പബ്ജി ഉൾപ്പെടെ 250ൽ അധികം ആപ്പുകൾ നിരോധിക്കാനൊരുങ്ങി സർക്കാർ; ഈ റിപ്പോർട്ട് സത്യമോ?

|

കഴിഞ്ഞ മാസം 59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ച കേന്ദ്ര സർക്കാർ ഇപ്പോൾ ജനപ്രീയ ഗെയിമിങ് ആപ്പായ പബ്ജി അടക്കം 200ലധികം ആപ്പുകൾ രാജ്യത്ത് നിരോധിച്ചേക്കുമെന്ന് റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം, ദേശീയ സുരക്ഷാ ലംഘനം, ഉപയോക്താക്കളുടെ പ്രൈവസി സുരക്ഷ എന്നീ കാര്യങ്ങളെ മുൻ നിർത്തി 275 ഓളം ആപ്ലിക്കേഷനുകൾ സർക്കാർ പരിശോധിക്കും, ഏതെങ്കിലും ആപ്ലിക്കേഷനുകളിൽ എന്തെങ്കിലും സുരക്ഷാ പ്രശ്നം കണ്ടെത്തിയാൽ സർക്കാർ ആ ആപ്പുകൾ നിരോധിക്കും.

 

59 ചൈനീസ് ആപ്ലിക്കേഷനുകൾ

ടിക് ടോക്ക്, യുസി ബ്രൌസർ ഉൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകളാണ് കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ രാജ്യത്ത് നിരോധിച്ചത്. നിരോധിക്കപ്പെട്ട ഈ 59 ആപ്ലിക്കേഷനുകളും ഇന്ത്യയുടെ പരമാധികാരത്തിനും ഏകതയ്ക്കും വെല്ലുവിളിയാകുന്നു എന്നാണ് സർക്കാർ അറിയിച്ചത്. രാജ്യത്തിന്റെ സുരക്ഷ, പബ്ലിക്ക് ഓർഡർ എന്നിവയ്ക്കും നിരോധിക്കപ്പെട്ട ആപ്പുകൾ ഭീഷണിയാകുന്നുവെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

കൂടുതൽ വായിക്കുക: നിരോധിച്ച ചൈനീസ് അപ്ലിക്കേഷനുകൾ സ്മാർട്ട്‌ഫോണുകളിൽ നിന്നും ഒഴിവാക്കുമെന്ന് റിയൽ‌മികൂടുതൽ വായിക്കുക: നിരോധിച്ച ചൈനീസ് അപ്ലിക്കേഷനുകൾ സ്മാർട്ട്‌ഫോണുകളിൽ നിന്നും ഒഴിവാക്കുമെന്ന് റിയൽ‌മി

275 ആപ്പുകൾ

ഇക്കണോമിക്ക് ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച് അടുത്തതായി നിരോധിക്കാൻ സാധ്യതയുള്ള ആപ്പുകളുടെ പട്ടികയിൽ 275 ആപ്ലിക്കേഷനുകളാണ് ഉള്ളത്. ഈ ആപ്പുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് ജനപ്രീയ ഗെയിമിങ് ആപ്പായ പബ്ജിയാണ്. ടെൻസെന്റ് സപ്പോർട്ടുള്ള ഈ ഗെയിമിനൊപ്പം ഷവോമിയുടെ സിലി, ആലിബാബ ഗ്രൂപ്പിന്റെ ഓൺലൈൻ ഷോപ്പിങ് ആപ്പായ ആലിഎക്സ്പ്രസ്, റെസ്സോ, ബൈറ്റ് ഡാൻസിന്റെ യുലൈക്ക് എന്നീ ആപ്പുകളും സർക്കാർ പരിശോധിക്കും.

