Home
Apps

ഷോപ്പിങ് സൈറ്റുകൾക്ക് വിട; വാട്സ്ആപ്പ് വഴി ഇനി സാധനങ്ങൾ വാങ്ങാം, ടാക്സി ബുക്ക് ചെയ്യാം സൗകര്യങ്ങൾ നിരവധി

സാധാരണയായി ഉപയോക്താക്കൾ എന്തിനാണ് വാട്സ്ആപ്പ് ഉപയോ​ഗുക്കുന്നത്? 90 ശതമാനം ഉപയോക്താക്കളും സുഹൃത്തുക്കളും ബന്ധുക്കളുമായി ചാറ്റ് ചെയ്യാനും സംസാരിക്കാനുമായിരിക്കാം വാട്സ്ആപ്പ് ഉപയോ​ഗുക്കുന്നത്. എന്നാൽ എഐ സംവിധാനങ്ങൾ പുരോ​ഗമിച്ചതോടെ ധാരാളം ചാറ്റ് ബോട്ടുകൾ ഇപ്പോൾ വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. നിത്യജീവിതത്തിൽ നിരവധി ​ഗുണം ചെയ്യുന്ന ബോട്ടുകളാണ് ഇവ.

ഇത് എന്തെല്ലാമാണെന്നും ഇവയുടെ ഉപയോ​ഗം എന്താണെന്നും വിശ​ദമായി പരിശോധിക്കാം. വാട്സ്ആപ്പ് വഴി ഇപ്പോൾ ഉപയോക്താക്കൾക്ക് ഓൺലൈൻ ടാക്സി ബുക്ക് ചെയ്യാൻ സാധിക്കും എന്ന് നിങ്ങൾക്ക് അറിയാമോ? അതെ സം​ഗതി സത്യമാണ് നിങ്ങൾ ഊബർ, ഓല പോലുള്ള ഓൺലൈൻ ടാക്സി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടില്ലെങ്കിൽ ടാക്സി വിളിക്കാനായി നിങ്ങൾ ഇനി ബുദ്ധിമുട്ടേണ്ട. വാട്സ്ആപ്പ് വഴി നിങ്ങൾക്ക് ഇപ്പോ ടാക്സി ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്.

വാട്സ്ആപ്പ് വഴി ഇനി സാധനങ്ങൾ വാങ്ങാം, ടാക്സി ബുക്ക് ചെയ്യാം

7292000002 എന്ന നമ്പറിലിൽ മെസേജ് അയച്ചാണ് വാട്സ്ആപ്പ് വഴി ഓൺലൈൻ ടാക്സികൾ ബുക്ക് ചെയ്യുക. ഈ നമ്പർ‌ നിങ്ങളുടെ ഫോണിൽ സേവ് ചെയ്തതിന് ശേഷം ഇതിലേക്ക് വാട്സ്ആപ്പ് വഴി ഹായ് എന്ന സന്ദേശം അയയ്ക്കുക. ഇപ്പോൾ നിങ്ങൾ അയയ്ച്ച സന്ദേശത്തിന് റിപ്ലേ ലഭിക്കുന്നതായിരിക്കും. ഇതിന് ശേഷം എവിടെ നിന്നാണ് നിങ്ങൾക്ക് ടാക്സി വേണ്ടത് എന്ന ലൊക്കേഷൻ നൽകുക. നിങ്ങൾക്ക് എവിടെ ഇറങ്ങണം എന്നതിന്റെ വിവരങ്ങളും നൽകേണ്ടതാണ്.

ഇത്തരത്തിൽ ചെയ്താൽ അധികം വൈകാതെ തന്നെ നിങ്ങൾ നൽകിയ ലൊക്കേഷനിൽ ഓൺലൈൻ ടാക്സി എത്തുന്നതായിരിക്കും. ഇനി വാട്സ്ആപ്പ് വഴി എങ്ങനെയാണ് മെട്രോ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. എന്ന് പരിശോധിക്കാം. നിലവിൽ ഡൽഹിയിൽ മാത്രമാണ് ഈ സൗകര്യം ഉള്ളത്. ഭാവിയിൽ ഇത് കൊച്ചിയിൽ അടക്കം നിരവധി ന​ഗരങ്ങളിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഡൽഹി എൻസിആർ മേഖലയിലെ എല്ലാ ലൈനുകളിലേക്കും ഈ സേവനം ലഭ്യമാണ്.

