വീട്ടിലിരിക്കുന്ന സമയം രസകരമായി ചിലവഴിക്കാൻ ഇൻസ്റ്റാഗ്രാമിന്റെ പുതിയ സവിശേഷത

|

കൊറോണ വൈറസ് പാൻഡെമിക് ലോകത്താകമാനം പടർന്നതോടെ മിക്കവാറും രാജ്യങ്ങൾ ലോക് ഡൌണിലാണ്. വീടുകളിൽ തന്നെ കഴിയാനുള്ള നിർദ്ദേശങ്ങളാണ് സർക്കാരുകൾ നൽകുന്നത്. ഈ വീട്ടിലിരിക്കുന്ന സമയം രസകരമായി ചിലവഴിക്കാൻ പല മാർഗ്ഗങ്ങളും ആളുകൾ തേടുന്നു. ഷഡൌൺ കാലത്ത് രസരമായി സമയം ചിലവഴിക്കാൻ പുതിയൊരു സവിശേഷതയുമായി എത്തിയിരിക്കുകയാണ് ഇൻസ്റ്റഗ്രാം.

ഇൻസ്റ്റഗ്രാം
 

ഇൻസ്റ്റഗ്രാം പുതുതായി അവതരിപ്പിച്ച സവിശേഷതയാണ് കോ-വാച്ചിംഗ്. ഇതിലൂടെ ഉപയോക്താക്കൾക്ക് സുഹൃത്തുക്കളുമായി വീഡിയോകോൾ ചെയ്തുകൊണ്ട് പോസ്റ്റുകൾ ബ്രൌസ് ചെയ്യാൻ കഴിയുന്നു. പുതിയ സവിശേഷത ഉപയോഗിക്കുന്നതിന്, നിങ്ങൾ ചെയ്യേണ്ടത് ഒരു സുഹൃത്തിനോടൊപ്പം ഒരു വീഡിയോ ചാറ്റ് ആരംഭിക്കുക, തുടർന്ന് ചുവടെയുള്ള ഫോട്ടോ ഐക്കണിൽ ടാപ്പുചെയ്യുക. ഇപ്പോൾ നിങ്ങൾക്കും നിങ്ങളുടെ ചങ്ങാതിക്കും (കൾ‌) സേവ് ചെയ്തതും ലൈപ്പ് ചെയ്തതും സജസ്റ്റ് ചെയ്തതുമായ പോസ്റ്റുകൾ‌ ഒരുമിച്ച് കാണാനാകും.

അപ്ഡേറ്റ്

ഇത് ഒരു വലിയ അപ്‌ഡേറ്റായി കാണാനാകില്ലെങ്കിലും ഇത് ഇപ്പോഴും നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ചേർന്ന് നിൽക്കാൻ സഹായിക്കുന്നു. ഒന്നിച്ചിരുന്ന് പോസ്റ്റുകൾ പരസ്പരം കൈമാറുന്ന അതേ രീതിയിൽ തന്നെ ഉപയോക്താക്കൾക്ക് തങ്ങൾ കാണുന്ന പോസ്റ്റുകൾ കാണാൻ സാധിക്കും. ഇതിനൊപ്പം ഇൻസ്റ്റാഗ്രാം അതിന്റെ പ്ലാറ്റ്ഫോമിലെ തെറ്റായ വിവരങ്ങൾ തടയുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

ഉപയോക്താക്കൾ

ഉപയോക്താക്കൾ "കൊറോണ വൈറസ്" അല്ലെങ്കിൽ "COVID-19" എന്നത് സെർച്ച് ചെയ്യുമ്പോൾ അപ്ലിക്കേഷൻ ഉപയോഗപ്രദമായ വിവരങ്ങൾ നൽകും. പാൻഡെമിക്കിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾക്കായി ഉപയോക്താക്കളെ CDC.gov സൈറ്റിലേക്ക് നയിക്കും. ലോകാരോഗ്യ സംഘടന, യൂണിസെഫ് പോലുള്ള വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് ഉപയോക്താക്കൾക്ക് അപ്‌ഡേറ്റുകൾ ലഭിക്കും.

സോഷ്യൽ മീഡിയ
 

ഫേസ്ബുക്കും അതിന് കീഴിലുള്ള സോഷ്യൽ മീഡിയ കമ്പനികളും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ ഒഴിവാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. COVID-19- ന് ഒരു പരിഹാരം വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന പരസ്യങ്ങളെ അപ്ലിക്കേഷൻ നിരോധിക്കും. ഹാൻഡ് സാനിറ്റൈസർ അല്ലെങ്കിൽ ഫെയ്സ് മാസ്കുകൾ പോലുള്ള ഇനങ്ങളുടെ പരസ്യങ്ങൾക്ക് കമ്പനി താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

വസ്തുത

വസ്തുത പരിശോധകർ തെറ്റായി റേറ്റുചെയ്ത എല്ലാ പരസ്യങ്ങളും എക്പ്ലോറിൽ നിന്നും ഹാഷ്‌ടാഗ് പേജുകളിൽ നിന്ന് നീക്കംചെയ്യും. ആരോഗ്യ സംഘടനകൾ ഫ്ലാഗുചെയ്യുന്ന രോഗത്തെ സംബന്ധിച്ച ഗൂഢാലോചനാ വാദങ്ങളും നീക്കം ചെയ്യും. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി ലോകമെമ്പാടും 400,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ട വൈറസ് പടരാതിരിക്കാൻ സാമൂഹിക അകലം പ്രോത്സാഹിപ്പിക്കുന്നതിനായി 'സ്റ്റേ ഹോം' സ്റ്റിക്കർ ഉൾപ്പെടെയുള്ളവ അവതരിപ്പിച്ചിട്ടുണ്ട്.

Most Read Articles
Best Mobiles in India

English summary
As coronavirus pandemic continues to take over the world, many countries have gone in a lockdown, forcing many to shelter away from family and friends. While we're still new to this solitary lifestyle, firms like Instagram are trying to keep everyone together in isolation.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X