Home
Apps

വീട്ടിലിരുന്ന് പഠിക്കാൻ മികച്ച അഞ്ച് ഇ-ലേണിങ് ആപ്പുകൾ

ഇ-ലേണിങ് ആപ്പുകൾ മലയാളിക്ക് സുപരിചിതമായിട്ട് കുറച്ച് വർഷങ്ങൾ ആയെങ്കിലും അത് വൻതോതിൽ ഉപയോഗിച്ച് തുടങ്ങിയത് കഴിഞ്ഞ വർഷത്തെ ലോക്ക്ഡൌൺ കാലം തൊട്ടാണ്. പിഎസ്ഇ അടക്കമുള്ള പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന മുതിർന്നവർ മുതൽ സ്ക്കൂൾ കുട്ടികൾ വരെ പഠനത്തിനായി ഇ-ലേണിങ് ആപ്പുകൾ ഉപയോഗിക്കുന്ന കാലമാണ് ഇത്. സബ്ക്രിപ്ഷൻ എടുത്തുകൊണ്ട് ഉപയോഗിക്കാവുന്ന മികച്ച ഇ-ലേണിങ് ആപ്പുകൾ ഇന്ന് ലഭ്യമാണ്.

ഇ-ലേണിങ്

മികച്ച അഞ്ച് ഇ-ലേണിങ് ആപ്പുകളെയാണ് ഈ ലേഖനം പരിചയപ്പെടുത്തുന്നത്. ഇവ നമ്മളിൽ പലരും ഉപയോഗിക്കുന്നത് തന്നെ ആയിരിക്കും. ഓരോ ആപ്പിന്റെയും ഗുണനിലവാരത്തിലും സബ്ക്രിപ്ഷനിലും എല്ലാം മാറ്റങ്ങൾ ഉണ്ട്. ഏത് ആവശ്യത്തിനാണോ ആപ്പ് ഉപയോഗിക്കുന്നത് എന്നതിന് അനുസരിച്ച് ഓരോ ആപ്പും തിരഞ്ഞെടുക്കാം. മികച്ച ക്ലാസുകൾ നൽകുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന അഞ്ച് ആപ്പുകളെ നമുക്ക് പരിചയപ്പെടാം.

ബൈജൂസ് - ദി ലേർണിങ് ആപ്പ്

ബൈജൂസ് - ദി ലേർണിങ് ആപ്പ്

50 ദശലക്ഷത്തിലധികം ഡൌൺ‌ലോഡുകളും 3.5 ദശലക്ഷം പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷനുകളും ഉള്ള ഈ ആപ്പ് ഇന്ത്യയിലെ ഇ-ലേണിംഗ് മേഖലയെ പുതുക്കി പണിതു. കണ്ണൂർ സ്വദേശിയായ ബൈജു നിർമ്മിച്ച ഈ ആപ്പ് ഇന്ന് ലോകപ്രശസ്തമാണ്. വിഷ്വലൈസേഷനായി അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ആപ്പ് പ്രവർത്തിക്കുന്നത്. സ്കൂൾ കുട്ടികൾക്കും ജെഇഇ, എഐപിഎംടി, ക്യാറ്റ്, നീറ്റ്, യുപി‌എസ്‌സി, ഐ‌എ‌എസ് പോലുള്ള മത്സരപരീക്ഷകൾക്കുമുള്ള കോഴ്സുകൾ ഇതിലൂടെ ലഭിക്കും.

അൺഅക്കാദമി

അൺഅക്കാദമി

ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ പ്ലാറ്റ്ഫോമാണ് അൺഅക്കാദമി. ക്ലാസ് റൂം വിദ്യാഭ്യാസത്തെ കൂടുതൽ രസകരമായി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രശസ്തരായ വ്യക്തികളുടെ ക്ലാസുകൾ പോലും ഈ ആപ്പിലൂടെ ലഭിക്കും. ഓരോ മാസവും 2 ദശലക്ഷത്തിലധികം വ്യൂസ് ഉള്ള ഈ ആപ്പ് നിലവിലെ കൊറോണ സാഹചര്യത്തിൽ ഏറെ ആളുകൾ ഉപയോഗിക്കുന്നുണ്ട്. സാധ്യമായ എല്ലാ വിഷയങ്ങളിലും ഒന്നിലധികം ഭാഷകളിൽ കോഴ്‌സുകൾ നടത്തുന്ന ആപ്പാണ് ഇത്. മലയാളത്തിലും അൺഅക്കാദമിക്ക് ക്ലാസുകൾ ഉണ്ട്. ഇവ ധാരാളം ആളുകൾ പ്രയോജനപ്പെടുത്തുന്നുമുണ്ട്.

