Home
Apps

ഇന്ത്യയിൽ ഉപയോഗിക്കാവുന്ന മികച്ച ഡേറ്റിങ് ആപ്പുകൾ ഇവയാണ്

ഇന്ത്യയിൽ ഡേറ്റിങ് ആപ്പുകൾ ധാരാളം ഉണ്ടെങ്കിലും ഇതിൽ പലതും അപകടകാരികളും മാൽവെയറുകളും പരസ്യങ്ങളും നിറഞ്ഞവയുമാണ്. ഇതിൽ നിന്നും മികച്ച ഒന്ന് തിരഞ്ഞെടുക്കാൻ പ്രയാസം ആയിരിക്കും. നിങ്ങൾക്കായി ഇന്ത്യയിലെ മികച്ച ഡേറ്റിങ് ആപ്പുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച ഡേറ്റിങ് ആപ്പ് ടിൻഡർ തന്നെയാണ്. ഇത് ഇന്ത്യയിൽ ധാരാളം ആളുകൾ ഉപയോഗിക്കുന്നുണ്ട്. ഇത് കൂടാതെ മറ്റ് ചില ആപ്പുകളും ഇന്ത്യയിൽ ഡേറ്റിങ് ആവശ്യങ്ങൾക്കായി ലഭ്യമാണ്.

ഡേറ്റിങ് ആപ്പുകൾ

പ്രണയം ഓൺലൈനിലൂടെ സംഭവിക്കുക എന്നത് ഇന്ന് വളരെ സ്വാഭാവികമായ കാര്യമാണ്. അതുകൊണ്ട് തന്നെ ഡേറ്റിങ് ആപ്പുകൾക്ക് വൻ ജനപ്രിതിയും ഇന്നുണ്ട്. ബംബിൾ, ട്രൂലി മാഡ്‌ലി ഡേറ്റിങ് ആപ്പുകൾ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഡേറ്റിംഗ് ആപ്പുകളാണ്. ഇതിന് പുറമെ ഡേറ്റിങ്ങിന് പ്രത്യേക സൗകര്യവും ഫേസ്ബുക്ക് ഒരുക്കുന്നുണ്ട്. ഹിഹി, ഹപ്പൻ, ദിൽ-മിൽ, ഐസിൽ, മാച്ച്.കോം, ഓകെകുപ്പിഡ്, ഹിഞ്ച്, ബാഡൂ, ഫ്ലിപ്പ്, കോഫീ മീറ്റ്സ്, ബാഗെൽ തുടങ്ങിയ ഡേറ്റിംഗ് ആപ്പുകളും യുവാക്കളെ ആകർഷിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച ചില ഡേറ്റിങ് ആപ്പുകൾ പരിചയപ്പെടാം.

ടിൻഡർ

ടിൻഡർ

2012-ൽ ആഗോളതലത്തിൽ ലോഞ്ച് ചെയ്ത ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഡേറ്റിംഗ് ആപ്പുകളിൽ ഒന്നാണ് ടിൻഡർ. 2016ൽ ഇന്ത്യയിൽ ഈ ആപ്പ് ലോഞ്ച് ചെയ്തു. മാച്ച് ചാറ്റ് ഡേറ്റ് എന്നതാണ് ടിൻഡറിന്റെ ടാഗ്‌ലൈൻ. വ്യാപകമായി ഉപയോഗിക്കുന്ന ആപ്പ് ഒരു കാഷ്വൽ ഡേറ്റിംഗും ഹുക്ക്അപ്പ് ആപ്പും ആയി കണക്കാക്കപ്പെടുന്നു, സ്വൈപ്പിലൂടെ തിരഞ്ഞെടുക്കലും റിജക്റ്റ് ചെയ്യലുമാണ് ഇതിന്റെ സവിശേഷത.ടിൻഡർ സൗജന്യമായും ലഭ്യമാണ്. നിങ്ങൾക്ക് ടിൻഡർ പ്ലസ് അല്ലെങ്കിൽ ടിൻഡർ ഗോൾഡ് ഫീച്ചറുകൾ എടുക്കണമെങ്കിൽ പണം നൽകേണ്ടി വരും. ഇവ എടുത്താൽ അൺലിമിറ്റഡ് ലൈക്കുകൾ, ലോകത്തിന്റെ ഏത് കോണിലുള്ള സിംഗിൾസുമായി ചാറ്റ് ചെയ്യാനുള്ള പാസ്‌പോർട്ട് ഫീച്ചറുകൾ എന്നിവയെല്ലാം ലഭിക്കും.

