ടിക്ടോക് വീഡിയോകൾ പെർമിനൻറായി ഡിലീറ്റ് ചെയ്യാനുള്ള എളുപ്പ വഴി

|

ഇന്ത്യയിൽ ഏറെ പ്രചാരമുള്ള വീഡിയോ ഷെയറിങ്ങ് ആപ്ലിക്കേഷനാണ് ടിക്ടോക്. ആളുകൾ ഏറ്റെടുത്ത ഈ ആപ്പ് എന്നും വിവാദങ്ങളിലായിരുന്നു. ഗൂഗിൾ പ്ലേ സ്റ്റേറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ടിക്ടോകിനെ എടുത്തുമാറ്റിയിരുന്നു. എന്തായാലും വിവാദങ്ങൾക്കൊടുവിൽ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ടിക്ടോക് തിരിച്ചെത്തി.

ടിക്ടോക് വീഡിയോകൾ പെർമിനൻറായി ഡിലീറ്റ് ചെയ്യാനുള്ള എളുപ്പ വഴി

ടിക്ടോക് വീഡിയോ ഷെയറിങ്ങിൽ നിരവധി സ്പെഷ്യൽ എഫക്ടുകളാണ് ഉള്ളത്. എഫക്ടുകളെ കൂടാതെ വീഡിയോ കണ്ടൻറുകൾ ക്രിയേറ്റ് ചെയ്യാൻ സഹായിക്കുന്ന നിരവധി ഫിൽട്ടറുകളും ധാരാളം ഫീച്ചറുകളും ആപ്പിലുണ്ട്. പക്ഷേ എല്ലായ്പ്പോഴും നമ്മൾ പോസ്റ്റ് ചെയ്യുന്ന വീഡിയോകൾക്ക് മറ്റുള്ളവർ ലൈക്ക് തരണമെന്നില്ല. ചിലപ്പോൾ നമ്മുടെ വീഡിയോകൾ നമുക്ക് തന്നെ തൃപ്തി തരുന്നവയായിരിക്കണമെന്നുമില്ല. അത്തരം വീഡിയോകൾ എങ്ങനെ പെർമിനൻറായി ഡിലീറ്റ് ചെയ്യാം എന്ന് നോക്കാം.

ടിക്ടോക് ആപ്പ് ഓപ്പൺ ചെയ്യുക

ടിക്ടോക് ആപ്പ് ഓപ്പൺ ചെയ്യുക

ആദ്യം നിങ്ങളുടെ സ്മാർട്ട്ഫോണിലുള്ള ടിക്ടോക് ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക. ഓപ്പണായ ടിക്ടോക് ആപ്പിൽ നിങ്ങളുടെ പ്രൊഫൈലിൽ തുറക്കുക. ഇപ്പോൾ നിങ്ങൾ പോസ്റ്റ് ചെയ്ത എല്ലാ വീഡിയോകളും നിങ്ങൾക്ക് കാണാനാകും.

വീഡിയോ തിരഞ്ഞെടുക്കുക

വീഡിയോ തിരഞ്ഞെടുക്കുക

നിങ്ങൾ പോസ്റ്റ് ചെയ്ത വീഡിയോകളിൽ നിന്നും ഡിലീറ്റ് ചെയ്യേണ്ട വീഡിയോ തിരഞ്ഞെടുക്കുക. ഫുൾസ്ക്രിൻ മോഡിൽ ആ വീഡിയോ പ്രിവ്യൂ ചെയ്ത് തുടങ്ങി കഴിഞ്ഞാൽ താഴെ വലതുഭാഗത്ത് മൂന്ന് ഡോട്ടുകൾ കാണാം. ഹാംബർഗർ മെനുവെന്ന് വിളിക്കുന്ന ആ മൂന്ന് ഡോട്ടുകളിൽ ടച്ച് ചെയ്താൽ കൂടുതൽ ഓപ്ഷൻസ് തുറന്നുവരും.

സെലക്ട് ഡെലിറ്റ്
 

സെലക്ട് ഡെലിറ്റ്

ഹാംബർഗർ മെനുവിൽ ടച്ച് ചെയ്താൽ തുറന്നുവരുന്ന മെനുവിൽ ട്രാഷ് ഐക്കൺ കാണാം. ഇ ഐക്കൺ കാണാനായില്ലെങ്കിൽ ഇടത് വശത്തേക്കോ വലത് വശത്തേക്കോ സ്വൈപ്പ് ചെയ്താൽ മതി. ഗാലറിയിൽ നിന്നും വീഡിയോ ഡിലീറ്റ് ചെയ്യാൻ ട്രാഷ് ഐക്കണിൽ ടച്ച് ചെയ്യുക.

കൺഫേം ഡിലീറ്റ്

കൺഫേം ഡിലീറ്റ്

ട്രാഷ് സ്ക്രീനിൽ ടാപ് ചെയ്താൽ തുറന്നുവരുന്ന പോപ് അപ്പ് വിൻഡോയിൽ ഡിലീറ്റ് ചെയ്യാനുള്ള അനുമതി ആവശ്യപ്പെടും. YES എന്ന ഓപ്ഷനിൽ ടച്ച് ചെയ്ത് വീഡിയോ പെർമനൻറായി നമുക്ക് ടിക്ടോക് പ്രൊഫൈലിൽ നിന്ന് ഡിലീറ്റ് ചെയ്യാം.

മറ്റൊരു പ്രധാനകാര്യം വീഡിയോ അപ്ലോഡ് ചെയ്യുന്ന അവസരത്തിൽ മറ്റുള്ളവർക്ക് അത് ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്ന ഓപ്ഷനിലാണ് നിങ്ങളുടെ പ്രൊഫൈൽ എങ്കിൽ ആ വീഡിയോ നിങ്ങൾ റിമൂവ് ചെയ്യുന്നതിന് മുൻപ് തന്നെ ആളുകൾ ഡൌൺലോഡ് ചെയ്തിരിക്കാം. അതിനാൽ ടിക്ടോകിൽ വീഡിയോ അപ്ലോഡ് ചെയ്യുമ്പോൾ തന്നെ പ്രൈവസി സെറ്റിങ്സ് അഡ്ജസ്റ്റ് ചെയ്യാൻ മറക്കരുത്.

 

Best Mobiles in India

Read more about:
English summary
In this case we tend to delete tiktok video post. In this article we will tell you how to delete your TikTok video permanently.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X