ഇൻസ്റ്റാഗ്രാം വഴിയും ഇനി ക്രിയേറ്റർമാർക്ക് പണം ഉണ്ടാക്കാം, ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷൻ വരുന്നു

|

ഫേസ്ബുക്കിലൂടെയും യൂട്യൂബിലൂടെയും പണം ഉണ്ടാക്കുന്നത് പോലെ ഇനി ഇൻസ്റ്റാഗ്രാമിലൂടെയും കണ്ടന്റ് ക്രിയേറ്റർമാർക്ക് പണം സമ്പാദിക്കാം. ഇതിനായുള്ള പുതിയൊരു സംവിധാനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഇൻസ്റ്റാഗ്രാം. ഇൻസ്റ്റാഗ്രാം സബ്ക്രിപ്ഷൻ എന്ന പുതിയ ആശയത്തിലൂടെയാണ് ആളുകൾക്ക് പണം സമ്പാദിക്കാനുള്ള വഴിയായി ഇൻസ്റ്റാഗ്രാം മാറുന്നത്. ഈ ഫീച്ചർ ഇപ്പോൾ അമേരിക്കയിലെ ഒരുകൂട്ടം കണ്ടന്റ് ക്രിയേറ്റർമാർക്കിടയിൽ പരീക്ഷിക്കുകയാണ്.

ഇൻസ്റ്റാഗ്രാം സബ്ക്രിപ്ഷൻ

ഇൻസ്റ്റാഗ്രാം സബ്ക്രിപ്ഷനിലൂടെ ഫോളോ ചെയ്യുന്ന ആളുകൾക്ക് എക്‌സ്‌ക്ലൂസീവ് ഇൻസ്റ്റാഗ്രാം ലൈവ് വീഡിയോകളിലേക്കും സ്റ്റോറികളിലേക്കും പണമടച്ചുള്ള ആക്‌സസ് നൽകുന്നു. വരിക്കാർക്ക് കമന്റ് സെക്ഷനിലും ക്രിയേറ്റർമാരുടെ ഇൻബോക്‌സുകളിലും വേറിട്ട് കാണാൻ സഹായിക്കുന്ന ഒരു പ്രത്യേക ബാഡ്ജും ലഭിക്കും. നിലവിൽ മൊത്തം 10 അമേരിക്കൻ ഇൻസ്റ്റാഗ്രാം ക്രിയേറ്റർമാർക്ക് മാത്രമേ പുതിയ ഫീച്ചറിലേക്ക് ആക്‌സസ് ലഭിച്ചിട്ടുള്ളൂ. നിലവിൽ പരീക്ഷണത്തിലുള്ള ഈ ഫീച്ചർ വൈകാതെ ഇന്ത്യയിലും എത്തുമെന്ന് പ്രതീക്ഷിക്കാം.

അറിയാം മൈക്രോസോഫ്റ്റ് ടീംസിന്റെ ഈ അഞ്ച് പുതിയ ഫീച്ചറുകളെക്കുറിച്ച്അറിയാം മൈക്രോസോഫ്റ്റ് ടീംസിന്റെ ഈ അഞ്ച് പുതിയ ഫീച്ചറുകളെക്കുറിച്ച്

