Instagram New Feature: ടിക്ടോക്കിനെ നേരിടാൻ പുതിയ റീൽസ് ഫീച്ചറുമായി ഇൻസ്റ്റഗ്രാം

|

ഫേസ്ബുക്കിന് കീഴിലുള്ള ആപ്പുകൾക്ക് വൻ വെല്ലുവിളിയായി വളർന്നുകൊണ്ടിരിക്കുകയാണ് ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിൻറെ ടിക്ടോക്ക്. ടിക്ടോക്കിനെ പിടിച്ച് കെട്ടാനുള്ള ദൌത്യം ഫേസ്ബുക്ക് കമ്പനി ഇൻസ്റ്റഗ്രാമിനെയാണ് എൽപ്പിച്ചിരിക്കുന്നതെന്ന് തോന്നുന്നു. ടിക്ടോക്കിനെ നേരിടാനായി ഇൻസ്റ്റഗ്രാം പുതിയൊരു ഫീച്ചർ തയ്യാറാക്കുന്ന തിരക്കിലാണെന്നാണ് റിപ്പോർട്ടുകൾ. റീൽസ് എന്ന പുതിയ ലിപ് സിങ്കിങ് ഫീച്ചറാണ് ഇൻസ്റ്റഗ്രാം ടിക്ടോക്കിൻറെ ജനപ്രീതിയിൽ പിടിച്ചുനിൽക്കാൻ കൊണ്ടുവരുന്നത്.

ആശയങ്ങൾ
 

ഇൻസ്റ്റഗ്രാം ആരംഭിച്ചത് മുതൽ തന്നെ സ്നാപ്ചാറ്റ് പോലുള്ള മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വൈവിധ്യമാർന്ന ആശയങ്ങൾ കടമെടുത്ത് തങ്ങളുടേതായ ഫീച്ചറുകളായി അവതരിപ്പിക്കാറുണ്ട്. ഫേസ്ബുക്കിന് കീഴിലെ ഈ മീഡിയാ ബേസ്ഡ് പ്ലാറ്റ്ഫോം ഇപ്പോൾ കൊണ്ടുവന്ന റീൽസ് എന്ന ഫീച്ചർ നിലവിൽ ബ്രസീലിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്.

എന്താണ് ഇൻസ്റ്റാഗ്രാം റീൽസ്?

എന്താണ് ഇൻസ്റ്റാഗ്രാം റീൽസ്?

ഇൻസ്റ്റാഗ്രാം ആപ്പിനകത്ത് ലഭ്യമാകുന്ന ഒരു സവിശേഷതയാണ് റീൽസ് എന്നത്. ഇൻസ്റ്റാഗ്രാമിലെ ക്യാമറ ഓപ്ഷനിൽ ബൂമറാംഗ്, സൂപ്പർ-സൂം ക്യാമറ മോഡുകൾക്ക് തൊട്ടടുത്തായി പുതിയ റീൽസ് സവിശേഷത ഉപയോക്താക്കൾക്ക് കണ്ടെത്താനാകും. വിവിധ വിതരണ സ്ഥാപനങ്ങളിൽ നിന്നും ഇൻഡി പെർഫോമർമാരിൽ നിന്നും എടുത്ത 15 സെക്കൻഡ് ദൈർഘ്യമുള്ള ഒരു മ്യൂസിക് ക്ലിപ്പിലേക്കാണ് റീൽസ് സവിശേഷത ഉപഭോക്താക്കളെ കൊണ്ടുപോവുന്നത്.

കൂടുതൽ വായിക്കുക: ഇൻസ്റ്റഗ്രാം, ആപ്പിൾ, ഗൂഗിൾ എന്നിവയിലൂടെ ഓൺലൈൻ അടിമ കച്ചവടം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ലിപ്-സിങ്ക് വീഡിയോകൾ

ലിപ്-സിങ്ക് വീഡിയോകൾ സ്റ്റോറികളാക്കാനോ മറ്റുള്ളവർക്ക് അയച്ചുകൊടുക്കാനോ വേണ്ടി ഇൻസ്റ്റാഗ്രാം റീൽസ് ഫീച്ചർ ഉപയോഗിക്കാം. സേവ് ചെയ്ത റീൽസ് ഫയൽ ഹൈലൈറ്റ്സിൽ പോസ്റ്റുചെയ്യാനോ മറ്റുള്ളവർക്ക് പേഴ്സണലായി അയയ്ക്കാനോ കഴിയും. റീൽസ് ക്ലിപ്പിംഗ് പബ്ലിക് ഫീഡിലും ഷെയർ ചെയ്യാം. ഇത്തരത്തിൽ ഷെയർ ചെയ്താൽ റീൽസ് വീഡിയോ റീൽസ് സ്റ്റേഷനിൽ മാത്രമേ കാണാനാകൂ. ആപ്ലിക്കേഷനിൽ കാണുന്ന ഐജിടിവി വീഡിയോകൾക്ക് സമാനമായി ഡിസ്കവർ ഫീഡ് റീൽസ് സ്റ്റേഷനുമായി ഇൻസ്റ്റാഗ്രാം ചേർക്കുന്നതായാണ് റിപ്പോർട്ട്.

