ഹൈക്ക് മെസഞ്ചർ ഓർമ്മയാകുന്നു, ഈ മാസം സേവനം അവസാനിപ്പിക്കും

|

ഹൈക്ക് സ്റ്റിക്കർ ചാറ്റ് നിങ്ങളിൽ പലർക്കും ഓർമ്മയുണ്ടായിരിക്കും. വളരെ വ്യത്യസ്തമായ മെസേജിങ് ആപ്പാണ് ഹൈക്ക്. ഈ സേവനം മാസം അവസാനത്തോടെ നിർത്തലാക്കുമെന്ന് സിഇഒ കവിൻ ഭാരതി മിത്തൽ ട്വിറ്ററിലൂടെ അറിയിച്ചു. സ്റ്റിക്കറുകൾക്ക് പ്രാധാന്യം നൽകിയുള്ള മെസേജിങ് ആപ്പാണ് ഇത്. 2021 ജനുവരിയിൽ ഹൈക്ക് സ്റ്റിക്കർ ചാറ്റ് ആപ്ലിക്കേഷൻ പൂർണമായും ഷട്ട് ഡൌൺ ചെയ്യുമെന്നും ഇതിന് പകരം കമ്പനിയുടെ വൈബ്, റഷ് എന്നീ രണ്ട് ആപ്പുകൾ ഉണ്ടായിരിക്കിമെന്നും ഭാരതി മിത്തൽ അറിയിച്ചു.

ഡാറ്റ

എല്ലാ യൂസർ ഡാറ്റയും ആപ്പിന്റെ അകത്ത് നിന്ന് ഡൗൺലോഡുചെയ്യുന്നതിന് ലഭ്യമാക്കുമെന്ന് ഭാരതി മിത്തൽ വ്യക്തമാക്കിയിട്ടുണ്ട്. ആപ്പ് ഷട്ട്ഡൗൺ ചെയ്ത ശേഷം, വൈബ്, റഷ് എന്നിവയിൽ ഹൈക്ക് മോജി ലഭ്യമാക്കും. വൈബ് ബൈ ഹൈക്ക് ആയിരിക്കും ഹൈക്ക് ലാൻഡിന്റെ ഹോം. വെബ്‌സൈറ്റിലൂടെ അപ്ലെ ചെയ്ച് ചേരാവുന്ന കമ്മ്യൂണിറ്റി ആയിരക്കും വൈബ്. ആപ്പിനായി ഇതിനകം 1,00,000 അപ്ലിക്കേഷനുകൾ ലഭിച്ചിട്ടുണ്ടെന്ന് ഭാരതി മിത്തൽ അറിയിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക: ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന സാംസങ് സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന സാംസങ് സ്മാർട്ട്ഫോണുകൾ

റഷ്

റഷ് ചെറിയ ഗെയിമുകൾക്കുള്ള ഒരു കേന്ദ്രമായിരിക്കും. നിലവിൽ ഇത് ആപ്പിൾ ആപ്പ് സ്റ്റോറിൽ ലഭ്യമാണ്. വൈകാതെ തന്നെ ഈ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ലഭ്യമാക്കും. സുഹൃത്തുക്കളോടൊപ്പം കരോം, ലുഡോ പോലുള്ള ക്വിക്ക് ഗെയിമുകൾ കളിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഒരു കസ്റ്റം ഗെയിം ആപ്പാണ് റഷ്. ഹൈക്കിന് പകരം രണ്ട് വ്യത്യസ്ത ആപ്പുകളിലൂടെ തിരിച്ച് വരാനാണ് കമ്പനി ശ്രമിക്കുന്നത്. ഹൈക്കിന് ഒരു കാലത്ത് ഇന്ത്യയിൽ വലിയ പ്രചാരം ഉണ്ടായിരുന്നു.

