Bev Q App: മദ്യം വാങ്ങാൻ ഇ-ടോക്കൻ നൽകുന്ന ബെവ് ക്യൂ ആപ്പ് ഉടൻ പുറത്തിറങ്ങും

|

കേരളത്തിൽ വീണ്ടും മദ്യവിൽപ്പന ശാലകൾ തുറക്കാനൊരുങ്ങുന്നതിനിടെ സാമൂഹിക അകലം പാലിക്കാനും ബിവറേജസ് ഔട്ട്ലെറ്റുകളിൽ തിരക്കില്ലാതാക്കാനുമായി കേരള സർക്കാർ പുതിയ ആപ്പ് പുറത്തിറക്കുന്നു. ബെവ് ക്യൂ എന്ന പുതിയ ആപ്പിലൂടെ മദ്യം വാങ്ങേണ്ട ആളുകൾക്ക് നേരത്തെ ടോക്കൻ എടുക്കാം. ഈ ആപ്പ് ഉടൻ തന്നെ പ്ലേ സ്റ്റോറിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ആപ്പിന്റെ പരിശോധനകൾ നടന്ന് വരികയാണ്.

ബെവ് ക്യൂ ആപ്പ്

ബെവ് ക്യൂ ആപ്പ് നിലവിൽ സുക്ഷാ പരിശോധനകളിലാണ്. മൂന്ന് ഘട്ട പരിശോധനകളാണ് ആപ്പിന് പൂർത്തിയാക്കാനുള്ളത്. സെക്യൂരിറ്റി ടെസ്റ്റ്, ലോഡ് ടെസ്റ്റ്, വൾണറബിലിറ്റി ടെസ്റ്റ് എന്നിങ്ങനെയാണ് പരിശോധനകൾ. ഇവ മൂന്നും പൂർത്തിയാക്കുന്നതോടെ ആപ്പ് ഉപയോക്താക്കൾക്കായി ലഭ്യമായി തുടങ്ങു. ഏറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയാണ് ഈ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.

മദ്യം വീട്ടിലെത്തിക്കില്ല

ബെവ് ക്യൂ ആപ്പിലൂടെ ഓൺലൈനായി മദ്യം ഓർഡർ ചെയ്ത് വീട്ടിലെത്തിക്കില്ല. ഇതൊരു ടോക്കൺ സംവിധാനം മാത്രമാണ്. ഔട്ട്ലെറ്റുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി ഉണ്ടാക്കിയിട്ടുള്ള ഈ ആപ്പ് ഉപയോഗിക്കുന്ന ആളുകൾക്ക് 21 വയസ്ല് പൂർത്തിയാവണം എന്ന നിബന്ധനയും നിലവിലുണ്ട്. ആപ്പ് നിലവിൽ വരുന്നതോടെ ഔട്ടലെറ്റുകളിൽ തിരക്കില്ലാതെ തന്നെ മദ്യ വിൽപ്പന പഴയ നിലയിൽ ആവുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

കൂടുതൽ വായിക്കുക: ടിക്ടോക്കിന് മുട്ടൻ പണി; പ്ലേസ്റ്റോറിൽ റേറ്റിങ് കുത്തനെ കുറഞ്ഞു, കാരണം യൂട്യൂബ്?കൂടുതൽ വായിക്കുക: ടിക്ടോക്കിന് മുട്ടൻ പണി; പ്ലേസ്റ്റോറിൽ റേറ്റിങ് കുത്തനെ കുറഞ്ഞു, കാരണം യൂട്യൂബ്?

ബേവ് ക്യൂ

ബേവ് ക്യൂ ആപ്പിലൂടെ ഉപയോക്താക്കൾക്ക് അടുത്തുള്ള മദ്യ ഷോപ്പിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭിക്കും. അടുത്തുള്ള ഔട്ട്ലെറ്റുകൾ തിരഞ്ഞെടുത്ത് ഉപയോക്താവിന് മദ്യം വാങ്ങാൻ സാധിക്കും. നേരത്തെ സൂചിപ്പിച്ചതുപോലെ ഓൺലൈൻ ഡെലിവറി സേവനങ്ങൾ ഉണ്ടാകില്ല. ആപ്പ് വഴി ബുക്ക് ചെയ്യുന്ന ഉപയോക്താക്കൾക്ക് ആപ്പ് തന്നെ ഒരു പ്രത്യേക സമയവും ടോക്കൻ നമ്പരും ഈ ടോക്കനിലൂടെ നൽകും. ഇത് ഉപയോഗിച്ച് തിരക്കില്ലാതെ തന്നെ മദ്യം വാങ്ങാൻ സാധിക്കും.

