ഗൂഗിൾ പേയിൽ പണം അയക്കാൻ ഇനി കൂടുതൽ എളുപ്പം, പുതിയ ടാപ് ടു പേ ഫീച്ചർ അവതരിപ്പിച്ചു

|

ഇന്ത്യയിലെ ജനപ്രിയ ഡിജിറ്റൽ പേയ്മെന്റ് ആപ്പായ ഗൂഗിൾ പേയിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചു. പണം അയക്കുന്നത് എളുപ്പമാക്കുന്ന ടാപ് ടു പേ ഫീച്ചറാണ് ജിപേ അവതരിപ്പിച്ചിരിക്കുന്നത്. പൈൻ ലാബുമായി സഹകരിച്ചാണ് ജിപേ ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. യുപിഐ ഉപയോഗിച്ച് ഒരു ഇൻസ്റ്റന്റ് ഡിജിറ്റൽ പേയ്‌മെന്റ് നടത്തുന്നതിന് ആവശ്യമായ മൊത്തം ഘട്ടങ്ങളുടെ എണ്ണം കുറയ്ക്കുകയാണ് ജിപേ ചെയ്യുന്നത്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് ടാപ്പ് ടു പേ ഫീച്ചർ ലഭ്യമാണ്. നിലവിൽ ഇത് എല്ലാ ഉപയോക്താക്കൾക്കുമായി ലഭ്യമാക്കിയിട്ടില്ല.

 

പൈൻ ലാബ്സ്

രാജ്യത്തുടനീളമുള്ള ഏതെങ്കിലും പൈൻ ലാബ്സ് ആൻഡ്രോയിഡ് പിഒഎസ് ടെർമിനൽ ഉപയോഗിച്ച് ഇടപാട് നടത്താൻ തങ്ങളുടെ എൻഎഫ്സി എനേബിൾ ചെയ്ത ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ഏതൊരു യുപിഐ ഉപയോക്താവിനും ഈ പ്രവർത്തനം ലഭ്യമാകും. ഫീച്ചറിന്റെ അപ്‌ഡേറ്റ് പിന്നീടുള്ള ഘട്ടത്തിൽ നിങ്ങളുടെ ഡിവൈസിൽ പിന്നീട് ലഭ്യമാകും. റിലയൻസ് റീട്ടെയിലിനൊപ്പമാണ് ഗൂഗിൾ ഈ ഫീച്ചർ ആരംഭിച്ചിരിക്കുന്നത്. ഇപ്പോഴിത് ഫ്യൂച്ചർ റീട്ടെയിൽ, സ്റ്റാർബക്സ് തുടങ്ങിയ വലിയ വ്യാപാരികൾക്കുള്ള പേയ്മെന്റുകളിൽ ലഭ്യമാകും.

വാട്സ്ആപ്പിൽ ഒരു സിനിമ പോലും അയക്കാം, 2 ജിബി വരെയുള്ള ഫയൽ സൈസ് പരീക്ഷിച്ച് കമ്പനിവാട്സ്ആപ്പിൽ ഒരു സിനിമ പോലും അയക്കാം, 2 ജിബി വരെയുള്ള ഫയൽ സൈസ് പരീക്ഷിച്ച് കമ്പനി

ജിപേ ടാപ് ടു പേ ഉപയോഗിക്കുന്നതെങ്ങനെ

ജിപേ ടാപ് ടു പേ ഉപയോഗിക്കുന്നതെങ്ങനെ

• ഒരു പേയ്‌മെന്റ് നടത്തണമെങ്കിൽ ഉപയോക്താക്കൾ പിഒഎസ് ടെർമിനലിൽ അവരുടെ ഫോൺ ടാപ്പ് ചെയ്യണം. ഇതിൽ പുതിയ ഫീച്ചർ ഉണ്ടായിരിക്കും.

• ഉപയോക്താവ് അവരുടെ യുപിഐ പിൻ ഉപയോഗിച്ച് ഫോണിൽ നിന്നുള്ള പേയ്‌മെന്റ് ഓതന്റിക്കേഷൻ ചെയ്യുക

• ഉപയോക്താവ് യുപിഐ പിൻ നൽകി കഴിഞ്ഞാൽ, ഇടപാട് തടസ്സമില്ലാതെ നടക്കും. എന്നിരുന്നാലും ക്യുആർ സ്കാനിംഗ് രീതിയുടെ കാര്യത്തിലെന്നപോലെ ഇതിന് ഇന്റർനെറ്റ് കണക്റ്റിവിറ്റി ആവശ്യമാണ്.