വാട്സ്ആപ്പ് വഴി ഇനി സാധനങ്ങൾ വാങ്ങാം, ടാക്സി ബുക്ക് ചെയ്യാം

MOST READ: ഇനി 20,000 രൂപ തികച്ച് വേണ്ട പുതിയ ലാപ്ടോപ്പുകൾക്ക്, അതും ഫ്രഞ്ച് കമ്പനിയുടേത്

9650855800 എന്നതാണ് ഇതിനായുള്ള നമ്പർ. ഈ നമ്പറിലേക്ക് ആദ്യം ഹായ് എന്ന് സന്ദേശം അയയ്ക്കുക. ഇതിന് റിപ്ലേയായി ലഭിക്കുന്ന ഓപ്ഷനിൽ നിന്ന് അനുയോജ്യമായ ഭാഷ തിരഞ്ഞെടുക്കുക. ശേഷം ഏത് സ്റ്റേഷനിൽ നിന്നാണ് കയറുന്നത്, എവിടെ ഇറങ്ങണം തുടങ്ങിയ വിവരങ്ങൾ നൽകി ടിക്കറ്റ് ബുക്ക് ചെയ്യുക. ശേഷം പണം അടച്ചാൽ ക്യൂആർ കോഡുള്ള ടിക്കറ്റ് നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഇത് മെട്രോ സ്റ്റേഷനിൽ സ്ക്യാൻ ചെയ്താൽ നിങ്ങൾക്ക് മെട്രോയിൽ സഞ്ചരിക്കാൻ സാധിക്കുന്നതാണ്.

ജിയോ മാർട്ട് വഴി വാട്സ്ആപ്പിലൂടെ സാധനങ്ങൾ ഓൺലൈനായി ഓർഡർ ചെയ്യാം എന്നതാണ് മറ്റൊരു സൗകര്യം. പച്ചക്കറികൾ നിത്യോപകരണ സാധനങ്ങൾ എന്നിവയാണ് പ്രധാനമായും വാട്സ്ആപ്പിലൂടെ ലഭിക്കുന്നത്. 50,000-ലധികം ഉൽപ്പന്നങ്ങൾ ഇത്തരത്തിൽ നിങ്ങൾക്ക് വാങ്ങാൻ സാധിക്കുന്നതാണ്. വാട്സ്ആപ്പിലൂടെ സാധനങ്ങൾ വാങ്ങുമ്പോൾ പരമാവധി 120 രൂപയുടെ കിഴിവും ജിയോ മാർട്ട് വാ​ഗ്ദാനം ചെയ്യുന്നുണ്ട്. 79770 79770 എന്നതാണ് ജിയോ മാർട്ടിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനുള്ള നമ്പർ.

ഈ നമ്പറിൽ ഹായ് എന്ന് സന്ദേശം അയച്ചതിന് ശേഷം നിങ്ങൾക്ക് ആവിശ്യമുള്ള വസ്തുക്കൾ വാങ്ങുക. യുപിഐയുടെ സഹായത്താൽ ഓൺലൈൻ ആയി തന്നെ നിങ്ങൾക്ക് പെയ്മെന്റും നടത്താവുന്നതാണ്. വേണമെങ്കിൽ വാട്സ്ആപ്പ് വഴി പെയ്മെന്റ് നടത്താനുള്ള സൗകര്യവും ഇപ്പോൾ വാട്സ്ആപ്പ് നൽകുന്നുണ്ട്. രാജ്യത്തെ ​ഗ്രാമപ്രദേശങ്ങളിൽ ഹെൽത്ത് സർവീസിനായും വാട്സ്ആപ്പ് ബോട്ടുകൾ പ്രവർത്തിക്കുന്നുണ്ട്. സർക്കാരിന്റെ ആരോഗ്യ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും നിർദേശങ്ങളും ഇവർ വാ​ഗ്ദാനം ചെയ്യുന്നു.

ഹിന്ദിയിലും ഇം​ഗ്ലീഷിലും ഈ ബോട്ടിന്റെ സേവനം ഉപയോക്താക്കൾക്ക് ലഭിക്കുന്നതാണ്. 7290055552 എന്നാതാണ് ഇതിനായുള്ള വാട്സ്ആപ്പ് ബോട്ട് നമ്പർ. ആരോ​ഗ്യപരമായ എല്ലാ സംശയങ്ങളും ഈ ബോട്ടിലൂടെ പരിഹരിക്കപ്പെടുന്നതാണ്. ഈ നമ്പറിലേക്ക് ഹായ് എന്ന് അയച്ചുകൊണ്ട് നിങ്ങൾക്ക് സംഭാഷണം ആരംഭിക്കാവുന്നതാണ്. ഇത്തരത്തിൽ മെസേജ് അയയ്ക്കുമ്പോൾ എന്ത് തരം സർവ്വീസാണ് നിങ്ങൾക്ക് ആവിശ്യം എന്ന തരത്തിൽ ഒരു മെനു റിപ്ലേ ആയി ലഭിക്കുന്നതാണ്. ഇതിൽ നിന്ന് നിങ്ങൾക്ക് ആവിശ്യമുള്ള സർവ്വീസ് തിരഞ്ഞെടുക്കുക.

More from GizBot

Best Mobiles in India

English summary
Did you know that users can now book taxis online through WhatsApp? Yes, the thing is true. If you have not installed online taxi apps like Uber and Ola, then you don't have to bother to call a taxi anymore. You can now book a taxi through WhatsApp.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X