സുരക്ഷാ പരിശോധനകൾ

ബെവ് ക്യൂ ആപ്പ് നാളെ മുതൽ (2020 മെയ് 23) ആളുകൾക്ക് ലഭ്യമാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. എന്തായാലും സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി കഴിഞ്ഞാൽ ആപ്പിൾ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് ലഭ്യമാകും. രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് മാത്രമേ ആപ്പിലൂടെ മദ്യം വാങ്ങാൻ സാധിക്കുകയുള്ളു. ആപ്പിൽ രജിസ്റ്റർ ചെയ്യുന്നതിനായി ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ നൽകേണ്ടതുണ്ട്.

രജിസ്ട്രേഷൻ

രജിസ്ട്രേഷൻ പൂർത്തിയാക്കി ബുക്ക് ചെയ്തുകഴിഞ്ഞാൽ ഉപയോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഇ-കൂപ്പൺ അയയ്ക്കും. ഈ ടോക്കണിൽ ഉപയോക്താവിന് മദ്യം ലഭിക്കുന്ന ഔട്ട്ലെറ്റിന്റെ വിവരങ്ങളും ആ വ്യക്തിക്ക് മദ്യം വാങ്ങാനായി നിശ്ചയിച്ചിട്ടുള്ള സമയവും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇത് ഉപയോഗിച്ച് ഔട്ട്ലെറ്റിൽ നിന്നും മദ്യം വാങ്ങാൻ സാധിക്കും. മുൻകൂർ പണം നൽകി ബുക്ക് ചെയ്യാനുള്ള സംവിധാനമൊന്നും നിലവിൽ ഒരുക്കിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

കൂടുതൽ വായിക്കുക: ആരോഗ്യ സേതു ഹാക്ക് ചെയ്യാൻ സാധിക്കില്ലെന്ന് സർക്കാർ, ആപ്പ് ഹാക്ക് ചെയ്ത് ബാഗ്ലൂർ സ്വദേശികൂടുതൽ വായിക്കുക: ആരോഗ്യ സേതു ഹാക്ക് ചെയ്യാൻ സാധിക്കില്ലെന്ന് സർക്കാർ, ആപ്പ് ഹാക്ക് ചെയ്ത് ബാഗ്ലൂർ സ്വദേശി

ആപ്പ്

ആപ്പ് പുറത്തിറക്കാനിരിക്കെ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ നിന്നുള്ള ഗൂഗിൾ സെർച്ച് ട്രന്റ്സിൽ ബെവ് ക്യൂ ആപ്പ് ഇടം പിടിച്ചിട്ടുണ്ട്. വലിയൊരു വിഭാഗം ആളുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഈ ടാഗ് സെർച്ച് ചെയ്തിട്ടുള്ളത്. ആപ്പ് ലോഞ്ച് ആവുന്നതോടെ വലിയ ഡൌൺലോഡ്സ് പ്രതീക്ഷിക്കുന്നതിനാൽ തന്നെ ശക്തമായ സെർവറുകളാണ് ആപ്പിനായി ഒരുക്കിയിട്ടുള്ളതെന്നും റിപ്പോർട്ടുകളുണ്ട്. സാമൂഹിക അകലം പാലിച്ചുകൊണ്ട് മദ്യ വിൽപ്പന പുനരാരംഭിക്കാനുള്ള ഈ സംവിധാനം വിജയമാകുമെന്ന് തന്നെയാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

Best Mobiles in India

Read more about:
English summary
The Bev Q app is an e-token portal that helps the citizens to buy a coupon online and has been developed by an Ernakulam-based private firm. Unline the TASMAC App, Bev Q online liquor application will provide details about the nearby liquor shop and the users can go and buy alcohol using it.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X