ടിക് ടോക്കിനൊട് മത്സരിക്കാൻ ഇൻസ്റ്റാഗ്രാം
 

ടിക് ടോക്കിനൊട് മത്സരിക്കാൻ ഇൻസ്റ്റാഗ്രാം

എതിരാളികളായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് സവിശേഷതകൾ ഉൾക്കൊള്ളുന്ന കാര്യത്തിൽ ഇൻസ്റ്റാഗ്രാം കേമനാണ്. ഇൻസ്റ്റാഗ്രാം റീലുകൾ തീർച്ചയായും ജനപ്രിയമായ ടിക് ടോക്ക് അപ്ലിക്കേഷനുമായി മത്സരിക്കും. റീൽസിനൊപ്പം കമ്പനി ടിക് ടോക്കിന്റെ ആശയം കൂടി ഏറ്റെടുക്കുകയും കൂടുതൽ മോഡുലാർ ആക്കുകയും ചെയ്യുന്നു. ട്രെൻഡുകളിലൂടെ ടാർഗെറ്റ് പരസ്യങ്ങൾക്കായുള്ള ഒരു ജനപ്രിയ പ്ലാറ്റ്ഫോമായി ഇൻസ്റ്റാഗ്രാം മാറി കഴിഞ്ഞിരിക്കുന്നു. ഈ അവസരത്തിലാണ് പ്ലാറ്റ്ഫോം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് റീൽസ് ഫീച്ചർ അവതരിപ്പിക്കുന്നത്.

ഫേസ്ബുക്ക്

ഫേസ്ബുക്ക് ഇതിനകം തന്നെ വിവിധ വിശ്വാസ വിരുദ്ധ പ്രശ്നങ്ങളും കർശനമായ മാർക്കറ്റ് നടപടികളും കൊണ്ട് പ്രശ്നത്തിൽ അകപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ ഭാഗമായ ഇൻസ്റ്റഗ്രാമിൽ ഇത്തരമൊരു സവിശേഷത കൊണ്ടുവരുന്നത് എന്നത് അതിശയകരമാണ്. വിപണിയിലെ തങ്ങളുടെ എതിരാളിയെ കുറിച്ച് ചോദ്യമുണ്ടായ അവസരത്തിൽ ഏറ്റവും വലിയ എതിരാളികളിൽ ഒരാളായി ഫേസ്ബുക്ക് ടിക് ടോക്കിനെയാണ് എടുത്ത് പറഞ്ഞത്.

കൂടുതൽ വായിക്കുക: ഇനി ഇൻസ്റ്റാഗ്രാമിനും മെസെഞ്ചർ ആപ്പ്, ഇൻസ്റ്റഗ്രാം ത്രെഡ്സ് അവതരിപ്പിച്ചു

ടിക് ടോക്ക്

യു‌എസ് വിപണിയിൽ ടിക്ടോക്ക് പലതരം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. ചൈനീസ് കമ്പനിയായ ബൈറ്റെഡാൻസിൻറെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് ചൈനീസ് സർക്കാരുമായി ഡാറ്റയും വിവരങ്ങളും പങ്കിട്ടതായി ആരോപണം ഉണ്ടായിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങൾ ടിക് ടോക്ക് നിഷേധിച്ചിരുന്നു. ടിക്ടോക്കിനെ മാതൃകയാക്കി ഇൻസ്റ്റാഗ്രാം പുറത്തിറക്കുന്ന റീൽസ് സവിശേഷത ആഗോള തലത്തിൽ എപ്പോൾ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.

Most Read Articles
Best Mobiles in India

English summary
Instagram is working on a new lip-syncing feature called Reels. Instagram Reels aims to take on the popular video app TikTok. Since its launch, Instagram has been evolving with varied ideas borrowed from other social media platforms like Snapchat. The Instagram Reels feature is currently available in Brazil only.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X