വിട്ടിലിരുന്ന് വർക്ക് ഔട്ട് ചെയ്യുന്നവർക്കായി ഇന്ത്യയിലെ മികച്ച ഫിറ്റ്നസ് ആപ്പുകൾ

|

ഫിറ്റ്നസ് ഇന്ന് വളരെ പ്രാധാന്യത്തോടെ ആളുകൾ കാണുന്ന ഒരു കാര്യമാണ്. കൊവിഡിന് ശേഷം പ്രത്യേകിച്ചും ആളുകൾ തങ്ങളുടെ ആരോഗ്യത്തിനും ഫിറ്റ്നസിനും പ്രാധാന്യം നൽകുന്നുണ്ട്. എല്ലാവർക്കും ജിമ്മിൽ പോവുന്നത് സാധ്യമാകണം എന്നില്ല. അത്തരം ആളുകൾക്ക് വീട്ടിലിരുന്ന് വർക്ക് ഔട്ട് ചെയ്യാവുന്നതാണ്. വീട്ടിലിരുന്ന് വർക്ക് ഔട്ട് ചെയ്യാനായി സഹായിക്കുന്ന നിരവധി ആപ്പുകൾ ഇന്ന് ലഭ്യമാണ്.

 

വർക്ക് ഔട്ട് ആപ്പുകൾ

ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ ഏറ്റവും നല്ല മാർഗങ്ങളിലൊന്ന് വർക്ക് ഔട്ട് ചെയ്യുകയാണ്. നിങ്ങളെ വർക്ക് ഔട്ട് ചെയ്യാൻ സഹായിക്കുന്ന മികച്ച ആപ്പുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലുമായി ഇത്തരം നിരവധി ആപ്പുകളും ഉണ്ട്. ഇതിൽ ചിലത് സൗജന്യ ഫിറ്റ്നസ് ആപ്പുകളാണ്. ചില ആപ്പുകളിൽ പണം നൽകി സബ്ക്രിപ്ഷൻ എടുക്കേണ്ടി വരും. ഇന്ത്യയിലെ മികച്ച ഫിറ്റ്നസ് വർക്ക് ഔട്ട് ആപ്പുകൾ നോക്കാം.

Cure.fit ഫിറ്റ്നസ് ആപ്പ്

വർക്ക് ഔട്ട് ചെയ്യാനായി ഉപയോഗിക്കാവുന്ന ആപ്പുകളിൽ മുൻനിരയിലുള്ള ഒന്നാണ് Cure.fit. ഗൂഗിൾ പ്ലേയിലും ആപ്പ് സ്റ്റോറിലും ഈ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്. ഇതൊരു സമഗ്ര ഫിറ്റ്നസ് ആപ്പാണ്. Cure.fitന്റെ ഏറ്റവും മികച്ച സവിശേഷതകളിലൊന്ന് അത് നൽകുന്ന വർക്ക് ഔട്ട് ഓപ്ഷനുകളുടെ വൈവിധ്യമാണ്. ഇതിൽ യോഗ, വ്യായാമം, ധ്യാനം എന്നിവയടക്കമുള്ളവയെല്ലാം ഉൾപ്പെടുന്നു. ആപ്പിലൂടെ നിങ്ങൾക്ക് ഡയറ്റ് ചാർട്ടുകളും ലഭിക്കും.

ഇനി ചെയ്യേണ്ട കാര്യങ്ങൾ മറക്കില്ല; നോട്ട് എഴുതാനുള്ള മികച്ച ആപ്പുകൾഇനി ചെയ്യേണ്ട കാര്യങ്ങൾ മറക്കില്ല; നോട്ട് എഴുതാനുള്ള മികച്ച ആപ്പുകൾ

ഫിറ്റർ ആപ്പ്
 

ഫിറ്റർ ആപ്പ്

ഏറ്റവും വലിയ ഫിറ്റ്‌നസ്, ന്യൂട്രീഷൻ പ്ലാറ്റ്‌ഫോമുകളിലൊന്നായി കണക്കാക്കപ്പെടുന്ന ആപ്പാണ് ഫിറ്റർ. ഫിറ്റ്‌നസ് പ്രേമികൾക്കായി നിരവധി വർക്ക് ഔട്ട് രീതികൾ നൽകുന്ന ഈ ആപ്പിലൂടെ വിശദമായ കോച്ചിങും ലഭിക്കുന്നു. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന വർക്ക് ഔട്ട് മുതൽ മികച്ച ശരീരം ഉണ്ടാക്കിയെടുക്കാൻ സഹായിക്കുന്ന വിധത്തിലുള്ള വർക്ക് ഔട്ടുകൾ വരെ ഈ ആപ്പിലൂടെ ഉപയോക്താക്കൾക്ക് ലഭ്യമാകും. പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ഈ ആപ്പ് ലഭ്യമാണ്.

