ഇൻസ്റ്റാഗ്രാമിലും അയച്ച മെസേജ് കുറച്ച് കഴിഞ്ഞാൽ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ആകും

|

ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാം ഒരു പുതിയ സവിശേഷത പരീക്ഷിക്കുന്നതായി റിപ്പോർട്ട്. ഇൻസ്റ്റാഗ്രാമിലെ ഇൻസ്റ്റന്റ് മെസേജിങുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. താമസിയാതെ ഉപയോക്താക്കൾക്ക് സ്നാപ്ചാറ്റ് പോലെ ഇൻസ്റ്റാഗ്രാമിലും കുറച്ച് സമയം മാത്രം നില നിൽക്കുന്ന മെസേജുകൾ അയക്കാൻ കഴിഞ്ഞേക്കും.

ഇൻസ്റ്റാഗ്രാം
 

ഇൻസ്റ്റാഗ്രാം മെസേജിങ് ഫീച്ചറിന്റെ ഈ സവിശേഷത ഉപയോക്താവ് ഓരോ തവണ ചാറ്റിൽ നിന്നും എക്സിറ്റ് ആകുമ്പോഴും ചാറ്റ്ബോക്‌സ് ക്ലിയർ ചെയ്യും. ആൻഡ്രോയിഡ് അപ്ലിക്കേഷന്റെ കോഡിൽ മറഞ്ഞിരിക്കുന്ന പുതിയ സവിശേഷത കണ്ടെത്തിയത് അപ്ലിക്കേഷൻ ഗവേഷകനായ ജാൻ മഞ്ചുൻ വോങ് ആണെന്നാണ് റിപ്പോർട്ടുകൾ. ഫേസ്ബുക്ക് വക്താവിന്റെ പ്രസ്താവനയടക്കം തെളിവായി നൽകികൊണ്ട് ഭാവിയിൽ ഈ ഫീച്ചർ ലൈവ് ആകുമെന്ന് ടെക്ക്രഞ്ചിന്റെ റിപ്പോർട്ട് സ്ഥിരീകരിച്ചു.

ട്വീറ്റ്

വോങിന്റെ ട്വീറ്റ് പുതിയ ഫീച്ചർ വിശദീകരിക്കുകയും അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് തെളിയിക്കുകയും ചെയ്തിരുന്നു. ട്വീറ്റിന് മറുപടിയായി, നിങ്ങളുടെ മെസേജിങ് എക്സ്പീരിയൻസ് മെച്ചപ്പെടുത്തുന്നതിനായി ഞങ്ങൾ എല്ലായ്പ്പോഴും പുതിയ ഫീച്ചറുകൾ എക്സ്പ്ലോർ ചെയ്യുന്നു. ഈ സവിശേഷത ഇപ്പോഴും ആദ്യഘട്ട ഡെവലപ്പിങിലാണ്, ഇതുവരെ പരീക്ഷിച്ചിട്ടില്ല എന്ന് ഇൻസ്റ്റാഗ്രാം പറഞ്ഞു.

കൂടുതൽ വായിക്കുക: വാട്സ്ആപ്പിൽ ഡിലീറ്റ് ചെയ്ത മെസേജുകൾ എങ്ങനെ കാണാം

വോംഗ്

വോംഗ് കണ്ടെത്തിയ രീതിയിൽ പുതിയ ഫീച്ചർ വികസിപ്പിക്കുന്നുവെങ്കിൽ ഇൻസ്റ്റാഗ്രാം ഡയറക്ട് മെസേജ് ഓപ്പൺ ചെയ്യുമ്പോൾ. ഒരു ഡാർക്ക് മോഡ് മെസേജിങ് വിൻഡോയിൽ കണ്ടെത്തിയേക്കാം. നേരത്തെ സൂചിപ്പിച്ചതുപോലെ ചാറ്റിൽ നിന്നും ഉപയോക്താവ് പുറത്തുകടന്നതിന് ശേഷം ചാറ്റ് വിൻഡോ ക്ലിയർ ചെയ്യുന്നു. കോൺവർസേഷനുകൾ വീണ്ടും വായിക്കുന്നത് അസാധ്യമാക്കുന്നു.

ഇൻസ്റ്റാഗ്രാം ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ
 

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം കുറച്ചു കാലമായി ഡിയപ്പിയറിങ് മെസേജസ് ഫീച്ചർ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഏകദേശം രണ്ട് വർഷങ്ങൾക്ക് മുമ്പ് ഇൻസ്റ്റാഗ്രാം ഡയറക്റ്റ് ക്യാമറയിൽ നിന്ന് ഒരു സ്വീകർത്താവിന് എങ്ങനെ ഒരു ഫോട്ടോയോ വീഡിയോയോ കാണാനാകുമെന്നത് നിയന്ത്രിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു സവിശേഷത ഇൻസ്റ്റാഗ്രാം പുറത്തിറക്കിയിരുന്നു.

മെസേജ്

മെസേജ് ലഭിക്കുന്ന ആൾ ആ മെസേജ് ഇത് ഒരു തവണ കാണണോ അതോ കുറച്ച് സമയത്തേക്ക് കാണണോ അതല്ലെങ്കിൽ ചാറ്റ്ബോക്സിൽ സ്ഥിരമായി അത് കാണണോ എന്ന് തീരുമാനിക്കാൻ പുതിയ സവിശേഷത സഹായിക്കുന്നു. അതിന്റെ രൂപത്തിൽ നിന്ന് പുതിയ ഇൻസ്റ്റാഗ്രാം ഡിസപ്പിയറിങ് മെസേജ് ഫീച്ചർ ആദ്യം ആൻഡ്രോയിഡിൽ ലഭ്യമാകുമെന്നും. അത് പിന്നീട് ഐഒഎസിൽ വരുമെന്നുമാണ് റിപ്പോർട്ടുകൾ.

കൂടുതൽ വായിക്കുക: ഈ കൊറോണ ട്രാക്കർ ആപ്പ് ഉപയോഗിക്കരുത്; പിന്നിൽ ഹാക്കർമാരുടെ ചതി

ഇൻസ്റ്റാഗ്രാം

ഇൻസ്റ്റാഗ്രാം ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ വന്ന് കഴിഞ്ഞാൽ ചാറ്റ് തുറക്കുമ്പോൾ ചാറ്റ് ത്രെഡ് മിക്കപ്പോഴും പൂർണമായും ശൂന്യമായി കാണപ്പെടും എന്നാണ്. കൃത്യമായ വിശദാംശങ്ങൾ ഇനിയും സ്ഥിരീകരിച്ചിട്ടില്ല. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പുറത്ത് വരും.

Most Read Articles
Best Mobiles in India

English summary
Instagram is experimenting with a new feature and this one is related to instant messaging. Shortly, users may be able to send short-lived messages on Instagram, just like Snapchat. The Instagram messaging feature might clear the chatbox every time you exit it. This is one of the features it has been working on for a while now.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X