Google Maps: ഗൂഗിൾ മാപ്പ്സിന് 15-ാം പിറന്നാൾ; ഇനി രൂപവും ഭാവവും മാറും

|

ഗൂഗിളിന്റെ നാവിഗേഷൻ സേവനമായ ഗൂഗിൾ മാപ്പ്സ് ഉപയോഗിക്കാത്തവരായി ഇന്നത്തെ കാലത്ത് ആരും ഉണ്ടാവില്ല. സ്ഥലങ്ങളും സ്ഥാപനങ്ങളും കണ്ടെത്താനും അവിടേക്ക് പോകാനും ട്രാഫിക്ക് കുറഞ്ഞ വഴികൾ കണ്ടെത്താനുമെല്ലാം നമ്മൾ ഗൂഗിൾ മാപ്പ്സിന്റെ സഹായം തേടാറുണ്ട്. നമുക്ക് വഴികാട്ടുന്ന ഗൂഗിൾ മാപ്പ്സ് സേവനം ആരംഭിച്ചിട്ട് 15 വർഷങ്ങൾ പൂർത്തിയാക്കുകയാണ്.

15-ാം പിറന്നാൾ
 

15-ാം പിറന്നാളോടെ വലിയ മാറ്റങ്ങളാണ് ഗൂഗിൾ മാപ്പ്സിൽ കമ്പനി കൊണ്ടുവരുന്നത്. ഡാറ്റ ശേഖരണത്തിന്റെ ഭാഗമായി ഉപയോക്താക്കളിൽ നിന്ന് അവർ സന്ദർശിച്ച സ്ഥലങ്ങളുടെ റിവ്യൂ, ചിത്രങ്ങൾ എന്നിവ ശേഖരിക്കാനൊരുങ്ങുകയാണ് കമ്പനി. ഇതിനായി കോൺട്രിബ്യൂട്ട് എന്നൊരു ടാബും കമ്പനി ഉണ്ടാക്കിയിട്ടുണ്ട്. ചിത്രങ്ങളായും വിവരണങ്ങളായും ഇവടെ ഉപയോക്താക്കൾക്ക് സംഭാവനകൾ നൽകാം.

ബിസിനസ് സ്ഥാപനങ്ങൾ

പ്രാദേശിക ബിസിനസ് സ്ഥാപനങ്ങൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, റസ്റ്റോറന്റുകൾ തുടങ്ങിയ ആളുകൾക്ക് ഉപകാരപ്പെടുന്ന എല്ലാ ഇടങ്ങളുടെയും ചിത്രങ്ങളും അവയെ പറ്റിയുള്ള അഭിപ്രായങ്ങളും കോൺട്രിബ്യൂട്ട് ടാബ് വഴി നമുക്ക് മാപ്പിലേക്ക് ഉൾപ്പെടുത്താനാകും. നമ്മൾ സന്ദർശിച്ച സ്ഥലം മറ്റൊരാൾ സന്ദർശിക്കുമ്പോൾ ഉപകാരപ്പെടുന്ന വിവരങ്ങൾ ലഭ്യമാക്കാനാണ് കമ്പനി ആവശ്യപ്പെടുന്നത്.

കൂടുതൽ വായിക്കുക: ഗൂഗിൾ പ്ലേ സ്റ്റോറിലെ വ്യാജ ആപ്പുകളെ തിരിച്ചറിയാനുള്ള 6 വഴികൾ

ഗൂഗിൾ മാപ്പ്സ് ഫോർ ട്രാൻസിറ്റ്

ഗൂഗിൾ മാപ്പ്സിന്റെ മൊബൈൽ അപ്ലിക്കേഷനിൽ കമ്പനി പരിഷ്കരിച്ച മാപ്പിന്റെ പുതിയ രൂപം ലഭ്യമാണെന്ന് ഗൂഗിൾ ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. ആപ്ലിക്കേഷൻ തുറന്നാൽ താഴെ കാണുന്ന മെനു ഓപ്ഷനിലൂടെ കോൺട്രിബ്യൂട്ട് ടാബ് ഓപ്പൺ ചെയ്യാൻ സാധിക്കും. ഈ ടാബ് ടാർഗറ്റഡ് പരസ്യത്തിനുള്ള മറ്റൊരു പ്ലാറ്റ്ഫോമായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കാരണം ടാർഗറ്റഡ് പരസ്യത്തിനാവശ്യമായ ഡാറ്റ ഇതിൽ നിന്നും ലഭ്യമാകും.

റിവ്യൂ
 

15-ാം വാർഷികത്തിന്റെ ഭാഗമായുള്ള നവീകരണത്തിനായി ഉപയോക്താക്കളോട് അവരുടെ ട്രെയിൻ, ബസ് യാത്രകളെക്കുറിച്ചുള്ള റിവ്യൂ നൽകാൻ ഗൂഗിൾ മാപ്പ്സ് ആവശ്യപ്പെടും. ക്യാബിനുകളിലെ താപനില, ഭിന്നശേഷിക്കാർക്കുള്ള സുരക്ഷയും താമസസൗകര്യവും, സുരക്ഷാ സവിശേഷതകൾ എന്നിവയുൾപ്പെടെയുള്ള വിവരങ്ങളണ് കമ്പനി ആവശ്യപ്പെടുക. തിരക്കേറിയ ട്രാൻസിറ്റിനെക്കുറിച്ചും മറ്റും സർവേ ചെയ്യുന്നതിനായി ഉപയോക്താവിന്റെ ലൊക്കേഷൻ ഗൂഗിൾ ഇതിനകം ട്രാക്കുചെയ്യുന്നു.

