Instagram: ഇൻസ്റ്റാഗ്രാമിലെ മെസേജുകളോടും ഇനി റീയാക്ഷൻ ഇമോജി വഴി പ്രതികരിക്കാം

|

ഇൻസ്റ്റഗ്രാം ഡയറക്ട് മെസേജുകളിൽ നിലവിലുള്ള സവിശേഷതയാണ് മറ്റുള്ളവർ അയച്ച മെസേജുകളെ ലൈക്ക് ചെയ്ത് 'ഹാർട്ട്' ചിന്ഹം നൽകുക എന്നത്. ഇതിനെ പുറമേ മറ്റ് രീതികളിലുള്ള പ്രതികരണങ്ങൾ മെസേജിന് നൽകുന്നതിനായി കൂടുതൽ ഓപ്ഷനുകൾ ഇൻസ്റ്റാഗ്രാം ഉടൻ ഉപയോക്താക്കൾക്ക് നൽകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സോഷ്യൽ നെറ്റ്‌വർക്ക് അതിന്റെ പ്ലാറ്റ്‌ഫോമിലേക്ക് കൂടുതൽ മെസേജ് റിയാക്ഷനായി പ്രവർത്തിക്കുന്നുവെന്നാണ് റിപ്പോർട്ട് അവകാശപ്പെടുന്നത്. ഇവ ഫേസ്ബുക്കിൽ കാണുന്ന ഇമോജികൾക്ക് സമാനമായിരിക്കുമെന്നും സൂചനകളുണ്ട്.

ഫേസ്ബുക്ക്
 

ഫേസ്ബുക്കിന് സമാനമായി മെസേജുകൾക്ക് റിയാക്ഷൻ നൽകുന്ന സംവിധാനം ഇൻസ്റ്റാഗ്രാം ഡയറക്ട് മെസേജുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് സൂചന നൽകുന്ന സ്ക്രീൻഷോട്ടുകൾ അടുത്തിടെ റിവേഴ്സ് എഞ്ചിനീയറിംഗ് മാസ്ട്രോ ആയ ജെയ്ൻ മഞ്ചുൻ വോംഗ് ഷെയർ ചെയ്തിരുന്നു. സ്ക്രീൻ ഷോട്ടുകളിലുള്ള റീയാക്ഷനുകളിൽ തംബ്‌സ് അപ്പ്, തംബ്‌സ് ഡൌൺ, സങ്കടം, ചിരി എന്നിവ ഉൾപ്പെടുന്നു. സ്ക്രീൻഷോട്ട് പുറത്ത് വന്നതിനെ തുടർന്ന് ഫേസ്ബുക്ക് ഇഎംഇഎ റീജിയൻ ടെക് കോംസ് മാനേജർ അലക്സാണ്ട്രു വോയിക്ക ഇത് ഒരു പരീക്ഷണമാണെന്ന് സ്ഥിരീകരിച്ചു. ട്വിറ്ററിൽ സമാനമായ ഒരു സവിശേഷത പുറത്തിറക്കി ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ സ്ക്രീൻഷോട്ടുകൾ പുറത്ത് വന്നു എന്നത് ശ്രദ്ധേയമാണ്.

കൂടുതൽ വായിക്കുക: ഹാക്കർമാരിൽ നിന്ന് നിങ്ങളുടെ വാട്സ്ആപ്പ് അക്കൌണ്ട് സംരക്ഷിക്കാൻ ഈ 7 കാര്യങ്ങൾ ശ്രദ്ധിക്കുക

ഇൻസ്റ്റഗ്രാം മെസേജ് റിയാക്ഷൻ ടെസ്റ്റിങ്

ഇൻസ്റ്റഗ്രാം മെസേജ് റിയാക്ഷൻ ടെസ്റ്റിങ്

ഇൻസ്റ്റാഗ്രാം ഡയറക്ട് മെസേജ് റീയാക്ഷനായി കുറച്ചുകാലമായി ഫേസ്ബുക്ക് പ്രവർത്തിക്കുന്നുണ്ട്. ഈ സവിശേഷത പരിശോധന ഘട്ടത്തിലാണെന്നും ഇപ്പോൾ കമ്പനിയിലെ ജീവനക്കാർക്ക് മാത്രമേ ലഭ്യമാകൂ എന്നും പറയപ്പെടുന്നു. ഇത് ഔദ്യോഗികമായി പുറത്തിറക്കിയാൽ ഉപയോക്താക്കൾക്ക് ലഭ്യമായ നിരവധി ഓപ്ഷനുകൾ ഉപയോഗിച്ച് അവർക്ക് ലഭിക്കുന്ന സന്ദേശങ്ങളോട് കൃത്യമായ പ്രതികരണം പ്രകടിപ്പിക്കാൻ കഴിയും.

