ആമസോൺ പ്രൈം വീഡിയോ അക്കൗണ്ട് എത്ര പേർക്ക് ഉപയോഗിക്കാം; അറിയേണ്ടതെല്ലാം

|

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ആമസോൺ പ്രൈം വീഡിയോ. ആഗോളതലത്തിൽ ഈ സേവനത്തിന് 100 ദശലക്ഷത്തിലധികം വരിക്കാരുണ്ട്. ഈ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിൽ ഒറിജിനൽ കണ്ടന്റ് ഉൾപ്പെടെ വിവിധ ഭാഷകളിലും വിഭാഗങ്ങളിലുമായുള്ള ആയിരക്കണക്കിന് സിനിമകളും ഷോകളും ലഭ്യമാണ്. മലയാളം സിനിമകളും ഈ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമിൽ ലഭ്യമാണ്.

എത്ര പേർക്ക് ആമസോൺ പ്രൈം വീഡിയോ അക്കൗണ്ട് ഉപയോഗിക്കാം

എത്ര പേർക്ക് ആമസോൺ പ്രൈം വീഡിയോ അക്കൗണ്ട് ഉപയോഗിക്കാം

ഏത് വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയാലും ഒരു അക്കൌണ്ട് ഉപയോഗിച്ച് ആ പ്ലാറ്റ്ഫോമിലേക്ക് ആക്സസ് ചെയ്യാൻ സാധിക്കുന്ന ഡിവൈസുകൾക്ക് നിയന്ത്രണങ്ങൾ ഉണ്ട്. ഇത് തിരഞ്ഞെടുത്ത പ്ലാനുകളെ ആശ്രയിച്ചാണ് ഉണ്ടാവുക. നെറ്റ്ഫ്ലിക്സിൽ ഓരോ പ്ലാനിലും ആക്സസ് ലഭിക്കുന്ന ആളുകളുടെ എണ്ണം വ്യത്യാസപ്പെടുന്നു. എന്നാൽ പ്രൈമിലെത്തുമ്പോൾ ഇത്തരത്തിലുള്ള പ്ലാനുകൾ ലഭ്യമല്ല. പ്രൈമിന് ഒറ്റ പ്ലാൻ മാത്രമേ ഉള്ളു. ഒന്നാൽ ഒന്നാലധികം ആളുകൾക്ക് ഒരു പ്രൈം അക്കൌണ്ട് വച്ച് കണ്ടന്റ് ആക്സസ് ചെയ്യാൻ സാധിക്കും.

കൂടുതൽ വായിക്കുക: സിഗ്നൽ ആപ്പിൽ ഇല്ലാത്തതും വാട്സ്ആപ്പിലുള്ളതുമായ മികച്ച ചില ഫീച്ചറുകൾകൂടുതൽ വായിക്കുക: സിഗ്നൽ ആപ്പിൽ ഇല്ലാത്തതും വാട്സ്ആപ്പിലുള്ളതുമായ മികച്ച ചില ഫീച്ചറുകൾ

സ്ട്രീം

ഉപയോക്താക്കൾ അവരുടെ അക്കൌണ്ട് വിവരങ്ങൾ മറ്റുള്ളവരുമായി ഷെയർചെയ്ത് കണ്ടന്റ് സ്ട്രീം ചെയ്യുന്നത് ഇന്ന് സാധാരണ സംഭവമാണ്. ഇതുവഴി ഒരു അക്കൌണ്ടിലൂടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും കണ്ടന്റിലേക്ക് ആക്സസ് ലഭിക്കുന്നു. ഇത് പണവും ലാഭിക്കും. ഇത്തരം സാഹചര്യങ്ങളിൽ നിങ്ങളുടെ പ്രൈം വീഡിയോ അക്കൌണ്ട് ആക്സസ് ചെയ്യാൻ കഴിയുന്ന ഉപയോക്താക്കളുടെ എണ്ണം സംബന്ധിച്ച് നിങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാകാം. ഇക്കാര്യമാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

ആമസോൺ പ്രൈം വീഡിയോ എത്ര ഡിവൈസുകളിൽ ഉപയോഗിക്കാം

ആമസോൺ പ്രൈം വീഡിയോ എത്ര ഡിവൈസുകളിൽ ഉപയോഗിക്കാം

ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, ഒരേ സമയം മൂന്ന് വീഡിയോകൾ സ്ട്രീം ചെയ്യാൻ ഒരു ഉപയോക്തൃ അക്കൗണ്ട് ഉപയോഗിക്കാം. ഇതിനർത്ഥം മൂന്ന് ഡിവൈസുകളിൽ ആമസോൺ പ്രൈം അക്കൌണ്ട് ഉപയോഗിക്കാൻ സാധിക്കും. മൂന്ന് ആളുകൾക്ക് ഒരേ അക്കൌണ്ടിലൂടെ പ്രൈം വീഡിയോ ആസ്വദിക്കാം. മൂന്ന് ഡിവൈസുകൾ ഉപയോഗിക്കാൻ സാധിക്കുമെങ്കിലും ഒരേ വീഡിയോ ഒരു സമയം തന്നെ രണ്ടിൽ കൂടുതൽ ഡിവൈസുകളിൽ സ്ട്രീം ചെയ്യാൻ സാധിക്കില്ല.

