വാട്സ്ആപ്പ് ചാറ്റ് ഗവൺമെന്റ് നിരീക്ഷിക്കുന്നോ? ചുവപ്പ് ടിക്സിന് പിന്നിലെ രഹസ്യമെന്ത്

|

ഈ വർഷം ആദ്യം പുതിയ പ്രൈവസി പോളിസി പ്രഖ്യാപിച്ചതുമുതൽ വാട്സ്ആപ്പ് വിവാദങ്ങൾക്ക് നടുവിലാണ്. ഇന്ത്യയിലെ പുതിയ ഐടി നിയമങ്ങൾ കാരണം കോടതിയിൽ വരെ എത്തി നിൽക്കുകയാണ് വാട്സ്ആപ്പ്. ഡൽഹി കോടതിയിൽ സമർപ്പിച്ച പരാതിയിൽ ഇതുവരെ വിധി വന്നിട്ടില്ല. ഇതിനെല്ലാം ഇടയിൽ പുതിയ ആരോപണം കൂടി വ്യാപകമാവുകയാണ്. സർക്കാർ നിങ്ങളുടെ ചാറ്റുകൾ നിരീക്ഷിക്കുന്നുവെന്നും അത്തരം മെസേജുകൾക്ക് റെഡ് ടിക് മാർക്ക് വരും എന്നുമാണ് ഈ മെസേജ്.

 

കേന്ദ്ര സർക്കാർ

കേന്ദ്ര സർക്കാർ പുതിയ ഐടി നിയമങ്ങൾ നടപ്പാക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ഉപയോക്താവിനെതിരെ കോടതി നടപടികൾ ആരംഭിച്ചതായും പുതിയ വിവരങ്ങൾ അവകാശപ്പെടുന്നു. ഈ മെസേജുകൾ വാട്സ്ആപ്പ് വഴി തന്നെയാണ് ഏറ്റവും കൂടുതൽ പ്രചരിക്കുന്നത്. പുതിയ ഐടി നിയമങ്ങൾക്കെതിരെ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോം കേസ് ഫയൽ ചെയ്തതും ഈ റെഡ് ടിക്സുമായി ബന്ധിപ്പിച്ച് വിശ്വസനീയമായ രീതിയിലാണ് മെസേജുകൾ പ്രചരിക്കുന്നത്. പുതിയ ഐടി മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കിയതിനാൽ സർക്കാർ കോളുകൾ റെക്കോർഡുചെയ്യുമെന്നും എല്ലാ ഉപയോക്താക്കളുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷിക്കുമെന്നും മെസേജിൽ പറയുന്നു.

വാട്സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസി അംഗീകരിച്ചില്ലെങ്കിൽ എന്താണ് കുഴപ്പം?വാട്സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസി അംഗീകരിച്ചില്ലെങ്കിൽ എന്താണ് കുഴപ്പം?

മെസേജ്

കേന്ദ്ര സർക്കാരിനും മതത്തിനും എതിരായി മോശം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ഉപയോക്താക്കളെ സർക്കാർ അറസ്റ്റ് ചെയ്യുമെന്നും പ്രചരിക്കുന്ന മെസേജിൽ ഉണ്ട്. പുതിയ ഐടി നിയമങ്ങൾ നിലവിൽ വന്നുകഴിഞ്ഞാൽ എല്ലാ ഡിവൈസുകളും "മിനിസ്ട്രി സിസ്റ്റവുമായി ബന്ധിപ്പിക്കും" എന്നും മെസേജ് സൂചിപ്പിക്കുന്നു. ഉപയോക്താവിന്റെ വാട്സ്ആപ്പിന്റെയും മറ്റ് അക്കൗണ്ടുകളുടെയും പൂർണ നിയന്ത്രണം ഇതിലൂടെ സർക്കാരിന് ലഭിക്കും. ഉപയോക്താവിന്റെ മെസേജുകൾ സർക്കാർ നിരീക്ഷിക്കുന്നുണ്ടെങ്കിൽ അത് അവരെ അറിയിക്കുന്നതിനുള്ള ഫേസ്ബുക്കിന്റെ മാർഗമാണ് ചുവപ്പ് ടിക്സ് എന്നാണ് മെസേജിൽ പറയുന്നത്.