90+ മൈട്യൂഷൻ ആപ്പ്

90+ മൈട്യൂഷൻ ആപ്പ്

90+ മൈട്യൂഷൻ ആപ്പും മലയാളി സ്റ്റാർട്ട്അപ്പ് ആണ്. ബംഗളൂരു ആസ്ഥാനമായിട്ടാണ് ഈ കമ്പനി പ്രവർത്തിക്കുന്നത്. അഞ്ച് മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള വിദ്യാർത്ഥികൾക്ക് കേരള സിലബസിനെ അടിസ്ഥാനമാക്കി ആപ്പ് ക്ലാസുകൾ നൽകാൻ ആരംഭിച്ചത് 2018ൽ ആണ്. പിന്നീട് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള സിലബസുകളുടെ ക്ലാസുകളും ആപ്പിൽ ലഭ്യമാക്കി. കേരളത്തിൽ മാത്രമായി നാല് ലക്ഷത്തോളം കുട്ടികളാണ് 90+ മൈ ട്യൂഷൻ ആപ്പ് ഉപയോഗിക്കുന്നത്.

വേദാന്തു

വേദാന്തു

ഐഐടിയിൽ പഠിച്ച മൂന്ന് സുഹൃത്തുക്കൾ ആരംഭിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ട്യൂട്ടോറിംഗ് കമ്പനിയാണ് വേദാന്തു, ഇത് മികച്ച അധ്യാപകരെ ഉപയോഗിച്ച് ക്ലാസുകൾ നൽകുന്നു. 30ൽ അധികം രാജ്യങ്ങളിലെ 1000ൽ അധികം നഗരങ്ങളിലുള്ള 40,000ൽ അധികം വിദ്യാർത്ഥികൾക്ക് വേദാന്തു ക്ലാസുകൾ നൽകുന്നു. 1 ദശലക്ഷം മണിക്കൂറിൽ അധികം ക്ലാസുകൾ ഈ പ്ലാറ്റ്ഫോമിൽ ഉണ്ട്. ലൈവ് ആയ ക്ലാസുകളാണ് ഈ ആപ്പിന്റെ മറ്റൊരു സവിശേഷത. ടു-വേ ഓഡിയോ, വീഡിയോ കമ്മ്യൂണിക്കേഷൻ ഇതിലൂടെ സാധ്യമാകുന്നു. മത്സരപരീക്ഷകൾ, കോ-കരിക്കുലർ കോഴ്സുകൾ എന്നിവയ്ക്കുള്ള ഓൺലൈൻ ക്ലാസുകളും ഇതിലൂടെ ലഭിക്കും.

മെറിറ്റ്നേഷൻ

മെറിറ്റ്നേഷൻ

സ്കൂൾ വിദ്യാഭ്യാസത്തിന് ഏറെ ഉപകാരപ്പെടുന്ന മികച്ച ആപ്പുകളിൽ ഒന്നാണ് മെറിറ്റ്നേഷൻ. 9 രാജ്യങ്ങളിലായി ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോം ആണ് ഇത്. സിബിഎസ്ഇ, ഐസിഎസ്ഇ, കേരളം അടക്കമുള്ള സംസ്ഥാന ബോർഡിന്റെ 1 മുതൽ 12 ക്ലാസ് വരെയുള്ള സിലബസുകൾ എന്നിവ ഈ ആപ്പിലൂടെ പഠിക്കാം. ഈ ആപ്പ് വിദ്യാർത്ഥികളെ അവരുടെ പരീക്ഷകളിൽ വിജയിക്കാൻ സഹായിക്കുന്നു. ഓൺലൈൻ ട്യൂഷനുകൾ, പഠന സാമഗ്രികൾ, ഹോം വർക്കിനുള്ള സഹായം, സാമ്പിൾ പേപ്പറുകൾ, റിവ്യൂ നോട്ട്സ്, മുൻ വർഷത്തെ പേപ്പറുകൾ എന്നിവയടക്കമുള്ളവ നൽകുന്നു.

Best Mobiles in India

English summary
Although e-learning apps have been familiar to the Malayalees for a few years now, it has been used on a large scale since last year's lockdown. This article introduces the top five e-learning apps.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X