കൂടുതൽ വായിക്കുക: പബ്ജിയുടെ ഇന്ത്യൻ പകരക്കാരനായ ഫൌ-ജി ഗെയിം ലോഞ്ച് ചെയ്തുകൂടുതൽ വായിക്കുക: പബ്ജിയുടെ ഇന്ത്യൻ പകരക്കാരനായ ഫൌ-ജി ഗെയിം ലോഞ്ച് ചെയ്തു

ഡിവൈസുകൾ

ആൻഡ്രോയിഡ്, iOS സ്മാർട്ട്‌ഫോണുകൾ, ഫയർ ടാബ്‌ലെറ്റുകൾ, വെബ് ബ്രൌസറുകൾ എന്നിവ പോലുള്ള വിവിധ ഡിവൈസുകളിൽ ആമസോൺ പ്രൈം വീഡിയോ സ്ട്രീം ചെയ്യാൻ കഴിയും. വീഡിയോകൾ ഓഫ്‌ലൈനിൽ കാണുന്നതിന് അവ ഡൌൺലോഡ് ചെയ്യാനുള്ള ഓപ്ഷനും ആമസോൺ പ്രൈം വീഡിയോ ആപ്പിൽ ഉണ്ട്.

പ്രൈം വീഡിയോയിലെ യൂസർ പ്രൊഫൈലുകൾ

പ്രൈം വീഡിയോയിലെ യൂസർ പ്രൊഫൈലുകൾ

പ്രൈം വീഡിയോ യൂസർ പ്രൊഫൈലുകൾ ഒരു അക്കൌണ്ടിൽ തന്നെ മൂന്ന് പ്രൊഫൈലുകൾ വരെ ഉപയോഗിക്കാൻ സഹായിക്കുന്നു. ഇതിലൂടെ ഓരോ ഉപയോക്താവിനും സ്വന്തം പ്രൈഫൈൽ ഉണ്ടാക്കാനും ഇതിൽ വാച്ച് ലേറ്റർ, വാച്ച് ലിസ്റ്റ്, കണ്ട് തീർത്ത സീസണുകൾ എന്നിവ ആക്സസ് ചെയ്യാനും സാധിക്കും. ഒരു അക്കൌണ്ട് ഉപയോഗിക്കുന്നവർക്ക് കണ്ടന്റുകൾ വിവിധ സമയങ്ങളിൽ കാണുമ്പോഴും പകുതിയിൽ നിർത്തുമ്പോഴുമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇത് സഹായിക്കുന്നു.

കൂടുതൽ വായിക്കുക: വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം മാറ്റണമെന്ന് കേന്ദ്ര സർക്കാർകൂടുതൽ വായിക്കുക: വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം മാറ്റണമെന്ന് കേന്ദ്ര സർക്കാർ

ഔദ്യോഗിക വെബ്‌സൈറ്റ്

ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച് ഒരു ഉപയോക്താവിന് ഒരു ഡീഫോൾട്ട് പ്രൈമറി പ്രൊഫൈലും അഞ്ച് അധിക പ്രൊഫൈലുകളും ഉൾപ്പെടെ ആറ് യൂസർ പ്രൊഫൈലുകൾ വരെ ഉണ്ടാക്കാൻ സാധിക്കും. ഇത് മുതിർന്നവർക്കുള്ളതോ കുട്ടികൾക്കുള്ളതോ ആകാം. ഇതുവഴി നിങ്ങളുടെ യൂസർ അക്കൌണ്ട് വിശദാംശങ്ങൾ ഷെയർ ചെയ്ത് മറ്റുള്ളവർക്ക് നൽകിയിട്ടുണ്ടെങ്കിൽ വാച്ച് ലിസ്റ്റ് അടക്കമുള്ളവ സ്വകാര്യമായി സുക്ഷിക്കാൻ സഹായിക്കുന്നു.

Best Mobiles in India

English summary
Amazon Prime Video is one of the most popular video streaming platforms in India. The service has over 100 million subscribers worldwide.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X