ഗൂഗിൾ പ്ലേ സ്റ്റോറിൽ വീണ്ടും ജോക്കർ മാൽവെയർ, സൂക്ഷിച്ചില്ലെങ്കിൽ സ്മാർട്ട്ഫോൺ അപകടത്തിലാകും
മാൽവെയറുകളായ രണ്ട് ആപ്പുകളെ പ്ലേ സ്റ്റോറിൽ കണ്ടെത്തി. നിരവധി ഉപയോക്താക്കൾ ഈ ആപ്പ് ഡൌൺലോഡ് ചെയ്യുകയും ആപ്പുകളുടെ പ്രീമിയം സർവ്വാസിനായി സബ്‌സ്‌ക്രൈബും ചെയ്തിട്ടുണ്ട്. ചെക്ക് പോയിന്റ് റിസെർച്ചിന്റെ റിപ്പോർട്ടിലാണ് ഈ ഇക്കാര്യങ്ങൾ പുറത്ത് വിട്ടത്. കുപ്രസിദ്ധമായ ജോക്കർ എന്ന മാൽവെയറാണ് പ്ലേസ്റ്റോറിൽ കടന്ന് കൂടിയിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്ലേ സ്റ്റോറിന്റെ സുരക്ഷാ സംവിധാനങ്ങളെ മറികടന്നാണ് ഇത് പ്ലേ സ്റ്റോറിൽ എത്തിയത്.

ജോക്കർ മാൽവെയർ
കണ്ടുപിടിക്കാൻ പ്രയാസമുള്ള രീതിയിലാണ് ജോക്കർ മാൽവെയറുകൾ ഉണ്ടാവുക. മാൽവെയർ DEX ആപ്ലിക്കേഷനുള്ളിലെ Base64 എൻകോഡഡ് സ്‌ട്രിംഗുകളുമായി ചേർന്നാണ് വരുന്നത്. ഇവ പിന്നീട് ഡീകോഡ് ചെയ്ത് ഒരു അപ്ലിക്കേഷന്റെ രൂപത്തിൽ സ്മാർട്ട്‌ഫോണുകളിൽ ലോഡുചെയ്യുന്നു. വളരെ അപകടകാരിയായ മാൽവെയറാണ് ജോക്കറെന്നാണ് ടെക് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ജോക്കർ മാൽവെയർ ആദ്യമായല്ല കണ്ടെത്തുന്നത്. 2017 ലാണ് ഈ മാൽവെയർ ആദ്യം കണ്ടെത്തിയത്. ആദ്യം ബില്ലിംഗ് തട്ടിപ്പുകൾക്കായി ഉപയോഗിച്ചിരുന്ന മാൽവെയറാണ് ഇത്. ഇത്തരം തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്ന ഏറ്റവും പ്രചാരമുള്ള മാൽവെയറുകളിലൊന്നാണ് ഇത്. നിങ്ങളുടെ എസ്എംഎസ് മെസേജുകൾ, കോൺടാക്റ്റ് ലിസ്റ്റുകൾ, ഡിവൈസിന്റെ മറ്റ് വിവരങ്ങൾ എന്നിവ പോലും ഹാക്ക് ചെയ്യാൻ ഈ മാൽവെയറിന് സാധിക്കും.

ജോക്കർ മാൽവെയർ ഹൈഡ് ചെയ്ത് വെക്കുന്നതിനായി ക്രിയേറ്റർമാർ നിരവധി മാർഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സ്‌ട്രിംഗുകൾ ഹൈഡ് ചെയ്തുള്ള എൻക്രിപ്ഷൻ, ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി വ്യാജ റിവ്യൂസ് അവതരിപ്പിക്കൽ എന്നിങ്ങനെയുള്ളവയാണ് അവരുടെ പ്രധാന തന്ത്രങ്ങൾ. ഉപയോക്താക്കളുടെ വിശ്വാസം വർധിപ്പിക്കുന്നതിനായി അവർ അപ്ലിക്കേഷന്റെ ക്ലീൻ വേർഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ അപ്‌ലോഡുചെയ്യുന്നു. പിന്നീട് അപ്ഡേറ്റുകളിലൂടെ മാൽവെയർ കടത്തിവിടുന്നു.

ഗൂഗിൾ പ്ലേ സ്റ്റോർ അപ്ലിക്കേഷനുകൾ നീക്കം ചെയ്തു
ചെക്ക് പോയിൻറ് ഗവേഷകരുടെ റിപ്പോർട്ടിനെ തുടർന്ന് സംശയാസ്‌പദമായ 11 അപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കംചെയ്‌തു. ഗൂഗിൾ പ്ലേ പ്രൊട്ടക്റ്റ് അപ്‌ഡേറ്റ് ചെയ്യുന്നത് തുടരുകയും അതിന്റെ സുരക്ഷാ ഇൻഫ്രാസ്ട്രക്ചർ വർധിപ്പിക്കുകയും ചെയ്യുമെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്ലാറ്റ്‌ഫോമിലെ പ്രശ്നങ്ങൾ കണ്ടെത്തി അവയിലൂടെ പ്ലേ സ്റ്റോറിൽ നുഴഞ്ഞ് കയറുകയാണ് മാൽവെയർ ആപ്പുകൾ നിർമ്മിക്കുന്നവരുടെ രീതി.

ജോക്കറിനെപ്പോലുള്ള മാൽവെയർ ഗൂഗിൾ പ്ലേ സ്റ്റോറിലേക്ക് കയറി കൂടന്നത് ഇതാദ്യമല്ല. മാൽവെയർ ഉൾക്കൊള്ളുന്ന ആപ്പുകൾ നിരവധി ആപ്പുകൾ ഇത്തരത്തിൽ നേരത്തെയും പ്ലാറ്റ്ഫോമിൽ കയറിക്കൂടിയിരുന്നു. 2020 ജനുവരി വരെയുള്ള കണക്കുകൾ അനുസരിച്ച് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പ്ലേ സ്റ്റോറിൽ നിന്ന് 1,700 ലധികം അപ്ലിക്കേഷനുകൾ ഗൂഗിൾ നീക്കംചെയ്‌തിട്ടുണ്ട്.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് മാൽവെയറുള്ള അപ്ലിക്കേഷനുകൾ നീക്കംചെയ്‌തുവെങ്കിലും, ജോക്കർ വീണ്ടും ഇത്തരത്തിൽ കടന്നുകൂടുമെന്നാണ് ജോക്കർ മാൽവെയർ തിരിച്ചറിഞ്ഞ ചെക്ക് പോയിന്റിലെ ഗവേഷകർ പറയുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിലെ പോസിറ്റീവ് റിവ്യൂസിന്റെ എണ്ണം മാത്രം നോക്കി ഡൌൺലോഡ് ചെയ്യുന്നത് ശരിയല്ല. ആപ്പുകൾ ഡൌൺലോഡ് ചെയ്യുമ്പോൾ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. ആപ്പുകൾ ഗൂഗിൾ എത്ര പരിശോധിച്ച് അപ്രൂവ് ചെയ്താലും സുരക്ഷാ വിഴ്ച്ചകൾ സംഭവിക്കും.


Click it and Unblock the Notifications








