Home
Apps

വിപിഎൻ ആപ്പുകൾ ഉപയോ​ഗിക്കുന്നവർ ശ്രദ്ധിക്കുക; ​ബ്രൗസിങ് സുരക്ഷിതമല്ലെങ്കിൽ നാണക്കേടാകും

പല സ്മാർട്ട് ഫോൺ ഉപഭോക്താക്കളും ഉപയോ​ഗിക്കുന്ന ആപ്പുകളിൽ ഒന്നാണ് വിപിഎൻ ആപ്പുകൾ. ചില വെബ്സൈറ്റുകൾ ഒരു രാജ്യത്ത് നിരോധിക്കുമ്പോൾ വേറെ രാജ്യത്തിന്റെ ഐഡന്റിറ്റിയിൽ ഈ സൈറ്റുകളിൽ പ്രവേശനം ലഭിക്കാൻ സഹായിക്കുന്ന ആപ്പുകളാണ് വിപിഎൻ ആപ്പുകൾ. പ്രധാനമായും പോൺ സൈറ്റുകൾ, സുരക്ഷിതമല്ലാത്ത സൈറ്റുകൾ എന്നിവയെല്ലാമാണ് ചില രാജ്യങ്ങൾ നിരോധിക്കുക.

എങ്കിലും വിപിഎൻ ആപ്പുകളുടെ സഹായം ഉണ്ടെങ്കിൽ വേറെ രാജ്യത്തിന്റെ ഐഡന്റിറ്റിയിൽ ഇത്തരം വെബ്സൈറ്റുകളിലേക്ക് ഉപഭോക്താക്കൾക്ക് പ്രവേശിക്കാവുന്നതാണ്. എന്നാൽ നമ്മൾ ഉപയോ​ഗിക്കുന്ന പല വിപിഎൻ ആപ്പുകളും സുരക്ഷിതമല്ല എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉപഭോക്താക്കൾക്ക് വലിയ രീതിയിൽ ഈ ആപ്പുകൾ സുരക്ഷാ ഭീഷണി മുഴക്കുന്നു എന്നാണ് ഈ റിപ്പോർട്ടുകളിൽ പറയുന്നത്. എന്നാൽ സുരക്ഷിതമായ ആപ്പുകൾ തിരഞ്ഞെടുക്കാൻ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ​ഗൂ​ഗിൾ പ്ലേ സ്റ്റോർ.

വിപിഎൻ ആപ്പുകൾ ഉപയോ​ഗിക്കുന്നവർ ശ്രദ്ധിക്കുക

ഒരു ചെറിയ ബാനർ പ്രദർശിപ്പിച്ചാണ് ആപ്പുകൾ സുരക്ഷിതമാണോ എന്ന് പ്ലേ സ്റ്റോർ ഉപഭോക്താക്കളെ അറിയിക്കുക. പ്രധാനമായും വിപിഎൻ ആപ്പുകളിലാണ് ഈ ഫീച്ചർ എത്തിയിരിക്കുന്നത്. ഇതിന് പുറമെ ചില പ്രത്യേക വിഭാ​ഗത്തിൽ പെടുന്ന ആപ്പുകൾക്കും പ്ലേ സ്റ്റോർ ഈ ഫീച്ചർ നൽകിയിട്ടുണ്ട്. ​ഗൂ​ഗിളിന്റെ പ്രത്യേകം സുരക്ഷാ പരിശോധനയ്ക്ക് ഈ ആപ്പുകൾ വിധേയം ആയിട്ടുണ്ട് എന്നാണ് ഈ ബാനറുകൾ കൊണ്ട് ​ഗൂ​ഗിൾ അർത്ഥമാക്കുന്നത്.

അതിനാൽ തന്നെ ഇത്തരം ബാനർ ഉള്ള ആപ്പുകൾ ഉപഭോക്താക്കൾക്ക് സുരക്ഷിതമായി ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. നിങ്ങൾ ഇപ്പോൾ പ്ലേ സ്റ്റോറിൽ നിന്ന് ഒരു വിപിഎൻ ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയാണെന്ന് വിചാരിക്കുക. ഇതിന് ആദ്യമായി ​ഗൂ​ഗിൾ പ്ലേ സ്റ്റോറിൽ എത്തി ഇതിന്റെ സർച്ച് ബാറിൽ വിപിഎൻ എന്ന് സർച്ച് ചെയ്യുക. ഇപ്പോൾ നിരവധി വിപിഎൻ ആപ്പുകൾ‌ ഇവിടെ കാണാൻ സാധിക്കുന്നതായിരിക്കും. എന്നാൽ ഇവയെല്ലാം സുരക്ഷിതമാണെന്ന് വിചാരിക്കരുത്.

