ഇനി ഇൻസ്റ്റാഗ്രാമിനും മെസെഞ്ചർ ആപ്പ്, ഇൻസ്റ്റഗ്രാം ത്രെഡ്സ് അവതരിപ്പിച്ചു

|

ഫേസ്ബുക്കിൻറെ മെസഞ്ചറിന് സമാനമായ മെസേജിങ് ആപ്പ് പുറത്തിറക്കി ഇൻസ്റ്റഗ്രാം. ഇൻസ്റ്റഗ്രാം സൌഹൃദങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾക്കായി പ്രത്യേകം ഉള്ള ത്രെഡ്സ് എന്ന ആപ്പ് എല്ലാവർക്കുമായി ഉടൻ ലഭ്യമാക്കുമെന്ന് ഇൻസ്റ്റഗ്രാം അറിയിച്ചു. ഫെയ്സ്ബുക്ക് മെസഞ്ചറിനെപോലെ ഉപയോക്താക്കളെ ആകർഷിച്ച് ത്രെഡും നിലനിൽക്കുമോ എന്നകാര്യം കണ്ടറിയേണ്ടതുണ്ട്. എന്തായാലും ഇൻസ്റ്റഗ്രാമിലെ മെസേജിങ് സംവിധാനത്തെ കൂടുതൽ എളുപ്പമാക്കുന്നതായിരിക്കും ഈ ആപ്പ് എന്ന കാര്യത്തിൽ സംശയമില്ല.

ക്യാമറ ഫസ്റ്റ് അപ്ലിക്കേഷൻ
 

ക്യാമറ ഫസ്റ്റ് അപ്ലിക്കേഷൻ ആയിട്ടാണ് ത്രെഡ്സ് പുറത്തിറക്കുന്നത്. അതായത് അപ്ലിക്കേഷനിൽ പ്രവേശിക്കുമ്പോൾ നിങ്ങൾ ആദ്യം കാണുന്നത് നിങ്ങളുടെ സ്വന്തം മുഖമായിരിക്കും. നിങ്ങളുടെ സെൽഫിക്കൾ വേഗത്തിൽ എടുത്ത് സുഹൃത്തുക്കൾക്ക് അയക്കാൻ ഈ സംവിധാനം സഹായിക്കുന്നു എന്ന് മാത്രമല്ല ആദ്യ ഉപയോഗം എന്ന നിലയിൽ കൂടിയാണ് ഈ സവിശേഷത വരുന്നത്. ഉപയോക്താക്കൾക്ക് ഇൻസ്റ്റാഗ്രാമിന്റെ ഫോട്ടോ, വീഡിയോ എഡിറ്റിംഗ് സവിശേഷതകളിലേക്ക് ത്രെഡിലൂടെ ആക്‌സസ് ലഭിക്കും. അതിനാൽ ഇത് ഇൻസ്റ്റാഗ്രാമിൽ ഡയറക്ട് മെസേജ് അയക്കുന്ന രീതിയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്.

വൺവേഡ് സ്റ്റാറ്റസുകൾ

ഉപയോക്താക്കൾക്ക് ത്രെഡ്സിൽലൂടെ വൺവേഡ് സ്റ്റാറ്റസുകൾ ഇമോജിയോടു കൂടി ഷെയർ ചെയ്യാൻ സാധിക്കും. ഫെയ്സ്ബുക്കിലുണ്ടായിരുന്ന പ്രധാന സവിശേഷതയായിരുന്നു ഇത്. ത്രെഡ്സിൽ നിങ്ങൾക്ക് ഓട്ടോ സ്റ്റാറ്റസ് എന്ന സവിശേഷതയും ലഭ്യമായിരിക്കും. ആവശ്യമെങ്കിൽ ഓട്ടോ സ്റ്റാറ്റ്സ് സംവിധാനം ഓൺ ചെയ്ത് ഇടാം. ഇതിലൂടെ നിങ്ങൾ എന്ത് ചെയ്യുന്നു എന്നകാര്യം സ്റ്റാറ്റസായി അപ്ഡേറ്റ് ചെയ്യപ്പെടുന്നു. മടിപിടിച്ചിരിക്കുകയോ തിരക്കിലായിരിക്കുമ്പോഴോ സ്റ്റാറ്റസുകൾ ഓട്ടോ സ്റ്റാറ്റസായി ഇടാം. ഇത് ആപ്പിൻറെ ഉപയോഗം കൂടുതൽ രസകരമാക്കുന്നു.