പരസ്യങ്ങളിലൂടെ പണമുണ്ടാക്കാൻ ഗൂഗിൾ

പരസ്യങ്ങളിലൂടെ പണമുണ്ടാക്കാൻ ഗൂഗിൾ

സെർച്ച് ആഡ് ബിസിനസ്സിൽ ഗൂഗിൾ കോടിക്കണക്കിന് ഡോളർ നിക്ഷേപം നടത്തിയിരുന്നു. ഇതിലൂടെയാണ് ഒരു ബില്യൺ ഉപയോക്താക്കൾക്ക് സൌജന്യ നാവിഗേഷൻ ആപ്ലിക്കേഷൻ ആക്സസ് ലഭിച്ചത്. ഗൂഗിൾ മാപ്‌സ് അപ്ലിക്കേഷനിൽ പരസ്യങ്ങൾ വർദ്ധിപ്പിച്ച് ലാഭം വർദ്ധിപ്പിക്കാൻ ഗൂഗിൾ പദ്ധതിയിട്ടിരുന്നു. സ്ഥലങ്ങളെയും സ്ഥാപനങ്ങളെയും കുറിച്ചുള്ള ഡാറ്റയ്ക്ക് ആളുകൾ ആശ്രയിക്കുന്ന ആപ്പിൽ പരസ്യങ്ങളുടെ സാധ്യത വളരെ കൂടുതലാണ്.

കൂടുതൽ വായിക്കുക: ഫോണിലെ ലോക്കേഷൻ കൃത്യത ഉറപ്പ് വരുത്തേണ്ടതെങ്ങനെ; അറിയേണ്ടതെല്ലാം

ഡാറ്റ

ആളുകൾക്ക് ഗൂഗിൾ മാപ്സിലേക്കുള്ള ഡാറ്റ നൽകൽ എളുപ്പമാക്കുന്നതിനും ലഭിച്ച ഡാറ്റ ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ഉപകാരപ്രദാമാക്കുന്നതിനുമായാണ് പുതിയ സംവിധാനം ഒരുക്കുന്നതെന്ന് ഗൂഗിൾ അറിയിച്ചു. ഉപയോക്താക്കളെ കൂടി പങ്കെടുപ്പിച്ച് കൊണ്ടുള്ള ഡാറ്റാ വികസനമാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. ഇതിനൊപ്പം തന്നെ ലഭ്യമാകുന്ന വിവരങ്ങളുടെ ശരിതെറ്റുകൾ എങ്ങനെ പരിശോധിക്കുമെന്ന കാര്യം വ്യക്തമല്ല.

ലോക്കൽ റിവ്യൂ

പുതുക്കിയ ഗൂഗിൾ മാപ്പ്സ് വളരെ മികച്ച ഫീച്ചറാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എങ്കിലും ലോക്കൽ റിവ്യൂ ബേസ്ഡ് ആപ്പുകളായ യെൽപ്പ്, സെമാറ്റോ, ട്രിപ്പ് അഡ്വൈസർ എന്നിവയ്ക്ക് വൻ വെല്ലുവിളിയാണ് പുതിയ സംവിധാനം ഉയർത്തുക. നിലവിൽ ഗൂഗിൾ സെർച്ചിൽ തുടരുന്ന ആധിപത്യത്തെ കുറിച്ചും ആന്റി ട്രസ്റ്റ് അന്വേഷണങ്ങൾ നടക്കുന്നുണ്ട് എന്ന കാര്യം ശ്രദ്ധേയമാണ്.

ഉപയോക്താക്കളുടെ റിവ്യൂ

ട്രിപ്പ്അഡ്വൈസർ, സൊമാറ്റോ പോലുള്ള കമ്പനികളുടെ ബിസിനസ്സിന്റെ കേന്ദ്രമായി വരുന്നത് തന്നെ ഉപയോക്താക്കളുടെ റിവ്യൂ ആണ്. ഗൂഗിൾ മാപ്പ്സിന്റെ പുതിയ സവിശേഷതയെ കുറിച്ച് ഇവരാരും ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. അതേസമയം, ബിസിനസ്സ് വിവരങ്ങൾക്കായുള്ള പ്രാദേശിക അപ്ലിക്കേഷനുകൾക്ക് ഗൂഗിളിനെക്കാൾ മികച്ച തത്സമയ ഡാറ്റ ഉണ്ടെന്ന് അവകാശപ്പെടുന്നു.

കൂടുതൽ വായിക്കുക: വാട്സ്ആപ്പിൽ ഡാർക്ക് മോഡും ലോ ഡാറ്റാ മോഡും ഉടൻ വരുന്നു

Most Read Articles
Best Mobiles in India

Read more about:
English summary
Google Maps is celebrating its 15th birthday by introducing a redesign. Maps will be using users' reviews and photos of places visited to expand data accumulation. The new feature comes under a 'Contribute' tab where users can share reviews and photos of transit and local businesses.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X