ഇന്ത്യയിലെ ഇൻസ്റ്റഗ്രാം റീൽസിലും ഇനി പരസ്യങ്ങൾ കാണിക്കും

|

ഇന്ത്യ, ബ്രസീൽ, ജർമ്മനി, ഓസ്‌ട്രേലിയ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇൻസ്റ്റഗ്രാം റീൽസ് പരസ്യങ്ങൾ കാണിച്ച് തുടങ്ങി. പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ ഫീച്ചർ പ്രവർത്തിക്കുന്നത്. ഇൻസ്റ്റാഗ്രാമിലെ മറ്റെല്ലാ ഫീച്ചറുകളിലും പരസ്യങ്ങൾ കാണാൻ കഴിയുമെങ്കിലും റീൽസിൽ പരസ്യങ്ങൾ കൊണ്ടുവന്നിരുന്നില്ല. ഇൻസ്റ്റഗ്രാം സ്റ്റോറിസ് അടക്കമുള്ള ഫീച്ചറുകളിൽ പരസ്യങ്ങൾ ഉണ്ട്. ആപ്പിലെ ടിക്ടോക്ക് പോലുള്ള ഫീച്ചറാണ് റീൽസ്.

റീൽസ്

റീൽസിൽ പരസ്യങ്ങൾ വന്നാൽ ഇത് ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ കാണുന്നത് പോലെ തന്നെ ആയിരിക്കും. വീഡിയോ ഫോർമാറ്റിലായിരിക്കും റീൽസിലെ പരസ്യങ്ങൾ. സ്റ്റോറീസിൽ ചിലപ്പോൾ ഇമേജുകളും പരസ്യങ്ങളായി വരാറുണ്ട്. റീൽസിൽ മുഴുവനും വീഡിയോകൾ മാത്രമായിരിക്കും വരുന്നത്. മുകളിൽ പറഞ്ഞ രാജ്യങ്ങളിൽ പരീക്ഷിച്ചുകഴിഞ്ഞാൽ വരും മാസങ്ങളിൽ മറ്റ് രാജ്യങ്ങളിലേക്കും റീൽസ് പരസ്യങ്ങൾ കൊണ്ടുവരും.

കൂടുതൽ വായിക്കുക: എന്താണ് ട്വിറ്റർ സ്പൈസസ്, എങ്ങനെ ഉപയോഗിക്കാം, അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: എന്താണ് ട്വിറ്റർ സ്പൈസസ്, എങ്ങനെ ഉപയോഗിക്കാം, അറിയേണ്ടതെല്ലാം

പരസ്യങ്ങൾ

ഇൻസ്റ്റാഗ്രാം റീൽസ് പരസ്യങ്ങൾക്ക് 30 സെക്കൻഡ് വരെ ദൈർഘ്യമുണ്ടാകും. ഇത് ഒരു സാധാരണ റീൽസ് വീഡിയോ പോലെ തന്നെയായിരിക്കും ഉണ്ടാവുക. ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ കാണുന്ന പരസ്യങ്ങളിൽ കാണാത്ത ഫംഗ്ഷനുകൾ, വെർട്ടിക്കലായി സ്‌പെയ്‌സ് ചെയ്‌ത പരസ്യങ്ങൾ, കമന്റ് ഓപ്ഷനുകൾ പോലുള്ളവ പരസ്യങ്ങളിൽ ഉണ്ടായിരിക്കും. ഇവ സേവ് ചെയ്യാനും ഒഴിവാക്കാനുമുള്ള ഓപ്ഷനുകൾ ഉപയോക്താക്കൾക്ക് ലഭിക്കും. പരസ്യങ്ങൾക്ക് പ്രത്യേകം സ്പോൺസർ എന്ന ടാഗ് നൽകും. കാണുമ്പോൾ തന്നെ സാധാരണ വീഡിയോ അല്ല എതെന്ന് ഉപയോക്താക്കൾക്ക് മനസിലാവാനാണ് ഇത്തരമൊരു നടപടി.

