Home
News

രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ വൈറൽ; പ്രതികരണവുമായി അമിതാഭ് ബച്ചൻ

സിനിമാ നടികൾക്കും മറ്റ് സെലിബ്രിറ്റികൾക്കും തലവേദനയായി ഡീപ് ഫേക്ക് സാങ്കേതിക വിദ്യ. നിരവധി ഫെയ്ക്ക് വീഡിയോകളാണ് ഇത്തരത്തിൽ ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. ഇതുപോലുള്ള ഫെയ്ക്ക് അ‌ശ്ലീല വീഡിയോകൾക്കായി പ്രത്യേകം വെബ്സൈറ്റുകൾ തന്നെ പ്രവർത്തിക്കുന്നത്. ഇതിനെതിരെ പ്രതികരണവുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് സാക്ഷാൽ അമിതാഭ് ബച്ചൻ. തന്റെ എക്സ് പേജിലൂടെയാണ് ബച്ചൻ പ്രതികരണം അറിയിച്ചിരിക്കുന്നത്.

നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പങ്കുവെച്ചുകൊണ്ട് ആയിരുന്നു താരത്തിന്റെ പ്രതികരണം. ഒറ്റ നോട്ടത്തിൽ കണ്ടാൽ ഒറിജിനൽ വീഡിയോ എന്ന തരത്തിൽ തോന്നിപ്പിക്കുന്ന വീഡിയോ ആണിത്. എന്നാൽ ഇതിന്റെ യഥാർത്ഥ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. നിയമപരമായി ശക്തമായ ഒരു കേസ് ആണിത് എന്ന ക്യാപ്ഷൻ നൽകിയാണ് ബച്ചൻ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. യഥാർത്ഥത്തിൽ ഇത് സാറാ പട്ടേൽ എന്ന ബ്രിട്ടീഷ്-ഇന്ത്യൻ പെൺകുട്ടിയുടെ വീഡിയോ ആയിരുന്നു.

രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ വൈറൽ; പ്രതികരണവുമായി ബച്ചൻ

സാറാ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോ ആയിരുന്നു ഇത്. അൽപ വസ്ത്രം ധരിച്ച് ലിഫ്റ്റിൽ സഞ്ചരിക്കുന്നതാണ് വീഡിയോ. എന്നാൽ സാറായുടെ തലയ്ക്ക് പകരം ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് രശ്മികയുടെ തല നൽകിയാണ് ഇപ്പോൾ ഈ വീഡിയോ പ്രചരിക്കുന്നത്. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി അമിതാഭ് ബച്ചൻ രം​ഗത്ത് വന്നിരിക്കുന്നത്. അഭിഷേക് സെയ് എന്ന ഉപഭോക്താക്കവ് പങ്കുവെച്ച് എക്സ് പോസ്റ്റ് അമിതാഭ് ബച്ചൻ ഷെയർ ചെയ്യുകയായിരുന്നു.

രാജ്യത്ത് ഡീപ് ഫേക്ക് വീഡിയോകൾ കൈകാര്യം ചെയ്യാൻ ശക്തമായ നിയമസംവിധാനം വേണം എന്ന തലക്കെട്ട് നൽകിയാണ് അഭിഷേക് സെയ് രശ്മികയുടെ ഡീപ്ഫെയ്ക്ക് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നടി രശ്മിക മന്ദാനയുടെ ഈ വൈറലായ വീഡിയോ നിങ്ങളും ഒരു പക്ഷെ കണ്ടിരിക്കാം എന്നാൽ യഥാർത്ഥത്തിൽ ഇത് സാറാ പട്ടേലിന്റെ ഡീപ് ഫേക്ക് വീഡിയോ ആണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം രശ്മികയുടെ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ട് ഇരിക്കുകയാണ്.

രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ വൈറൽ; പ്രതികരണവുമായി ബച്ചൻ

MOST READ: പച്ചക്കറി കച്ചവടക്കാരൻ ഓൺലൈനിൽ തട്ടിപ്പ് ആരംഭിച്ചു; ആറ് മാസത്തിൽ സമ്പാദിച്ചത് 21 കോടി

എക്സിൽ മാത്രം 2.4 ദശലക്ഷത്തിൽ അധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ഇത് യഥാർത്ഥ വീഡിയോ ആയി തോന്നിയാലും സൂക്ഷിച്ച് പരിശോധിച്ചാൽ വീഡിയോയുടെ കള്ളത്തരം മനസിലാകുന്നതാണ്. ലിഫ്റ്റിലേക്ക് പ്രവേശിക്കുമ്പോൾ സാറയുടെ മുഖം വ്യക്തമായി കാണാൻ സാധിക്കുന്നതാണ്. മില്ലി സെക്കന്റുകൾക്ക് ശേഷമാണ് രശ്മികയുടെ മുഖം ഈ വീഡിയോയിൽ വരുന്നത്. എന്നിരുന്നാലും വലിയ രീതിയിലുള്ള വെല്ലുവിളിയാണ് ഡീപ് ഫേക്ക് വീഡിയോകൾ ഉയർത്തുന്നത്.

നിലവിൽ എഐ സാങ്കേതിക വിദ്യ കൂടി പുരോ​ഗമിച്ചപ്പോൾ ഇതിലും വലിയ വെല്ലുവിളി ആയിരിക്കും ഭാവിയിൽ നമ്മൾ നേരിടാൻ പോകുന്നത്. അതേ സമയം അ‌ശ്ലീല വീഡിയോ മേഖലയിലാണ് ഇപ്പോൾ ഡീപ് ഫേക്ക് സാങ്കേതിക വിദ്യ കൂടുതലായി ദുരുപയോ​ഗം ചെയ്യപ്പെടുന്നത്. ഇതിന് മാത്രമായി നിരവധി വെബ്സൈറ്റുകളും പ്രവർത്തിക്കുന്നുണ്ട്. ഇവ സ്ഥിരമായി സന്ദർശിക്കുന്നവരുടെ എണ്ണം മുപ്പത് കോടിയിലും അധികം ഉണ്ടെന്നാണ് പുറത്ത് വരുന്ന ചില റിപ്പോർ‌ട്ടുകൾ സൂചിപ്പിക്കുന്നത്.

2019 മുതലുള്ള കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഈ മേഖലയിൽ 500 ശതമാനത്തിലധികം വളർച്ച ഉണ്ടായിട്ടുണ്ടെന്നും ഈ കണക്കുകൾ സൂചിപ്പിക്കുന്നു. അ‌ശ്ലീല ദൃശ്യങ്ങൾ നിർമ്മിക്കുന്നതിന് പുറമെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടിയെടുക്കാനും ചിലർ ഇത്തരത്തിൽ ഡീപ് ഫേക്ക് സാങ്കേതിക വിദ്യകളെ ആശ്രയിക്കുന്നുണ്ട്. ഇതിന് ഇരയാകുന്നവർ വലിയ തരത്തിലുള്ള മാനസീക പ്രശ്നങ്ങളിലൂടെ ആയിരിക്കും കടന്നു പോകുക. നിലവിൽ ഈ സാങ്കേതിക വിദ്യ ഏറ്റവും കൂടുതൽ ദുരുപയോ​ഗം ചെയ്യപ്പെടുന്നത് കൊറിയയിലാണ്.

ഡീപ് ഫേക്കിന് എതിരായ പരാതികളുടെ എണ്ണത്തിലും പത്തിരട്ടിയിലധികമായ വർധനവ് ഉണ്ടായിട്ടുണ്ട്. സാധാരണക്കാരായ സത്രീകളുടെ ഡീപ് ഫേക്ക് വീഡിയോകൾ നിർമ്മിച്ച് പണം ആവിശ്യപ്പെടുന്ന സൈബർ ക്രിമിനലുകളും ഇപ്പോൾ ധാരാളമായി ഉണ്ട്. നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരമാവധി പ്രൈവറ്റായി സൂക്ഷിക്കുക എന്നാതാണ് ഇതിനെ നേരിടാനുള്ള പ്രധാന മാർ​ഗങ്ങളിൽ ഒന്ന്. നേരിട്ട് പരിചയം ഉള്ളവരെ മാത്രം ഇത്തരം അക്കൗണ്ടുകളിൽ സുഹൃത്തുക്കളാക്കാനും ശ്രമിക്കേണ്ടതാണ്.

More from GizBot

Best Mobiles in India

English summary
It was actually a video of a British-Indian girl named Sara Patel. This was a video shared by Sarah on Instagram. The video is of a scantily clad ride in an elevator. But now this video is circulating that instead of Sara's head, Deepfe has given Rashmika's head using technology.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X