ട്രൂലിമാഡ്ലി

ട്രൂലിമാഡ്ലി

ട്രൂലിമാഡ്‌ലി ഇന്നത്തെ ഏറ്റവും മികച്ച ഡേറ്റിംഗ്, മാച്ച് മേക്കിംഗ് ആപ്പുകളിൽ ഒന്നാണ്, അത് ഇന്ത്യൻ ഉപയോക്താക്കളെ മനസ്സിൽ കരുതി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ്. സമാന താൽപ്പര്യങ്ങൾക്കനുസരിച്ച് ഈ ആപ്പിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും കാണാനാകും. ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് പ്രൊഫൈൽ ലൈക്ക് ചെയ്യാം. ആപ്പിൽ നിങ്ങൾക്ക് ഫോട്ടോകളും വീഡിയോകളും സുരക്ഷിതമായി സേവ് ചെയ്യാം. ഈ ആപ്പ് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കൂടുതലാണ് എന്നതിനാൽ മാച്ചുകളും ഇതിലൂടെ ലഭിക്കുന്നു.

ഹാപ്പൻ

ഹാപ്പൻ

ഹാപ്പൻ ആപ്പ് പ്രവർത്തിക്കുന്ന രീതി ടിൻഡറിനോട് വളരെ സാമ്യമുള്ളതാണ്. ഈ ആപ്പിലേക്ക് നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈൽ വഴി വേണം ലോഗിൻ ചെയ്യാൻ. എന്നിരുന്നാലും, ഹാപ്പൻ നിങ്ങളുടെ ഫേസ്ബുക്ക് പേജ് വിവരങ്ങൾ അതിന്റെ പേജിൽ പങ്കിടുന്നില്ല. നിങ്ങളുടെ പേരും പ്രായവുമായി ബന്ധപ്പെട്ട വിവരങ്ങളും മാത്രമേ ചേർക്കുന്നുള്ളു. ഈ ആപ്പിനും ഇന്ന് ഉപയോക്താക്കൾ ധാരാളമാണ്. ഫേസ്ബുക്കുമായി ലിങ്ക് ചെയ്യുന്നു എന്നതിനാൽ ഫേക്ക് അക്കൌണ്ടുകളുടെ ബാഹുല്യം കുറവായിരിക്കും. അതുകൊണ്ട് തന്നെ ധാരാളം ആളുകൾ ഈ ആപ്പ് തിരഞ്ഞെടുക്കുന്നു.

ബംബിൾ

ബംബിൾ

ലോകത്തിലെ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ ഡേറ്റിംഗ് ആപ്പാണ് ബംബിൾ. അടുത്തിടെ അതിന്റെ സഹസ്ഥാപകയും സിഇഒയും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരിയായ വനിതയായി മാറി. ഈ ആപ്പിലൂടെ നിങ്ങൾക്ക് സോഷ്യലി കണക്റ്റഡ് ആയിരിക്കാൻഅകഴിയും. ഈ ആപ്പിലൂടെ, നിങ്ങൾക്ക് മികച്ച സുഹൃത്തുക്കളെ ഉണ്ടാക്കാനും ബിസിനസ്സ് കണക്ഷനുകൾ ഉണ്ടാക്കാനും സാധിക്കും. ഈ ആപ്പ് സ്ത്രീകളെ മുൻനിർത്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ആപ്പിൽ സ്ത്രീ ഉപയോക്താക്കൾക്ക് മാത്രമേ ആദ്യത്തെ പുരുഷ ഉപയോക്താവിനെ കണക്റ്റ് ചെയ്യാൻ സാധിക്കൂ. പുരുഷന്മാരായ ഉപയോക്താക്കൾക്ക് ആരെയും അങ്ങോട്ട് കണക്റ്റ് ചെയ്യാൻ സാധിക്കില്ല.

More from GizBot

Best Mobiles in India

English summary
There are many online dating apps in India. Listed below are some of the apps that you can choose from.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X