ടിക്സ്
 

സാധാരണയായി മെസേജ് അയച്ച് അത് സ്വീകരിച്ച് ആൾ ഓപ്പൺ ചെയ്ത് കഴിഞ്ഞാൽ നീല ടിക്സ് ആയി മാറും. രണ്ട് നീല നിറമുള്ള ടിക്കുകളും ഒരു ചുവന്ന ടിക്കും ഉണ്ടെങ്കിൽ സർക്കാർ നിങ്ങളുടെ അക്കൗണ്ട് നിരീക്ഷിക്കുകാണ് എന്നാണ് അർത്ഥമെന്നും മൂന്ന് ചുവന്ന ടിക്കുകളുണ്ടെങ്കിൽ, സർക്കാർ നിങ്ങൾക്കെതിരെ കോടതി നടപടികൾ ആരംഭിച്ചു കഴിഞ്ഞു എന്നാണ് അർത്ഥമെന്നും ഈ മെസേജ് അവകാശപ്പെടുന്നു. വാട്സ്ആപ്പ് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഉള്ള ആപ്പാണ് എന്നത് വക വെക്കാതെയാണ് ഈ മെസേജിലെ കാര്യങ്ങൾ പരക്കുന്നത്.

ഇൻസ്റ്റാഗ്രാം റീൽസിലൂടെ പണം സമ്പാദിക്കാം; അറിയേണ്ടതെല്ലാംഇൻസ്റ്റാഗ്രാം റീൽസിലൂടെ പണം സമ്പാദിക്കാം; അറിയേണ്ടതെല്ലാം

എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ

എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ സംവിധാനം എന്നത് നിങ്ങൾക്കും നിങ്ങൾ മെസേജ് അയച്ച വ്യക്തിക്കും മാത്രമേ ഈ ചാറ്റ് ഡാറ്റയിലേക്ക് ആക്സസ് ഉള്ളു എന്നതാണ്. കമ്പനിക്ക് തന്നെ മെസേജുകൾ വായിക്കാൻ കഴിയില്ല. അതുകൊണ്ട് സർക്കാർ വിവരങ്ങൾ നിരീക്ഷിക്കുന്നു എന്നത് പൂർണ്ണമായും തെറ്റാണ്. കോളുകൾ റെക്കോർഡ് ചെയ്യാനോ മെസേജുകൾ വായിക്കാനോ സാധിക്കില്ല.

സോഷ്യൽ മീഡിയ

ഓൺലൈനിൽ പ്രചരിക്കുന്ന മെസേജ് ഒരു തട്ടിപ്പാണ്. ഒരു മെസേജിന്റെ ഉറവിടം വെളിപ്പെടുത്താൻ സോഷ്യൽ മീഡിയ കമ്പനികളോട് സർക്കാരിന് ആവശ്യപ്പെടാം എന്നതാണ് പുതിയ ഐടി നിയമങ്ങളിലുള്ളത്. അത് പരിഗണിക്കുമ്പോൾ ഈ മെസേജ് സത്യമാണ് എന്ന് തോന്നാം. പക്ഷേ ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊന്നും ശരിയല്ല. ആളുകൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നതിനായി ഉണ്ടാക്കിയ മെസേജ് ആണ് ഇത് എന്ന കാര്യം വ്യക്തമാണ്.

ടിൻഡർ അടക്കമുള്ള ഡേറ്റിങ് ആപ്പുകളിൽ വാക്സിനേഷൻ എടുത്തവർക്ക് പ്രത്യേക ബാഡ്ജ്ടിൻഡർ അടക്കമുള്ള ഡേറ്റിങ് ആപ്പുകളിൽ വാക്സിനേഷൻ എടുത്തവർക്ക് പ്രത്യേക ബാഡ്ജ്

Best Mobiles in India

English summary
Messages are widely circulating that the government is monitoring your chats and that such messages will get red tick marks.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X