ഗൂഗിൾ പേയിൽ ഇപ്പോൾ ക്രെഡിറ്റ് കാർഡുകളും ഉപയോഗിക്കാം, പുതിയ ഫീച്ചറുമായി ആപ്പ്

|

ഇന്ത്യയിലെ ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും ജനപ്രീതിയുള്ള ഒന്നാണ് ഗൂഗിൾ പേ. ഗൂഗിൾ പേയിലൂടെ ഉപയോക്താക്കൾക്ക് ഒരു ബട്ടൺ ക്ലിക്കുചെയ്ത് സുഹൃത്തുക്കൾക്ക് പണം അയക്കുകയോ ബില്ലുകൾ അടയ്ക്കുകയോ ചെയ്യാം. ഇന്ത്യയിലെ ചെറിയ കടകളിൽ പോലും ഗൂഗിൾ പേ പേയ്മെന്റ് ഓപ്ഷൻ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ ആപ്പിനുണ്ടായിരുന്ന ഒരു പ്രധാന പ്രശ്നം ഇതിൽ ഡെബിറ്റ് കാർഡുകൾ മാത്രമേ സപ്പോർട്ട് ചെയ്യുകയുള്ളു എന്നതായിരുന്നു. എന്നാൽ ഇനി മുതൽ ക്രഡിറ്റ് കാർഡ് ലിങ്ക് ചെയ്ത് ഉപയോഗിക്കാനും ഗൂഗിൾ പേയിലൂടെ സാധിക്കും.

 

യുപിഐ

ഫിസിക്കൽ കാർഡ് ഉപയോഗിക്കാതെ തന്നെ യുപിഐ പേയ്‌മെന്റ് പോലെ സപ്പോർട്ട് ചെയ്യുന്ന ക്രെഡിറ്റ് കാർഡുകൾ വഴി നിങ്ങൾക്ക് ഇപ്പോൾ ഗൂഗിൾ പേ വഴി പണമിടപാടുകൾ നടത്താം. ഇതിലൂടെ നിങ്ങളുടെ ബില്ലുകൾ അടയ്ക്കാൻ എളുപ്പം സാധിക്കും. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ അനുവദിച്ചിട്ടുള്ള ക്രെഡിറ്റ് ലിമിറ്റ് അവസാനിക്കുന്നത് വരെ ഈ സേവനം ഉപയോഗിക്കാൻ സാധിക്കും. ഡെബിറ്റ് കാർഡ് ലിങ്ക് ചെയ്യുന്നത് പോലെ എളുപ്പത്തിൽ ലിങ്ക് ചെയ്ത് ഉപയോഗിക്കാവുന്ന സംവിധാനമാണ് ഇത്.

ഗൂഗിൾ പേ

നിലവിൽ ഗൂഗിൾ പേയിലെ ക്രെഡിറ്റ് കാർഡ് സപ്പോർട്ട് ഇന്ത്യയിലെ തിരഞ്ഞെടുത്ത ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. അടുത്ത ദിവസങ്ങളിൽ ഐഒഎസ് ഉപയോക്താക്കൾക്കും ഇതേ ഫീച്ചർ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില ഉപയോക്താക്കൾക്ക് അപ്‌ഡേറ്റ് ലഭിച്ചിട്ടുണ്ടെങ്കിലും അവർക്ക് ഇപ്പോഴും ക്രെഡിറ്റ് കാർഡ് അവരുടെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് ലിങ്ക് ചെയ്യാൻ സാധിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. ഇത് ഉടൻ പരിഹരിച്ച് എല്ലാവർക്കും ക്രഡിറ്റ് കാർഡ് ലിങ്ക് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാട്സ്ആപ്പ് തകരാറിലായ സമയത്ത് ടെലഗ്രാമിലെത്തിയത് 7 കോടി ആളുകൾവാട്സ്ആപ്പ് തകരാറിലായ സമയത്ത് ടെലഗ്രാമിലെത്തിയത് 7 കോടി ആളുകൾ

ഗൂഗിൾ പേയിലേക്ക് ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്യുന്നത് എങ്ങനെ
 

ഗൂഗിൾ പേയിലേക്ക് ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്യുന്നത് എങ്ങനെ

നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഗൂഗിൾ പേയുടെ ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഇത് പരിശോധിക്കാൻ പ്ലേ സ്റ്റോറിൽ ഗൂഗിൾ പേ എന്ന് സെർച്ച് ചെയ്ത് ആപ്പ് തിരഞ്ഞടുക്കുക. അപ്ഡേറ്റ് എന്നാണ് കാണിക്കുന്നത് എങ്കിൽ നിങ്ങളുടെ ഫോണിൽ പഴയ വേർഷൻ ആയിരിക്കും ഉണ്ടായിരിക്കുക. ഓപ്പൺ എന്ന് കാണിക്കുന്നുണ്ടെങ്കിൽ പുതിയ അപ്ഡേറ്റ് തന്നെയാകും നിങ്ങളുടെ ഫോണിലുള്ളത്. ഇതിന് ശേഷം ആപ്പ് ഓപ്പൺ ചെയ്ത് നിങ്ങളുടെ പ്രൊഫൈൽ പിക്ച്ചറിൽ ടച്ച് ചെയ്യുക. പേയ്മെന്റ് ഓപ്ഷൻസ് എന്നത് തിരഞ്ഞെടുത്ത് ക്ലിക്ക് ടു ആഡ് ബാങ്ക് അക്കൗണ്ട് ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഫോൺ നമ്പർ

ശ്രദ്ധിക്കേണ്ട കാര്യം നിങ്ങളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്യാൻ ക്രെഡിറ്റ് കാർഡിൽ ഉപയോഗിക്കുന്ന അതേ ഫോൺ നമ്പരായിരിക്കണം ഗൂഗിൾ പേയിലും ഉപയോഗിക്കുന്നത്. വ്യത്യസ്തമായ ഫോൺ നമ്പരുകളാണ് നിങ്ങൾ ഉപയോഗിക്കുന്നത് എങ്കിൽ ഗൂഗിൾ പേയിൽ കാർഡ് ലിങ്ക് ചെയ്യാൻ സാധിക്കില്ല. ഡെബിറ്റ് കാർഡിന്റെ കാര്യത്തിലും സമാനമായ സംവിധാനമാണ് ഉള്ളത്. നിങ്ങൾക്ക് ഒന്നിൽ കൂടുതൽ ഡെബിറ്റ് കാർഡുകൾ ലിങ്ക് ചെയ്യാനുള്ള ഓപ്ഷനും പ്രൈമറി അക്കൌണ്ട് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഗൂഗിൾ പേ നൽകുന്നുണ്ട്. ക്രഡിറ്റ് കാർഡിലും ഇതേ സംവിധാനമായിരിക്കും ഉണ്ടാവുക എന്നാണ് സൂചനകൾ.

ഗൂഗിൾ പേ സപ്പോർട്ട് ചെയ്യുന്ന ക്രെഡിറ്റ് കാർഡുകൾ

ഗൂഗിൾ പേ സപ്പോർട്ട് ചെയ്യുന്ന ക്രെഡിറ്റ് കാർഡുകൾ

പ്രമുഖ ബാങ്കുകളിൽ നിന്നുള്ള മിക്കവാറും എല്ലാ ക്രെഡിറ്റ് കാർഡുകളും നിലവിൽ ഗൂഗിൾ പേയിൽ സപ്പോർട്ട് ചെയ്യുന്നുണ്ട്. വിസ, മാസ്റ്റർ കാർഡ് ഓപ്ഷനുകൾ ഉണ്ട്. ഗൂഗിൾ പേ നിലവിൽ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ, എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ, കൊട്ടക് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ, എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾ, ഇൻഡസ്ഇൻഡ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ, ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ, ആർബിഎൽ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ, എച്ച്എസ്ബിസി ബാങ്ക് ക്രെഡിറ്റ് കാർഡുകൾ എന്നിവ സപ്പോർട്ട് ചെയ്യുന്നു.

വാട്സ്ആപ്പ് ഓഗസ്റ്റിൽ മാത്രം നിരോധിച്ചത് 20 ലക്ഷത്തിൽ അധികം അക്കൌണ്ടുകൾവാട്സ്ആപ്പ് ഓഗസ്റ്റിൽ മാത്രം നിരോധിച്ചത് 20 ലക്ഷത്തിൽ അധികം അക്കൌണ്ടുകൾ

ക്രെഡിറ്റ് കാർഡ് ബില്ല്

ഇനി നിങ്ങൾക്ക് മാസം മുഴുവനും ബില്ലുകളും മറ്റും അടയ്ക്കാം. അക്കൌണ്ടിൽ പണമില്ലെന്ന പ്രശ്നം വരുന്നില്ല. പിന്നീട് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബില്ല് അടയ്ക്കാം. നിലവിൽ ഗൂഗിൾ പേയിലൂടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിന് ഗൂഗിൾ അധിക നിരക്ക് ഈടാക്കുന്നില്ല. തുടർന്നും ഇത്തരത്തിൽ തന്നെയായിരിക്കും പോകുന്നത്.

Best Mobiles in India

English summary
Credit cards can now be linked and used in the Google Pay app. Credit cards can be linked to Google Pay as easily as using a debit credit card link.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X