ഹെൽത്തിഫൈ മി ഫിറ്റ്‌നസ് ആപ്പ്

ഹെൽത്തിഫൈ മി ഫിറ്റ്‌നസ് ആപ്പ്

മറ്റ് പ്ലാറ്റ്‌ഫോമുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇന്ത്യൻ ഫിറ്റ്‌നസ് വിപണിയിൽ ഹെൽത്ത്ഫൈമീ താരതമ്യേന പുതിയതാണ്. ഈ ആപ്പിന്റെ ഏറ്റവും മികച്ച ഫീച്ചറുകളിൽ ഒന്ന് നിങ്ങൾക്കായി അത് പേഴ്സണലൈസ് ചെയ്ത ഫിറ്റ്നസ് ഓപ്ഷൻ നൽകുന്നു എന്നത്. വൺ-ടു-വൺ കോച്ചിംഗിന്റെ ലഭ്യതയും ഈ ആപ്പിലൂടെ ലഭിക്കും. ഭക്ഷണക്രമങ്ങളുടെ വിവരങ്ങളും ആപ്പിൽ ലഭ്യമാണ്.

ഫിറ്റെലോ ആപ്പ്

ഫിറ്റെലോ ആപ്പ്

ഫിറ്റ്നസ് ആപ്പുകൾ തിരയുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മറ്റൊരു ജനപ്രിയ ആപ്പാണ് ഫിറ്റെലോ. ഈ പ്രത്യേക ആപ്പ് ഉപയോക്താവിന്റെ ശീലങ്ങൾ, ലക്ഷ്യങ്ങൾ, ആരോഗ്യസ്ഥിതി എന്നിവ തിരിച്ചറിയുകയും തുടർന്ന് ഒരു പേഴ്സണലൈസ്ഡ് ഹെൽത്ത് പ്രോഗ്രാം ഉണ്ടാക്കുകയും ചെയ്യുന്നു. ഫിറ്റെലോ ആപ്പിന്റെ ഏറ്റവും മികച്ച സവിശേഷതകളിലൊന്ന് ആളുകളെ അവരുടെ ഫിറ്റ്‌നസ് എയിംസിൽ എത്തിക്കാൻ സഹായിക്കുന്നു എന്നതാണ്. ആപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലും ഈ ആപ്പ് ലഭ്യമാകും.

ഐഒഎസിലും ആൻഡ്രോയിഡിലും സൌജന്യമായി ലഭിക്കുന്ന മികച്ച റേസിങ് ഗെയിമുകൾഐഒഎസിലും ആൻഡ്രോയിഡിലും സൌജന്യമായി ലഭിക്കുന്ന മികച്ച റേസിങ് ഗെയിമുകൾ

സെവൻ 7 മിനിറ്റ് വർക്ക്ഔട്ട് ആപ്പ്

സെവൻ 7 മിനിറ്റ് വർക്ക്ഔട്ട് ആപ്പ്

പേര് സൂചിപ്പിക്കുന്നത് പോലെ ഏഴ് മിനുറ്റ് ഒരു വർക്കൗട്ട് ആപ്പാണ് ഇത്. ഈ ആപ്പ് ഗൂഗിൾ പ്ലേയിലും ആപ്പ് സ്റ്റോറിലും ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്. സെവന്റെ ഏറ്റവും മികച്ച സവിശേഷതകളിലൊന്ന് നിങ്ങളുടെ എല്ലാ വർക്കൗട്ടുകളും ഏഴ് മിനിറ്റിനുള്ളിൽ പൂർത്തിയാക്കും എന്നതാണ്. നിങ്ങളുടെ വർക്ക്ഔട്ട് സമയം വർധിപ്പിക്കുന്നതിന് നിങ്ങൾക്ക് വർക്ക്ഔട്ടുകൾ സംയോജിപ്പിക്കാനും സാധിക്കും. ഇത് നിങ്ങളുടെ ദിനചര്യയ്ക്ക് അനുസരിച്ച് ചെയ്യാം. വർക്ക് ഔട്ട് ചെയ്യാൻ സമയമില്ലെന്ന് പരാതി പറയുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ആപ്പാണ് ഇത്.