സബ്‌സ്‌ക്രിപ്‌ഷൻ

സബ്‌സ്‌ക്രിപ്‌ഷൻ പ്രൊഡക്ടിലൂടെ ക്രിയേറ്റർമാർക്ക് അവരുടെ എക്‌സ്‌ക്ലൂസീവ് കണ്ടന്റ് ആക്സസ് ചെയ്യാൻ ഫോളോവേഴ്സ് നൽകേണ്ട തുക തിരഞ്ഞെടുക്കാം. ഇത്തരത്തിൽ തിരഞ്ഞെടുക്കാൻ എട്ട് വില നിലവാരങ്ങളാണ് ലഭിക്കുക. ഓരോ മാസവും 0.99 ഡോളർ മുതൽ 99.99 ഡോളർ വരെയുള്ള വിലയിൽ ഏതെങ്കിലും ഒന്നാണ് തിരഞ്ഞെടുക്കേണ്ടത്. ഒരു ക്രിയേറ്റർ അവരുടെ കണ്ടന്റ് എത്രമാത്രം മൂല്യമുള്ളതാണെന്ന് വിശ്വസിക്കുന്നുവോ അതിനനുസരിച്ച് വില നിശ്ചയിക്കാം. പണം നൽകി സബ്‌സ്‌ക്രൈബുചെയ്‌ത് കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് ഹൈലൈറ്റുകളായി സേവ് ചെയ്തിരിക്കുന്ന സ്റ്റോറികൾ പോലുള്ള സബ്‌സ്‌ക്രൈബർമാർക്ക് മാത്രമുള്ള കണ്ടന്റ് ആക്‌സസ് ചെയ്യാൻ കഴിയും.

പർപ്പിൾ റിങ്

സബ്ക്രിപ്ഷൻ നേടിക്കഴിഞ്ഞ ആളുകൾക്ക് എക്‌സ്‌ക്ലൂസീവ് ബ്രോഡ്‌കാസ്റ്റുകളെക്കുറിച്ചുള്ള നോട്ടിഫിക്കേഷനുകളും നൽകും. ഇത്തരം കണ്ടന്റുകൾ സബ്ക്രൈബ് ചെയ്ത് കാണുന്ന ആളുകൾ കുറവായതിനാൽ തന്നെ ക്രിയേറ്റർമാരുമായി കൂടുതൽ ആഴത്തിൽ ഇടപഴകാൻ സാധിക്കും. പർപ്പിൾ റിങ് ഉള്ള വരിക്കാർക്ക് മാത്രമുള്ള സ്റ്റോറികളിൽ ക്രിയേറ്റർമാർക്ക് വോട്ടെടുപ്പുകൾ അടക്കമുള്ള കാര്യങ്ങൾ ഷെയർ ചെയ്യാൻ സാധിക്കും. പർപ്പിൾ നിറത്തിലുള്ള സബ്‌സ്‌ക്രൈബർ ബാഡ്‌ജുകൾ എല്ലാവർക്കും ലഭ്യമാകുന്ന കണ്ടന്റിൽ നിന്നും സബ്ക്രൈബർമാർക്ക് മാത്രം ലഭ്യമാകുന്ന കണ്ടന്റിനെ വേറിട്ട് നിർത്തും. അത് കൂടാതെ ക്രിയേറ്റർമാരുടെ ഇൻബോക്‌സിലെ മെസേജ് ഫോൾഡറുകളിൽ സബ്ക്രിപ്ഷൻ ഉള്ളവരെ പ്രത്യേകം തിരിച്ചറിയാനും സാധിക്കും.

വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട വരാൻ പോകുന്ന ഫീച്ചറുകൾ ഇവയാണ്വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട വരാൻ പോകുന്ന ഫീച്ചറുകൾ ഇവയാണ്

ക്രിയേറ്റർ

ക്രിയേറ്റർമാരുടെ എക്‌സ്‌ക്ലൂസീവ് ആയ കണ്ടന്റ് സ്‌ക്രീൻഷോട്ട് എടുക്കുന്നത് തടയുന്ന സാങ്കേതികവിദ്യ ഇൻസ്റ്റാഗ്രാം വികസിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ പരീക്ഷിക്കുന്ന വേർഷനിൽ ഇത്തരം ഫീച്ചറുകളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. വരിക്കാർ കണ്ടന്റ് മറ്റുള്ളവർക്ക് ഷെയർ ചെയ്യുന്നത് നിലവിൽ നിബന്ധനകളുടെ ലംഘനമാണ്. സ്‌ക്രീൻഷോട്ട് എടുക്കുകയോ കണ്ടന്റ് റെക്കോർഡ് ചെയ്യുന്നതോ ആയ ആരെയും റിപ്പോർട്ടുചെയ്യാൻ കണ്ടന്റ് ക്രിയേറ്റർമാരോട് ഇൻസ്റ്റഗ്രാം ആവശ്യപ്പെടുന്നുണ്ട്.