ഹൈക്ക് സ്റ്റിക്കർ ചാറ്റ്
 

2019 ഏപ്രിലിലാണ് 40 ഇന്ത്യൻ ഭാഷകളിൽ ഹൈക്ക് സ്റ്റിക്കർ ചാറ്റ് ആരംഭിച്ചത്. ഇന്ത്യയ്ക്കായി ഇന്ത്യൻ നിർമ്മിത ആപ്പ് എന്ന സങ്കൽപ്പമാണ് ഇതിന്റെ അടിസ്ഥാനം. വാട്സ്ആപ്പ് പുതിയ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട വിവാദത്തിൽ കുടുങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഹൈക്കുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. വാട്സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസി അനുസരിച്ച് ഉപയോക്താവ് അവരുടെ സ്വകാര്യ ഡാറ്റ ഫേസ്ബുക്കുമായി ഷെയർ ചെയ്യണം. ഇത് ആക്സപ്റ്റ് കെടുത്തില്ലെങ്കിൽ ഫെബ്രുവരി 8ന് ശേഷം വാട്സ്ആപ്പ് സേവനം ലഭിക്കില്ല.

കൂടുതൽ വായിക്കുക: കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ട്രെൻഡിങ് ആയ സ്മാർട്ട്‌ഫോണുകളുടെ പട്ടികയിൽ ഷവോമി ആധിപത്യംകൂടുതൽ വായിക്കുക: കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ട്രെൻഡിങ് ആയ സ്മാർട്ട്‌ഫോണുകളുടെ പട്ടികയിൽ ഷവോമി ആധിപത്യം

ഡൗൺലോഡ്സ്

ഹൈക്ക് സ്റ്റിക്കർ ചാറ്റ് എന്ന ആപ്പ് ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഇടയിൽ ഒരു കാലത്ത് വലിയ നേട്ടമുണ്ടാക്കിയിരുന്നു. മിത്തൽ പറയുന്നതനുസരിച്ച് ഹൈക്ക് സ്റ്റിക്കർ ചാറ്റ് ആപ്പിന് ദശലക്ഷക്കണക്കിന് ഡൗൺലോഡ്സ് ഉണ്ട്. ഈ ആപ്പിന്റെ ഉപയോക്താക്കൾ ഓരോ ദിവസവും ഏകദേശം 35 മിനിറ്റ് ആപ്പിൽ ചെലവഴിക്കുന്നുണ്ടെങ്കിലും കമ്പനി പ്രതീക്ഷിച്ചത്ര ഈ ആപ്പ് വിജയിച്ചിട്ടില്ല. ജനുവരിയിൽ ഹൈക്ക് സ്റ്റിക്കർ ചാറ്റ് ആപ്പ് സേവനം അവസാനിപ്പിക്കുമെന്നാണ് പറഞ്ഞിട്ടുള്ളതെങ്കിലും നിലവിൽ തന്നെ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് റിമൂവ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

വരുമാനം

കഴിഞ്ഞ വർഷത്തോടെ ഹൈക്ക് സ്റ്റിക്കർ ചാറ്റ് ആപ്പ് വരുമാനം ഉണ്ടാക്കുമെന്നാണ് കമ്പനി കരുതിയിരുന്നത്. ഇത് നടക്കാതെ പോയതോടെയാണ് ആപ്പ് പിൻവലിക്കാൻ ഹൈക്കിന്റെ ഉടമസ്ഥർ തീരുമാനിച്ചത്. മറ്റ് ആപ്പുകളിൽ ശ്രദ്ധ കൊടുക്കാനും സ്റ്റിക്കർ ചാറ്റ് ആപ്പ് നിർത്താനും ഹൈക്ക് തീരുമാനിച്ചു. വ്യത്യസ്തമായ മെസേജിങ് ഫീച്ചർ നൽകിയിരുന്ന ഈ ആപ്പ് ഇന്ത്യക്കാരുടെ മെസേജിങുമായി ബന്ധപ്പെട്ട ഓർമ്മകളിലെ മികച്ചൊരു അനുഭവമാണ്.

കൂടുതൽ വായിക്കുക: വിവോ വൈ51എ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: വിവോ വൈ51എ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

Best Mobiles in India

English summary
Hike sticker chat many of you will remember. Hike is a very different messaging app. The service will be discontinued by the end of the month, the CEO said.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X