ഗൂഗിൾ ഫോട്ടോസ് ആപ്പിൽ വീഡിയോ എഡിറ്ററും, പുതിയ അപ്ഡേറ്റിൽ കിടിലൻ ഫീച്ചറുകൾ

|

ആൻഡ്രോയിഡ് ഡിവൈസുകൾക്കായുള്ള ഗൂഗിൾ ഫോട്ടോസ് ആപ്പിന്റെ പുതിയ അപ്ഡേറ്റ് പുറത്തിറങ്ങി. ഗൂഗിൾ ഫോട്ടോസ് ആപ്പിലെ ഫോട്ടോ എഡിറ്ററിൽ നേരത്തെ ലഭ്യമായ ഗ്രാനുലർ സെറ്റിങ്സിൽ ഇപ്പോൾ വീഡിയോ എഡിറ്റിങ് ഫീച്ചറും ലഭിക്കുന്നു. ഉപയോക്താക്കളുടെ വീഡിയോകോൾ ഈ ആപ്പിൽ വച്ച് തന്നെ എഡിറ്റ് ചെയ്യാൻ പുതിയ ഫീച്ചർ സഹായിക്കുന്നു. വീഡിയോ എഡിറ്ററിൽ 30 ലധികം കൺട്രോൾസ് ഉണ്ട്.

 

പിക്‌സൽ

പിക്‌സൽ ഉപയോഗിക്കാത്ത ആളുകൾക്കായി പിക്‌സൽ എക്‌സ്‌ക്ലൂസീവ് പോർട്രെയിറ്റ് ബ്ലർ, പോർട്രെയിറ്റ് ലൈറ്റ്, കളർ പോപ്പ് ഫീച്ചറുകൾ ഗൂഗിൾ നൽകിയിട്ടുണ്ട്. ഈ സവിശേഷതകൾ ഗൂഗിൾ വൺ മെമ്പർഷിപ്പ് ഉള്ള ഉപയോക്താക്കൾക്ക് മാത്രമേ ലഭിക്കുകയുള്ളു. ഗൂഗിൾ പിക്സൽ അല്ലാത്ത ഏത് ആൻഡ്രോയിഡ് ഫോണിലും പിക്‌സൽ ബേസ്ഡ് ഗൂഗിൾ ഫോട്ടോ ഫീച്ചറുകൾ ലഭിക്കുന്നതിന് ഗൂഗിൾ വൺ സബ്‌സ്‌ക്രിപ്‌ഷനായി പണം നൽകേണ്ടി വരും.

കൂടുതൽ വായിക്കുക: ആമസോൺ പ്രൈം വീഡിയോ അക്കൗണ്ട് എത്ര പേർക്ക് ഉപയോഗിക്കാം; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: ആമസോൺ പ്രൈം വീഡിയോ അക്കൗണ്ട് എത്ര പേർക്ക് ഉപയോഗിക്കാം; അറിയേണ്ടതെല്ലാം

ആൻഡ്രോയിഡ്

ആൻഡ്രോയിഡിനായുള്ള ഗൂഗിൾ ഫോട്ടോസിൽ പുതുതായി ചേർത്ത വീഡിയോ എഡിറ്ററിലൂടെ വീഡിയോ ക്രോപ്പ് ചെയ്യാനും പെർസ്പെക്ടീവ് മാറ്റാനും വീഡിയോകളിലേക്ക് ഫിൽട്ടറുകൾ ചേർക്കാനും സഹായിക്കും. ബ്രൈറ്റ്നസ്, ദൃശ്യതീവ്രത, സാച്ചുറേഷൻ എന്നിവ പോലുള്ള ഗ്രാനുലാർ എഡിറ്റുകൾ ഇതിൽ ലഭ്യമാണ്. ഫോട്ടോ എഡിറ്റിംഗ് ആപ്പിൽ നിലവിലുള്ള ട്രിമ്മിംഗ്, സെറ്റെബിലൈസിങ്, റൊട്ടേറ്റിങ് ടൂളുകളും പുതിയ ഫീച്ചറിൽ ലഭിക്കുന്നുണ്ട്.

