് തിരിച്ചറിഞ്ഞ് എക്സ്ഡിഎ ഡവലപ്പർമാർ കണ്ടെത്തിയിട്ടുണ്ട്.

ഫീച്ചർ

ലൈറ്റിങ് ഫീച്ചർ വികസിപ്പിക്കുന്നത് പൂർത്തിയാകാത്തതിനാൽ തന്നെ ഇതുവരെ ചിത്രങ്ങളൊന്നും തന്നെ ലഭ്യമായിട്ടില്ല. ഈ ഫീച്ചർ ലോകത്തെല്ലാ ഇടത്തുമായി ലഭ്യമാകുമോ അതോ ചില ഇടങ്ങളിലേക്ക് മാത്രമായി പരിമിതപ്പെടുത്തി ആയിരിക്കുമോ പുറത്തിറക്കുക എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. തെരുവ് വിളക്കുകളുടെ ഡാറ്റ അപ്ഡേറ്റ് ചെയ്ത് വയ്ക്കുന്നതും എങ്ങനെയാണ് തെളിച്ചമുള്ള പ്രദേശങ്ങൾ പ്രത്യേകം കണ്ടെത്തുകയെന്നതും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

കൂടുതൽ വായിക്കുക: ഗൂഗിൾ മാപ്പിൽ നഗ്നചിത്രം, സ്ട്രീറ്റ് വ്യൂ സംവിധാനം ചതിച്ചു

ഗൂഗിൾ മാപ്പ്സ്

ഉപയോക്താക്കൾക്കായി പ്രശ്‌നങ്ങളിൽ നിന്ന് മാറി പോകാനും സുരക്ഷിതമായി യാത്ര ചെയ്യാനമുള്ള സംവിധാനം ഗൂഗിൾ മാപ്പ്സ് പുറത്തിറക്കുന്നത് ഇതാദ്യമല്ല. പ്രകൃതി ദുരന്തത്തിൽ നിന്ന് ഉപയോക്താക്കളെ അകറ്റുന്നതിനായി കുറച്ച് വർഷങ്ങൾക്ക് മുമ്പ് കമ്പനി എസ്‍ഒഎസ് അലേർട്ടുകൾ മാപ്സിൽ ഉൾപ്പെടുത്തിയിരുന്നു. സമീപകാലത്ത് ഗൂഗിൾ ലണ്ടൻ പാലത്തെ "അപകട മേഖല" ആയി അടയാളപ്പെടുത്തിയിരുന്നു.

സ്റ്റേ സേഫർ
 

കഴിഞ്ഞ ജൂൺ മാസത്തിൽ ഗൂഗിൾ മാപ്പ്സ് സ്റ്റേ സേഫർ എന്നൊരു ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ടാക്സിയിലും മറ്റും യാത്ര ചെയ്യുന്ന അവസരത്തിൽ ഉദ്ദേശിക്കുന്ന വഴിയിൽ നിന്ന് ഡ്രൈവർ മാറി സഞ്ചരിച്ചാൽ ഉപയോ്താവിന് അറിയിക്കുന്ന സംവിധാനമാണ് ഇത്. ഇതിലൂടെ ഇന്ത്യയിൽ പലപ്പോഴും റിപ്പോർട്ട് ചെയ്തിട്ടുള്ള വഴി തെറ്റിച്ച് കൊണ്ടുപോയി അപകടപ്പെടുത്തുന്ന സംഭവങ്ങളെ തടയാൻ സാധിക്കും എന്ന പ്രതീക്ഷയാണ് ഉള്ളത്.

സുരക്ഷയ്ക്ക് പ്രധാന്യം

എല്ലാ പരീക്ഷണ ഫീച്ചറുകളെയും പോലെ ഈ സവിശേഷതയും പുറത്തെത്തുമോ എന്ന കാര്യം സംശയമാണ്. പലപ്പോഴും ഇത്തരം സവിശേഷതകൾ പരീക്ഷണത്തിന് ശേഷം ഒഴിവാക്കാറുണ്ട്. ആപ്പുകളും സേവനങ്ങളും സുരക്ഷയ്ക്ക് പ്രധാന്യം നൽകുന്ന കാലത്ത് ഇത്തരം സേവനങ്ങൾ പുറത്തിറക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുത്തത്. നഗരങ്ങളിലെ സുരക്ഷയ്ക്ക് ഈ സവിശേഷത പുറത്തിറങ്ങിയാൽ വൻ മുതൽകൂട്ടാകും എന്നുറപ്പാണ്.

കൂടുതൽ വായിക്കുക: ഗൂഗിൾ മാപ്പിൽ നഗ്നചിത്രം, സ്ട്രീറ്റ് വ്യൂ സംവിധാനം ചതിച്ചു

ഡാറ്റ സുരക്ഷ

ഗൂഗിൾ മാപ്പ്സ് അടുത്തിടെയായി സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നൽകുന്നുണ്ട്. ഭൗതിക സുരക്ഷയ്ക്കൊപ്പം തന്നെ കമ്പനി ഡാറ്റ സുരക്ഷയ്ക്കും പ്രധാന്യം നൽകുന്നു. ഇൻകോഗ്നിറ്റോ മോഡിലൂടെ ഡാറ്റ സുരക്ഷ നൽകുന്നതിനൊപ്പം വോയിസ് അസിസ്റ്റ് ഫീച്ചറും കമ്പനി കൊണ്ടുവരുന്നുണ്ട്. കാഴ്ച്ചകുറവുള്ളവർക്ക് കൃത്യമായി വഴികൾ പറഞ്ഞ് കൊടുക്കുന്ന സംവിധാനമാണ് ഇത്. ഇത്തരം പുതിയ ഫീച്ചറുകൾ ഉപയോക്താക്കളെ ഫലപ്രദമായി മാപ്പ് ഉപയോഗിക്കുന്നതിന് സഹായിക്കുമെന്ന് ഉറപ്പാണ്.

Most Read Articles
Best Mobiles in India

Read more about:
English summary
It seems Google is working on a feature for Maps to highlight brightly lit streets at night. The new functionality — dubbed “Lighting” — aims to make your night time travels safer by helping you avoid streets with poor or no lighting. Well-lit streets will be marked in yellow, according to code hidden inside Maps beta release (v10.31.0) as spotted by XDA Developers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X