ക്രിയേറ്റർമാർ

നിലവിൽ ക്രിയേറ്റർമാരുടെ അനലിറ്റിക്‌സ് ഡാഷ്‌ബോർഡിൽ സബ്‌സ്‌ക്രിപ്‌ഷനായി പ്രത്യേക വിഭാഗമൊന്നും ഇല്ല. എന്നാൽ ക്രിയേറ്റർമാർക്ക് അവരുടെ സബ്‌സ്‌ക്രിപ്‌ഷനുകൾ, മൊത്തം സബ്‌സ്‌ക്രൈബർമാർ, പുതിയ സബ്‌സ്‌ക്രിപ്‌ഷനുകൾ, ക്യാൻസൽ ചെയ്ത സബ്ക്രിപ്ഷനുകൾ എന്നിവയടക്കമുള്ള മൊത്തം കണക്കുകൾ അവരുടെ സബ്‌സ്‌ക്രിപ്‌ഷൻ സെറ്റിങ്സിൽ നിന്ന് ആക്‌സസ് ചെയ്യാൻ കഴിയും. ക്രിയേറ്റർമാർക്ക് നിലവിൽ സബ്‌സ്‌ക്രൈബർ ലിസ്റ്റുകളോ ഏതെങ്കിലും തരത്തിലുള്ള ഡാറ്റയോ എക്‌സ്‌പോർട്ടുചെയ്യാൻ നിലവിൽ സാധിക്കില്ല. എന്നാൽ ഇധികം വൈകാതെ വരിക്കാരുമായി ബന്ധപ്പെടാൻ ക്രിയേറ്റർമാരെ സഹായിക്കുന്ന ടൂളുകൾ ഉണ്ടാക്കുമെന്ന് ഇൻസ്റ്റാഗ്രാം വ്യക്തമാക്കുന്നു.

വാട്സ്ആപ്പ് ചാറ്റിൽ നിന്നും പുറത്ത് കടന്നാലും വോയിസ് മെസേജ് കേട്ടുകൊണ്ടിരിക്കാം, പുതിയ ഫീച്ചർ വരുന്നുവാട്സ്ആപ്പ് ചാറ്റിൽ നിന്നും പുറത്ത് കടന്നാലും വോയിസ് മെസേജ് കേട്ടുകൊണ്ടിരിക്കാം, പുതിയ ഫീച്ചർ വരുന്നു

റീൽസ്

റീൽസ് അടക്കമുള്ള ഫീച്ചറുകളിലൂടെ ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് പ്രിയപ്പെട്ട പ്ലാറ്റ്ഫോം ആയി മാറിക്കഴിഞ്ഞിരിക്കുന്നു. ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമുകൾ നൽകുന്നതിന് സമാനമായി കണ്ടന്റ് ക്രിയേറ്റർമാക്ക് പണം ഉണ്ടാക്കാനുള്ള ഓപ്ഷൻ കൂടി ലഭിക്കുന്നതോടെ പ്ലാറ്റ്ഫോമിൽ കൂടുതൽ കണ്ടന്റുകൾ ലഭ്യമാകുമെന്ന് ഉറപ്പാണ്. ഈ വർഷം വീഡിയോയ്ക്കാണ് ഇൻസ്റ്റാഗ്രാം പ്രാധാന്യം നൽകുന്നതെന്ന് അധികൃതർ അറിയിച്ചിരുന്നു. ഐജിടിവിയിലും റീൽസിലുമായി കണ്ടന്റ് ഇടുന്ന ആളുകൾക്ക് സബക്രിപ്ഷൻ എന്ന ഓപ്ഷൻ പണം സമ്പാദിക്കാനുള്ള വഴിയായി മാറുമെന്ന് ഉറപ്പാണ്.

Best Mobiles in India

English summary
Instagram working on a subscription option. This allows content creators to make money. This option features exclusive content that can only be viewed on payment.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X