ഫേസ്ബുക്ക് സ്റ്റോറികളിലും പരസ്യങ്ങൾ
 

ഫേസ്ബുക്ക് സ്റ്റോറികളിലും പരസ്യങ്ങൾ

ഇൻസ്റ്റാഗ്രാം റീൽസിലേക്ക് പരസ്യങ്ങൾ കൊണ്ടുവരുന്നതിന് പുറമേ ഇൻസ്റ്റഗ്രാമിന്റെ മാതൃ കമ്പനിയായ ഫേസ്ബുക്ക് തങ്ങളുടെ പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക് സ്റ്റോറിസിലേക്കും പരസ്യങ്ങളുടെ പുതിയ ഫോർമാറ്റ് അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. വരും ആഴ്ചകളിൽ, തിരഞ്ഞെടുത്ത പരസ്യദാതാക്കൾക്കും ക്രിയേറ്റേഴ്സിനുമൊപ്പം ചേർന്ന് കമ്പനി ഫേസ്ബുക്ക് സ്റ്റോറികൾക്കായി പുതിയ സ്റ്റിക്കർ പരസ്യങ്ങൾ പരീക്ഷിക്കും.

കൂടുതൽ വായിക്കുക: വാട്സ്ആപ്പ് വോയിസ് മെസേജുകളുടെ പ്ലേബാക്ക് വേഗത നിയന്ത്രിക്കാനുള്ള സംവിധാനം വരുന്നുകൂടുതൽ വായിക്കുക: വാട്സ്ആപ്പ് വോയിസ് മെസേജുകളുടെ പ്ലേബാക്ക് വേഗത നിയന്ത്രിക്കാനുള്ള സംവിധാനം വരുന്നു

പ്രൊഡക്ട് ലിസ്റ്റിങ്

ഒരു പ്രൊഡക്ട് ലിസ്റ്റിങിലേക്ക് റീഡയറക്‌ടുചെയ്യാനായി ടാപ്പ് ചെയ്യാൻ സാധിക്കുന്ന സ്റ്റിക്കറുകൾ ഉപയോഗിച്ച് സ്റ്റോറികൾ ഉണ്ടാക്കാൻ പരസ്യദാതാക്കളെ ഫേസ്ബുക്കിലെ പുതിയ പരസ്യ ഫോർമാറ്റ് അനുവദിക്കും. ഈ സ്റ്റിക്കറിൽ ക്ലിക്കുചെയ്യുന്ന ഉപയോക്താക്കൾക്ക് വെബ്‌സൈറ്റിലെ പ്രൊഡക്ട് പേജിൽ നിന്ന് നേരിട്ട് പ്രൊഡക്ട് വാങ്ങാൻ സാധിക്കുന്ന രീതിയിലാണ് ഇത് സെറ്റ് ചെയ്യുന്നത്. നിലവിൽ സ്റ്റോറികളിൽ ഇന്റർലിങ്ക് ചെയ്ത് പ്രൊഡക്ട് പേജിലേക്ക് റീഡയറക്ട് ചെയ്യുന്ന സംവിധാനം ഇൻസ്റ്റഗ്രാം സ്റ്റോറീസിൽ ഉണ്ട്.

ഫീച്ചർ

പരസ്യങ്ങൾക്ക് പുറമേ ഇൻസ്റ്റാഗ്രാമിലെ ഉപയോക്താക്കൾക്ക് അവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകളിൽ റീൽസ് ഷെയർ ചെയ്യാൻ അനുവദിക്കുന്ന ഒരു ഫീച്ചർ കൂടി കൊണ്ടുവരാൻ ഫേസ്ബുക്ക് ശ്രമിക്കുന്നുണ്ട്. റോയിട്ടേഴ്സ് പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് കമ്പനി തങ്ങളുടെ ആഗോള റോള ഔട്ടിന് മുമ്പായി ഈ ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ ചില ക്രിയേറ്റേഴ്സിന് നൽകും. ഇത് ഇന്ത്യയിലെ ക്രിയേറ്റേഴ്സിന് ആയിരിക്കും ആദ്യം നൽകുക എന്നാണ് സൂചനകൾ. ഇൻസ്റ്റഗ്രാമിലെ പുതിയ പരസ്യ ഫീച്ചർ നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് കൊണ്ടുവരുന്നത്. ഇത് വിജയം കണ്ടാൽ മാത്രമേ സ്ഥിരപ്പെടുത്തുകയുള്ളു.

കൂടുതൽ വായിക്കുക: വാട്സ്ആപ്പിന് പകരക്കാരനാവാൻ കേന്ദ്ര സർക്കാരിന്റെ സന്ദേശ് ആപ്പ് പുറത്തിറങ്ങികൂടുതൽ വായിക്കുക: വാട്സ്ആപ്പിന് പകരക്കാരനാവാൻ കേന്ദ്ര സർക്കാരിന്റെ സന്ദേശ് ആപ്പ് പുറത്തിറങ്ങി

Best Mobiles in India

English summary
Instagram reels began showing ads in countries including India, Brazil, Germany and Australia. This feature is currently being tested.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X