ആപ്റ്റീവ് ഫിറ്റ്നസ് ആപ്പ്

ആപ്റ്റീവ് ഫിറ്റ്നസ് ആപ്പ്

ഫിറ്റ്‌നസ് നിലനിർത്താൻ നിങ്ങളെ സഹായിക്കുന്ന മറ്റൊരു ഫിറ്റ്‌നസ് ആപ്പാണ് ആപ്റ്റീവ്. ഓഡിയോ ഫിറ്റ്നസ് സെഷനുകൾ, ക്ലാസുകൾ, കോച്ചിങ് മുതലായവയുടെ ഒരു ശേഖരം ഈ ആപ്പിലൂടെ ലഭിക്കുന്നു. ഇവയെല്ലാം പരിചയസമ്പന്നരും പ്രൊഫഷണലുമായ പരിശീലകരാണ് നൽകുന്നത്. ആപ്പിൾ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ഈ ആപ്പ് ലഭ്യമാണ്.

സ്വോർകിറ്റ് വർക്ക്ഔട്ട് ആപ്പ്

സ്വോർകിറ്റ് വർക്ക്ഔട്ട് ആപ്പ്

നിങ്ങൾ തിരക്കുള്ള ആളാണ് എങ്കിൽ, യാത്രയ്ക്കിടയിൽ ജിം പോലുള്ള പരിശീലനം നേടാനാകുന്ന ഏറ്റവും മികച്ച ഫിറ്റ്നസ് ആപ്ലിക്കേഷനാണ് സ്വോർകിറ്റ്. സ്വോർകിറ്റ് ആപ്പ് ഉപയോഗിച്ച് ട്രെയിൻ ചെയ്യുമ്പോൾ HIIT, കാർഡിയോ, യോഗ, ശരീരഭാരം കുറയ്ക്കൽ തുടങ്ങിയ ഓപ്ഷനുകൾ ലഭിക്കുന്നു. ഇത് കൂടാതെ താൽപ്പര്യമുള്ളവർക്ക് ആറാഴ്ചത്തേക്കുള്ള പ്രത്യേക കോഴ്സുകളും തിരഞ്ഞെടുക്കാൻ സാധിക്കും. മികച്ച രീതിയിൽ വർക്ക് ഔട്ട് രീതികൾ വിവരിക്കുന്ന ആപ്പാണ് ഇത്.

നിങ്ങളുടെ സ്മാർട്ട് ടിവിക്ക് അനുയോജ്യമായ ഏറ്റവും മികച്ച സൌജന്യ വിപിഎന്നുകൾനിങ്ങളുടെ സ്മാർട്ട് ടിവിക്ക് അനുയോജ്യമായ ഏറ്റവും മികച്ച സൌജന്യ വിപിഎന്നുകൾ

മൈഫിറ്റ്നസ്പാൽ ആപ്പ്

മൈഫിറ്റ്നസ്പാൽ ആപ്പ്

നിങ്ങളുടെ ഫിറ്റ്നസ് യാത്ര ട്രാക്ക് ചെയ്യണമെങ്കിൽ ഉപയോഗിക്കാവുന്ന മികച്ച ആപ്പാണ് മൈഫിറ്റ്നസ്പാൽ. നിങ്ങൾ എന്താണ് കഴിക്കുന്നത് എന്നും അതിൽ അടങ്ങിയിരിക്കുന്ന കാര്യങ്ങളും അറിയാൻ ഭക്ഷണ സാധനങ്ങളുടെ ബാർകോഡുകൾ സ്കാൻ ചെയ്യാനുള്ള ഓപ്ഷൻ ഈ ആപ്പ് നൽകുന്നു. ആപ്പിൽ വലിയ പോഷക ഡാറ്റാബേസ് ഉണ്ട്, നിങ്ങൾ എന്താണ് കഴിക്കുന്നതെന്ന് അറിയാനും നിങ്ങളുടെ ആരോഗ്യം മികച്ച രീതിയിൽ ട്രാക്ക് ചെയ്യാനും ഈ ആപ്പിന് സാധിക്കും.

വർക്ക്ഔട്ട് ഫോർ വുമൺ ആപ്പ്

വർക്ക്ഔട്ട് ഫോർ വുമൺ ആപ്പ്

സ്ത്രീകൾക്കുള്ള പ്രത്യേക ആപ്പാണ് വർക്ക്ഔട്ട് ഫോർ വുമൺ ആപ്പ്. ഈ ആപ്പിന് മികച്ചൊരു ഇന്റർഫേസ് ഉണ്ട്, അത് ഉപയോഗിക്കാൻ എളുപ്പമുള്ളതും തുടക്കക്കാർക്ക് അനുയോജ്യവുമാണ്. ധാരാളം വർക്ക് ഔട്ട് മോഡുകൾ ആപ്പിലൂടെ ലഭിക്കുകയും ചെയ്യുന്നു.

Best Mobiles in India

English summary
Workout is one of the best ways to stay physically and mentally healthy. Here is the best fitness apps that can help you work out.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X