ഗൂഗിൾ
 

ഗൂഗിൾ ഫോട്ടോസിലെ അപ്‌ഡേറ്റുചെയ്‌ത വീഡിയോ എഡിറ്റർ ഇതിനകം തന്നെ ഐഒഎസ് ഉപയോക്താക്കൾക്ക് ലഭ്യമാണ്. ആൻഡ്രോയിഡിൽ സെപ്റ്റംബറിൽ എത്തിയ റീ ഡിസൈൻ ചെയ്ത ഫോട്ടോ എഡിറ്ററും ഗൂഗിൾ വരും മാസങ്ങളിൽ ഐഒഎസ് ഡിവൈസുകളിലേക്ക് കൊണ്ടുവരും. ഈ മാറ്റങ്ങൾക്ക് പുറമേ പിക്സൽ ഫോണുകളിൽ മെഷീൻ ലേണിംഗ് അൽഗോരിതം ഉപയോഗിക്കുന്ന എഡിറ്റിങ് ഫീച്ചറുകളും ഗൂഗിൾ ഫോട്ടോസ് ഇപ്പോൾ എല്ലാ ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കൾക്കും നൽകുന്നു.

കൂടുതൽ വായിക്കുക: വാട്സ്ആപ്പിൽ വീഡിയോ അയക്കുമ്പോൾ ഓഡിയോ മ്യൂട്ട് ചെയ്യാനുള്ള ഓപ്ഷൻ വരുന്നുകൂടുതൽ വായിക്കുക: വാട്സ്ആപ്പിൽ വീഡിയോ അയക്കുമ്പോൾ ഓഡിയോ മ്യൂട്ട് ചെയ്യാനുള്ള ഓപ്ഷൻ വരുന്നു

പോർട്രെയിറ്റ് ബ്ലർ

പോർട്രെയിറ്റ് ബ്ലർ, പോർട്രെയിറ്റ് ലൈറ്റ്, കളർ പോപ്പ് എന്നിവ ഉൾപ്പെടെയുള്ള ഫീച്ചറുകളും ഇപ്പോൾ ഉപയോക്താക്കൾക്ക് ലഭ്യമാണ്. വിപുലമായ എഡിറ്റിംഗ് ഫീച്ചറുകൾ ഗൂഗിൾ പേവാളിലൂടെ മാത്രമേ ലഭിക്കുകയുള്ളു. ഗൂഗിൾ വൺ സബ്സ്ക്രിപ്ഷൻ വാങ്ങുന്നവർക്ക് ലഭിക്കുന്ന ഫീച്ചറുകൾ ഏറെ ആകർഷകമാണ്. ഗൂഗിൾ വൺ സബ്‌സ്‌ക്രിപ്‌ഷൻ വഴി പിക്‌സൽ അല്ലാത്ത ഫോണുകളിൽ പിക്‌സൽ എക്‌സ്‌ക്ലൂസീവ് എഡിറ്റിംഗ് ഫീച്ചറുകൾ എത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ നവംബറിൽ കണ്ടെത്തിയിരുന്നു.

ഗൂഗിൾ വൺ

പോർട്രെയിറ്റ് ബ്ലർ, പോർട്രെയിറ്റ് ലൈറ്റ്, ഡൈനാമിക്, സ്കൈ എന്നിവയടക്കമുള്ള സവിശേഷതകളുമായി അടുത്ത ദിവസങ്ങളിൽ തന്നെ ഗൂഗിൾ വൺ അംഗങ്ങൾക്ക് പുതിയ ആപ്പ് ലഭ്യമാക്കുമെന്ന് ഗൂഗിൾ അറിയിച്ചു. കുറഞ്ഞത് 3 ജിബി വരെ റാമുള്ളതും ആൻഡ്രോയിഡ് 8.0, അതിൽ കൂടുതലുള്ളതുമായ ആൻഡ്രോയിഡ് ഡിവൈസുകളിൽ ഈ പുതിയ ഗൂഗിൾ ഫോട്ടോ ആപ്പ് ലഭ്യമാകും. ഗൂഗിൾ ഫോട്ടോസിലെ സൌജന്യ അൺലിമിറ്റഡ് സ്റ്റോറേജ് ഓഫർ അവസാനിപ്പിക്കാൻ ഗൂഗിൾ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് ആപ്പ് അപ്ഡേറ്റ് വരുന്നത്.

കൂടുതൽ വായിക്കുക: ക്രിക്കറ്റ് ലൈവായി ഫോണിൽ കാണാനുള്ള മികച്ച സ്ട്രീമിംഗ് ആപ്പുകൾകൂടുതൽ വായിക്കുക: ക്രിക്കറ്റ് ലൈവായി ഫോണിൽ കാണാനുള്ള മികച്ച സ്ട്രീമിംഗ് ആപ്പുകൾ

Best Mobiles in India

English summary
A new update to the Google Photos app for Android devices has been released. The new update comes with a video editing feature.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X