മെസഞ്ചർ

മെസഞ്ചർ, വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയുടെ ഉടമസ്ഥരായ ഫേസ്ബുക്ക് ഈ മെസേജിങ് അപ്ലിക്കേഷനുകളുടെയെല്ലാം ബാക്കെൻഡ് ലയിപ്പിക്കാനുള്ള നീക്കത്തിലാണ്. കൂടാതെ ഈ അപ്ലിക്കേഷനുകൾക്കിടയിൽ ഒരു സവിശേഷത തുല്യതയിലും പരസ്പര പ്രവർത്തനക്ഷമതയിലും ഇത് പ്രവർത്തിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

കൂടുതൽ വായിക്കുക: വിവാഹേതര ബന്ധങ്ങൾക്കായി ഡേറ്റിങ് ആപ്പിലെത്തിയത് 8 ലക്ഷത്തിലധികം ആളുകൾ

പ്രതീക്ഷിക്കുന്ന സവിശേഷതകൾ
 

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഫേസ്ബുക്ക് മെസഞ്ചറിലുള്ള റിയാക്ഷന് പുറമെ, ടിക് ടോക്കിലെ പ്രൈമറി ഓപ്പറേഷൻ മോഡിന് സമാനമായ ഒരു പുതിയ റീൽസ് സവിശേഷതയും ഇൻസ്റ്റഗ്രാമിൽ കൊണ്ടുവരാൻ കമ്പനി ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് ഇപ്പോൾ ബ്രസീലിൽ മാത്രം ലഭ്യമാണ്. ബൂമറാങ്ങിനും പുതുതായി സമാരംഭിച്ച മറ്റ് ക്യാമറ മോഡുകൾക്കുമൊപ്പം ഇൻസ്റ്റാഗ്രാം ക്യാമറ അപ്ലിക്കേഷനിൽ ഈ സവിശേഷത ലഭ്യമാണ്. ഈ സവിശേഷത ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സ്റ്റോറികളായി ഷോർട്ട് ലിപ്-സിങ്ക് വീഡിയോകൾ ഉണ്ടാക്കാനും ഹൈലൈറ്റിൽ സേവ് ചെയ്യാനും ബ്രോഡ്കാസ്റ്റ് ചെയ്യാനും സാധിക്കും.

ഡാറ്റ ചോർച്ച

ഡാറ്റ ചോർച്ച

കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ ഡാറ്റ ചോർന്നുവെന്ന് ഒരു റിപ്പോർട്ട് ഉണ്ടായിരുന്നു. ഇൻസ്റ്റാഗ്രാം ഉപയോക്താക്കളെ അവരുടെ ഫോളോവർ ബേസ് വളർത്താൻ സഹായിക്കുന്ന സേവനമായ സോഷ്യൽ ക്യാപ്റ്റൻ വഴിയാണ് ഡാറ്റ ചോർന്നത്. ഈ സേവനം ഉപയോഗിക്കുന്ന ധാരാളം ഇൻസ്റ്റഗ്രാം ഉപയോക്താക്കളുണ്ട്. ഇൻസ്റ്റാഗ്രാം ലോഗിൻ ആക്‌സസിന്റെയും ക്രെഡൻഷ്യലുകളുടെയും ആവശ്യകതയെ മറികടന്ന് ഈ വെബ്‌സൈറ്റിലേക്ക് ആർക്കും എളുപ്പത്തിൽ ആക്‌സസ്സുചെയ്യാൻ സാധിക്കും. ഇതാണ് ഡാറ്റ ചോരാൻ കാരണമായത്.

കൂടുതൽ വായിക്കുക: നിങ്ങളുടെ ഫാസ്റ്റ്ടാഗുകൾ ഇനി ഗൂഗിൾ പേ വഴി റീച്ചാർജ് ചെയ്യാം; അറിയേണ്ടതെല്ലാം

Most Read Articles
Best Mobiles in India

English summary
It looks like Instagram will soon provide you with more options to react in addition to the 'heart'. The social network is alleged to be working on further reactions that will be added to its platform. And, these seem to be similar to the array of emojis that are seen on Facebook.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X