ഇന്ത്യയിലെ ഇൻസ്റ്റാഗ്രാം ആപ്പിൽ റീൽസിനായി പ്രത്യേക ടാബ്

|

ടിക്ടോക്കിന് സമാനമായി ഇൻസ്റ്റഗ്രാം അവരുടെ ആപ്പിൽ തന്നെ അവതരിപ്പിച്ച ഫീച്ചറാണ് റിൽസ്. ഈ ഷോർട്ട് വീഡിയ ഫീച്ചറിന് നിരവധി ഉപയോക്താക്കളാണ് ഇന്ന് ഉള്ളത്. അതുകൊണ്ട് തന്നെ ഇൻസ്റ്റഗ്രാം തങ്ങളുടെ പ്ലാറ്റ്ഫോമിലെ റീൽസ് ഫീച്ചറിനായി പ്രത്യേ ടാബ് നൽകിയിരിക്കുകയാണ്. ടിക്ടോക്ക് നിരോധിച്ചതിന് ശേഷമാണ് ഇൻസ്റ്റാഗ്രാം ഷോർട്ട് വീഡിയോ അപ്‌ലോഡിംഗ് ഫീച്ചർ അവതരിപ്പിച്ചത്.

എക്സ്പ്ലോർ

നേരത്തെ ഉപയോക്താക്കൾക്ക് എക്സ്പ്ലോർ അല്ലെങ്കിൽ ഡിസ്കവറി സെക്ഷനിൽ നിന്നാണ് റീൽസ് വീഡിയോകൾ കാണാൻ കഴിഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ പുതിയ റീൽസ് ടാബ് സെർച്ച് സെക്ഷൻ ഉണ്ടായിരുന്നിടത്താണ് നൽകിയിട്ടുള്ളത്. സെർച്ച് ഓപ്ഷൻ മെസേജ് ഐക്കണിന് അടുത്തായിട്ടാണ് നൽകിയിട്ടുള്ളത്. ടിക് ടോക്ക് നിരോധിച്ചതിനുശേഷം ഇൻസ്റ്റാഗ്രാം വഴിയുള്ള ഈ ഷോർട്ട് വീഡിയ ഫീച്ചറിന് ഏറെ ഉപയോക്താക്കളെ നേടാൻ സാധിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക: ടിക്ടോക്കിന് സമാനമായ ഷോർട്ട് വീഡിയോ ഫീച്ചറുമായി ഫേസ്ബുക്കുംകൂടുതൽ വായിക്കുക: ടിക്ടോക്കിന് സമാനമായ ഷോർട്ട് വീഡിയോ ഫീച്ചറുമായി ഫേസ്ബുക്കും

ഇൻസ്റ്റാഗ്രാം

ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി തന്റെ ട്വീറ്റിൽ കുറിച്ചത് അനുസരിച്ച് ഇന്ത്യയിൽ റീൽസിനുള്ള ഉപയോക്താക്കളുടെ വർധന കണക്കിലെടുതതാണ് രാജ്യത്ത് മാത്രം റീലുകൾക്കായി ഒരു പ്രത്യേക ടാബ് നൽകിയിരിക്കുന്ന്. ഇൻസ്റ്റഗ്രാം ആപ്പിലെ ഈ പുതിയ മാറ്റം ആദ്യം ഇന്ത്യൻ ഉപയോക്താക്കൾക്ക് മാത്രമായിരിക്കും ലഭ്യമാവുക. റീൽസ് ഉപയോഗിക്കാനും കണ്ടന്റ് ക്രിയേറ്റ് ചെയ്യാനും എളുപ്പത്തിൽ സാധിക്കുന്ന വിധത്തിലാണ് ഈ റിൽസിന്റെ ഫീച്ചറിന് പുതുതായി കൊടുത്തിരിക്കുന്ന ടാബ് ക്രമീകരിച്ചിരിക്കുന്നത്.