റെഡ്-ഫ്ലാഗ്
 

പുതുതായി പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് സുരക്ഷാ കാരണങ്ങളാൽ ചില അപ്ലിക്കേഷനുകൾ റെഡ്-ഫ്ലാഗുചെയ്‌തിട്ടുണ്ട്. മറ്റുള്ളവ ഡാറ്റാ ഷെയറിങ്, സ്വകാര്യത പ്രശ്നങ്ങൾ എന്നിവ കാരണവും പട്ടികപ്പെടുത്തിയിട്ടുണ്ട് എന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടുകൾ. ആപ്പുകൾ നിരോധിക്കുന്നതിന് ചില നടപടി ക്രമങ്ങൾ ഉണ്ടെന്നും ആപ്പുകൾ നിരന്തരം പരിശോധിക്കാനുള്ള നിയമം ഉണ്ടാക്കാനായി മന്ത്രാലയം ആലോചിക്കുന്നതായും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കൂടുതൽ വായിക്കുക: ലോകത്തെ കൊവിഡ് -19 ട്രാക്കിംഗ് ആപ്പുകളിൽ ആരോഗ്യ സേതു ഒന്നാം സ്ഥാനത്ത്കൂടുതൽ വായിക്കുക: ലോകത്തെ കൊവിഡ് -19 ട്രാക്കിംഗ് ആപ്പുകളിൽ ആരോഗ്യ സേതു ഒന്നാം സ്ഥാനത്ത്

ഷവോമി

പ്രമുഖ സ്മാട്ട്ഫോൺ നിർമാതാവായ ഷവോമിയുടെ പതിനാല് ആപ്ലിക്കേഷനുകളാണ് പുതിയ പട്ടികയിൽ ഉള്ളത്. ക്യാപ്കട്ട്, ഫെയ്സ് യു, മീറ്റു, എൽബിഇ ടെക്, പെർഫെക്റ്റ് കോർപ്പ്, സീന കോർപ്പ്, നെറ്റീസ് ഗെയിംസ്, യൂസൂ ഗ്ലോബൽ എന്നിവയുൾപ്പെടെ കുറച്ച് നിരവധി ആപ്പുകളാണ് ഷവോമിയുടേതായി ഈ പട്ടികയിൽ ഉള്ളത്. ചൈനീസ് ടെക് കമ്പനികളുടെ നിക്ഷേപമുള്ള ഹെൽ‌സിങ്കി ആസ്ഥാനമായുള്ള സൂപ്പർസെല്ലും ഈ പട്ടികയിൽ ഉണ്ട്.

പബ്ജി

നേരത്തെ സർക്കാർ 59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചപ്പോൾ ജനപ്രിയ ഗെയിമിംഗ് ആപ്ലിക്കേഷനായ പബ്ജിയും നിരോധിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും അന്ന് അത് സംഭവിച്ചില്ല. ഇന്ത്യയിൽ ധാരാളം ഉപയോക്താക്കളുള്ള ഗെയിമാണ് പബ്ജി. സെൻസർ ടവറിന്റെ കണക്കുകൾ അനുസരിച്ച് 175 ദശലക്ഷം ഡൌൺ‌ലോഡുകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഉപയോക്തൃ അടിത്തറയുള്ള മൊബൈൽ ഗെയിമാണ് പബ്ജി.

കൂടുതൽ വായിക്കുക: ഗൂഗിൾ പ്ലേ സ്റ്റോറിൽ വീണ്ടും ജോക്കർ മാൽവെയർ, സൂക്ഷിച്ചില്ലെങ്കിൽ സ്മാർട്ട്ഫോൺ അപകടത്തിലാകുംകൂടുതൽ വായിക്കുക: ഗൂഗിൾ പ്ലേ സ്റ്റോറിൽ വീണ്ടും ജോക്കർ മാൽവെയർ, സൂക്ഷിച്ചില്ലെങ്കിൽ സ്മാർട്ട്ഫോൺ അപകടത്തിലാകും

Best Mobiles in India

Read more about:
English summary
After banning 59 Chinese apps, the Indian government could ban over 250 apps in the country including PUBG.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X