VLC പ്ലെയറിന് പകരം ഉപയോഗിക്കാവുന്ന അഞ്ച് മീഡിയ പ്ലെയറുകൾ

|

VLC പ്ലെയറിന്റെ ഔദ്യോഗിക വെബ്സൈറ്റ് കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ചൈനീസ് ഹാക്കർമാർ പ്ലെയർ വഴി മാൽവെയർ പരത്തുകയും സ്വകാര്യ ഡാറ്റ ആക്സസ് ചെയ്യുകയും ചെയ്യുന്നുണ്ടെന്ന നിഗമനത്തിലാണ് ഈ നടപടി. ഈ അവസരത്തിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന VLC പ്ലെയറിന് പകരം ഉപയോഗിക്കാവുന്ന മീഡിയ പ്ലെയറുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

VLC പ്ലെയർ

VLC പ്ലെയറിന് പകരം ഉപയോഗിക്കാവുന്ന മീഡിയ പ്ലെയറുകൾ എല്ലാം തന്നെ മികച്ച യുഐ ഉള്ളവയാണ്. ഇവ ഉപയോഗിക്കാനും ലളിതമാണ്. വിവിധ ഫോർമാറ്റുകൾ സപ്പോർട്ട് ചെയ്യുന്ന എന്നതാണ് ഈ മീഡിയ പ്ലെയറുകളുടെ സവിശേഷതകൾ. ഇപ്പോൾ നിങ്ങൾക്ക് കമ്പ്യൂട്ടറുകളിൽ ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന മികച്ച അഞ്ച് മീഡിയ പ്ലെയറുകൾ നോക്കാം.

KM പ്ലെയർ

KM പ്ലെയർ

നിങ്ങളുടെ കമ്പ്യൂട്ടറിൽ ഉപയോഗിക്കാവുന്ന മികച്ച മീഡിയ പ്ലെയറാണ് കെഎം പ്ലെയർ. MKV, OGG, 3GP, FLV എന്നിങ്ങനെയുള്ള ഫോർമാറ്റുകൾ സപ്പോർട്ട് ചെയ്യുന്നുവെന്നതാണ് കെഎം പ്ലെയറിന്റെ സവിശേഷത. വീഡിയോയുടെ കാര്യത്തിൽ മാത്രമല്ല, ഓഡിയോയിലും ഈ പ്ലെയർ മികവ് പുലർത്തുന്നു. ലൈബ്രറികളും പ്ലേലിസ്റ്റുകളും ക്രിയേറ്റ് ചെയ്യാനുള്ള ഓപ്ഷനുകളും ഇതിലുമ്ട്. കെഎം പ്ലെയർ 3D മൂവികളെ സപ്പോർട്ട് ചെയ്യുന്നുണ്ട്. റിസോഴ്‌സുകൾ ഉപയോഗിക്കുന്നില്ലെങ്കിലും നിങ്ങളുടെ പക്കൽ ഒരു 3D ഗ്ലാസ് ഉണ്ടെങ്കിൽ 3D ഇതര സിനിമകളെ 3D സിനിമകളാക്കി മാറ്റാനും ഇതിന് കഴിയും.

ജനപ്രിയമായ VLC മീഡിയ പ്ലെയർ ഇന്ത്യയിൽ നിരോധിച്ചു; കാരണം ഇതാണ്ജനപ്രിയമായ VLC മീഡിയ പ്ലെയർ ഇന്ത്യയിൽ നിരോധിച്ചു; കാരണം ഇതാണ്

GOM മീഡിയ പ്ലെയർ

GOM മീഡിയ പ്ലെയർ

മീഡിയ അധിഷ്‌ഠിത സോഫ്‌റ്റ്‌വെയർസ ഡെവലപ്പറായ GOM ലാബിൽ നിന്നാണ് GOM മീഡിയ പ്ലെയർ വരുന്നത്. വീഡിയോയും ഓഡിയോയും ഉൾപ്പെടെ വിവിധ മീഡിയ ഫോർമാറ്റുകളെ സപ്പോർട്ട് ചെയ്യുന്ന വിഎൽസിക്കുള്ള മികച്ച ബദലാണ് GOM മീഡിയ പ്ലെയർ. നിലവിൽ, AVI, MKV, FLV, MOV എന്നിവയടക്കമുള്ള ഫോർമാറ്റുകൾ ഇതിൽ സപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിലുള്ള ഓഡിയോ ക്യാപ്‌ചർ ഫീച്ചറിലൂടെ ഒരു വീഡിയോയുടെ ഓഡിയോ ഭാഗം MP3 ഫോർമാറ്റിൽ വേർതിരിച്ച് എടുക്കാൻ സഹായിക്കുന്നു. വീഡിയോ ഇഫക്റ്റുകളും പ്ലേബാക്ക് സ്പീഡ് കൺട്രോളും ഇതിന്റെ സവിശേഷതകളാണ്.

