വാട്സ്ആപ്പ് ഓഡിയയുടെ വേഗത നിയന്ത്രിക്കുന്നത് എങ്ങനെ? അറിയേണ്ടതെല്ലാം
പുതിയ പ്രൈവസി പോളിസിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ തന്നെ കിടിലനൊരു സവിശേഷത തങ്ങളുടെ ആപ്പിൽ കൊണ്ടുവന്നിരിക്കുകയാണ് വാട്സ്ആപ്പ്. വാട്സ്ആപ്പിൽ അയക്കുന്ന വോയിസിന്റെ പ്ലേബാക്ക് വേഗത നിയന്ത്രിക്കാനുള്ള ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. കേൾവിക്കാരന് പെട്ടെന്ന് കേൾക്കണം എന്നുണ്ടെങ്കിൽ ഓഡിയോയുടെ വേഗത വർധിപ്പിക്കാൻ സഹായിക്കുന്ന ഫീച്ചറാണ് ഇത്. മൾട്ടി-ഡിവൈസ് സപ്പോർട്ട്, വൺസ് വൺസ്, എന്ന സവിശേഷതകളും കമ്പനി പരീക്ഷിക്കുന്നുണ്ട്.

നേരത്തെ പരീക്ഷണത്തിനായി ബീറ്റ ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് പ്ലേ ബാക്ക് സ്പീഡ് ഫീച്ചർ നൽകിയിരുന്നു. ഇത് വിജയം കണ്ടതോടെയാണ് പുതിയ ഫീച്ചർ എന്നാവർക്കുമായി ലഭ്യമാക്കിയിരിക്കുന്നത്. പുതിയ അപ്ഡേറ്റിലൂടെ എല്ലാ ഉപയോക്താക്കൾക്കും പ്ലേബാക്ക് സ്പീഡ് ഫീച്ചർ ലഭ്യമാകും. ഈ ഫീച്ചറിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന വോയിസ് നോട്ടിനെ മൂന്ന് വ്യത്യസ്ത വേഗതയിൽ പ്ലേ ചെയ്യാൻ സാധിക്കും. സ്റ്റാൻഡേർഡ് വേഗതയ്‌ക്ക് പുറമെ 1.5x, 2x വേഗതയിൽ വോയ്‌സ് മെസേജുകൾ പ്ലേ ചെയ്യാം.

കഴിഞ്ഞ മാസമാണ് കമ്പനി ബീറ്റ ഉപയോക്താക്കൾക്കായി ഈ അപ്‌ഡേറ്റ് പുറത്തിറക്കിയത്. ഇപ്പോൾ ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിൽ ഫീച്ചർ ലഭ്യമാത്. ഇതുവരെയായി നിങ്ങൾക്ക് ഈ അപ്ഡേറ്റ് ലഭിച്ചില്ലെങ്കിൽ ഉടൻ തന്നെ പ്ലേ സ്റ്റോറിൽ കയറി അപ്ഡേറ്റ് ചെയ്യുക. വളരെ ഉപകാരപ്രദാമായ ഒരു ഫീച്ചറാണ് ഇത്. ഈ ഫീച്ചർ ഡെക്സ്ടോപ്പ് പതിപ്പിലും ലഭ്യമാകും. മെബൈൽ ഫോണിൽ ഈ ഫീച്ചർ ലഭ്യമായികഴിഞ്ഞാൽ പ്ലേ ബാക്ക് സ്പീഡ് ബട്ടൺ ഓഡിയോയ്ക്കൊപ്പം കാണാൻ സാധിക്കും.

എങ്ങനെ ഉപയോഗിക്കാം
പുതിയ ഓഡിയോ പ്ലേ ബാക്ക് സ്പീഡ് ഫീച്ചർ ഉപയോഗിക്കുന്നത് വളരെ എളുപ്പമാണ്. ഒരു ഓഡിയോ മെസേജോ, വോയിസ് നോട്ടോ പ്ലേ ചെയ്യുമ്പോൾ അത് അയക്കുമ്പോൾ ഉണ്ടായിരുന്ന വേഗതയിൽ തന്നെയാണ് നമുക്ക് ലഭ്യമാകുന്നത്. ഈ വേഗത വർധിപ്പിക്കാനായി നൽകിയിട്ടുള്ള ഓപ്ഷനിൽ ആവശ്യമുള്ളത് തിരഞ്ഞെടുക്കാം. 1.5x വേഗതയ്ക്കായി നിങ്ങൾ ഒരിക്കൽ പ്ലേബാക്ക് സ്പീഡ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ മതി. രണ്ടാമത്തെ ക്ലിക്കിലൂടെ വേഗത 2x വർദ്ധിപ്പിക്കും. ഓഡിയോ വേഗത വർദ്ധിപ്പിക്കുന്നതിനുള്ള ഓപ്ഷൻ മാത്രമേ പുതിയ അപ്‌ഡേറ്റ് നൽകുന്നുള്ളൂ.

വോയ്‌സ് നോട്ടിന്റെ വേഗത കുറയ്ക്കുന്നതിന് നിലവിൽ വാട്സ്ആപ്പ് ഓപ്ഷൻ നൽകുന്നില്ല. ഓഡിയോ വ്യക്തതയില്ലാതെയോ വേഗത്തിൽ പറഞ്ഞ് തീരുകയോ ചെയ്താൽ വീണ്ടും കേൾക്കുക എന്നല്ലാതെ വേറെ വഴിയില്ല. പ്ലേ ബാക്ക് വേഗത കുറയ്ക്കാനുള്ള സംവിധാനം വാട്സ്ആപ്പ് ചേർക്കുമോ എന്ന കാര്യം വ്യക്തമല്ല. അത് കൂടി ഉണ്ടെങ്കിൽ വേഗത്തിൽ പറഞ്ഞ് പോകുന്ന കാര്യങ്ങൾ സാവധാനം കേൾക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. പുതിയ ഫീച്ചറിലൂടെ ദൈർഘ്യമുള്ള ഓഡിയോകൾ വേഗത്തിൽ കേട്ട് തീർക്കാൻ സാധിക്കും.

ഓരോ അപ്ഡേറ്റിലും ആകർഷകമായ ഫീച്ചറുകൾ വാട്സ്ആപ്പ് കൊണ്ടുവരുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് വാട്സ്ആപ്പിന് ജനപ്രീതി നേടാൻ സാധിച്ചത്. എന്നാൽ ഇപ്പോൾ കേന്ദ്രസർക്കാരും വാട്സ്ആപ്പും തമ്മിൽ കോടതി ഏറ്റുമുട്ടുകയാണ്. വാട്സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസിയെ സംബന്ധിച്ചാണ് ഈ കേസ്. കഴിഞ്ഞ ദിവസം സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വാട്സ്ആപ്പ് പുതിയ പ്രൈവസി പോളിസി അംഗീകരിപ്പിക്കാനായി നോട്ടിഫിക്കേഷനുകൾ പുഷ് ചെയ്യുന്ന തന്ത്രം ഉപയോഗിക്കുന്നു എന്ന് പരാതിപ്പെട്ടിരുന്നു. വരും ദിവസങ്ങളിൽ പുതിയ പ്രൈവസി പോളിസിയുമായി ബന്ധപ്പെട്ട തർക്കത്തിൽ തീരുമാനം ഉണ്ടായേക്കും.


Click it and Unblock the Notifications