കൂടുതൽ വായിക്കുക: ഏറെ സവിശേഷതകളുമായി ഇൻസ്റ്റഗ്രാം മ്യൂസിക്ക് ഇന്ത്യയിലെത്തി, അറിയേണ്ടതെല്ലാം

ഫ്രണ്ട് ലിസ്റ്റ്

ത്രെഡുകളെക്കുറിച്ചുള്ള ആദ്യ റിപ്പോർട്ടുകൾ വന്നത് ഓഗസ്റ്റിലാണ്. ഫേസ്ബുക്ക് ഇൻസ്റ്റഗഗ്രാമിനായി പുതിയ ആപ്ലിക്കേഷൻ ഇൻറേണലായി പരീക്ഷിക്കുന്നുവെന്നായിരുന്നു റിപ്പോർട്ട്. ഇൻസ്റ്റഗ്രാം ആപ്പുമായി ത്രെഡ്സിനുള്ള പ്രധാന വ്യത്യാസം ത്രഡ്സ് അടുത്ത സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തുന്നതിനാണ് എന്നതാണ്. ഇൻസ്റ്റഗ്രാം കഴിഞ്ഞ വർഷം പുറത്തിറക്കിയ സവിശേഷതയിലൂടെ അടുത്ത സുഹൃത്തുക്കളുമായി സ്വകാര്യസ്റ്റോറികൾ പങ്കിടുന്ന സംവിധാനത്തിലെ ഫ്രണ്ട്സ് ലിസ്റ്റാണ് ത്രഡ്സിൽ ഉപയോഗിക്കുന്നത്. അത്തരത്തിൽ നിങ്ങൾ ഇൻസ്റ്റഗ്രാമിൽ ലിസ്റ്റ് ചെയ്തിട്ടില്ലെങ്കിൽ ത്രഡ്സ് ഉപയോഗിക്കുമ്പോൾ അടുത്ത സുഹൃത്തുക്കളെ തിരഞ്ഞെടുക്കാൻ ഇൻസ്റ്റഗ്രാം തന്നെ ആവശ്യപ്പെടും.

വ്യത്യാസം
 

ഒറ്റനോട്ടത്തിൽ ത്രെഡ്സ് അത്രയ്ക്കും മികച്ച ഒരു ആശയമല്ല. തുടക്കകാർക്ക് ഇൻസ്റ്റാഗ്രാമിൽ നിന്നും ത്രെഡ്സിന് ഉള്ള വ്യത്യാസം മനസ്സിലാവുക എളുപ്പവുമല്ല. ത്രഡ്സിൽ ലഭിക്കുന്ന മെസേജുകൾ ഉപയോക്താക്കളുടെ ഇൻസ്റ്റാഗ്രാമിലെ ഡയറക്ട് മെസേജ് ഓപ്ഷനിലും ലഭിക്കും. എന്നാൽ ഇൻസ്റ്റഗ്രാമിലെ പൊതു ഇടത്തിൽ നിന്നും കൂടുതൽ സ്വകാര്യമായ ഇടമായിട്ടാണ് കമ്പനി ത്രഡ്സിനെ കണക്കാക്കുന്നത്. അനവധി പേരെ ഫോളോ ചെയ്യുകയും അനവധി പേർ ഫോളോ ചെയ്യുന്നതുമായ അക്കൌണ്ടുകൾക്ക് തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട അടുത്ത കുറച്ച് ആളുകൾക്ക് വേണ്ടിമാത്രം ഉണ്ടാക്കാവുന്ന ഇടമാണ് ത്രെഡ്സ് നൽകുന്നത്.

ഡയറക്ട് മെസേജുകൾക്ക് മാത്രമായൊരു ആപ്പ്

ത്രഡ്സ് എന്ന ആപ്പിൻറെ ആശയം ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് ഡയറക്ട് മെസേജുകൾക്കായി പ്രത്യേകം ആപ്പ് എന്നതിൽ അടിസ്ഥാനമാക്കിയാണ് ഉണ്ടായത്. ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് മെസെഞ്ചർ എങ്ങനെ ഉപയോഗപ്പെടുന്നു എന്നതുപോലെ തന്നെയാണ് ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് ത്രെഡ്സും. കൂടുതൽ പേർ ഫോളോ ചെയ്യുന്ന പ്രോഫൈലുകൾക്ക് സ്വകാര്യവും അടുത്ത സുഹൃത്തുക്കൾ മാത്രമുള്ള ഒരു ഇടം എന്ന നിലയിൽ ത്രഡ്സ് ഉപകാരപ്പെടും. ആൻഡ്രോയിഡിലും iOS ലും ത്രഡ് ലഭ്യമാണ്. ഈ പുതിയ ആപ്പിനോട് ഉപയോക്താക്കളുടെ പ്രതികരണെന്തായിരിക്കുമെന്ന് ഇനി കണ്ടറിയേണ്ടിയിരിക്കുന്നു.

Most Read Articles
Best Mobiles in India

English summary
Instagram today revealed it’s launching Threads, an Instagram spin-off app specifically for private messages between friends, similar to Facebook’s Messenger. Whether it’ll actually last as long as Messenger has remains to be seen. The app is camera-first, meaning your own face is likely to be the first thing you see upon entering the app. You can quickly take a picture and shoot it off to a friend. Users have access to Instagram‘s suite of photo- and video-editing features, so it’s pretty much the same as sending a DM on Instagram itself.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X