MPC-HC

MPC-HC

MPC-HC മികച്ചൊരു മീഡിയ പ്ലെയറാണ്. മിനിമലിസ്റ്റിക് ഡിസൈനും ധാരാളം ഫോർമാറ്റുകൾ സപ്പോർട്ട് ചെയ്യുന്നതുമാണ് ഇതിന്റെ സവിശേഷത. ലളിതമായ യുഐ തന്നെ ആളുകളെ ആകർഷിക്കും. MP2 പ്ലേ ചെയ്യാൻ നിങ്ങളെ സഹായിക്കുന്നതിനൊപ്പം 3ജിപി, എസി3, ഡിടിഎസ് ഓഡിയോ എന്നിവ ഇതിൽ സപ്പോർട്ട് ചെയ്യുന്നു. സൈസ് കുറഞ്ഞ ഈ മീഡിയ പ്ലെയർ വളരെ കാര്യക്ഷമമാണ്. മീഡിയ പ്ലെയർ ക്ലാസിക്ക് എന്ന MPC-HCലേക്ക് ആളുകളെ ആകർഷിക്കുന്ന മറ്റൊരു കാര്യം നിരവധി പ്ലഗിനുകളാണ്. ഏത് വിൻഡോസ് പിസിയിലും ഡിവൈസ് പ്രവർത്തിക്കും.

DivX പ്ലെയർ

DivX പ്ലെയർ

DivX പ്ലെയർ മീഡിയ ഫയലുകൾ പ്ലേ ചെയ്യുന്ന വെറുമൊരു മീഡിയ പ്ലെയർ മാത്രമല്ല, കൂടുതൽ ഫീച്ചറുകൾ നൽകുന്ന ഒന്ന് കൂടിയാണ്. ഉയർന്ന നിലവാരമുള്ള ഫയലുകൾ കൈകാര്യം ചെയ്യാൻ ഇതിന് സാധിക്കു്നനു. DivX പ്ലെയറിലൂടെ എച്ച്ഇവിസി പ്ലേബാക്കിന്റെ ഭാഗമായി 4കെ അൾട്രാ എച്ച്ഡി വീഡിയോ സപ്പോർട്ട് ചെയ്യുന്നു. MKV, MP4, AVI എന്നിവ പോലുള്ള ജനപ്രിയ മീഡിയ ഫോർമാറ്റുകൾ ഇതിൽ പ്ലേ ചെയ്യാം. DivX പ്ലെയർ FF/RW ഫീച്ചർ നൽകുന്നുണ്ട്. ഇതിലൂടെ പ്രിയപ്പെട്ട സീനുകൾ എളുപ്പത്തിൽ കാണാൻ കഴിയുന്നു.

നമ്പർ മാറാതെ Jio നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യാൻ മൂന്ന് വഴികൾനമ്പർ മാറാതെ Jio നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യാൻ മൂന്ന് വഴികൾ

റിയൽപ്ലെയർ ക്ലൗഡ്

റിയൽപ്ലെയർ ക്ലൗഡ്

റിയൽപ്ലെയർ ക്ലൗഡ് പിസിയിൽ നിങ്ങളുടെ വീഡിയോകൾ കാണുന്നതിനൊപ്പം ഈ വീഡിയോകൾ നിങ്ങളുടെ ക്ലൗഡ് സ്‌പെയ്‌സിലേക്ക് ഷെയർ ചെയ്യാനും സഹായിക്കുന്നു. ഇത് വിവിധ ഡിവൈസുകളിൽ നിന്ന് ആക്‌സസ് ചെയ്യാൻ സാധിക്കും. ക്രോംകാസ്റ്റ് പോലുള്ളവ ഉപയോഗിച്ച് ടിവിയിലേക്കോ വലിയ സ്‌ക്രീനിലോ കണ്ടന്റ് സ്ട്രീം ചെയ്യാൻ റിയൽപ്ലെയർ ക്ലൗഡ് സഹായിക്കുന്നു. നിങ്ങളുടെ വീഡിയോകൾ സൂക്ഷിക്കാൻ 365 ജിബി സ്‌റ്റോറേജ് സ്‌പെയ്‌സ് നൽകുന്ന പ്രീമിയം പ്ലാനുകളും ഇതിനുണ്ട്.

Best Mobiles in India

English summary
Let's take a look at the top five media players that you can download and use on computers instead of VLC player.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X