സോമാറ്റോയിൽ പണം തിരികെ ലഭിക്കാൻ ചെയ്യേണ്ടതെന്ത്

|

ഓൺലൈൻ ഫുഡ് ഓഡറിങ് ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ്. മികച്ച ഓഫറുകളിൽ ഭക്ഷണം ലഭിക്കുന്നുവെന്നത് ഓൺലൈൻ ഫുഡ് ഓഡറിങ് ആപ്പുകളെ ആളുകൾക്ക് പ്രിയപ്പെട്ടതാക്കുന്നു. ചിലപ്പോഴോക്കെ ഓഡർ ചെയ്ത ഫുഡ് മാറി മറ്റൊന്ന് നമ്മുക്കെത്തിച്ച് തരാറുണ്ട്. പലരും ഇത്തരം അവസരങ്ങളിൽ പരാതി അറിയിക്കാതെ കിട്ടിയ ഭക്ഷണം കഴിക്കാറാണ് പതിവ്. ഈ അവസരങ്ങളിൽ നമുക്ക് ഓഡർ ക്യാൻസൽ ചെയ്ത് പണം തിരികെ ആവശ്യപ്പെടാനുള്ള ഓപ്ഷൻ സൊമാറ്റോ തരുന്നുണ്ട്. അത് എങ്ങനെയെന്ന് പരിശോധിക്കാം.

സപ്പോർട്ട് ഓപ്ഷൻ

സൊമാറ്റോ ആപ്പ് ഓപ്പൺ ചെയ്ത് ഓർഡർ എന്ന സെക്ഷനിലേക്ക് പോവുക. നിങ്ങൾ ചെയ്ത ഓർഡർ ഏതാണോ അത് തിരഞ്ഞെടുക്കുക. അവിടെ വലതുഭാഗത്ത് മുകളിലായി സപ്പോർട്ട് ഓപ്ഷൻ കാണാം. ആ സപ്പോർട്ട് ഓപ്ഷൻ തിരഞ്ഞെടുക്കുക. സപ്പോർട്ട് ഓപ്ഷൻ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ ചാറ്റ് സപ്പോർട്ട് ഓപ്ഷൻ എന്ന വിൻഡോ തുറന്ന് വരും. അതിൽ സൊമാറ്റോയിലേക്കുള്ള നിങ്ങളുടെ പരാതി അറിയിക്കാം.

ഭക്ഷണത്തിൻറെ ഫോട്ടോ അപ്ലോഡ് ചെയ്യുക

ഓർഡർ ചെയ്ത ഭക്ഷണമല്ല ലഭിച്ചത് എന്ന പരാതി സൊമാറ്റോയെ അറിയിച്ചുകഴിഞ്ഞാൽ ഡെലിവറി ചെയ്ത ഭക്ഷണത്തിൻറെ ഫോട്ടോ അയച്ചുതരാൻ സൊമാറ്റോ ആവശ്യപ്പെടും. ഭക്ഷണത്തിൻറെ ഫോട്ടോ അപ്ലോഡ് ചെയ്ത് കൊടുത്താൽ സോമാറ്റോ കാത്തിരിക്കാൻ ആവശ്യപ്പെടും. 10 മിനുറ്റ് വരെ ഇത്തരത്തിൽ ഓൺലൈൻ തുടരുക. സൊമാറ്റോയ്ക്ക് പരാതി ശരിയാണെന്ന് തോന്നിയാൽ പണം നിങ്ങളുടെ സൊമാറ്റോ അക്കൌണ്ടിലേക്ക് തിരികെ ലഭിക്കും.

പണം സൊമാറ്റോ അക്കൌണ്ടിലേക്ക്

ശ്രദ്ധിക്കേണ്ട കാര്യം സൊമാറ്റോ അക്കൌണ്ടിലേക്ക് മാത്രമാണ് സൊമാറ്റോ പണം റീ ഫണ്ട് ചെയ്യുക എന്നതാണ്. ബാങ്ക് അക്കൌണ്ടിലേക്ക് സൊമാറ്റോയിൽ നിന്നും വരുന്ന പണം ലഭിക്കില്ല. പിന്നീടുള്ള ഓഡറുകൾക്ക് ഉപയോഗിക്കാവുന്നതാണ് സൊമാറ്റോ അക്കൌണ്ടിലെ പണം. ചിലപ്പോൾ സൊമാറ്റോ കുറച്ചധികം പണം നിങ്ങൾക്കായി നൽകും. ഇത് ഉപഭോക്താവുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിൻറെ ഭാഗമായാണ്. ഈ അധിക രൂപ ചിലപ്പോൾ മാത്രമേ ലഭിക്കാറുള്ളു.

ഭക്ഷണത്തിന് നിലവാരമില്ലെങ്കിലും പണം ലഭിക്കും

ഓർഡർ ചെയ്ത ഭക്ഷണത്തിന് പകരം മറ്റൊരു ഭക്ഷണം എത്തിയാൽ മാത്രമല്ല നിങ്ങൾക്ക് പണം തിരികെ ലഭിക്കുന്നത്. നിങ്ങൾ ഓഡർചെയ്ത് ലഭിച്ച ഭക്ഷണം ക്വാളിറ്റി ഇല്ലെങ്കിലും നിങ്ങൾക്ക് പണം തിരികെ ആവശ്യപ്പെടാം. എല്ലാ ഓൺലൈൻ ഫുഡ് ഓഡർ സേവന ദാതാക്കളും ഉപഭോക്താക്കളുടെ സംതൃപ്തിക്കായി മികച്ച ക്വാളിറ്റിയിലുള്ള ഭക്ഷണം എത്തിക്കാൻ ശ്രമിക്കുന്നവരാണ്. ഇതിലുണ്ടാകുന്ന പാളിച്ചകൾ സൊമാറ്റോ തൃപ്തികരമായ റീഫണ്ട് പ്രക്രിയയിലൂടെ പരിഹരിക്കുന്നു.

റീഫണ്ടിങ് സംവിധാനത്തിൻറെ ഉപയോഗം

സൊമാറ്റോയുടെ റീഫണ്ടിങ് സംവിധാനം ദുരുപയോഗപ്പെടുത്താതിരിക്കാൻ ശ്രമിക്കുക. ഭക്ഷണം ഓഡർ ചെയ്യുന്നതിലും ഭക്ഷണത്തിൻറെ ക്വാളിറ്റിയിലും ഉപഭോക്താക്കൾക്ക് ഉള്ള പ്രശ്നങ്ങലെ പരിഹകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കമ്പനി ഇത്തരം സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

Best Mobiles in India

Read more about:
English summary
Sometimes it's very frustrating when you receive a wrong food order from online food ordering apps. Lots of people don't bother to file a refund and eat whatever they get. However, not everyone is like that and they want to file for a refund for the wrong delivery. If you are also one of them then you are in the right place. In this article, we will let you know how to apply for a refund on Zomato your wrong delivery.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X