റീൽസ് ടാബ്
 

കഴിഞ്ഞ മാസം മുതൽ ഇൻസ്റ്റാഗ്രാം തങ്ങളുടെ ആപ്പിലെ റീൽസ് ടാബ് ഉൾപ്പെടുത്തിയുള്ള ഡിസൈൻ മാറ്റങ്ങൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബർ 3നാണ് മാറ്റം വരുത്തിയ ആപ്പ് ഔദ്യോഗികമായി ലഭ്യമാക്കി തുടങ്ങിയത്. ഇനി മുതൽ റീൽസ് ഉപയോഗിക്കുന്ന ആളുകൾക്ക് ന്യൂ റീൽസ് ബട്ടൺ ക്ലിക്കുചെയ്ത് വീഡിയോകൾ കാണാം. അടുത്തത് കാണാൻ താഴേക്ക് സ്വൈപ്പ് ചെയ്താൽ മതിയാകും.

കൂടുതൽ വായിക്കുക: പബ്ജിക്ക് പകരക്കാരനാവാൻ ഇന്ത്യൻ നിർമ്മിത ഗെയിമായ ഫൌ-ജി അടുത്ത മാസം പുറത്തിറങ്ങുംകൂടുതൽ വായിക്കുക: പബ്ജിക്ക് പകരക്കാരനാവാൻ ഇന്ത്യൻ നിർമ്മിത ഗെയിമായ ഫൌ-ജി അടുത്ത മാസം പുറത്തിറങ്ങും

ഐ‌ജി‌ടി‌വി

എക്സ്പ്ലോർ ടാബിന് പകരമായി ആസ്ഥാനത്ത് ഇൻസ്റ്റാഗ്രാം റീൽസ് ടാബ് നൽകിയതോടെ നിരവധി ആളുകൾ ഒരു ചെറിയ ബുദ്ധിമുട്ട് നേരിടുന്നതായി റിപ്പോർട്ടുകളുണ്ട്. എന്തായാലും പുതിയ ഡിസൈൻ റീൽസ് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം വർധിക്കുന്നതിന്റെ സൂചനയാണ് നൽകുന്നത്. റീൽസിനായി നൽകിയ പ്രത്യേക സെക്ഷനിൽ റീൽസ് വീഡിയോസ് മാത്രമേ കാണാൻ കഴിയൂ. ഇതിൽ ഐ‌ജി‌ടി‌വിയും സാധാരണ വീഡിയോകളും കാണാൻ സാധിക്കില്ല.

15 സെക്കൻഡ് വീഡിയോകൾ

ഓഡിയോയും വിവിധ ഫിൽട്ടറുകളും ഉപയോഗിച്ച് 15 സെക്കൻഡ് വീഡിയോകൾ അപ്‌ലോഡുചെയ്യാനും എഡിറ്റുചെയ്യാനും ഉപയോക്താക്കളെ സഹായിക്കുന്ന ഇൻസ്റ്റഗ്രാം ഫീച്ചറാണ് റീൽസ്. ഏതെങ്കിലും അക്കൌണ്ടിലെ റീൽസ് കാണണമെങ്കിൽ ആ അക്കൗണ്ടിൽ കയറി ഐജിടിവി ഓപ്ഷന് അടുത്തുള്ള റീൽ ഓപ്ഷൻ തിരഞ്ഞെടുത്താൽ മതിയാകും. റീൽ‌ വീഡിയോസ് നിർമ്മിക്കുമ്പോൾ രസകരമായ ഓഡിയോ, എ‌ആർ‌ ഇഫക്റ്റ്സ് അടക്കമുള്ള മികച്ച എഡിറ്റിംഗ് ഫീച്ചറുകൾ എന്നിവ ഉപയോഗിക്കാൻ‌ കഴിയും. റീൽസ് വീഡിയോസ് ഷെയർ ചെയ്യുന്നത് സാധാരണ സ്റ്റോറി ഷെയർ ചെയ്യുന്ന അതുപോലെ തന്നെയാണ്.

കൂടുതൽ വായിക്കുക: ജോലി അന്വേഷിക്കുന്നവരെ സഹായിക്കാൻ ഗൂഗിൾ കോർമോ ജോബ്സ് ആപ്പ് ഇന്ത്യയിലെത്തികൂടുതൽ വായിക്കുക: ജോലി അന്വേഷിക്കുന്നവരെ സഹായിക്കാൻ ഗൂഗിൾ കോർമോ ജോബ്സ് ആപ്പ് ഇന്ത്യയിലെത്തി

Best Mobiles in India

Read more about:
English summary
Reeles is a feature that Instagram has introduced in their app similar to TikTok. This short video feature has many users today. That's why Instagram has given a special tab for the reels feature on their platform.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X