അപകടകാരികളായ 29 ആപ്പുകളെ ഗൂഗിൾ പ്ലേ സ്റ്റോർ നിരോധിച്ചു

|

ഉപയോക്താക്കൾക്ക് സ്പാം മെസേജുകൾ അയയ്ക്കുകയും സ്മാർട്ട്‌ഫോണുകളിൽ മാൽവെയർ ആഡുകൾ കാണിക്കുകയും ചെയ്യുന്നുവെന്ന് സംശയിക്കുന്ന 29 ആപ്ലിക്കേഷനുകളെ ഗൂഗിൾ പ്ലേ സ്റ്റോർ നിരോധിച്ചു. ഈ ആപ്ലിക്കേഷനുകളിൽ ഭൂരിഭാഗം ആപ്പുകളുടെയും പേരിൽ "ബ്ലർ" എന്ന വാക്ക് ഉൾപ്പെടുന്നുണ്ട്. ഫോട്ടോ എഡിറ്റിങ് ആപ്പുകളെന്ന നിലയിലാണ് ഈ ആപ്പുകളെല്ലാം പ്ലേ സ്റ്റോറിൽ കടന്ന് കൂടിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് ചിത്രങ്ങൾ എഡിറ്റ് ചെയ്ത് ഒരു ഭാഗം ബ്ലർ ചെയ്യാൻ സഹായിക്കുന്ന ആപ്പുകളാണ് ഇവ.

വൈറ്റ് ഓപ്‌സ്

ബോട്ട് ഡിറ്റക്ഷൻ ആന്റ് സൈബർ സെക്യൂരിറ്റി കമ്പനിയുമായ വൈറ്റ് ഓപ്‌സിന്റെ പരസ്യ പരിശോധനയിലെ സാറ്റോറി ഇന്റലിജൻസ് ടീം പറയുന്നതനുസരിച്ച് ഈ അപ്ലിക്കേഷനുകളുടെ ഒരു പ്രധാന സവിശേഷത ഉപയോക്താക്കളുടെ ഹോം സ്‌ക്രീനിൽ നിന്ന് അപ്ലിക്കേഷന്റെ ഐക്കൺ അപ്രത്യക്ഷമാക്കുക എന്നതാണ്. അതുകൊണ്ട് ഈ ആപ്പുകൾ സെറ്റിങ്സ് മെനുവിലൂടെ മാത്രമേ ആക്‌സസ്സുചെയ്യാനാകൂ.

സുരക്ഷാ ഗവേഷകർ

വൈറ്റ് ഓപ്‌സിലെ സുരക്ഷാ ഗവേഷകരുടെ അഭിപ്രായത്തിൽ, നിരോധിച്ച അപ്ലിക്കേഷനുകളൊന്നും പരസ്യവുമായി ബന്ധപ്പെട്ട പെർമിഷനുകളൊന്നും നേടുന്നില്ല. ഉപയോക്താവ് സ്മാർട്ട്ഫോണിൽ ചെയ്യുന്ന പ്രവർത്തികൾക്ക് അനുസരിച്ച് സന്ദർഭോചിതമായി പരസ്യം കാണിക്കുന്ന വിധത്തിലാണ് ഇവയുടെ പ്രവർത്തനം. ഡിവൈസ് അൺലോക്കുചെയ്യുമ്പോഴോ ചാർജ് ചെയ്യുമ്പോഴോ വൈഫൈ, മൊബൈൽ ഡാറ്റ എന്നിവയിൽ നിന്ന് സ്വിച്ച് ചെയ്യുമ്പോഴോ അനാവശ്യ പരസ്യങ്ങൾ സ്ക്രീനിൽ കാണിക്കുകയാണ് ഇവ ചെയ്യുന്നത്. ചില മാൽവെയറുകൾ വെബ് ബ്രൌസറിൽ ക്രമരഹിതമായി പോപ്പ്-അപ്പുകളും ഓപ്പൺ ചെയ്യുന്നു.

കൂടുതൽ വായിക്കുക: ഗൂഗിൾ പ്ലേ സ്റ്റോറിൽ വീണ്ടും ജോക്കർ മാൽവെയർ, സൂക്ഷിച്ചില്ലെങ്കിൽ സ്മാർട്ട്ഫോൺ അപകടത്തിലാകുംകൂടുതൽ വായിക്കുക: ഗൂഗിൾ പ്ലേ സ്റ്റോറിൽ വീണ്ടും ജോക്കർ മാൽവെയർ, സൂക്ഷിച്ചില്ലെങ്കിൽ സ്മാർട്ട്ഫോൺ അപകടത്തിലാകും

ഗൂഗിൾ പ്ലേ സ്റ്റോർ

ഗൂഗിൾ പ്ലേ സ്റ്റോർ നിരോധിച്ചിരിക്കുന്ന മാൽവെയർ ആപ്പുകളിൽ ചിലതിന് 3.5 ദശലക്ഷത്തിലധികം ഡൗൺലോഡുകൾ ഉണ്ടായിരുന്നു; അതിലൊന്നാണ് സ്ക്വയർ ഫോട്ടോ ബ്ലർ ആണ്. നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഇത്തരം ആപ്പുകൾ ഉണ്ടെങ്കിൽ അവ ഉടനെ അൺഇൻസ്റ്റാൾ ചെയ്യുക. ഇതിനായി "സെറ്റിങ്സ്" മെനുവിലേക്ക് പോയി "അപ്ലിക്കേഷൻസ്" എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഡിവൈസിലുള്ള ആപ്പുകളുടെ പട്ടികയിൽ അൺഇൻസ്റ്റാൾ ചെയ്യേണ്ട പ്രോഗ്രാം കണ്ടെത്തി അൺഇൻസ്റ്റാൾ ഓപ്ഷൻ നൽകുക.