ഈ പുതിയ ഫീച്ചർ നിങ്ങളുടെ പേയ്‌മെന്റ് പ്രക്രിയയെ എങ്ങനെ ബാധിക്കും
 

ഈ പുതിയ ഫീച്ചർ നിങ്ങളുടെ പേയ്‌മെന്റ് പ്രക്രിയയെ എങ്ങനെ ബാധിക്കും

പുതിയ പേയ്‌മെന്റ് രീതിയിലൂടെ യുപിഐ ഇടപാട് നടത്തുമ്പോൾ ഏറ്റവും കൂടുതൽ സമയമെടുക്കുന്ന രണ്ട് ഘട്ടങ്ങൾ നീക്കം ചെയ്യും. ഇതിനായി നിങ്ങൾ ആപ്പിനുള്ളിൽ ക്യാമറ ഓപ്പൺ ചെയ്യേണ്ടതില്ല. നിങ്ങൾക്ക് ക്യുആർ അത് സ്കാൻ ചെയ്യേണ്ടതില്ല. ഇതിനുള്ള നടപടിക്രമം ഓട്ടോമാറ്റിക്കായി നടത്തുന്നു. ഇന്ത്യയിലെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട സാങ്കേതികവിജ്യയുടെ വളർച്ച വലുതാണെന്നും യുപിഐ ഉപയോഗിച്ച് പേയ്മെന്റുകൾ നടത്തുന്ന രീതി കൂടുതൽ വേഗത്തിലാക്കാനാണ്ല ടാപ് ടു പേ അവതരിപ്പിക്കുന്നത് എന്നും
ഗൂഗിൾ പേ, നെക്സ്റ്റ് ബില്യൺ യൂസർ സംരംഭങ്ങളുടെ ബിസിനസ് ഹെഡ് സജിത് ശിവാനന്ദൻ പറഞ്ഞു.

ഗൂഗിൾ പേയും ഫോൺപേയും അടക്കമുള്ള ഇന്ത്യയിലെ മികച്ച പേയ്മെന്റ് ആപ്പുകൾഗൂഗിൾ പേയും ഫോൺപേയും അടക്കമുള്ള ഇന്ത്യയിലെ മികച്ച പേയ്മെന്റ് ആപ്പുകൾ

യുപിഐ

യുപിഐ പേയ്മെന്റ് രീതിയെ നവീകരിക്കുന്ന പുതിയ ടാപ് ടു പേ ഫീച്ചറിലൂടെ ധാരാളം ഇടപാടുകൾ നടക്കുന്ന റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ വലിയ മാറ്റം വരുത്തും. ഇതിലൂടെ പലപ്പോഴും ഉണ്ടാകുന്ന പേയ്മെന്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുറയും. പേയ്മെന്റ് ക്യൂവിൽ ആയിരിക്കുന്ന അവസ്ഥയിൽ വലിയ മാറ്റം വരുത്താൻ പുതിയ സംവിധാനത്തിന് സാധിക്കും. പൈൻ ലാബ്സുമായി സഹകരിച്ച് ഇന്ത്യയിലേക്ക് ആദ്യമായി ഇത്തരമൊരു നവീകരണം കൊണ്ടുവരുന്നതിൽ ഗൂഗിൾ പേയ്ക്ക് സന്തേഷമുണ്ടെന്ന് സജിത് ശിവാനന്ദൻ കൂട്ടിച്ചേർത്തു.

യുപിഐ ഇടപാടുകൾ

2021 ഡിസംബറിലെ കണക്കുകൾ അനുസരിച്ച് ഒരു മാസത്തിനുള്ളിൽ 8.26 ലക്ഷം കോടി രൂപയുടെ യുപിഐ ഇടപാടുകളാണ് ഇന്ത്യയിൽ നടന്നത്. പൈൻ ലാബ്സ് ആൻഡ്രോയിഡ് പിഒഎസ് ടെർമിനലുകളിലെ യുപിഐ ഇടപാടുകൾക്കായി ഗൂഗിൾ പേയുമായി സഹകരിച്ച് ‘ടാപ്പ് ടു പേ' എനേബിൾ ചെയ്യുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും ഇത് ഇന്ത്യയിലെ യുപിഐയുടെ സ്വീകാര്യത കൂടുതൽ വർധിപ്പിക്കുമെന്നും ഉപഭോക്താക്കളെ, പ്രത്യേകിച്ചും കോൺടാക്റ്റ്‌ലെസ്, ഡിജിറ്റൽ പേയ്‌മെന്റുകൾ ഇഷ്ടപ്പെടുന്ന യുവാക്കളെ ഇത് ആകർഷിക്കുമെന്നും വിശ്വസിക്കുന്നതായി പൈൻ ലാബ്‌സിന്റെ ചീഫ് ബിസിനസ് ഓഫീസർ കുഷ് മെഹ്‌റ പറഞ്ഞു. പുതിയ ഫീച്ചർ വരുന്നതോടെ യുപിഐ പേയ്മെന്റുകൾ കൂടുതൽ എളുപ്പത്തിൽ ആകുമെന്നും കൂടുതൽ വരിക്കാരെ നേടാനാകുമെന്നുമാണ് ഗൂഗിൾ പേ കരുതുന്നത്.

ഗൂഗിൾ മാപ്സ് ഇല്ലെങ്കിലും കുഴപ്പമില്ല, പകരം ഇന്ത്യയിൽ ഉപയോഗിക്കാവുന്ന ആപ്പുകൾഗൂഗിൾ മാപ്സ് ഇല്ലെങ്കിലും കുഴപ്പമില്ല, പകരം ഇന്ത്യയിൽ ഉപയോഗിക്കാവുന്ന ആപ്പുകൾ

Best Mobiles in India

English summary
Google Pay, India's most popular digital payment app has introduced a new feature. GPay has introduced a top-to-pay feature that makes sending money easy.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X