വിപിഎൻ ആപ്പുകൾ ഉപയോ​ഗിക്കുന്നവർ ശ്രദ്ധിക്കുക

MOST READ: രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ വൈറൽ; പ്രതികരണവുമായി അമിതാഭ് ബച്ചൻ

ഇത്തരത്തിൽ ആപ്പുകൾ തിരയുമ്പോൾ പ്ലേ സ്റ്റോറിന് മുകളിലായി ഒരു ബാനർ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതായിരിക്കും. ഇവിടെ ലേൺ മോർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ കൂടുതൽ വിവരങ്ങളിലേക്ക് പോകുന്നതായിരിക്കും ഇവിടെ സുരക്ഷിതമായ ആപ്പുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത് കാണാൻ സാധിക്കും. ഇവിടെ നിന്ന് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് ആയിരിക്കും കൂടുതൽ സുരക്ഷിതം. പരിശോധനയുമായി ബന്ധപ്പെട്ട ചില വിവരങ്ങളും ഇവിടെ നൽകിയിട്ടുണ്ടാകും.

നിലവിൽ നോര്‍ഡ് വിപിഎന്‍, ഗൂഗിള്‍ വണ്‍, എക്‌സ്പ്രസ് വിപിഎന്‍ തുടങ്ങിയ ആപ്പുകളെല്ലാം ഇത്തരത്തിൽ ​ഗൂ​ഗിളിന്റെ സുരക്ഷാ പരിശോധനയ്ക്ക് വിധേയമായിരിക്കുന്ന ആപ്പുകളാണ്. ആയതിനാൽ തന്നെ ഇവ പൂർണ്ണമായും സുരക്ഷിതമാണ്. അതേ സമയം നിങ്ങൾ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ​ഗൂ​ഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ തുടങ്ങിയ ഔദ്യോ​ഗിക പ്ലാറ്റ്ഫോമുകളിൽ നിന്ന് മാത്രം ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുക. ഇല്ലാത്ത പക്ഷം നിങ്ങൾ നിരവധി തട്ടിപ്പുകൾക്ക് ഇരയാകാനുള്ള സാധ്യത ഉണ്ട്.

വെബ്സൈറ്റുകളിൽ നിന്നും ടെലി​ഗ്രാമിൽ നിന്നുമെല്ലാം ലഭിക്കുന്ന ആപ്പുകളുടെ എപികെ വേർഷനുകളിൽ വലിയ രീതിയിൽ മാൽവെയറുകൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. പല സൈബർ കുറ്റവാളികളും സ്കാമർമാരുമാണ് ഇത്തരം ആപ്പുകൾ നിയന്ത്രിക്കുന്നത്. നിങ്ങൾ ഇത് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഈ മാൽവെയറുകളുടെ സഹായത്താൽ നിങ്ങളുടെ ഫോണിന്റെ ആക്സസ് സൈബർ കുറ്റവാളികൾക്ക് നേടിയെടുക്കാൻ സാധിക്കുന്നതായിരിക്കും. ഇതുവഴി നിങ്ങളുടെ സെൻസിറ്റീവ് വിവരങ്ങൾ വരെ ഇവർക്ക് കൈക്കലാക്കാം.

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പോലുള്ള വിവരങ്ങൾ ഇവരുടെ പക്കൽ എത്തിയാൽ ഇതിൽ നിന്ന് പണം മോഷ്ടിക്കാനും സാധ്യതയുണ്ട്. മാത്രമല്ല നിങ്ങളുടെ ഫോണിൽ സ്വകാര്യ ചിത്രങ്ങൾ ഉണ്ടെങ്കിൽ ഇവ കൈക്കലാക്കി ബ്ലാക്ക് മെയിൽ ചെയ്തും ഇവർ പണം ആവിശ്യപ്പെടുന്നതായിരിക്കും. ആയതിനാൽ ഓരോ ആപ്പും ഇൻസ്റ്റാൾ ചെയ്യുമ്പോഴും ഇവ വിശ്വസനീയമായ ഉറവിടത്തിൽ നിന്ന് മാത്രമാണെന്ന് ഉറപ്പുവരുത്തണം.

More from GizBot

Best Mobiles in India

English summary
Let the Play Store know if apps are safe by displaying a small banner. This feature has arrived mainly in VPN apps. Apart from this, the Play Store has also provided these features to certain category of apps. Google means by these banners that these apps have undergone special security checks by Google.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X