ഗൂഗിൾ പ്ലേ സ്റ്റോർ നിരോധിച്ച അപ്ലിക്കേഷനുകളുടെ ലിസ്റ്റ്

ഗൂഗിൾ പ്ലേ സ്റ്റോർ നിരോധിച്ച അപ്ലിക്കേഷനുകളുടെ ലിസ്റ്റ്

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നിരോധിച്ചിരിക്കുന്ന അപ്ലിക്കേഷനുകളുടെ പൂർണ്ണ ലിസ്റ്റ് പരിശോധിക്കാം. ഓട്ടോ പിക്ചർ കട്ട്, കളർ കോൾ ഫ്ലാഷ്, സ്ക്വയർ ഫോട്ടോ ബ്ലർ v2.0.5, സ്ക്വയർ ഫോട്ടോ ബ്ലർ v7.0, മാജിക് കോൾ ഫ്ലാഷ്, ഈസി ബ്ലർ, ഇമേജ് ബ്ലർ, ഓട്ടോ ഫോട്ടോ ബ്ലർ, ഫോട്ടോ ബ്ലർ, ഫോട്ടോ ബ്ലർ മാസ്റ്റർ, സൂപ്പർ കോൾ സ്ക്രീൻ, സ്ക്വയർ ബ്ലർ മാസ്റ്റർ , സ്ക്വയർ ബ്ലർ, സ്ക്വയർ ബ്ലർ ഫോട്ടോ, സ്മാർട്ട് ഫോട്ടോ ബ്ലർ, സൂപ്പർ കോൾ ഫ്ലാഷ്, സ്മാർട്ട് കോൾ ഫ്ലാഷ്, ബ്ലർ ഫോട്ടോ എഡിറ്റർ, ബ്ലർ ഫോട്ടോ, സൂപ്പർ ബ്ലർ, സ്ക്വയർ ഇമേജ് ബ്ലർ, സൂപ്പർ ബ്ലർ ഫോട്ടോ, സൂപ്പർ ഫോട്ടോ ബ്ലർ, ഫോട്ടോ ബ്ലർ എഡിറ്റർ, പ്രോ ബ്ലർ ഫോട്ടോ , ഓട്ടോ ഫോട്ടോ കട്ട്, സ്മാർട്ട് കോൾ സ്‌ക്രീൻ എന്നിവയാണ് ഗൂഗിൾ പ്ലേ സ്റ്റോർ നിരോധിച്ച ആപ്പുകൾ.

പ്ലേ സ്റ്റോർ

നേരത്തെ പല തവണയായി ഇത്തരത്തിൽ മാൽവെയറുകളുള്ള ആപ്പുകൾ പ്ലേ സ്റ്റോർ തങ്ങളുടെ പ്ലാറ്റ്ഫോമിൽ നിന്നും നീക്കം ചെയ്തിരുന്നു. പ്ലേ സ്റ്റോറിലേക്ക് ആപ്പ് തിരഞ്ഞെടുക്കുമ്പോൾ ഉള്ള സുരക്ഷാ പരിശോധനകളെ മറികടക്കാൻ പല തന്ത്രങ്ങളും ഇത്തരം ആപ്പുകൾ പ്രയോഗിക്കാറുണ്ട്. മറ്റേതെങ്കിലും പ്രവർത്തനങ്ങൾക്കുള്ള ആപ്പാണ് എന്ന വ്യാജേനയാണ് ഈ ആപ്പുകൾ പ്ലേ സ്റ്റോറിൽ കയറിപറ്റുന്നത്. പ്രൈവസി സുരക്ഷയെ പോലും ബാധിക്കാവുന്ന വിധത്തിലാണ് പല ആപ്പുകളും പ്രവർത്തിക്കുന്നത്. വലിയൊരു വിഭാഗം മാൽവെയർ ആപ്പുകളും അനാവശ്യ പരസ്യങ്ങൾ കാണിക്കുന്നവയാണ്.

കൂടുതൽ വായിക്കുക: ലോകത്തെ കൊവിഡ് -19 ട്രാക്കിംഗ് ആപ്പുകളിൽ ആരോഗ്യ സേതു ഒന്നാം സ്ഥാനത്ത്കൂടുതൽ വായിക്കുക: ലോകത്തെ കൊവിഡ് -19 ട്രാക്കിംഗ് ആപ്പുകളിൽ ആരോഗ്യ സേതു ഒന്നാം സ്ഥാനത്ത്

Best Mobiles in India

English summary
Google Play Store has removed 29 malicious apps suspected of showing malicious ads and sending spam messages to users.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X